independence part 3

സ്വരാജ് പാർട്ടി
നിസ്സഹകരണപ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങൽ ഇന്ത്യയിൽ ഒരു രാഷ്ട്രിയശൂന്യത സൃഷ്ടിച്ചു. സാഹചര്യത്തിൽ ശക്തമായ ഒരു സമരം നടത്താൻ സി.ആർ. ദാസും മോട്ടിലാൽ നെഹ്റുവും ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ബഹിഷ്കരണ സമരരീതിയെ എതിര്ത്ത സി.ആര്ദാസ്‌, മോത്തിലാല്നെഹ്റു എന്നിവര്‍ 1923 ല്സ്വരാജ്പാര്ട്ടിക്ക്രൂപം നല്കി. നിയമ നിര്മാണ സഭകളെ നമ്മള്ബഹിഷ്കരിക്കുകയല്ല, മറിച്ച്‌, പോരാട്ടത്തിനും ബദല്അഭിപ്രായത്തിനുമുള്ള വേദികളാക്കണം എന്ന്അവര്ആവശ്യപ്പെടുകയും നിയമനിര്മാണസഭകളിലേക്ക്മല്സരിക്കുകയും ചെയ്തു ക്രമേണ ഗാന്ധിയന്സമരരീതികളോടുള്ള വിയോജിപ്പ്കൂടുതല്ശക്തമായ രീതിയില്പ്രകടമാകാന്തുടങ്ങി.എന്നാൽ കോൺഗ്രസ്സിലെ ഗാന്ധിയൻ വിഭാഗം ഇത് അംഗീകരിച്ചില്ല. തുടർന്ന് സി.ആർ. ദാസ്, മോട്ടിലാൽ നെഹ്റു, വല്ലഭ്ഭായ് പട്ടേൽ, മദൻമോഹൻ മാളവ്യ തുടങ്ങിയവർ കോൺഗ്രസ്സിൽനിന്ന് രാജിവെക്കുകയും സ്വരാജ് പാർട്ടി രൂപവത്കരിക്കുകയും ചെയ്തു.
അഹിംസ, നിസ്സഹകരണം എന്നീ ആശയങ്ങൾ സ്വരാജ് പാർട്ടി മുറുകെ പിടിച്ചു. നിയമ നിർമാണസഭകളിലെ തിരഞ്ഞെടുപ്പിൽ സ്വരാജ് പാർട്ടി മത്സരിക്കുകയും അവരുടെ ശക്തമായ സാന്നിധ്യം അറിയിക്കുകയും ചെയ്തു.

നെഹ്റു റിപ്പോർട്ട്
ഇന്ത്യക്കാരില്ലാത്ത സൈമൺ കമ്മീഷനെ ബഹിഷ്കരിച്ച ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ പുണെയിൽ സമ്മേളിക്കുകയും ഭരണഘടനാ പരിഷ്കാരത്തിനായി മോട്ടിലാൽ നെഹ്റുവിന്റെ കീഴിൽ ഒരു കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. 1928 ആഗസ്തിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. ഇതാണ് നെഹ്റു റിപ്പോർട്ട് എന്നറിയപ്പെട്ടത്. ഇത് പ്രകാരം ഇന്ത്യക്കാരുടെ അടുത്ത ലക്ഷ്യം പുത്രികാരാജ്യപദവി (Dominion Status)യാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ കൽക്കട്ടയിൽ ചേർന്ന രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ നെഹ്റു റിപ്പോർട്ട്  പാസാക്കാൻ സാധിച്ചില്ല.
മുസ്ലിം ലീഗ്, ഹിന്ദു മഹാസഭ, സിഖ് ലീഗ് എന്നിവയിലെ നേതാക്കന്മാർ നെഹ്റു റിപ്പോർട്ടിനെ എതിർത്തു. അവസരത്തിലാണ് മുഹമ്മദലി ജിന്ന തൻറെ പ്രസിദ്ധമായ 14 തത്ത്വങ്ങൾക്ക് രൂപംനൽകിയത്.

ലാഹോർ കോൺഗ്രസ്സും പൂർണസ്വരാജും
1929- സൈമൺ കമ്മീഷൻ നിർദ്ദേശങ്ങൾ നിരാകരിച്ച കാലത്താണ് ലാഹോർ കോൺഗ്രസ് സമ്മേളനം നടക്കുന്നത്. യുവാവായ ജവാഹർലാൽ നെഹ്റുവായിരുന്നു അധ്യക്ഷൻ.വർദ്ധിച്ചുവരുന്ന രാഷ്ട്രീയ അസംതൃപ്തിയ്കും അക്രമത്തിന്റെ പാതയിലുള്ള പ്രാദേശിക പ്രസ്ഥാനങ്ങൾക്കും നടുവിൽ, ബ്രിട്ടനിൽ നിന്നും പൂർണ്ണമായി സ്വാതന്ത്ര്യം വേണം എന്ന ആവശ്യത്തിനു കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ പിൻബലമേറി. സമ്മേളനത്തിലാണ് പൂർണസ്വരാജാണ് കോൺഗ്രസ്സിൻറ ഔദ്യോഗികലക്ഷ്യം എന്നു പ്രഖ്യാപിച്ചത്. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാനും തീരുമാനിച്ചു. ജവഹർലാൽ നെഹ്രുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചരിത്ര പ്രധാനമായ ലാഹോർ സമ്മേളനത്തിൽ (1929) ഇന്ത്യൻ നാഷണൽ കോൺഗ്രസ്ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയ്ക്കു പൂർണ്ണ സ്വാതന്ത്ര്യം വേണം എന്ന പ്രമേയം അംഗീകരിച്ച. രാജ്യവ്യാപകമായി പൊതു നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കുവാൻ കോൺഗ്രസ് പ്രവർത്തന കമ്മിറ്റിയെ ചുമതലപ്പെടുത്തി. 1930 ജനുവരി 26 പൂർണ്ണ സ്വരാജ് (സമ്പൂർണ്ണ സ്വാതന്ത്ര്യം) ദിവസമായി ഇന്ത്യയിലെമ്പാടും ആചരിക്കണം എന്ന് തീരുമാനിച്ചു. നാനാ തുറകളിൽ നിന്നുമുള്ള പല ഇന്ത്യൻ രാഷ്ട്രീയ സംഘടനകളും ഇന്ത്യൻ വിപ്ലവകാരികളും ദിവസം അഭിമാനത്തോടെ ആചരിക്കുവാൻ ഒന്നിച്ചു


ദണ്ഡിമാർച്ച്
ഗാന്ധിജി തന്റെ ദീർഘകാലത്തെ ഏകാന്തവാസത്തിൽ നിന്നും തിരിച്ചുവന്ന് തന്റെ ഏറ്റവും പ്രശസ്തമായ മുന്നേറ്റം നയിച്ചു. 1930 മാർച്ച് 12-ന് 78 പ്രതിനിധികളോടുകൂ ടിയാണ് സബർമതി ആശ്രമത്തിൽ നിന്നു ഗാന്ധിജി പുറപ്പെട്ടത്. ഗുജറാത്തിലെ ഗ്രാമങ്ങളിലൂടെ 240 മൈൽ(400 കിലോമീറ്റർ) സഞ്ചരിച്ചു. 1930 ഏപ്രിൽ 5-ന് ഗാന്ധി ദണ്ഡികടപ്പുറത്ത് എത്തിച്ചേർന്നു. ഏപ്രിൽ 6-ന് അദ്ദേഹം ഉപ്പുനിയമം ലംഘിച്ചു. പദയാത്ര ദണ്ഡി യാത്ര അഥവാ ഉപ്പു സത്യാഗ്രഹം എന്ന് അറിയപ്പെടുന്നു.ഇതിൻറെ പ്രതീകമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉപ്പുനിയമം ലംഘിച്ചു. കേരളത്തിലെ പയ്യന്നൂരിൽ കെ. കേളപ്പനും തമിഴ്നാട്ടിലെ വേദാരണ്യത്തിൽ സി. രാജഗോപാലാചാരി യും നേതൃത്വം നൽകി. സിവിൽ നിയമലംഘന പ്രസ്ഥാനം ക്രമേണ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിച്ചു. ഉപ്പുനിയമലംഘനത്തിനു പുറമേ വിദേശവസ്തു ബഹിഷ്കരണം, നികുതിനിഷേധസമരം, കോടതികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ബഹിഷ്കരണം, ഗവൺമെൻറ് ഉദ്യോഗങ്ങൾ രാജിവെക്കുക എന്നിവയും സിവിൽ നിയമലംഘന പ്രസ്ഥാനത്തിൻറെ ഭാഗമായിരുന്നു.

ഗാന്ധി ഇർവിൻ ഉടമ്പടി
1931-ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിനെ പങ്കെടുപ്പിക്കാൻ ബ്രട്ടീഷ് ഗവൺമെൻറ് നടത്തിയ ശ്രമങ്ങളുടെ ഫലമായിരുന്നു ഗാന്ധി-ഇർവിൻ ഉടമ്പടി. തേജ്ബഹാദുർ സാപ്രുവും  എം.ആർ. ജയകറുമാണ് ഇതിന് സാ ഹചര്യം ഒരുക്കിയത്.
മാർച്ച് 1931- ഗാന്ധി-ഇർവ്വിൻ ഉടമ്പടി ഒപ്പുവെച്ചു. സർക്കാർ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാം എന്നു സമ്മതിച്ചു (എങ്കിലും ചില പ്രധാന വിപ്ലവകാരികളെ വിട്ടയച്ചില്ല. ഭഗത് സിങ്ങിന്റെയും രണ്ട് സഹ വിപ്ലവകാരികളുടെയും വധശിക്ഷ പിൻവലിച്ചില്ല. ഇത് കോൺഗ്രസിനെതിരായ പ്രതിഷേധം കോൺഗ്രസിനുള്ളിലും കോൺഗ്രസിനു പുറത്തും വർദ്ധിപ്പിച്ചു). ഇതിനു പകരമായി ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം നിർത്തലാക്കാം എന്നും ലണ്ടനിൽ 1931 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിന്റെ ഏക പ്രതിനിധി ആയി പങ്കെടുക്കാം എന്നും സമ്മതിച്ചു. സമ്മേളനം 1931 ഡിസംബറിൽ പരാജയത്തിൽ കലാശിച്ചു. ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തി, 1932 ജനുവരിയിൽ നിസ്സഹകരണ പ്രസ്ഥാനം പുനരാരംഭിക്കാൻ തീരുമാനിച്ചു.
1932 നവംബറിൽ ബ്രിട്ടീ ഷ് ഗവൺമെൻറ് മൂന്നാം വട്ടമേശസമ്മേളനം ലണ്ടനിൽ വിളിച്ചുചേർത്തു. ഇതിലും കോൺഗ്രസ് പങ്കെടുത്തില്ല. ഭരണഘടനാ പരിഷ്കാരവുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ സമ്മേളനത്തിൽ ഉണ്ടായി. മൂന്നു വട്ടമേശസമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തിയാണ് ബി.ആർ. അംബേദ്കർ.

കമ്യൂണൽ അവാർഡ്
1932-നുശേഷം അയിത്തോച്ചാടനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഗാന്ധിജി ശക്തിപ്പെടുത്തി. 1932 ആഗസ്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ രാംസേ മക്ഡൊണാൾഡ് കമ്യൂണൽ അവാർഡ് പ്രഖ്യാപിച്ചു. മുസ്ലിങ്ങൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും അധഃകൃത വിഭാഗക്കാർക്കും പ്രത്യേകം സംവരണ മണ്ഡലങ്ങൾ (Seperate Electorate) അനുവദിക്കുന്നതായിരുന്നു കമ്യൂണൽ അവാർഡ്. അധഃകൃത വിഭാഗക്കാരെ ഒരു പ്രത്യേക വിഭാഗമായി കാണുന്നതിനെ ഗാന്ധിജി എതിർത്തു.
കമ്യൂണൽ അവാർഡ് പിൻവലിക്കാനായി 1932 സപ്തംബർ 20-ന് ഗാന്ധിജി യെർവാദ ജയിലിൽ നിരാഹാരം ആരംഭിച്ചു. പൊതു ഹിന്ദു മണ്ഡലങ്ങളിൽ നിന്നുകൊണ്ട് അധഃകൃത വിഭാഗക്കാർ മത്സരിച്ചു ജയിക്കണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ അവരുടെ സാമൂഹിക പുരോഗതി ഫലപ്രദമാകൂ എന്നും ഗാന്ധിജി വിശ്വസിച്ചു. തുടർന്ന് കമ്യൂണൽ അവാർഡിലെ വ്യവസ്ഥകൾ മാറ്റാനായി ബി.ആർ.അംബേദ്കറിൻറെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു. അതിൻറ ഭാഗമായി പുണെ ഉടമ്പടിയിൽ എത്തിച്ചേർന്നു.
ബ്രിട്ടീഷ് ഗവൺമെൻറ് പുണെ ഉടമ്പടി അംഗീകരിക്കുകയും ഗാന്ധിജി നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു. ഇതുപ്രകാരം അധഃകൃത വിഭാഗക്കാർക്കുള്ള പ്രത്യേക സംവരണ മണ്ഡലങ്ങൾ ഇല്ലാതാകുകയും പൊതു ഹിന്ദു മണ്ഡലങ്ങളിലുള്ള അവരുടെ സംവരണസീറ്റുകൾ ഇരട്ടിയാക്കുകയും ചെയ്തു. തുടർന്ന് അയിത്തോച്ചാടനത്തിനുവേണ്ടി ഒരു അഖിലേന്ത്യാ യാത്രതന്നെ അദ്ദേഹം നടത്തി. അയിത്തം അനുഭവിക്കുന്നവരുടെ പുരോഗതിക്കായി 'ഹരിജൻ' എന്ന പത്രം ഗാന്ധിജി ആരംഭിച്ചു. ഹരിജന ഉദ്ധാരണത്തിനായി ഹരിജൻ  സേവക് സംഘ് എന്ന ഒരു സംഘടനയ്ക്ക് ഗാന്ധിജി രൂപം നൽകി.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ