classical dance forms part 2

ക്ലാസിക്കൽ നൃത്തങ്ങൾ  (set 2)

·         കൂടിയാട്ടം
·         യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം.
·         ഏറ്റവും പ്രാചീനമായ സംസ്കൃത നാടക രൂപങ്ങളിലൊന്നായ ഇത് പൂർണ്ണരൂപത്തിൽ അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും.
·         കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് അമ്മന്നൂർ മാധവചാക്യാരാണ്.
·         കൂടിയാട്ടത്തിൽ പുരുഷവേഷം കെട്ടുന്നത് ചാക്യാരും സ്ത്രീ വേഷം കെട്ടുന്നത് നങ്ങ്യാരുമാണ്.
·         മലയാളത്തിൽ സംസാരിക്കാനവകാശമുള്ള കൂടിയാട്ടത്തിലെ കഥാപാത്രമാണ് വിദൂഷകൻ
·         കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണമാണ് മിഴാവ്
·         തുളളൽ പ്രസ്ഥാനം
·         തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാരാണ്.
·         ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്ന് തരത്തിലാണ് തുള്ളൽ.
·         കല്യാണ സൗഗന്ധികം ശീതങ്കൻ തുള്ളലാണ് ആദ്യ തുള്ളൽ കൃതി.
·         മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്നു രചിച്ചത് കുഞ്ചൻ നമ്പ്യാരാണ്. താളപസ്താരം എന്ന ഗ്രന്ഥത്തിന്റെ കർത്താവ് കുഞ്ചൻ നമ്പ്യാരാണ്.
·         മോഹിനിയാട്ടം
·         കേരളത്തിൽ ഉത്ഭവിച്ച നൃത്തരൂപമാണ് മോഹിനിയാട്ടം
·         ശൃംഗാരമാണ് മോഹിനിയാട്ടത്തിലെ പ്രധാന ഭാവരസം
·         മോഹിനിയാട്ടത്തിന്റെ ഉൽപത്തിക്കു കാരണമായി പറയുന്ന സാമൂഹിക സമ്പ്രദായമാണ് ദേവദാസി സമ്പ്രദായം.
·         കല്ല്യാണിക്കുട്ടിയമ്മ, ഡോ. കനക് കലെ, കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ക്ഷേമാവ തി, ഭാരതി ശിവജി എന്നിവർ പ്രസിദ്ധ മോഹിനിയാട്ടം നർത്തകിമാരാണ്.
·         സ്വാതിതിരുനാൾ ആണ് മോഹിനിയാട്ടത്തെ പുനരുദ്ധരിച്ചത്.
·         വടിവേലു എന്ന തമിഴ്നാട് സ്വദേശിയാണ് മോഹിനിയാട്ടത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്കുവഹിച്ചത്.
·         ഹസ്തലക്ഷണ ദീപികയിലെ 24 മുദ്രകളാണ് മോഹിനിയാട്ടത്തിൽ അക്ഷരങ്ങൾ എന്ന പോലെ ഉപയോഗിക്കുന്നത്
·         മോഹിനിയാട്ടത്തിലെ അടിസ്ഥാന ശരീര ചലനങ്ങൾഅടവുകൾ' എന്നാണ് അറിയപ്പെടുന്നത്.
·         ഇവ നാല്പതോളം എണ്ണമുണ്ട്.

·         യക്ഷഗാനം
·          കർണാടകയാണ് യക്ഷഗാനത്തിന്റെ കേന്ദ്രം.
·         ഭക്തിയും മതാചാരങ്ങളും സാധാരണക്കാരിലേക്ക് പകരുന്ന കലാമാധ്യമമായാണ് യക്ഷഗാനം പ്രചാരം നേടിയത്.
·         കേരളത്തിൽ കാസർകോട് ജില്ലയിലാണ് യക്ഷഗാനം പ്രചാരത്തിലുള്ളത്.
·         രാമായണ-മഹാഭാരത കഥകളാണ് ഇതിലെ പ്രധാന ഇതിവൃത്തം

·         മണിപ്പുരി
·         മണിപ്പൂർ സംസ്ഥാനത്തിലെ ജനസംസ്കാരത്തിന്റെ ആവിഷ്കാര രൂപങ്ങളിൽ പ്രധാനപ്പെട്ടതാണ് മണിപ്പൂരി.
·         രാധാകൃഷ്ണ പ്രണയത്തിന്റെ മോഹന ഭാവങ്ങളുണർത്തുന്ന നൃത്തരൂപമാണ് മണിപ്പൂരി.
·         കഥക്
·         ഉത്തരേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നൃത്തരുപമാണ് കഥക്
·         ബിർജു മഹാരാജ്, ഉമാശർമ, ഗോപീകൃഷ്ണൻ, ദേവിലാൽ, ശാശ്വതിസൈൻ തുടങ്ങിയവർ പ്രശസ്തരായ കഥക് നർത്തകരാണ്.
·         സാത്രിയ
·         അസമിൽ ബ്രഹ്മപുത്രാ നദിയിലുള്ള മാജുലി ദ്വീപിലാണ് നൃത്തരൂപം ഉത്ഭവിച്ചത്.
·         ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപാണ്  മജുലി  
·         വൈഷ്ണവ മതകേന്ദ്രമായ സാതിയിൽ നിന്നാണ് സാതിയ എന്ന പേരുണ്ടായത്.
·         ചവിട്ടുനാടകം
·         പോർച്ചുഗീസ് അധിനിവേശത്തിന്റെ ഫലമായി കേരളത്തിൽ രൂപം കൊണ്ട കലാരൂപമാണ് ചവിട്ടുനാടകം
·         കഥകളിയുമായാണ് കലാരൂപത്തിന് സാദ്യശ്യം.
·         കാറൽമാൻ ചരിതം ആണ് ആദ്യത്തെ ചവിട്ടുനാടകം
·         പുരാണ പുരുഷന്മാരുടെ സ്ഥാനത്ത് ചരിത്ര  പുരുഷന്മാരെ പ്രവേശിപ്പിച്ച കേരളത്തിലെ ആദ്യ ദൃഢകല  ചവിട്ടുനാടകമാണ്.
·         ലോകത്തിലെ ഏറ്റവും വലിയ സ്റ്റേജ് ഉപയോഗിക്കുന്ന ദൃശ്യകലാരൂപം ചവിട്ടുനാടകമാണ് .
·         മലയാളം കലർന്ന തമിഴ് സാഹിത്യഭാഷയാണ് ചവിട്ടുനാടകത്തിൽ ഉപയോഗിക്കുന്നത്.
·         ചുവടികൾ എന്നാണ് ചവിട്ടുനാടകത്തിന്റെ കൈയെഴുത്തു പ്രതികളെ വിളിക്കുന്നത്.
·         കൂത്ത്
·         ഒരു ചാക്യാർ തന്നെ പുരാണ കഥാപരമായ പ്രബന്ധങ്ങൾ ചൊല്ലി മറ്റു കഥാപാത്രങ്ങളുടെയും കൂടി ഭാവം അവലംബിച്ചുകൊണ്ട് അഭിനയിച്ചു കാണിക്കുന്ന കലയാണ് കൂത്ത്
·         മിഴാവ്, കുഴിത്താളം തുടങ്ങിയവ കൂത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണങ്ങളാണ്
·         കൂത്തു നടത്താൻ അധികാരമുള്ള സമുദായമാണ് ചാക്യാർ .
·          ചാക്യാർ കൂത്തിലെ പ്രധാന രസം ഹാസ്യ മാണ്
·         പൂർണ്ണമായും സംസ്കൃതത്തിൽ നടത്തുന്ന കൂത്താണ് നങ്ങ്യാർകൂത്ത്..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ