current affairs


പഞ്ചാബ് നാഷണൽ ബാങ്കിൽ 11,334 കോടിയുടെ വായ്പാ തട്ടിപ്പ്
രത്ന വ്യാപാരി നീരവ്  മോദിയും കൂട്ടാളികളുമാണ് പഞ്ചാബ് നാഷണൽ ബാങ്കിൻറെ മുംബൈ ഫോർട്ടിലെ വീർ നരിമാൻ റോഡ് ബ്രാഡിഹൗസ് ശാഖ വഴി വായ്പാ തട്ടിപ്പ് നടത്തിയത് .

ശ്രീകൃഷ്ണപുരം മികച്ച പഞ്ചായത്ത്
സംസ്ഥാനത്തെ മികച്ച  പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്തിന്. കോട്ടയത്തെ ളാലമാണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. പത്തനംതിട്ടയ്ക് ജില്ലാപഞ്ചായത്തിനുള്ള പുരസ്കാരം ലഭിച്ചു.
വാക്സിനേഷൻ:



മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരളാഗവർമെന്റ് നൽകുന്ന സമ്മാനമാണ് സ്വരാജ്ട്രോഫി.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളെ ആദരിക്കുന്നത്  സ്ഥാപനങ്ങൾക്ക്കൂടുതൽ കരുത്തുപകരുമെന്നും മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കാൻസഹായിക്കുമെന്നും സർക്കാർ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും മികച്ചതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ആദരിക്കാൻ തീരുമാനിച്ചത്
കേരളം 11-ാമത്
പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തിൽ കേരളം പതിനൊന്നാംസ്ഥാനത്ത്. നീതി ആയോഗിന്റെ ആരോഗ്യസൂചികയനുസരിച്ച് 2015-16 94.6 ശതമാനമാണ് കുത്തിവെപ്പെടുക്കുന്നവരുടെ ശരാശരി. മുൻവർഷത്തിൽ ഇത് 95.5 ആയിരുന്നു. ജമ്മുകശ്മീരും മിസോറവുമാണ് മുന്നിൽ.

ദക്ഷിണാഫ്രിക്കയ്ക്കതിരെ ഇന്ത്യയ്ക്ക് ക്രിക്കറ്റ് പരമ്പര വിജയം
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയ്ക്ക് ആദ്യ ഏകദിന ക്രിക്കറ്റ് പരമ്പര.5  മത്സരങ്ങളുടെ പരമ്പര 5-1 നാണ് വിരാട് കോലിയുടെ നേത്യത്വത്തിലുള്ള ഇന്ത്യൻ സംഘം നേടിയത്. പരമ്പരയിൽ 558 റൺസ് നേടിയ വിരാട് കോലി  രണ്ട് രാജ്യങ്ങളുടെ പരമ്പരയിൽ 500 റൺസിലധികം സ്കോർ  ചെയ്യുന്ന ആദ്യതാരമായി.

ടെന്നിസിൽ ഫഡറർക്ക് പുതിയ നേട്ടം
പുരുഷ ടെന്നിസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തെത്തുന്ന പ്രായമേറിയ താരമായി സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ, 36 വർഷവും 165 ദിവസമുള്ളപ്പോൾ ഒന്നാംറാങ്കിലെത്തിയ ഫെഡറർ യു.എസ്.താരം ആന്ദ്രെ അഗാസിയുടെ റെക്കോഡാണ് മറികടന്നത്. 33 വയസ്സും 131 ദിവസവുമായിരുന്നു അഗാസിയുടെ പ്രായം.

ഓസീസിന് റെക്കോഡ്

ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് ജയിച്ചതിന്റെ റെക്കോഡ് ഓസ്ട്രലിയയ്ക്ക്. ത്രിരാഷ്ട്ര ടൂർണമെന്റിൽ ന്യൂസീലൻഡിന്റെ 243 റൺസ് പിന്തുടർന്ന ഓസീസ് 18.5 ഓവറിൽ അഞ്ച് വിക്കറ്റിന് 245 റൺസെടുത്ത് ജയം നേടി. 2015- ദക്ഷിണാഫിക്കയ്ക്കെതിരെ വിൻഡീസ് 236 റൺസ് പിന്തുടർന്ന് ജയിച്ച റെക്കോഡാണ് മാഞ്ഞുപോയത്. മത്സരത്തിൽ സെഞ്ചുറി നേടിയ കിവീസ് താരം മാർട്ടിൻ ഗപ്ടിൽ ടി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി.

മ്യാന്മാർ -- വിന്‍ മിന്റ്
മ്യാന്‍മാറിന്റെ പുതിയ പ്രസിഡന്റായി വിന്‍ മിന്റി(66)നെ തിരഞ്ഞെടുത്തു. ഒരാഴ്ച മുന്‍പ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തിന്‍ ക്യോ രാജിവെച്ചിരുന്നു. സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിയുടെ വിശ്വസ്തനാണ് പ്രതിനിധിസഭാ മുന്‍ സ്​പീക്കറായിരുന്ന വിന്‍ മിന്റ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് മിന്റ് നേടിയത്.
 Win Mynt became the new president of .....
(A) Vietnam
(C) The Philippines
(B) Laos

(D) Myanmar 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ