alappuzha 1


ആലപ്പുഴ
സംസ്ഥാനത്തെ ഏറ്റവും ചെറിയ ജില്ല. കേരളത്തിൽ സംരക്ഷിത വനഭൂമി ഇല്ലാത്ത ഏക ജില്ലയാണിത്. സമുദ്രനിരപ്പിനു താഴെ നെൽകൃഷി നടത്തുന്ന ലോകത്തിലെ തന്നെ അപൂർവ പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന നിരപ്പിലുള്ള പ്രദേശമാണിത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഇത് വ്യാപിച്ചു കിടക്കുന്നു.

നദികൾ
മണിമല, പമ്പ, അച്ചൻകോവിൽ ആറുകളാണ് ജില്ലയിലൂടെ ഒഴുകുന്നത്. വേമ്പനാട് കായലും കായകുളം കായലും ആലപ്പുഴ ജില്ലയുടെ ഭാഗമാണ്.

കൃഷി
കുട്ടനാട് പ്രദേശം കേരളത്തിൻറ നെല്ലറ എന്ന് അറിയപ്പെടുന്നു.

പ്രധാന സ്ഥലങ്ങൾ
വേമ്പനാട്ടു കായലിലെ ദ്വീപാണ് പാതിരാമണൽ. പുന്നപ്ര-വയലാർ രക്തസാക്ഷിമണ്ഡപം ആലപ്പുഴ നഗരത്തിനടുത്താണ്. കേരളത്തിലെ ഏറ്റവും വലിയ ചുമർ ചിത്രമാണ് കഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം.
കായംകുളത്താണ് താപവൈദ്യുതി നിലയമുള്ളത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം 'ദക്ഷിണ ഗുരുവായൂർ' എന്നറിയപ്പെടുന്നു. നാഗാരാധനയ്ക്ക് പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രം ഹരിപ്പാടിനടുത്താണ്. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ  'ഉദയ' സ്ഥാപിച്ചത് ആലപ്പുഴ ജില്ലയിലായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലമേളയാണ് പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളി. അമ്പലപുഴക്കടുത്ത് കാര് മാടിയിലുള്ള ബുദ്ധ വിഗ്രഹമാണ് "കരുമാടിക്കുട്ടൻ".

ചരിത്രം
തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസനാണ് ആലപ്പുഴയിലെ തുറമുഖം വികസിപ്പിച്ചത്. 1792- ആലപ്പുഴ തുറമുഖം പ്രവർത്തനം ആരംഭിച്ചു. ഇവിടുത്തെ വിളക്കുമാടം യൂറോപ്യൻ എഞ്ചിനിയറായ ക്രാഫോർഡാണ് പണിതത്.

ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻറർ ഫോർ സയൻസ് ആൻഡ് എൻവിയോൺമെൻറ് (സി.എസ്.) നടത്തിയ സർവേ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമാണ് ആലപ്പുഴ.
വൈസ്രോയിയായിരുന്ന കഴ്സൺപ്രഭുവാണ് ആലപ്പുഴ പട്ടണത്തെ കിഴക്കിൻറ വേണീസ് എന്ന് വിശേഷിപ്പിച്ചത്. മഹാകവി കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച 'കുമാരകോടി' ആലപ്പുഴ ജില്ലയിലാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ