pathanamthitta


പത്തനംതിട്ട
നിലവിൽ വന്നത് : 1982 നവംബർ 1
ആസ്ഥാനം : പത്തനംതിട്ട
വിസ്തീർണ്ണം : 2037 .കി.മീ
പത്തനംതിട്ടയുടെ തനതു കലാരൂപം? പടയണി
പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം? ആറന്മുള
പത്തനംതിട്ടയുടെ ശില്പി എന്നറിയപ്പെടുന്നതാര്? കെ.കെ.നായർ
ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത് എന്തിനെയാണ്? ശബരിമല മകരവിളക്കിനെ
കേരളത്തിൽ കൂടുതൽ റിസർച്ച് വനങ്ങളുള്ള ജില്ല? പത്തനംതിട്ട
പൂജ്യം ജനസംഖ്യാ വളർച്ചാനിരക്കും, നെഗറ്റീവ് . ജനസംഖ്യാ വളർച്ചാനിരക്കും രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല? പത്തനംതിട്ട
ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല? പത്തനംതിട്ട
കേരളത്തിലാദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല? പത്തനംതിട്ട (തിരുവല്ല)
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച് ഇന്ത്യയിലേറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന നഗരം? പത്തനംതിട്ട
പത്തനംതിട്ട ജില്ലയിലെ കരിമ്പു ഗവേഷണകേന്ദ്രം  സ്ഥിതി ചെയ്യുന്ന സ്ഥലം? തിരുവല്ല
കേരളത്തിലെ ഏക പക്ഷിരോഗ നിർണ്ണയ ലാബ് ? മഞ്ഞാടി (തിരുവല്ല)
"ജലത്തിലെ പൂരം' എന്നറിയപ്പെടുന്ന വള്ളംകളി ആറന്മുള ഉത്രട്ടാതി വള്ളംകളി (പമ്പാനദി)
കേരളത്തിൽ വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നതെവിടെ? ആറന്മുള
കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ലാർ ആന്റ് ഫോക് ആർട്സിന്റെ ആസ്ഥാനം? മണ്ണടി
മൂലൂർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ? ഇലവുംതിട്ട (പത്തനംതിട്ട)
കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം? കൊടുമൺ
കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ? റാന്നി
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനമായ മാരാമൺ കൺവൻഷൻ നടക്കുന്ന സ്ഥലം? കോഴഞ്ചേരി
നാഷണൽ ഫിഷ്സീഡ് ഫാം? കവിയൂർ
പെരുന്തേനരുവി വെള്ളച്ചാട്ടം ഏതു നദിയിലാണ്? പമ്പ (പത്തനംതിട്ട)
കേരളത്തിലെ ആദ്യ .എസ്. സർട്ടിഫൈഡ് ജലവൈദ്യുത പദ്ധതി? ശബരിഗിരി
ഏതു നദിയിലാണ് ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? പമ്പാനദിയിൽ
കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ ജലവദ്യുത പദ്ധതി? മണിയാർ ജലവൈദ്യുത പദ്ധതി (പമ്പ)
കേരളത്തിലെ ഏക താറാവു വളർത്തൽ കേന്ദ്രം എവിടെയാണുള്ളത്? നിരണം
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു മതസമ്മേളനം നടക്കുന്ന സ്ഥലം? ചെറുകോൽപ്പുഴ പത്തനംതിട്ട
ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ? തിരുവല്ല
പത്തനംതിട്ട ജില്ലയിലെ ഏക ഹിൽസ്റ്റേഷൻ? ചരൽകുന്ന്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ