ക്ലാസിക്കൽ നൃത്തങ്ങൾ (set 1)



ക്ലാസിക്കൽ നൃത്തങ്ങൾ (set 1) 


ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി വികസിച്ചുവന്ന നൃത്തരൂപങ്ങളാണ് ക്ലാസ്സിക്കൽ നൃത്തങ്ങൾ. 


എട്ട് നൃത്തങ്ങൾക്കാണ് ക്ലാസിക്കൽ പദവി നൽകിയിട്ടുള്ളത്. 

ഭരതനാട്യം- തമിഴ്നാട് 
കഥക് -ഉത്തർപ്രദേശ് 
കഥകളി -കേരളം 
കുച്ചുപ്പുടി- ആന്ധ്രപ്രദേശ് 
മണിപ്പൂരി -മണിപ്പൂർ 
മോഹിനിയാട്ടം -കേരള 
ഒഡീസ്സി -ഒഡീഷ 
സാത്രിയ -ആസ്സാം 

നാട്യശാസ്ത്രത്തിന്റെ പിതാവ് ഭരതമുനിയാണ്. 

നാട്യശാസ്ത്രത്തിന്റെ മറ്റൊരു പേരാണ് ഷഡ്സഹസ്രി  
(ആയിരം ശ്ലോകങ്ങൾ ഉള്ളതുകൊണ്ട്) 

ഭരതമുനി നാട്യശാസ്ത്രത്തിന്റെ ആത്മാവായി കരുതുന്നത് രസത്തെയാണ്. 

ഭരതനാട്യം 
ഇന്ത്യയുടെ ദേശീയ നൃത്തരൂപമാണ് ഭരതനാട്യം. 
ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം ഭരതനാട്യമാണ്. 
തമിഴ്നാട്ടിലാണ് ഭരതനാട്യത്തിന്റെ ഉത്ഭവം. 
മുമ്പ് ദാസിയാട്ടം എന്നായിരുന്നു ഭരതനാട്യം അറിയപ്പെട്ടിരുന്നത്. 
ശാന്തം, ഭീകരം എന്നിവയാണ് ഭരതനാട്യത്തിലെ പ്രധാന ഭാവരസങ്ങൾ. 
ഭരതനാട്യത്തിന്റെ അടിസ്ഥാന കൃതിയാണ് അഭിനയദർപ്പണം. 

രുക്മിണിദേവി അരുൺഡേൽ, മൃണാളിനി സാരാഭായി, പത്മാസുബ്രഹ്മണ്യം, യാമിനി കൃഷ്ണമൂർത്തി, സൊണാൽ മാൻസിംഗ്, ശാന്താറാവ്, ബാലസരസ്വതി, ലീലാസാംസൺ എന്നിവർ പ്രശസ്ത ഭരതനാട്യം നർത്തകിമാരാണ്. 


കുച്ചിപ്പുടി 
ആന്ധ്രപ്രദേശിലെ കുച്ചിപ്പുടി ഗ്രാമത്തിലാണ് ഈ നൃത്തരൂപത്തിന്റെ ഉത്ഭവം. 
ഒരു പ്രദേശത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക നൃത്തരൂപവും ഇതുതന്നെ. 
യാമിനി കൃഷ്ണമൂർത്തി, സ്വപ്ന സുന്ദരി, ശോഭാ നായിഡു എന്നിവരാണ് പ്രധാന കുച്ചിപ്പുടി കലാകാരികൾ 


ഒഡീസി 
ഇന്ത്യയിലെ പ്രധാന നൃത്തരൂപങ്ങളിലൊന്നായ ഇതിന്റെ ഉത്ഭവം ഒഡീഷയിലാണ്. 
ഭൂമിയെ പൂജിച്ചുകൊണ്ട് തുടങ്ങുന്ന നൃത്തരൂപം എന്നതാണ് ഇതിന്റെ പ്രത്യേകത. 
പഞ്ചകന്യക എന്ന അവതരണം ഒഡീസിയിലാണ്. 
കേളുചരൺ മഹാപാത്ര, പങ്കജ് ചരൺ, ഇന്ദ്രാണി റഹ്മാൻ, യാമിനി കൃഷ്ണമൂർത്തി , സൊണാൽ മാൻസിങ് തുടങ്ങിയവർ പ്രസിദ്ധ ഒസീസ്സി നർത്തകരാണ്. 
ചലിക്കുന്ന ശിൽപം എന്ന വിശേഷണമുള്ളത് ഒഡീസ്സി നൃത്തത്തിനാണ്. 
ജയദേവരുടെ ഗീതഗോവിന്ദത്തിലെ കവിതകളാണ് ഒഡീസ്സി നൃത്തത്തിന്റെ സംഗീതത്തിനായി പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. 

കഥകളി 
കേരളത്തിന്റെ ഉദാത്ത നാട്യരൂപം എന്നറിയപ്പെടുന്നത് കഥകളിയാണ്. 
നാട്യം, നൃത്തം, നൃത്യം എന്നിവയെ ആംഗികം, സാത്വികം, ആഹാര്യം എന്നിങ്ങനെ അഭിനയോപാധികളിലൂടെ രംഗത്ത് അവതരിപ്പിക്കുകയാണ് 
കഥകളിയുടെ ആദ്യ രൂപമാണ് രാമനാട്ടം 
കൊട്ടാരക്കരത്തമ്പുരാനാണ് രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് 
രാമനാട്ടത്തിന്റെ പരിഷ്കൃത രൂപമാണ് കഥകളി 
കോട്ടയത്തു തമ്പുരാനാണ് കഥകളിയുടെ ഉപജ്ഞാതാവ് 
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലമാണ് കഥകളിയുടെ ശുക്രദശ എന്നറിയപ്പെടുന്നത്. 
കല്ലിങ്ങാടൻ സമ്പ്രദായം, വെട്ടത്ത് സമ്പ്രദായം എന്നിവ കഥകളിയിലെ വിവിധ സമ്പ്രദായങ്ങളാണ് 
കേളി, അരങ്ങുകേളി, തോടയം, വന്ദന ശ്ലോകങ്ങൾ, പുറപ്പാട്, മേളപ്പദം എന്നിവയാണ് കഥകളിച്ചടങ്ങുകൾ. കഥകളി അവതരണത്തിലെ ആദ്യചടങ്ങ് പുറപ്പാടും അവസാനചടങ്ങ് ധനാശിയുമാണ്. 
കഥകളി ഉണ്ടെന്ന് നാട്ടുകാരെ അറിയിക്കുന്ന ചടങ്ങാണ് കേളി. 
കളി കഴിയുന്നതുവരെ അമംഗളം ഉണ്ടാകാതിരി ക്കാനുള്ള പ്രാർത്ഥന തോടയം എന്നറിയപ്പെടു ന്നു. 
നായികാ നായകന്മാർ പ്രവേശിക്കുന്ന ചടങ്ങാണ്പുറപ്പാട് 
അഷ്ടപദി ചൊല്ലുന്നത് മഞ്ജുതര എന്നറിയപ്പെടുന്നു. 
പച്ച, കത്തി, കരി, താടി എന്നിങ്ങനെ വേഷം കെട്ടുന്നതിന് കഥകളിയിൽ ചുട്ടികുത്ത് എന്നാണ് വിളിക്കുന്നത് 
മിനുക്ക്, പച്ച, കത്തി, കരി, താടി എന്നിവയാണ് കഥകളിയിലെ പ്രധാനവേഷങ്ങൾ. 
കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ 
നളചരിതം ആട്ടക്കഥ, ഉണ്ണായിവാര്യരുടേതാണ്. 
കുട്ടികുഞ്ഞുതങ്കച്ചിയാണ് ആട്ടക്കഥാരചന നടത്തിയ ഒരേ ഒരു സ്ത്രീ. 
The dance drama (നൃത്തനാട്യം) എന്നാണ് കഥകളി വിശേഷിപ്പിക്കപ്പെടുന്നത്. 
The Total Theatre (സമഗ്രനൃത്തം) എന്നാണ് കഥ കളിയെ യൂറോപ്യന്മാർ വിശേഷപ്പിച്ചത്. 

അസുരവാദ്യം എന്നറിയപ്പെടുന്നത് ചെണ്ടയാണ്. 
ചെണ്ട, ചേങ്ങില, ഇലത്താളം, മദ്ദളം എന്നിവയാണ് കഥകളി വാദ്യങ്ങൾ 
കഥകളി നടന്മാർ അഭിനയത്തിന് അവലംബിക്കുന്ന ഗ്രന്ഥമാണ് ഹസ്തലക്ഷണ ദീപിക. 
കോട്ടക്കൽ ശിവരാമൻ, മാങ്കുളം വിഷ്ണു നമ്പൂതിരി, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി, നളനുണ്ണി, ചമ്പക്കുളം പാച്ചുപിള്ള, കലാമണ്ഡലം പത്മനാഭൻ നായർ എന്നിവർ പ്രമുഖ കഥകളി ആചാര്യന്മാരാണ്. 
ചുണ്ടപ്പൂ ആണ് കഥകളിയിൽ കണ്ണു ചുവപ്പിക്കാൻ ഉപയോഗിക്കുന്നത്. 
കഥകളിയുടെ സാഹിത്യ രൂപമാണ് ആട്ടക്കഥ

കഥകളിയിലെ വേഷങ്ങൾ
പച്ച - നായകൻ - സാത്വികം 
കത്തി - അസുര പ്രകൃതികൾ - രാജസം 
കരി - ദുഷ്ടകഥാപാത്രങ്ങൾ രാക്ഷസി 
താടി- കുരങ്ങന്മാർ/ഹനുമാൻ (ചുവന്ന താടി കറുത്ത താടി/വെള്ളത്താടി) - താമസം 
മിനുക്ക് - ബ്രാഹ്മണൻ, സ്ത്രീ, മുനി 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ