PSC Questions കൂടുതൽ വിവരങ്ങൾ part 3


1.  Neethi Ayog
·                     ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് 
                      എം വിശ്വേശ്വരയ്യ
·                     പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പുസ്തകം എഴുതിയത്  
                      എം വിശ്വേശ്വരയ്യ 
·                     ഇന്ത്യൻ എഞ്ചിനീയറിങ്ങിൻറെ പിതാവ് എന്നറിയപ്പെടുന്നത് 
                      എം വിശ്വേശ്വരയ്യ 
·                     ആസൂത്രണ കമ്മീഷൻറെ അവസാനത്തെ ഉപാദ്ധ്യക്ഷൻ  
                      മൊണ്ടേഗ് സിംഗ് അലുവാലിയ 
·                     ആസൂത്രണത്തിന് വേണ്ടി പ്ലാനിങ് കമ്മിഷന് പകരം നിലവിൽവന്ന സംവിധാനം 
                      നീതി ആയോഗ്(National Institution for Transforming India)
·                     നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്ന ദിവസം 
                      2015 ജനുവരി
·                     നീതി ആയോഗിൻറെ അദ്ധ്യക്ഷൻ 
                      പ്രധാനമന്ത്രി 
·                     നീതി ആയോഗിൻറെ ആദ്യ അദ്ധ്യക്ഷൻ 
                      നരേന്ദ്ര മോഡി 
             നീതി ആയോഗിൻറെ  ഉപാദ്ധ്യക്ഷൻ
       ഡോ  രാജീവ് കുമാർ
·                     നീതി ആയോഗിൻറെ ആദ്യ ഡപ്യൂട്ടി ചെയർമാൻ  
                      അരവിന്ദ് പനഗരിയ 
·                     നീതി ആയോഗിൻറെ ആദ്യ സിഇഒ  
                      സിന്ധുശ്രീ ഖുള്ളർ 
·                     നീതി ആയോഗിൻറെ നിലവിലെ സിഇഒ  
                      അമിതാഭ് കാന്ത് 
·                     നീതി ആയോഗിൻറെ ഉപാദ്ധ്യക്ഷനെ നിയമിക്കുന്നത് 
                      പ്രധാനമന്ത്രി (ആസൂത്രണ കമ്മീഷനിൽ ക്യാബിനറ്റ് ആയിരുന്നു)
·                     നാഷണൽ ഡെവലപ്പ്മെൻറ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം 
                      ഗവേർണിംഗ് കൗൺസിൽ 
·                     ഗവേർണിംഗ് കൗൺസിലിലെ അദ്ധ്യക്ഷൻ 
                      പ്രധാനമന്ത്രി 
·                     ഗവേർണിംഗ് കൗൺസിലിലെ അംഗങ്ങൾ 



Q. നീതി ആയോഗ് നിലവിൽ വന്നത്?

(A) 2014 ജനുവരി 1
(B) 2015 ജനുവരി 1
(C) 2015 മേയ് 1
(D) 2014 മേയ് 1

                      പ്രധാനമന്ത്രിയും, മുഖ്യമന്ത്രിമാരും ലഫ്റ്റനൻറ് ഗവർണ്ണർമാരും 

പഞ്ചവത്സര പദ്ധതികൾ ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1 നു നിലവിൽ വന്ന സംവിധാനം ആണു നീതി ആയോഗ്. ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.
പ്രധാനമന്ത്രി അധ്യക്ഷനായ നീതി ആയോഗിന്റെ ഭരണസമിതിയിൽ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്. ഗവർണർമാരും അംഗങ്ങളായിരിക്കും. പ്രധാനമന്ത്രി നിയോഗിക്കുന്ന ഉപാധ്യക്ഷനും സ്ഥിരംഅംഗങ്ങളും പരമാവധി രണ്ടു താത്കാലിക അംഗങ്ങളും നാല് അനൗദ്യോഗികഅംഗങ്ങളും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഉൾപ്പെടുന്നതാണ് നീതി ആയോഗ്. വിവിധ തുറകളിൽ അറിവും പ്രവർത്തനപരിചയവും ഉള്ള വിദഗ്ദ്ധരെ പ്രത്യേക ക്ഷണിതാക്കളാക്കും.
The National Institution for Transforming India, also called NITI Aayog, was formed via a resolution of the Union Cabinet on January 1, 2015. NITI Aayog is the premier policy ‘Think Tank’ of the Government of India, providing both directional and policy inputs. While designing strategic and long term policies and programmes for the Government of India, NITI Aayog also provides relevant technical advice to the Centre and States.
The Government of India, in keeping with its reform agenda, constituted the NITI Aayog to replace the Planning Commission instituted in 1950. This was done in order to better serve the needs and aspirations of the people of India. An important evolutionary change from the past, NITI Aayog acts as the quintessential platform of the Government of India to bring States to act together in national interest, and thereby fosters Cooperative Federalism.



ലോകത്തിലാദ്യമായി ജി.എസ്.ടി ( ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ് ) നടപ്പിലിക്കിയ രാജ്യം ?  ഫ്രാൻസ് 
നികുതി ആദ്യമായി ഏർപ്പെടുത്തിയ രാജ്യംഈജിപ്റ്റ് 
 മൂല്ല്യ വർദ്ധിത നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യംഫ്രാൻസ് 
കാർബൺ നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യംന്യൂസിലാന്റ്
 ഉപ്പിന് നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യംചൈന 
കൊഴുപ്പിന് നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം : ഡെന്മാർക്ക്
പരിസ്ഥിതി നികുതി ഏർപ്പെടുത്തിയ രാജ്യംചൈന 
ജിഎസ്ടിഭരണഘടനാ ഭേദഗതി – 101/122
ഇന്ത്യയിൽ ജി.എസ്.ടിനിലവിൽ വരുന്നത്: 2017 ജൂലൈ 1 
ജി.എസ്.ടിബിൽ രാജ്യസഭ പാസാക്കിയത്: 2016 ആഗസ്റ്റ് 3 
ജി.എസ്.ടി ബിൽ ലോകസഭ പാസാക്കിയത്: 2016 ആഗസ്റ്റ് 8 
ജി.എസ്.ടി ബിൽ രാഷ്ട്രപതി ഒപ്പുവച്ചത്: 2016 സെപ്റ്റംബർ 8 
ജി.എസ്.ടി പാസാക്കിയ ആദ്യ സംസ്ഥാനംഅസം 
ജി എസ് ടി പാസാക്കാൻ 16 സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ് 
ജി.എസ്.ടി പാസാക്കിയ പതിനാറാമത്തെ സംസ്ഥാനംഒഡീഷ 
ജി.എസ്.ടി യുമായി ബന്ധപ്പെട്ട് പുതുതായി ഭരണഘടനയിൽ ചേർത്ത അനുഛേദം: 246 A
 ജിഎസ്ടികൗൺസിലിന്റെ ചെയർപേഴ്സൺ – ധനകാര്യ മന്ത്രി

33. ഇന്ത്യയിൽ ജി.എസ്.ടി. നിലവിൽ വന്നതെന്ന്?
(A) 2017 ജൂ ലൈ 1
(B) 2017 നവംബർ 1 
(C) 2017 ജനുവരി 1

(D) 2017 മാർച്ച് 1

ANSWER : (A) 2017 ജൂ ലൈ 1


അന്തരീക്ഷത്തിലേക്ക് Carbon di dioxide  പുറം തള്ളുന്ന  വ്യവസായ  സ്ഥാപനങ്ങൾക്ക് നല്കുന്ന നികുതി?

Answer :-  Carbon Tax 


ഇന്ത്യയിൽ നടപ്പാക്കുന്ന ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ചരക്കുസേവന നികുതി. ഇന്ത്യ അതിന്റെ സങ്കീർണ്ണമായ നികുതി വ്യവസ്ഥയ്ക്കു പ്രസിദ്ധമാണ്. ഇതുകാരണം നവീന സംരഭകർക്കും, അന്തർസംസ്ഥാന കച്ചവടക്കാർക്കും പിന്തുടരാൻ പ്രയാസമുണ്ടാക്കുന്നു. ഉപയോക്താക്കൾക്കിടയിലെ നികുതിവ്യവസ്ഥ സുതാര്യമല്ലാത്തതു കുറച്ചുപേർ നികുതിവ്യവസ്ഥയ്ക്കു പുറത്തു നിൽക്കുവാനും, സാധനങ്ങളുടെ വിലവർദ്ധിക്കുവാനും കാരണമാകുന്നു. ഇതിനെല്ലാമുള്ള പരിഹാരം എന്നനിലയിലാണ് ചരക്കുസേവനനികുതി വന്നത്.
ദേശീയ, സംസ്ഥാന തലങ്ങളിലായി രണ്ടായിരത്തോളം പരോക്ഷനികുതികളാണു നിലവിലുള്ളത്. ഇവയ്ക്കെല്ലാം പകരമായി ഏർപ്പെടുത്തുന്ന ഏകീകൃതവും സംയോജിതവുമായ നികുതിയാണു ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജിഎസ്ടി). ഉൽപന്നത്തിന്റെ അടിസ്ഥാന വിലയിന്മേൽ എക്സൈസ് തീരുവയുണ്ട്. അടിസ്ഥാനവിലയും എക്സൈസ് തീരുവയും ചേർന്ന തുകയിന്മേൽ കേന്ദ്ര വിൽപനനികുതികൂടിയുണ്ട്. ഇതെല്ലാം ചേർന്ന മൊത്തവിലയിന്മേൽ സംസ്ഥാനം വക മൂല്യവർധന നികുതി (വാറ്റ്) പുറമെയാണ്. കൂട്ടുനികുതികൾക്കെല്ലാം പകരമായാണു ജിഎസ്ടി എന്ന ഒറ്റ നികുതി.[1] 2017 മേയ് 18 ന് കൂടിയ ജിഎസ്ടി കൗൺസിൽ യോഗത്തിൽ 98 അധ്യായങ്ങളിലായി 1211 ഇനങ്ങളുടെ ജിഎസ്ടി നികുതി നിരക്ക് നിശ്ചയിച്ചത് പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു.
ചരിത്രം
1993 നികുതി വ്യവസ്ഥയിൽ പരിഷ്കാരം ആവശ്യമാണെന്ന നികുതി വിദഗ്ദ്ധൻ രാജൻ ചെല്ലയ്യയുടെ നിർദ്ദേശത്തിനനുസരിച്ചാണ് ജിഎസ്ടിക്ക് തുടക്കമാകുന്നത്. 2014 ഭരണഘടനാ ഭേദഗതിയോടെ ബിൽ  ലോക്സഭയിൽ അവതരിപ്പിച്ചു. 2015 ലോക്സഭയും 2016 രാജ്യസഭയും പാസാക്കിയതോടെ ബിൽ പാസായി. 2017 ജൂലൈ ഒന്നിന് ഔദ്യോഗികമായി ജിഎസ്ടി നിയമം നിലവിൽ വന്നു.

ജിഎസ്ടിയിൽ നിരക്കുകൾ

ഒരു ഉൽപന്നം, ഒരു നിരക്ക്എന്നതായിരിക്കും ജിഎസ്ടി നിലവിൽ വരുമ്പോഴുണ്ടാകുന്ന നേട്ടം. രാജ്യമാകെ ഒറ്റ കമ്പോളമായി മാറും. ‘ഒരു രാജ്യം, ഒരേയൊരു നികുതിഎന്നതാണു ജിഎസ്ടിയുടെ അടിസ്ഥാന തത്ത്വമെങ്കിലും ഇന്ത്യയിൽ തത്ത്വം അതേപടി പാലിച്ചല്ല പരിഷ്കാരം നടപ്പാക്കുന്നത്. ഉൽപന്നങ്ങളെ തരംതിരിച്ച് ആറു നിരക്കുകളാണുണ്ടാകുക: 0.25% മുതൽ 28% വരെ.. അസംസ്കൃത വജ്രത്തിനു 0.25 ശതമാനവും സ്വർണത്തിനു മൂന്നു ശതമാനവും നികുതി

ജിഎസ്ടിയിൽ ലയിക്കുന്ന നികുതികൾ

വാറ്റ്, ക്രയ നികുതി, പ്രവേശന നികുതി, തദ്ദേശ സ്ഥാപന നികുതി, വിനോദ നികുതി, ആഡംബര നികുതി തുടങ്ങിയ സംസ്ഥാന നികുതികളും കേന്ദ്ര എക്സൈസ് നികുതി, അഡീഷനൽ എക്സൈസ് നികുതി, കേന്ദ്ര വിൽപന നികുതി, അഡീഷനൽ കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ കേന്ദ്ര നികുതികളും ജിഎസ്ടിയിൽ ലയിക്കുകയാണ്.[3] കേന്ദ്ര എക്സൈസ് ഡ്യൂട്ടി, കേന്ദ്ര എക്സൈസ് ഡ്യൂട്ടി (മരുന്ന്, ശൗചാലയ നിർമ്മിതി), അഡീഷണൽ എക്സൈസ് ഡ്യൂട്ടി, അഡീഷണൽ എക്സൈസ് ഡ്യൂട്ടി (തുണിത്തരങ്ങൾ), സ്പെഷ്യൽ അഡീഷണൽ ഡ്യൂട്ടി (എസ്എഡി), സേവന നികുതി, സാധനങ്ങളുടേയും സേവനങ്ങളുടേയും വിതരണവുമായി ബന്ധപ്പെട്ട കേന്ദ്ര സർചാർജുകളും സെസ്സുകളും ഇതിൽ പെടുന്നു. ഇതൊക്കെ കേന്ദ്ര നികുതിയിൽ പെട്ടവയാണ്, ഇതുപോളെ തന്നെ സംസ്ഥാൻ നികുതികളും ചരക്കുസേവന നികുതിയിൽ ലയിക്കുന്നു.

സംസ്ഥാന നികുതികൾ

സ്റ്റേറ്റ് വാറ്റ്, ആഡംബര നികുതി, പരസ്യനികുതി, പർചേസ് നികുതി, ലോട്ടറി നികുതി, കേന്ദ്ര വിൽപ്പന നികുതി, എല്ലാത്തരത്തിലുമുള്ള പ്രവേശന നികുതികൾ, വിനോദ നികുതി (തദേശ സ്ഥാപനങ്ങൾ ചുമത്തുന്നത് ഒഴികെയുള്ളവ), സംസ്ഥാന സർചാർജുകൾ തുടങ്ങിയ സംസ്ഥാന നികുതികൾ ചരക്കുസേവന നികുതിയിൽ ലയിക്കുന്നു. പുകയില ഉൽപ്പന്നങ്ങൾ നികുതിക്ക് വിധേയമായിരിക്കും.

ജിഎസ്‌ടിയിൽ ലയിക്കാത്ത നികുതികൾ

എക്സൈസ് നികുതി, സ്റ്റാംപ് നികുതി, തൊഴിൽ നികുതി, വാഹന നികുതി, ഏതാനും പെട്രോളിയം ഉൽപന്നങ്ങളുടെ വിൽപന നികുതി തുടങ്ങിയ സംസ്ഥാന നികുതികൾ ജിഎസ്ടിയിൽ ലയിക്കുന്നതല്ല. കേന്ദ്ര നികുതികളായ കസ്റ്റംസ് തീരുവ, ഗവേഷണ, വികസന സെസ് എന്നിവയും ജിഎസ്ടിയിൽ ലയിക്കുകയില്ല ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾ നിലവിലുള്ള നികുതി വ്യവസ്ഥ (വാറ്റ്, സെൻട്രൽ എക്സൈസ്) ഇനിയും തുടരും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ