indian independence


മിതവാദവും തീവ്രവാദവും
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ രണ്ട് വ്യത്യസ്ത ചിന്താഗതിക്കാരാണ് മിതവാദികളും തീവ്രവാദിക ളും. നിയമാനുസൃതമായ പ്രവർത്തനങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കാമെന്ന ചിന്താഗതിക്കാരാണ് മിതവാദികൾ. എന്നാൽ ധീരമായ സമരമുറകളിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കണമെന്ന അഭിപ്രായക്കാരായിരുന്നു തീവ്രവാദികൾ.

മിതവാദ കാലഘട്ടം (1885 - 1905)
കോൺഗ്രസ്സിന്റെ ആദ്യകാല നേതാക്കന്മാർ മിതവാദികളായിരുന്നു. ബ്രിട്ടീഷ് ഗവൺമെൻറുമായി അനുരഞ്ജനശ്രമമാണ് ഇവർ നടത്തിയത്. സമരങ്ങൾ ഭരണഘടനാധിഷ്ഠിതമായിരുന്നു. ദാദാഭായ് നവറോജി, ഗോപാലകൃഷ്ണ ഗോഖലെ, ഫിറോസ് ഷാ മേത്ത, ആർ.സി. ദത്ത്, ബദറുദ്ദീൻ തയാബ്ജി, ആനന്ദ ചാർലു, എം.ജി. റാനഡെ, മദൻ മോഹൻ മാളവ്യ തുടങ്ങിയവരായിരുന്നു നേതാക്കൾ. മിതവാദികൾക്ക് ജനകീയ അടിത്തറയില്ലായിരുന്നു.

തിവ്രദേശീയവാദം (1905 -1919)
തീവ്രദേശീയ വാദത്തിൻറെ വളർച്ച കോൺഗ്രസ്സിനുള്ളിൽ അഭിപ്രായവ്യത്യാസം സൃഷ്ടിച്ചു. സ്വരാജ് അഥവാ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള വ്യത്യസ്ത നിലപാടുകളായിരുന്നു മിതവാദികളും തിവ്രവാദികളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിനിടയാക്കിയത്.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുള്ളിൽ നിന്നുള്ള സ്വയംഭരണത്തിനാണ് മിതവാദികൾ ശ്രമിച്ചത്. എന്നാൽ, പൂർണസ്വരാജായിരുന്നു തീവ്രവാദികളുടെ ആത്യന്തികലക്ഷ്യം. സാഹചര്യത്തി ലാണ് 1907 ഡിസംബർ 26-ന് കോൺഗ്രസ്സിൻറ വാർഷികസമ്മേളനം സൂറത്തിൽ നടക്കുന്നത്. ഇവിടെവെച്ച് മിതവാദിയായ റാഷ് ബിഹാരിഘോഷിനെ പ്രസിഡൻറായി തിരഞ്ഞെടുത്തു. എന്നാൽ, ആദ്യം സംസാരിക്കാൻ അനുവദിക്കണമെന്ന ബാലഗംഗാധരതിലകൻറ ആവശ്യം സമ്മേളനത്തിൽ നിരാകരിക്കപ്പെട്ടു. തുടർന്ന് സമ്മേളനസ്ഥലത്ത് മിതാവാദികളും തീവ്രവാദി കളും തമ്മിൽ നേരിട്ട് ഏറ്റുമുട്ടി. പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് രണ്ടു വിഭാഗങ്ങളും പ്രത്യേകം സമ്മേളിച്ച് ഭാവിപരി പാടികൾ ആസൂത്രണംചെയ്തു.

തീവ്രവിപ്ലവപ്രസ്ഥാനങ്ങൾ
ഇരുപതാം നൂറ്റാണ്ടിൻറ ആദ്യവർഷങ്ങളിൽ തീവ്രദേശീയവാദത്തോട് അനുബന്ധിച്ച് നിരവധി വിപ്ലവ, തീവ്ര സംഘടനകൾ രൂപംകൊണ്ടു. സായുധ ആക്രമണമായിരുന്നു സംഘടനകളുടെ ലക്ഷ്യം. ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലായിരുന്നു ഇത്തരത്തിലുള്ള രഹസ്യ തീവ്രവിപ്ലവസംഘടനകൾ പ്രവർത്തനം നടത്തിയത്.1902- ബംഗാളിൽ രൂപംകൊണ്ട സംഘടനയായിരുന്ന അനുശീലൻ സമിതി. ബരീന്ദ്രകുമാർ ഘോഷും പ്രമോദ് മിത്രയുമായിരുന്നു ഇതിൻറ സ്ഥാപകർ. 1904- മഹാരാഷ്ട്രയിൽ വി.ഡി. സവർക്കറും ഗണേഷ് സവർക്കറും ചേർന്ന് സ്ഥാപിച്ച തീവ്ര വിപ്ലവസംഘടനയാണ് അഭിനവ്  ഭാരത്. തീവ്ര വിപ്ലവ ആശയങ്ങൾ പ്രചരിപ്പിച്ച ചില പത്രങ്ങളാണ് യുഗാന്തർ, സന്ധ്യ, കൽ തുടങ്ങിയവ.

 മുസ്ലിംലീഗിൻറ രൂപവത്കരണം
1906 ഡിസംബർ 30-ന് ധാക്കയിലാണ് ഓൾ ഇന്ത്യാ മുസ്ലിംലീഗ് രൂപവത്കരിച്ചത്. ആഗാ ഖാൻ, നവാബ് സലിമുള്ള, നവാബ് മൊഹ്സിൻ -ഉൾ-മുൾക്ക് എന്നിവരായിരുന്നു ഇതിൻറ സ്ഥാപകർ, ഇന്ത്യൻ മുസ്ലിങ്ങളുടെ സർവതോന്മുഖമായ പുരോഗതിയായിരുന്നു ലീഗിൻറ ലക്ഷ്യം. ബ്രിട്ടീഷ് ഗവൺമെൻറുമായി സൗഹൃദം സ്ഥാപി ക്കാനും ലീഗ് ശ്രദ്ധിച്ചു. ഇന്ത്യൻ മുസ്ലിങ്ങളെ ആഗാഖാൻ ഒരു രാഷ്ട്രത്തിനുള്ളിലെ മറ്റൊരു രാഷ്ട്രമായി പ്രഖ്യാപിച്ചു.

ഗദ്ദർ പ്രസ്ഥാനം
1913- അമേരിക്കൻ ഐക്യനാടുകളിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി രൂപം കൊണ്ട രഹസ്യവിപ്ലവസംഘടനയാണ് ഗദ്ദർ പാർട്ടി. ഇന്ത്യൻ വിപ്ലവകാരികളായ ലാല ഹർദയാൽ, താരക്സാഥ് ദാസ്, സോഹൻസിങ് ബക്സ എന്നിവരായിരുന്നു ഇതിന്റെ സ്ഥാപകർ. ആയുധങ്ങൾ സംഭരിക്കുക, ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിക്കുക, സൈനികരെ റിക്രൂട്ട് ചെ യ്യുക, വിപ്ലവ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നിവയായിരുന്നു സംഘടനയുടെ പ്രധാനലക്ഷ്യങ്ങൾ അമേരിക്കയിലെ സാൻഫ്രാൻസിസ്കോ ആയിരുന്നു ആസ്ഥാനം. "ഗദ്ദർ പാർട്ടിക്ക് ഇന്ത്യയിലേക്ക് ധീരരായ സൈനികരെ ആവശ്യ മുണ്ട്. അവർക്കുള്ള ശമ്പളം മരണമാണ്, പെൻഷൻ സ്വാതന്ത്ര്യമാണ്, അവർക്കുള്ള മൂല്യം രക്തസാക്ഷിത്വമാണ്, യുദ്ധക്കളം ഇന്ത്യയാണ്.' എന്നതായിരുന്നു ഗദ്ദർ പാർട്ടിയുടെ പ്രധാന മുദ്രാവാക്യം. ഇന്ത്യയിൽ സായുധ അട്ടിമറി നടത്താനുള്ള ശ്രമങ്ങൾ ഗദ്ദർ സംഘടന ആസൂത്രണം ചെയ്തു. 1915 ഫിബ്രവരി 21 അതിനുള്ള ദിവസമായി ഗദ്ദർ പ്രസ്ഥാനം നിശ്ചയിച്ചു. എന്നാൽ അപ്രതീക്ഷിതമായി ഉദ്യമം (ബ്രിട്ടീഷുകാർ കണ്ടെത്തി, നിരവധി ഗദ്ദർ പ്രവർത്തകരെ ധിക്കുകയും ചിലരെ ആൻഡമാനിലേക്ക് നാടു കടത്തുകയും ചെയ്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ