psc questions and answers set 3


കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, (സിയാൽ)
ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖലപങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.

കൊല്ലം ആശ്രാമം മൈതാനത്ത് 1932 വരെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന വിമാനത്താവളമാണ് കൊല്ലം വിമാനത്താവളം. തുടർന്ന് 1932 തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിച്ചതോടെ ഇതിന്റെ ഉപയോഗം കുറഞ്ഞു. നിലവിൽ ഇവിടെ ഫ്ലൈയിങ്ങ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.തിരുവിതാംകൂറിലെ ആദ്യത്തെ വിമാനത്താവളമാണ് ആശ്രാമം വിമാനത്താവളം

കോഴിക്കോട് റയിൽവേസ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ വടക്ക് മാറി, മലപ്പുറം ജില്ലയിലെകൊണ്ടോട്ടിക്കടുത്ത കരിപ്പൂർ എന്ന ഗ്രാമത്തിലാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംസ്ഥിതിചെയ്യുന്നത്. 2006 ഫിബ്രുവരി 12-നാണ് വിമാനത്താവളത്തിനു അന്താരാഷ്ട്രപദവി ലഭ്യമായത്. അന്തർ ദേശീയ യാത്രക്കാരുടെ കണക്ക്എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളവും, മൊത്തം യാത്രക്കാരുടെ കണക്ക്എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഒൻപതാമത്തെ വിമാനത്താവളവുമാണ് ആണ് കരിപ്പൂർ.(2,7)

1932- കേരള ഫ്ലൈയിങ് ക്ലബിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളംസ്ഥാപിതമായി. ആദ്യം കൊല്ലം ആശ്രമത്തിലായിരുന്നു വിമാനത്താവളം. 1935- തിരുവനന്തപുരത്തേക്ക് സർ.സി.പി മാറ്റി സ്ഥാപിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ നിന്നും 5 കി.മീ ദൂരത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളം. 1991 ജനുവരി 1 ന് തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. ഇവിടെ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങൾ, സിംഗപ്പൂർ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക്നേരിട്ട്വീമാന സർവീസുകൾ ഉണ്ട്‌.(2,9)
കമ്പിത്തപാൽ
ഭൂതലത്തിലൂടെ കമ്പികൾ വലിച്ചുകെട്ടി അവയിലൂടെ പ്രത്യേകം ക്രോഢീകരിച്ച കോഡുകളിലുള്ള സന്ദേശങ്ങൾ പ്രസാരണം ചെയ്തുകൊണ്ട് വാർത്താവിനിമയം നടത്തിപ്പോന്ന രീതി. ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരങ്ങൾക്കും വെവ്വേറെ കോഡുകൾ ഇതിൽ ഉപയോഗിച്ചിരുന്നു. അയക്കുന്നിടത്ത് അക്ഷരങ്ങളെ കോഡുകളാക്കി മാറ്റിയും സ്വീകരിക്കുന്നിടത്ത് അവയെ തിരികെ വാക്കുകളാക്കി എഴുതിയും ആണ്ഇത് സാധിച്ചുപോന്നത്. രണ്ടു സ്ഥലത്തും ഒരുപോലെ ഉപയോഗിക്കാവുന്ന ലളിതമായ ഒരു യന്ത്രമേ ഇതിന്നാവശ്യമുണ്ടായിരുന്നുള്ളൂ. ഏറെക്കാലം പ്രചാരത്തിലിരുന്നെങ്കിലും പിൽക്കാലത്ത് ടെലിഫോണിന്റെ പ്രചാരത്തോടെ ഇത് അസംഗതമാകുകയും അപ്രത്യക്ഷമാകുകയും ചെയ്തു. എങ്കിലും വിദൂരവാർത്തവിനിമയരംഗത്തെ ഒരു കുതിച്ചുചാട്ടം തന്നെയായിരുന്നു ഇത്.

മറ്റെല്ലാ കണ്ടുപിടുത്തങ്ങളേയും പോലെ ഇതും യുദ്ധകാര്യങ്ങൾക്കാണ് ഏറ്റവും ആദ്യം കാര്യക്ഷമമായി ഉപയോഗിക്കപ്പെട്ടത്. പിൽകാലത്ത് പൊതുജനത്തിന് ഉപയോഗിക്കാൻ ലഭ്യമായപ്പോഴും മിക്കവാറും രാജ്യങ്ങളിൽ അതത് സർക്കാറുകളുടെ നടത്തിപ്പിലായിരുന്നു കമ്പിത്തപാൽ പ്രവർത്തിച്ചുപോന്നത്. അവയുടെ നടത്തിപ്പിനും അതിനുള്ള സംവിധാനങ്ങളുടെ പരിരക്ഷക്കുമായി പ്രത്യേകം നിയമങ്ങൾ തന്നെ സർക്കാറുകൾ പാസ്സാക്കിയിരുന്നു.
കമ്പിയും കമ്പിയില്ലാക്കമ്പിയും വഴി സന്ദേശങ്ങൾ കൈമാറുന്നതിന് ഉപയോഗിക്കുന്ന സങ്കേതമാണ് മോഴ്സ് കോഡ്. സാമുവൽമോഴ്സ് എന്ന ശാസ്ത്രജ്ഞനാണ് ഇതിൻറെ ഉപജ്ഞാതാവ്.
ഇന്ത്യയിൽ
ഏകദേശം 160 വർഷക്കാലം ഇന്ത്യയിൽ സേവനം നിലവിലുണ്ടായിരുന്നു. പഴയ കൽക്കട്ടയ്ക്ക് 50 കിലോമീറ്റർ അകലെയുള്ള ഡയമണ്ട് ഹാർബറിലേക്ക് 1850 നവംബർ അഞ്ചിനാണ് രാജ്യത്തെ ആദ്യത്തെ ടെലിഗ്രാം സന്ദേശം (ഇലക്ട്രിക്കൽ സിഗ്നലായി) അയച്ചത്. ഡോക്ടർ വില്യം ബ്രൂക്ക്ഒഷുഗെൻസിയാണ് ഇതിന്റെ ചുമതല നിർവഹിച്ചത്‌. കൽക്കത്തയിൽ നിന്ന്ഡയമണ്ട്ഹാർബർ വരെയുളള 43.5 കിലോമീറ്റർ ദൂരമായിരുന്നു ആദ്യ ടെലിഗ്രാഫ്ലൈൻ.

തുടക്കത്തിൽ, ഇത് പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് (പി ആൻഡ് ടി) വകുപ്പിനു കീഴിലാണ് പ്രവർത്തിച്ചുപോന്നത്. പിന്നീട് ടെലിഫോണിനും കമ്പിത്തപാലിനും മാത്രമായി ടെലിഗ്രാഫ് വകുപ്പും ഉണ്ടായിരുന്നു. ബി.എസ്.എൻ.എൽ രൂപീകരിച്ചപ്പോൾ ടെലിഗ്രാഫും കമ്പനിക്കു കീഴിലാക്കി] ടെലിഗ്രാഫ് സർവീസ് നിലനിർത്താൻ പ്രതിവർഷം 300 മുതൽ 400 കോടി വരെ നഷ്ടമുണ്ടായതിനെത്തുടർന്ന് ബി.എസ്.എൻ.എൽ 2013 ജൂലായ് 15 മുതൽ ടെലിഗ്രാം സേവനം രാജ്യത്ത് നിർത്തലാക്കുന്നതിന് തീരുമാനിച്ചു

വായനയ്ക്കായൊരു ദിനം, അതാണ് ജൂണ്‍ 19. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്.

വായിച്ചുവളരുക എന്ന സന്ദേശം ജനങ്ങളിലെത്തിച്ച പി.എന്‍. പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കര്മപരിപാടികളുടെ തുടര്ച്ചയായിട്ടുള്ള ഒരു പ്രവര്ത്തന ശൃംഖല വ്യാപകമാക്കുവാനും വായന ഒരു ശീലമാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ