independence part 4


രണ്ടാം ലോകമഹായുദ്ധവും ദേശീയപ്രസ്ഥാനവും
 1939- രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബ്രിട്ടൻ ഇന്ത്യയെ സഖ്യശക്തികളുടെ ഭാഗമാക്കിമാറ്റി. ഇന്ത്യൻ ദേശീയ നേതാക്കളോടും ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടും ആലോചിക്കാതെയാണ് ബ്രിട്ടീഷ് ഗവൺമെൻറ് തീരുമാനമെടുത്തത്. ലോക സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് തങ്ങളുടെ യുദ്ധം എന്നാണ് ബ്രിട്ടൻ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് സ്വയംഭരണം നൽകി, ആത്മാർഥത തെളിയിക്കാൻ കോൺഗ്രസ് ബ്രിട്ടീ ഷ് ഗവൺമെൻറിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് ബ്രിട്ടൺ അംഗീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് 1939 ഒക്ടോബറിൽ പ്രവിശ്യകളിലെ എല്ലാ കോൺഗ്രസ് മന്ത്രിസഭകളും രാജിസമർപ്പിച്ചു.

ക്രിപ്സ്  ദൗത്യം
രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ  കടന്നുവരവ് ബ്രിട്ടന് പ്രശ്നങ്ങൾ സൃഷ്ടിച്ചു. 1942- ജപ്പാൻ ബർമ ആക്രമിച്ചു കീഴടക്കി. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് കടുത്ത ഭീഷണിയായി മാറി. തുടർന്ന് ഇന്ത്യക്കാരുടെ സഹായം ബ്രിട്ടന് അത്യാവശ്യമായി മാറി. 1942 മാർച്ചിൽ ബ്രിട്ടീഷ് യുദ്ധകാര്യമന്ത്രിസഭ അതിലെ ഒരു അംഗമായ സർ സ്റ്റഫോർഡ് ക്രിപ്സിനെ  ഇന്ത്യയിലേക്ക്  അയച്ചു. പുതിയ ഭരണഘടനയെപ്പറ്റി ചർച്ചചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ക്രിപ്സ് ദൗത്യപ്രകാരം യുദ്ധം അവസാനിച്ച ഉടൻ ഇന്ത്യക്ക് പുത്രികരാജ്യപദവി നൽകാനും ഇതിനായി ഇന്ത്യക്കാരും ബ്രിട്ടീഷുകാരും ഉൾപ്പെടുന്ന ഒരു കോൺസ്റ്റിറ്റുവൻറ് അസംബ്ലി രൂപവത്കരിക്കാനും തീരുമാനിച്ചു. യഥാർഥ അധികാരക്കൈമാറ്റമില്ലാത്തതിനാൽ കോൺഗ്രസ് ക്രിപ്സ് ദൗത്യത്തെ എതിർത്തു. പാകിസ്താൻ വാദം അംഗീകരിച്ചില്ല എന്നതിനാൽ മുസ്ലിംലീഗും ഇതിനെ നിരാകരിച്ചു. അങ്ങനെ ക്രിപ്സ് ദൗത്യം പരാജയപ്പെട്ടു.

സി.ആർ. ഫോർമുല
കോൺഗ്രസ്-ലീഗ് സഹകരണത്തിനായി 1943- കോൺഗ്രസ് നേതാവായ സി. രാജഗോപാലാചാരി ഒരു വ്യവസ്ഥ ഉണ്ടാക്കി. ഗാന്ധിജി ഇതിനെ അംഗീകരിക്കുകയും ചെയ്തു. കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ലീഗ് അംഗീകരിക്കണം. കേന്ദ്രത്തിൽ ഒരു താത്കാലിക സർക്കാരുണ്ടാക്കാൻ ലീഗ് കോൺഗ്രസ്സുമായി സഹകരിക്കണം. യുദ്ധത്തിനുശേഷം വടക്കുപടിഞ്ഞാറൻ വടക്കുകിഴക്കൻ മേഖലകളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഒരു പ്രത്യേക പരമാധികാര മുസ്ലിം രാജ്യം വേണോ എന്നതിനായുള്ള ജനഹിതപരിശോധന നടത്തണം. വിഭജനം വേണ്ടിവന്നാൽ പ്രതിരോധം, കച്ചവടം, വാർത്താ വിനിമയം എന്നിവ രണ്ടു രാജ്യങ്ങളും പൊതുവായി നിലനിർത്തണം. എന്നാൽ മുഹമ്മദലി ജിന്ന സി.ആർ. ഫോർമുല പൂർണമായി നിരാകരിച്ചു.

 കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
1917-ലെ റഷ്യൻ വിപ്ലവത്തിനുശേഷം ഇന്ത്യയിലും സോഷ്യലിസത്തിന് പ്രാധാന്യം വർധിച്ചു. ഗാന്ധിയൻ ആശയങ്ങളോടുള്ള എതിർപ്പാണ് ഇന്ത്യയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപവത്കരണത്തിനിടയാക്കിയത്. സിവിൽ നിയമലംഘനപ്രസ്ഥാനം നിർത്തിവെച്ചത് കോൺഗ്രസിനുള്ളിൽ ശക്തമായ എതിർപ്പിനിടയാക്കി. സാഹചര്യത്തിലാണ് 1934- പട്നയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപംകൊണ്ടത്. ഇതിൻറെ ആദ്യ പ്രസിഡൻറ് ആചാര്യ നരേന്ദ്രദേവും ജനറൽ സെക്രട്ടറി ജയ പ്രകാശ് നാരായണുമായിരുന്നു. അച്യുത് പട് വർധൻ, യൂസഫ് മെഹറളി, അശോക് മേത്ത, മിനു മസാനി, റാം മനോഹർ ലോഹ്യ, എസ്.എം. ജോഷി, പി. രാമമൂർത്തി, പി. സുന്ദരയ്യ എന്നി വരായിരുന്നു പ്രധാന നേതാക്കന്മാർ.

അഖിലേന്ത്യ കിസാൻസഭ
1936 ഏപ്രിലിൽ ലഖ്നൗവിൽ അഖിലേന്ത്യ കിസാൻസഭ രൂപവത്കരിച്ചു. ആദ്യ പ്രസിഡൻറ് സ്വാമി സഹജാനന്ദയും ജനറൽ സെക്രട്ടറി എൻ.ജി. രംഗയുമായിരുന്നു. കൃഷിഭൂമി കർഷകന് എന്നതായിരുന്നു മുദ്രാവാക്യം (Land to the Tiller). 1937 ഒക്ടോബറിൽ കിസാൻസഭ ഔദ്യോഗിക പതാകയായി ചെങ്കൊടി സ്വീകരിച്ചു.

സിംല കോൺഫറൻസ്
1945 ജൂൺ 25-ന് വേവൽ പ്രഭുവിന്റെ അധ്യക്ഷതയിൽ കോൺഗ്രസ്, ലീഗ്, സിഖ്, പിന്നാക്ക വർഗക്കാർ, യൂറോപ്യൻ സംഘങ്ങൾ എന്നിവരു ടെ പ്രതിനിധികളടങ്ങുന്ന സമ്മേളനം സിംലയിൽ വിളിച്ചുകൂട്ടി. മൂന്നു ദിവസത്തെ ചർച്ചയ്ക്കുശേഷം യോഗം പിരിഞ്ഞു. ജൂലായ് 11-ന് മുഹമ്മദലി ജിന്ന വൈസ്രോയിയുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് അംഗത്വമില്ലാത്ത ഒരു മുസ്ലിമിനെ യും വൈസ്രോയിയുടെ കൗൺസിലിൽ നാമനിർ ദേശം ചെയ്യരുതെന്നും ഇന്ത്യൻ മുസ്ലിങ്ങളുടെ പൂർണപ്രതിനിധി ലീഗ് മാത്രമാണെന്നും ധരിപ്പി ച്ചു. മൂന്നു ദിവസങ്ങൾക്കുശേഷം വൈസ്രോയി സിംലാ കോൺഫറൻസ് പരാജയപ്പെട്ടതായി പ്രഖ്യാപിച്ച് അവസാനിപ്പിച്ചു.

ദ്വിരാഷ്ട്രവാദം
നിസ്സഹകരണ പ്രസ്ഥാനത്തിനുശേഷം ഇന്ത്യയിലെ ഹിന്ദു, മുസ്ലിം വർഗീയത ശക്തിപ്രാപിച്ചു. ഹിന്ദു മുസ്ലിം വർഗീയലഹളകളും ഇക്കാലത്തുണ്ടായി. ഹിന്ദു മഹാസഭയും മുസ്ലിം ലീഗുമായിരുന്നു വർഗീയതയുടെ പ്രചാരകർ. 1929- മു ഹമ്മദലി ജിന്ന പ്രഖ്യാപിച്ച 14 ഇന തത്ത്വങ്ങൾ വർഗീയതയുടെ പ്രകടമായ ഉദാഹരണമാണ്.1940 മാർച്ചിലെ ലാഹോർ പ്രമേയത്തിലൂടെ തങ്ങൾക്ക് ഒരു പ്രത്യേക രാഷ്ട്രം വേണമെന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. ഇതിനെ പിന്നീട് ദ്വിരാഷട്രവാദമായും പാകിസ്താൻവാദമായും അവർ വിപുലീകരിച്ചു.

ഇടക്കാല മന്ത്രിസഭ
1946 സപ്തംബറിൽ വൈസ്രോയിയായ വേവൽ പ്രഭു ഇടക്കാല മന്ത്രിസഭ രൂപവത്കരിക്കാൻ കോൺഗ്രസിനെ ക്ഷണിച്ചു. തുടർന്ന് 1946 സപ്തംബർ 2-ന് നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല കോൺഗ്രസ് മന്ത്രിസഭ നിലവിൽവ ന്നു. 1946 ഒക്ടോബർ 26-ന് ലീഗും മന്ത്രിസഭയിൽ ചേർന്നു. മന്ത്രിസഭയിൽ കോൺഗ്രസും ലീഗും പരസ്പരവിരുദ്ധമായ സമീപനമാണ് സ്വീകരി ച്ചത്. ഇടക്കാല മന്ത്രിസഭയിൽ ചേർന്നെങ്കി ലും കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലിയിൽനിന്ന്  ലീഗ് വിട്ടുനിന്നു. ഇതിലെ കോൺഗ്രസിൻറ മൃഗീയ ഭൂരിപക്ഷം ജിന്നയെയും ലീഗിനെയും അലോസരപ്പെടുത്തി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ