independence struggle 3

3.5ഗാന്ധിയുഗം (1919-1947)
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ 1919 മുതൽ 1947 വരെയുള്ള കാലഘട്ടം ഗാന്ധിയുഗം എന്നാണ് അറിയപ്പെടുന്നത്.
ഗാന്ധിജി; ജീവിതരേഖ
ഗുജറാത്തിലെ പോർബന്തറിൽ 1869 ഒക്ടോബർ 2-ന് ജനിച്ചു. പിതാവ് കരംചന്ദ്, മാതാവ് പുതലീഭായി. 1883- കസ്തൂർബായെ വിവാഹംകഴിച്ചു. ലണ്ടനിൽ നിയമപഠനം. 1893- അഭിഭാഷകവൃത്തി ക്കായി ദക്ഷിണാഫ്രിക്കയിൽ എത്തി. ദാദാ അബ്ദുള്ള ആൻഡ് കമ്പനിയുടെ നിയമോപദേഷ്ടാവായായിരുന്നു യാത്ര.
അഹിംസയുടെയും സമത്വത്തിന്റെയും പാഠങ്ങൾ പ്രചരിപ്പിക്കാൻ ജൊഹാനസ് ബർഗിൽ 'ടോൾസ്റ്റോയി ഫാമും ' ഡർബനിൽ 'ഫീനിക്സ് സെറ്റിൽമെൻറും' സ്ഥാപിച്ചു. ന്ത്യൻ ഒപ്പിനിയൻ' എന്ന പത്രം തുടങ്ങി.

ദക്ഷിണാഫ്രിക്കൻ ഭരണകൂടത്തിൻറെ നിർബന്ധിത രജിസ്ട്രേഷൻ നിയമത്തിൽ പ്രതിഷേധിച്ച് 1906- ആദ്യ സത്യാഗ്രഹസമരം. 1915- ഇന്ത്യയിൽ തിരിച്ചെത്തി. 1915 മെയ് 25-ന് ഗു ജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള കൊച്റാബിൽ ഇന്ത്യയിലെ തന്റെ ആദ്യ ആശ്രമം സ്ഥാപിച്ചു. 1917 ജൂൺ 17-ന് ഇത് സാബർമതി തീരത്തേക്ക് മാറ്റി.

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്ത സത്യാഗ്രഹസമരം 1917- ചമ്പാരനിലായിരു ന്നു. ആദ്യത്തെ നിരാഹാരസമരം നടത്തിയത് 1918- അഹമ്മദാബാദിൽ റൗലറ്റ് സത്യാഗ്രഹ മായിരുന്നു അഖിലേന്ത്യാതലത്തിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം 1924-ലെ ബെൽഗാം കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 1931-ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
1922- ജയിൽവാസത്തിനിടയിലാണ് ആത്മകഥയായ 'എൻറ സത്യാന്വേഷണ പരീ ക്ഷണങ്ങൾ' എഴുതിത്തുടങ്ങിയത്. 1948 ജനവ രി 30-ന് ഡൽഹിയിലെ ബിർലാ ഹൗസിലേക്ക് പ്രാർഥനായോഗത്തിന് പോകുംവഴി നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റുമരിച്ചു. രാജ്ഘട്ടിലാണ് ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത്.

ആദ്യ സത്യാഗ്രഹങ്ങൾ
ബിഹാറിലെ ചമ്പാരൻ ജില്ലയിലെ നീലം കർഷകരെ ബ്രിട്ടീഷ് ജന്മിമാർ വൻതോതിൽ ചൂഷണംചെയ്തു. ഗാന്ധിജി ചമ്പാരനിലെ നീലംകർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി. ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹമായിരു ന്നു 1917-ലെ ചമ്പാരനിലെത്. സമരത്തെത്തുടർന്ന് ഗവൺമെൻറ് നീലം കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ചു. 1918- ഗാന്ധിജി അഹമ്മദാബാദിലെ മിൽത്തൊഴിലാളികളുടെ കൂലിവർധനയ്ക്കുവേണ്ടി സമരം നടത്തി. സമരത്തിൻറെ നാലാംദിവസം മിൽ ഉടമകൾ തൊഴിലാളികൾക്ക് 35 ശതമാനം കൂലി വർധിപ്പിച്ചു. 1918- ഖേദയിൽ വിളവ് നശിച്ച അവസരത്തിൽ നികുതി വർധിപ്പിച്ചതിനെതിരെ ഗാന്ധിജി സത്യാഗ്രഹം നടത്തി പ്രശ്നം പരിഹരിച്ചു.

ഗാന്ധിയൻ തത്ത്വങ്ങൾ
ദക്ഷിണാഫ്രിക്കയിൽ വംശീയവിവേചനത്തിനെതിരായി ഗാന്ധിജി സത്യവും അഹിംസയും അടിസ്ഥാനമാക്കി സത്യാഗ്രഹസമരം ആവിഷ്കരിച്ചു. സത്യാഗ്രഹം ഭീരുവിൻറയും ദുർബലൻറയും ആയുധമല്ലെന്നും ശക്തനും ധീരനും മാത്രമേ സത്യാഗ്രഹം അനുഷ്ഠിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഗാന്ധിജി പറഞ്ഞു. ചിന്തയെ ഒരിക്കലും അദ്ദേഹം പ്രവൃത്തിയിൽ നിന്ന് വേർതിരിച്ചില്ല.
1909- പുറത്തിറങ്ങിയ ഹിന്ദ് സ്വരാജ് (Hind Swaraj) എന്ന ഗ്രന്ഥത്തിൽ ദേശീയ പുനർനിർമാണത്തിനുള്ള ആശയങ്ങൾ ഗാന്ധിജി വ്യക്തമാക്കി. സ്വയംപര്യാപ്ത ഗ്രാമീണ സമ്പദ്വ്യവസ്ഥയായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. ഗ്രാമീണാധിഷ്ഠിത രാഷ്ട്രീയഭരണത്തി ന് അദ്ദേഹം നിലകൊണ്ടു. വൈദഗ്ധ്യത്തിൽ അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസമാണ് ഗാന്ധി ജി ലക്ഷ്യംവെച്ചത്.
അടിസ്ഥാനവിദ്യാഭ്യാസത്തെ സംബന്ധിച്ച് 1937- ഗാന്ധിജി വാർധാ വിദ്യാഭ്യാസപദ്ധതി ക്ക് രൂപംനൽകി. എല്ലാവർക്കും ഏഴുവർഷത്തെ നിർബന്ധിതവും സൗജന്യവുമായ പ്രാഥമിക വി ദ്യാഭ്യാസമായിരുന്നു ഇതിൻറ സവിശേഷത. "പ്രവൃത്തിയിലൂടെയുള്ള പഠനമായിരുന്നു' ഇതിന്റെ  മറ്റൊരു പ്രത്യേകത (Learningbydoing), സമൂഹത്തിലെ എല്ലാവരുടെയും ക്ഷേമമായിരുന്നു ഗാന്ധിജി ആഗ്രഹിച്ചത്. "സർവോദയ' എന്നാണിതറിയപ്പെട്ടത്. സർവോദയത്തിൽ എത്താനുള്ള മാർഗം സാമ്പത്തിക സമത്വമാണെന്നു ഗാന്ധിജി വിലയിരുത്തി. അധികാരവികേന്ദ്രീകരണമായിരുന്നു സർവോദയസമൂഹത്തിൻറ മറ്റൊരു സവിശേഷത.

മിരാബഹനും സരളാബെനും
ഗാന്ധിജിയുടെ ഇംഗ്ലീഷ് പുത്രിമാർ എന്നാണ് മീരാബഹൻ, സരളാബെൻ എന്നിവർ അറിയപ്പെട്ടത്. മാഡലിൻ പ്ലേഡ് എന്നതായിരുന്നു മീരാബഹന്റെ യഥാർഥനാമം. സരളാബെന്നിൻറത് കാതറിൻ മേരി ഹെലിമാൻ എന്നും. ദീനബന്ധു
ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷടനായി ഇന്ത്യയിലെത്തിയ ഇംഗ്ലീഷുകാരനാണ് ചാൾസ് ഫ്രീയർ ആൻഡ്രൂസ്. 'ക്രിസ്തുവിൻറെ വിശ്വസ്തനായ അപ്പസ്തോലൻ' എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിളിച്ചത്. സി.എഫ്. ആൻഡ്രൂസ്  അധ്യാപകനായിരുന്ന ഡെൽഹിയിലെ സെൻറ് സ്റ്റീഫൻസ് കോളേജിലെ വിദ്യാർഥികളാണ് അദ്ദേഹത്തിന് 'ദീനബന്ധു' എന്ന പേര് നൽകി യത്. 1940 ഏപ്രിലിൽ കൊൽക്കത്തയിലാണ് അദ്ദേഹം അന്തരിച്ചത്.

റൗലറ്റ് നിയമത്തിനെതിരായ സമരം
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ ഗാന്ധിജി തന്റെ  ശക്തമായ സാന്നിധ്യം അറിയിച്ചത് റൗലറ്റ് നിയമത്തിനെതിരായ സത്യാഗ്രഹത്തിലൂടെയായിരുന്നു. 1919 ഫിബ്രവരിയിൽ ബ്രിട്ടീഷ് ഗവൺമെൻറ് The Anarchical and Revolutionary Crimes Act പാസാക്കി. റൗലറ്റ് നിയമം എന്നറിയപ്പെടുന്ന ഇതുപ്രകാരം ഏതൊരു വ്യക്തിയെയും വിചാരണകൂടാതെ അറസ്റ്റ്ചെയ്യാനും തടവിലാക്കാനുമുള്ള അധികാരം ഗവൺമെൻറിൽ നിക്ഷിപ്തമായി. നിയമം ലംഘിക്കുക എന്ന ഒരു പ്രതിജ്ഞ പ്രക്ഷോഭകാരികൾ ഏറ്റെടുത്തു. റൗലറ്റ് നിയമത്തിനെതിരെ ഇന്ത്യ മുഴുവൻ ഹർത്താലുകളും സമരങ്ങളും പ്രകടനങ്ങളും നടന്നു. റൗലറ്റ് നിയമത്തിനെതിരെ 1919 ഏപ്രിൽ 6-ന് രാജ്യവ്യാപകമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ ഹർത്താൽ നടന്നു.

ഖിലാഫത്ത് പ്രസ്ഥാനം
ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനുൾപ്പെടുന്ന സഖ്യകക്ഷികൾ തുർക്കി സാമ്രാജ്യ ത്തോട് കാണിച്ച സമീപനം ലോക മുസ്ലിങ്ങളെ അസ്വസ്ഥരാക്കി. മുസ്ലിങ്ങൾ തങ്ങളുടെ ആത്മീയാചാര്യനായ ഖലീഫയുടെ സ്ഥാനമാണ് തുർക്കി സുൽത്താന് നൽകിയിരുന്നത്. 1919 മുസ്ലിങ്ങൾ അലി സഹോദരന്മാരായ മൗലാനാ.മുഹമ്മദലി , ഷൌക്കത്ത് അലി ,മൗലാനാ ആസാദ് ,ഹക്കിം അജ്മൽഖാൻ, ഹസ്രത്ത് മൊഹാനി എന്നിവരുടെ നേതൃത്വത്തിൽ അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിക്ക് രൂപം നൽകി. 1919- ഡൽഹിയിൽ നടന്ന ഖിലാഫത്ത് കോൺഫറൻസിൽ ഗാന്ധിജി, മദൻമോഹൻ മാളവ്യ, മോട്ടിലാൽ നെഹ്റു എന്നിവർ പങ്കെടുത്തു.

നിസ്സഹകരണ പ്രസ്ഥാനം
ഖിലാഫത്ത് പ്രസ്ഥാനത്തെ പിൻതാങ്ങുന്നതിനായി 1920 ആഗസ്തിൽ ഗാന്ധിജി ഗവൺമെൻറിനെതിരെ അക്രമരഹിത നിസ്സഹകരണപ്രസ്ഥാനത്തിന് രൂപംനൽകി. 1920-ലെ കോൺഗ്രസ്സിൻറ നാഗ്പുർ സമ്മേളനം ഇതിന് എല്ലാവിധ പിന്തുണയും നൽകി. പഞ്ചാബിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ഖിലാഫത്ത് തെറ്റുകൾ പരിഹരിക്കുക, സ്വരാജ് നേടിയെടുക്കുക ഇതെല്ലാമായിരുന്നു നിസ്സഹകരണപ്രസ്ഥാനത്തിന്റെ ലക്ഷ്യം. നിയമനിർമാണസഭകൾ ബഹിഷ്കരിക്കുക, ബ്രിട്ടീഷുകാർ നൽകിയ പദവികൾ തിരിച്ചുനൽകുക, വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതികളും ബഹിഷ്കരിക്കുക, നികുതിരഹിതസമരം നടത്തുക എന്നിവയായിരുന്നു നിസ്സഹകരണപ്രസ്ഥാനത്തിലൂടെ കോൺഗ്രസ് ഉദ്ദേശിച്ചത്. തിലക് സ്വരാജ് ഫണ്ട് എന്നപേരിൽ നിസ്സഹകരണപ്രസ്ഥാനത്തെ സഹായിക്കാനാ യി ഒരു ഫണ്ട് സ്വരൂപിച്ചു.
1921- ശക്തമായ ഒരു ബ്രിട്ടീഷ് വിരുദ്ധ മനോഭാവംതന്നെ ഇന്ത്യയിൽ വളർന്നുവന്നു. ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള തിരഞെഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചു. ആയിരക്കണക്കിന് വിദ്യാർഥികൾ ബ്രിട്ടീഷ് സ്കൂളുകളും കോളേജുകളും ബഹിഷ്കരിച്ച് ദേശീയ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശിച്ചു. കാലത്ത് രൂപംകൊണ്ട പ്രധാന ഇന്ത്യൻ വിദ്യാഭ്യാസസ്ഥാപനങ്ങളാണ് ജാമിയാമിലിയ ഇസ്ലാമിയ, കാശി, ഗുജറാത്ത്, ബിഹാർ വിദ്യാപീഠങ്ങൾ തുടങ്ങിയവ. സി.ആർ. ദാസ്, മോട്ടിലാൽ നെഹ്റു , രാജേന്ദ്രപ്രസാദ്, ജവാഹർലാൽ നെഹ്റു  തുടങ്ങിയ അഭിഭാഷകർ നിയമപരിശീലനം ഉപേക്ഷിച്ചു

4. Which among the following book was authorized by Mahatma Gandhi ?
A) My Truth
B) Hindu View of Life
C) Discovery of India

D) Hindu Swaraj


ഗാന്ധിജിയെ ഏറ്റവും സ്വാധീനിച്ച പുസ്തകം
ജോൺ റസ്കിന്റെ അൺ ടു ദിസ് ലാസ്റ്റ്

ഗാന്ധിജിയെ ഏറ്റവും സ്വാധീനിച്ച ടോൾസ്റ്റോയിയുടെ പുസ്തകം
ദി കിങ്ഡം ഓഫ് ഗോഡ് വിത്തിൻ യു

ഗാന്ധിജി ആദ്യം രചിച്ച പുസ്തകം
ഹിന്ദ് സ്വരാജ്

ഗാന്ധിജിയുടെ ആത്മകഥ
എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ

ഗാന്ധിജി ആത്മകഥ എഴുതിയ ഭാഷ
ഗുജറാത്തി

ഗാന്ധിജി ആത്മകഥ എഴുതിയത് എവിടെ വെച്ച്
യർവാദാ ജയിലിൽ വെച്ച്

ഗാന്ധിജിയുടെ ആത്മകഥയിൽ പറയുന്ന കാലം
1869 -1921

ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്
മഹാദേവ് ദേശായി

ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

തന്റെ ദര് ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?ഹിന്ദ് സ്വരാജ്

സ്വരാജ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌
ദാദാഭായ്‌ നവറോജിയാണ്

ഹിന്ദ്‌ സ്വരാജ്‌  രചിച്ചത്‌ ഗാന്ധിജിയാണ്
സ്വരാജ്‌ ഇൻ വൺ ഇയർ രചിച്ചത്‌ ഗാന്ധിജിയാണ്

വില്ലേജ്‌ സ്വരാജ്‌  രചിച്ചത്‌ ഗാന്ധിജിയാണ്

Which of the following person translated the autobiography of Karl Marx into Malayalam ?
(A) Swadeshabhimani Ramakrishna Pillai 
(B) E.M.S. Namboodiripad
(C) A.K. Gopalan
(D) E.K. Nayanar

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ