current affairs 2
ഗ്രാമി പുരസ്കാരം വാരിക്കൂട്ടി ബ്രൂണോ മാഴ്സി
അമേരിക്കൻ ഗായകൻ ബ്രൂണോ മാഴ്സിന്റെ 24 കെ മാജിക്കിന് ആറ് ഗ്രാമി പുരസ്കാരങ്ങൾ, മികച്ച ആൽബം, റെക്കോഡ്, മികച്ച ഗാനം, ഈവർഷത്തെ ഗാനം തുടങ്ങിയ പുരസ്കാരങ്ങൾ ഇതിൽപ്പെടും. അമേരിക്കൻ റാപ്പറായ കെൻഡ്രിക് ലാമർ അഞ്ച് പുരസ്കാരങ്ങൾ നേടി. ലമാറിന്റെ ഹംബിളാണ് മികച്ച സംഗീത വീഡിയോ.
കലാമണ്ഡലംഗീതാനന്ദൻ
കലാമണ്ഡലം ഗീതാനന്ദൻ (58) ജനുവരി 28-ന് അന്തരിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെയായിരുന്നു അന്ത്യം. ചരിത്രത്തിലാദ്യമായി തുളളൽപ്പദക്കച്ചേരി അവതരിപ്പിച്ചത് ഗീതാനന്ദനായിരുന്നു. 30-ഓളം സിനിമകളിൽ അഭിനയിച്ചു. കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ്.
പദ്‌മ പുരസ്കാരങ്ങൾ 2018
ഇന്ത്യയുടെ 69-ാമത് റിപ്പബ്ലിക്ക് ദിനത്തിലാണ് പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഈ വർഷം 89 പേർക്കാണ് പദ്മ അവാർഡുകൾ നൽകിയത്. മൂന്നുപേർക്ക് പദ്മവിഭൂഷണും ഒൻപത് പേർക്ക് പദ്മഭൂഷണും 13 പേർക്ക് പദ്മശ്രീയും ലഭിച്ചു.
പത്മവിഭൂഷൺ
നമ്പർ
|
പേര്
|
മേഖല
|
സംസ്ഥാനം
|
1
|
ഇളയരാജ
|
കല – സംഗീതം
|
തമിഴ്‌നാട്
|
2
|
ഗുലാം മുസ്തഫാ ഖാൻ
|
കല – സംഗീതം
|
ഉത്തർപ്രദേശ്
|
3
|
പി. പരമേശ്വരൻ
|
സാഹിത്യം & വിദ്യാഭ്യാസം
|
കേരളം
|
പദ്മഭൂഷൺ
നമ്പർ
|
പേര്
|
മേഖല
|
സംസ്ഥാനം
|
4
|
പങ്കജ് അദ്വാനി
|
കായികം
|
മഹാരാഷ്ട്ര
|
5
|
ഫീലിപ്പോസ് മാർ ക്രിസോസ്റ്റം
|
ആത്മീയത
|
കേരളം
|
6
|
എം.എസ്. ധോണി
|
-കായികം
|
ബിഹാർ
|
7
|
അലക്സാണ്ടർ കദകിൻ
|
പൊതുകാര്യം (മരണാനന്തര ബഹുമതി)
|
റഷ്യൻ
|
8
|
രാമചന്ദ്ര നാഗസ്വാമി
|
പുരാവസ്തു ഗവേഷണം
|
തമിഴ്നാട്
|
9
|
വേദ് പ്രകാശ് നന്ദ
|
സാഹിത്യം & വിദ്യാഭ്യാസം
|
( പഞ്ചാബ്)
|
10
|
ലക്ഷമൺ പൈ
|
പെയിന്റിങ്
|
( ഗോവ)
|
11
|
അരവിന്ദ് പരീഖ്
|
സംഗീതം
|
( അഹമ്മദാബാദ്)
|
12
|
ശാരദാ സിൻഹ
|
സംഗീതം
|
( ബിഹാർ)
|
പദ്മശ്രീ നേടിയ മലയാളികൾ
ലക്ഷ്മിക്കുട്ടി- നാട്ടുവൈദ്യം
ഡോ. എം.ആർ. രാജഗോപാൽ- സാന്ത്വന ചികിത്സാപ്രസ്ഥാനം
പി.പരമേശ്വരൻ
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ, സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖം.ഭാരതീയ വിചാര കേന്ദ്രംമേധാവി, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷൻ എന്നീ ചുമതലകൾ അദ്ദേഹം നിർവ്വഹിക്കുന്നു
ഇളയരാജ
തെന്നിന്ത്യയിലെ ഒരു സംഗീതസംവിധായകനും, ഗായകനും, ഗാന രചയിതാവുമാണ് ഇളയരാജ. തമിഴ് നാട്ടിലെ ചെന്നൈ സ്വദേശിയാണ്. സിംഫണി പോലുള്ള സർഗാത്മകമായ സംഗീതപരീക്ഷണങ്ങൾക്ക് 2012 ൽ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു.1976 ൽ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചാണ് ഇളയരാജ ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്1991 ൽ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച ദളപതി എന്ന തമിഴ് ചിത്രത്തിലെ രാക്കമ്മ കയ്യെ തട്ട് എന്ന ഗാനം ലോകത്തിലെ ഏറ്റവും മികച്ച പത്തു ഗാനങ്ങൾക്കായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തി
ഗുലാം മുസ്തഫാ ഖാൻ
ഹിന്ദുസ്ഥാനി സംഗീതജ്ഞനാണ് ഗുലാം മുസ്തഫാ ഖാൻഹിന്ദി ചലച്ചിത്ര ലോകത്ത് ഗായകനായും സംഗീത സംവിധായകനായും പ്രവർത്തിച്ചു. മൃണാൾസെന്നിന്റെ ഭുവൻഷോമിലും നിരവധി മറാത്തി, ഗുജറാത്തി സിനമകൾക്കു വേണ്ടിയും പാടി. ഹിന്ദി ചലച്ചിത്ര സംഗീത ലോകത്തെ നിരവധി പ്രതിഭകളുടെ പരിശീലകനാണ്. 1991 ൽ പത്മശ്രീയും 2006 ൽ പത്മഭൂഷണും ലഭിച്ചു. 2018 ൽ പത്മവിഭൂഷൺ ലഭിച്ചു.2003 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.
മാർ ഫീലിപ്പോസ് ക്രിസോസ്റ്റം
നർമത്തിന്റെ ഇടയൻ എന്ന പേരിലറിയപ്പെടുന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപോലീത്തയ്ക്ക് പദ്മഭൂഷൺ ലഭിച്ചു. മാർത്തോമ്മ സഭയുടെ തലവനായിരുന്ന അഭിവന്ദ്യ മെത്രാപ്പോലീത്താ മാർ ഫീലിപ്പോസ് ക്രിസോസ്റ്റം
ഡോ.എം.ആര്‍. രാജഗോപാല്
സാന്ത്വനചികിത്സ ഇന്ത്യയില്‍ കേട്ടുകേള്‍വി മാത്രമായിരുന്ന കാലത്താണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യ വിഭാഗം മേധാവിയായിരിക്കെ തന്റെ വകുപ്പിന്റെ അരികുമുറിയില്‍ അത്തരമൊന്നിന് ഡോ.എം.ആര്‍. രാജഗോപാല്‍ തുടക്കമിട്ടത്. അക്കാര്യം ഓര്‍മയുള്ളവര്‍ അദ്ദേഹത്തെ ഇന്ത്യയിലെ സാന്ത്വനചികിത്സയുടെ പിതാവെന്ന് പലപ്പോഴുംവിശേഷിപ്പിക്കാറുണ്ട്.1993-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി തുടങ്ങുമ്പോള്‍ അമരക്കാരനായി രാജഗോപാല്‍ ഉണ്ടായിരുന്നു. 1995-ല്‍ ഇത് മാതൃകാപദ്ധതിയായി ലോകാരോഗ്യസംഘടന അംഗീകരിക്കുകയുണ്ടായി.
ബഹുജനപ്രസ്ഥാനമായി മാറിയ ഈ പരിശ്രമത്തിന്റെ തുടര്‍ച്ചയായാണ് 2003-ല്‍ പാലിയം ഇന്ത്യ എന്ന പേരില്‍ രാജ്യവ്യാപകമായി സാന്ത്വനപരിചരണശ്രമം തുടങ്ങിയത്. തിരുവനന്തപുരം ആസ്ഥാനമായാണ് ഡോ.എം.ആര്‍. രാജഗോപാല്‍ ചെയര്‍മാനായ പാലിയം ഇന്ത്യ പ്രവര്ത്തിക്കുന്നത്. സാന്ത്വനപരിചരണരംഗത്ത് പ്രവര്ത്തിക്കുന്ന ലോകത്തിലെ 30 പ്രമുഖരുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹമാണ്.
ലക്ഷ്മിക്കുട്ടി
പൊന്മുടി, കല്ലാര്‍ മൊട്ടന്‍മൂട് കോളനിയിലെ ലക്ഷ്മിക്കുട്ടി അമ്മയെ രാജ്യം പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചിരിക്കുകയാണ്. നാട്ടുവൈദ്യ ചികിത്സയില്‍ വിദേശ രാജ്യങ്ങളില്‍പോലും പ്രസിദ്ധയാണ് ഈ 73 കാരി.
ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റാലും ചികിത്സിക്കാനുള്ള വൈദ്യം ലക്ഷ്മിക്കുട്ടി അമ്മയുടെ കയ്യിലുണ്ട്.
വിഷചികിത്സയിലെ ഈ പ്രാഗത്ഭ്യത്തിന് 1995ല്‍ സംസ്ഥാന സര്‍ക്കാര്‍ വൈദ്യരത്നം പുരസ്കാരം നല്കി ആദരിച്ചിട്ടുമുണ്ട്. സ്വദേശികള്‍ മാത്രമല്ല, വിദേശത്തുനിന്നും നിരവധി പേരാണ് ലക്ഷ്മിക്കുട്ടിയുടെ നാട്ടാറിവ് പഠിക്കാന്‍ മൊട്ടന്മൂട് കോളനിയിലേക്ക് എത്തുന്നത്. കഥയും കവിതയുമെല്ലാം ഇഷ്ടപ്പെടുന്ന ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് സംസ്കൃതവും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം വഴങ്ങും. ഫോക്‍ലോര്‍ അക്കാദമിയിലെ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയാണ് ഈ എട്ടാം ക്ലാസുകാരി.
ഇത്തവണത്തെ 85 പദ്മ പുരസ്കാര ജേതാക്കളിൽ 14 പേർ സ്ത്രീകളാണ്.
പാഴ്വസ്തുക്കളിൽനിന്നും കളിപ്പാട്ടം നിർമിച്ച അരവിന്ദ് ഗുപ്ത, 98 വയസ്സുള്ള സാമൂഹ്യ പ്രവർത്തകൻ സുധൻഷു ബിശ്വാസ്, വന്യജീവി സംരക്ഷകനും ഇന്ത്യയുടെ പാമ്പു മനുഷ്യനുമായ റോമുലസ് വിറ്റെക്കർ, ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്സ് സുവർണമെഡൽ ജേതാവ് മുരളീകാന്ത് പെഡ്കർ, പ്ലാസ്റ്റിക്ക് കൊണ്ട് റോഡ് നിർമിച്ച രാജഗോപാലൻ വാസുദേവൻ, സന്ന്യാസിയും ഫിസിഷ്യനുമായ യെശി ധോദൻ, ബംഗാളിൽ പാവപ്പെട്ട വർക്കായി ആശുപത്രി നിർമിച്ച വീട്ടുജോലിക്കാരി സുഹാസിനി മിസ്ത്രി, കർണാടകയിൽ 15000-ൽ ഏറെ സ്ത്രീകൾക്ക് പ്രസവശുശ്രൂഷ നൽകിയ ജനനിയമ്മ എന്ന പേരിലറിയപ്പെടുന്ന സുലഗട്ടി നരസമ്മ, നാഗാലാൻഡിൽ ഗാന്ധിയൻ ചിന്തകൾ പ്രചരിപ്പിക്കുന്ന ഗാന്ധിയമ്മൂമ്മ എന്ന പേരിലറിയപ്പെടുന്ന ലെന്റിന ആവോ ഥാക്കർ, മഹാരാഷ്ട്രയിൽ സാമൂഹിക ചികിത്സ നടത്തിവരുന്ന അഭയ് ബാങ്, റാണി ബാങ്, നേപ്പാളിലെ പ്രമുഖ നേത്ര ചികിത്സാ വിദഗ്ധൻ സാന്ദക് രൂയിട്ട്, ഇന്ത്യയുടെ ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്ത്, തമിഴിനാട്ടിലെ നാടൻ കലാവിജ്ഞാനകോശം എന്ന പേരിലറിയപ്പെടുന്ന വിജയലക്ഷ്മി നവനീതകൃഷ്ണൻ, സംഗീതപ്രതിഭകളായ രുദ്രപട്ടണം സഹോദരന്മാരായ നാരായണസ്വാമി താരാനാഥൻ, നാരായണസ്വാമി ത്യാഗരാജൻ തുടങ്ങിയവർ പദ്‌മ ശ്രീ പുരസ്കാരത്തിലൂടെ ആദരിക്കപ്പെട്ടു.
അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ പദവിയായ ഭാരത രത്നയും രണ്ടാമത്തെ ഉയർന്ന പദവിയായ പദ്മ വിഭൂഷണും 1954 ജനുവരി 2 മുതലാണ് നരികിത്തുടങ്ങിയത്, പിന്നീട് പദ്മ വിഭൂഷനോടൊപ്പം പദ്മഭൂഷൺ,പദ്മശ്രീ പുരസ്കാരങ്ങളും ചേർത്ത് കൂടുതൽ മഹദ് വ്യക്തിത്വങ്ങളെ ആദരിക്കാൻ തീരുമാനിക്കുകയുണ്ടായി. 1954 ജനുവരി 26 മുതൽ എല്ലാ വർഷവും റിപ്പബ്ലിക്ക് ദിനത്തിൽ പദ്മ അവാർഡ് ജേതാക്കളെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു വരുന്നു. കല , സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യ ശാസ്ത്രം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, പൊതുകാര്യം, സിവിൽ സർവീസ്, വാണിജ്യം തുടങ്ങിയ വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തിതങ്ങളെയാണ് പദ്‌മ പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിനിനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി പദ്മ പുരസ്കാരത്തിന് യോഗ്യരായ വ്യക്തികളെ സർക്കാർ പരിഗണിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നും നാമനിർദേശം ചെയ്യപ്പെടുന്ന വ്യക്തികളുടെ വ്യക്തിരേഖയും മികവ് തെളിയിച്ച മേഖലയിലെ നേട്ടങ്ങളും അടക്കമുള്ള വിവരങ്ങൾ അതത് സംസ്ഥാനങ്ങളിലെ അധികൃതർ കേന്ദ്രസർക്കാരിന് കൈമാറും. പിന്നാക്ക വിഭാഗക്കാർക്കും അംഗപരിമിതർക്കും സ്ത്രീകൾക്കും പ്രത്യേക പരിഗണന നൽകുന്നുണ്ട്. സാധാരണയായി മരണാനന്തര ബഹുമതിയായി പദ്മ അവാർഡുകൾ നൽകാറില്ല. എന്നാൽ ഇന്ത്യയ്ക്കായി മികച്ച സൃഷ്ടികൾ സമ്മാനിച്ച് ലോകത്തോട് വിട പറഞ്ഞ അതുല്യപ്രതിഭകൾക്ക് പുരസ്കാരം നൽകാറുണ്ട്. പുരസ്കാരം പ്രഖ്യാപിക്കുന്നതുവരെയുള്ള ഒരുവർഷ കാലാവധിയിൽ ലോകത്തോട് വിടപറഞ്ഞവർക്കു മാത്രമേ മരണാനന്തര ബഹുമതിയായി പദ്മ പുരസ്കാരം ലഭിക്കുകയുള്ളൂ.
സർക്കാർ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രവർത്തിക്കുന്നവർക്ക് പദ്മ പുരസ്കാരത്തിനായി അപേക്ഷിക്കാൻ സാധിക്കില്ല. എന്നാൽ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെയും ശാസ്ത്രജ്ഞൻമാരെയും പുരസ്കാരത്തിനായി പരിഗണിക്കും. പദ്മശ്രീ പുരസ്കാരം നേടിയവരെ മാത്രമേ പദ്മഭൂഷൺ, പദ്മവിഭൂഷൺ എന്നീ ഉയർന്ന പുരസ്ക്കാരങ്ങളിലേക്ക് പരിഗണിക്കൂ. പദ്മശ്രീ നേടി ചുരുങ്ങിയത് അഞ്ചുവർഷം കഴിഞ്ഞു മാത്രമേ അടുത്ത പദവിയായ പദ്മവിഭൂഷണിലേക്ക് ഒരു വ്യക്തിയെ പരിഗണിക്കൂ. പദ്മ വിഭൂഷൺ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നതും ഇതേ പ്രക്രിയയിലൂടെയാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ വ്യക്തി നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് അഞ്ചു വർഷ കാലാവധിയിൽ പദ്മ പുരസ്കാരസമിതി ചില അയവുകൾ നൽകാറുണ്ട്.
എല്ലാ വർഷവും മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തിൽ ഇന്ത്യൻ പ്രസിഡന്റാണ് പദ്മ പുരസ്കാരം ജേതാക്കൾക്ക് സമ്മാനിക്കുക. ജേതാക്കൾക്ക് തങ്ങളുടെ പേരിനൊപ്പം പദ്മശ്രീ അല്ലെങ്കിൽ പദ്മ വിഭൂഷൺ എന്ന് ചേർക്കാനുള്ള അനുമതി നൽകാറില്ല. പദ്മ എന്നത് ഒരു അംഗീകാരമാണ്. അത് വ്യക്തികളുടെ പേരിനൊപ്പം ചേർക്കേണ്ടതിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തിയത്. ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന ജേതാക്കളുടെ എണ്ണം 120-ൽ കുറവായിരിക്കും.
പദ്മ പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനായുള്ള സമിതിയിലെ അംഗങ്ങളെ എല്ലാ വർഷവും ഇന്ത്യൻ പ്രധാനമന്ത്രിയാണ് തിരഞ്ഞടുക്കുക. പദ്മ പുരസ്കാര സമിതിയുടെ തലവൻ ക്യാബിനറ്റ് സെക്രട്ടറിയായിരിക്കും. ഇദ്ദേഹത്തോടൊപ്പം ആഭ്യന്തര സെക്രട്ടറി, രാഷ്ട്രപതിയുടെ സെക്രട്ടറി എന്നിവരും നാലോ ആറോ അംഗങ്ങളും സമിതിയിൽ ഉണ്ടാകും. പദ്മ പുരസ്കാരത്തിനായി ഈ സമിതി നിർദേശിക്കുന്നവരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രിക്കും രാഷ്ടപതിക്കും കൈമാറും. തുടർന്ന് രാഷ്ടപതിയാണ് അന്തിമമായി പദ്മ പുരസ്കാര വിജയികളെ തീരുമാനിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ