Districts tvm
തിരുവനന്തപുരം
കോർപ്പറേഷൻ : തിരുവനന്തപുരം
കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ല.
ജനസംഖ്യയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം.
നെയ്യാറ്റിൻകര താലൂക്കാണ് കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള താലൂക്ക്.
ജനസാന്ദ്രതയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം
അഗസ്ത്യകൂടം -
പശ്ചിമഘട്ടത്തിൻറെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗസ്ത്യകൂടം കൊടുമുടി ഈ ജില്ലയിലാണ്. 1869 മീറ്റർ ഉയരമുള്ള അഗസ്ത്യകൂടം കേരളത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ്. 2016-ൽ അഗസ്ത്യമലയ്ത് യുനെസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ചു.
പൊന്മുടി, മാങ്കയം, അരിപ്പ, തെന്മല, ബോണക്കാട് എന്നിവയും തിരുവനന്തപുരം ജില്ലയിലാണ്.
നദികൾ
കേരളത്തിൻറ തെക്കെ അറ്റത്തെ നദിയാണ് നെയ്യാർ.
കായലുകൾ
വേളി, ആക്കുളം, വെള്ളായനി, കാപ്പിൽ, - പൂവാർ, തിരുവല്ലം.
കോട്ടകൾ
അഞ്ചുതെങ്ങ്, കിഴക്കേക്കോട്ട, പടിഞ്ഞാറേക്കോട്ട.
പ്രധാന ആരാധനാലയങ്ങൾ
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം,ആറ്റുകാൽ ഭഗവതി ക്ഷേത്രം , പാളയം ജുമാ മസ്ജിദ് ഭീമാപള്ളി ,സെന്റ് ജോസഫ്സ് കത്രീഡൽ തുടങ്ങി പ്രശസ്തമായ ഒട്ടേറെ ആരാധനാലയങ്ങൾ ജില്ലയിലുണ്ട് . ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലമായ ശിവഗിരിയും ജന്മസ്ഥലമായ ചെമ്പഴത്തിയും അദ്ദ്ദേഹം പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം തിരുവനന്തപുരം ജില്ലയിലാണ് .
വന്യജീവി സങ്കേതങ്ങൾ
തയാർ, പേപ്പാറ എന്നിവയാണ് ജില്ലയിലെ വന്യജീവി സങ്കേതങ്ങൾ . കേരളത്തിലെ എക സിംഹ സഫാരി പാർക്ക് നെയ്യാറിലാണ്.
മ്യൂസിയങ്ങൾ, കൊട്ടാരങ്ങൾ സ്മാരകങ്ങൾ
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, നേപ്പിയർ മ്യൂസിയം . ചാച്ചാ നെഹ്റു ചിൽഡ്രൻസ് മ്യൂസിയം ,ശാസ്ത്ര സാകേതിക മ്യൂസിയം, ന്യൂമിസ്മാറ്റിക്സ് (നാണയ) യൂസിയം, ഫോകലോർ മ്യൂസിയം,
കോവളം കൊട്ടാരം, പത്മനാഭപുരം കൊട്ടാരം, - കോയിക്കൽ കൊട്ടാരം, കവടിയാർ കൊട്ടാരം, കുതിരമാളിക, കനകക്കുന്ന് കൊട്ടാരം, കിളിമാനൂർ കൊട്ടാരം, ആറ്റിങ്ങൽ കൊട്ടാരം, കെ.സി.എസ്.പണിക്കർ ഗാലറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ശ്രീചിത്ര ആർട് ഗാലറി, ബൊട്ടാണിക്കൽ
ഗാർഡൻ, നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയം, പ്രിയദർശിനി പ്ലാനറ്റോറിയം, സുവോളജിക്കൽ പാർക്ക്, വിഴിഞ്ഞം മറൈൻ അക്വാറി യം, തോന്നക്കൽ ആശാൻ സ്മാരകം, വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ ടി. ഹാൾ), വിക്രം സാരാഭായി ബഹിരാകാശ ഗവേഷണകേന്ദ്രം
നെയ്യാർ പേപ്പാറ അരുവിക്കര എന്നിവയാണ് പ്രധാന ഡാമുകൾ
കൃഷി
കേരളത്തിൽ മരച്ചീനി ഉത്പാദനത്തിൽ ഒന്നാം സ്ഥാനം. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം ശ്രീകാര്യത് പ്രവത്തിക്കുന്നു . ടോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ പാലോടാണ്.
വ്യവസായം
ഇന്ത്യയിലെ പ്രമുഖ കൈത്തറി നിർമാണ കേന്ദ്രങ്ങളിലൊന്നാണ് ബാലരാമപുരം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഐ.ടി. കേന്ദ്രമായ ടെക്നോപാർക്ക് 1990-ൽ കാര്യവട്ടത്ത് സ്ഥാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ ടെക്നോളജി പാർക്ക് ആണിത്. ട്രാവൻകൂർ ടൈറ്റാനിയം, ഹിന്ദുസ്ഥാൻ ലാറ്റക്സ്, കെൽട്രോൺ, കെൽടെക്, കേരള ഓട്ടോമൊബൈൽസ്, ഇംഗ്ലീഷ് ഇന്ത്യാ ക്ലേയ്സ് മുതലായവയാണ് മറ്റു പ്രധാന വ്യവസായ സ്ഥാപനങ്ങൾ.
ചരിത്രം
ആധുനിക തിരുവിതാംകൂറിൻറ പിതാവെന്ന് അറിയപ്പെടുന്നത് മാർത്താണ്ഡവർമ മഹാരാജാവാണ്.
1937-ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായി, ഇതാണ് 1067 (08 ( കേരള സർ - വകലാശാലയായി മാറിയത്. കരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി (1829), മ്യൂസിയം (1855), മൃഗശാല (1857), ഫൈൻ ആർട്സ് കോളേജ് (1881), എഞ്ചിനിയറിങ് കോളേജ് (1939), ദൂരദർശൻ കേന്ദ്രം (1985), റേഡിയോ സ്റ്റേഷൻ (1950), മെഡിക്കൽ കോളേജ് (1951) എന്നിവയും തിരുവനന്തപുരത്താണ് ആരംഭിച്ചത്. സ്വാതന്ത്ര്യത്തിനുശേഷം തിരുവിതാംകൂർ ഇന്ത്യൻ യൂണിയൻറ ഭാഗമായി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയുടെ ഭാഗമായി തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട് എന്നീ പ്രദേശങ്ങൾ തമിഴ്നാടിനോട് ചേർത്തു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരം ജില്ലയിലാണ്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് ലിമിറ്റഡിനാണ് പ്രവർത്തന ചുമതല . കേരളം സർക്കാരാണ് ഉസാമസ്ഥർ. തിരുവനന്തപുരത്തെ ശ്രീപാദനഭാ സ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള പഠനമാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് ഇംഗ്ലീഷിൽ രചിച്ച ശ്രീ പദ്മനാഭസ്വാമി ടെമ്പിൾ എന്ന കൃതി. സ്വാതി തിരുനാളിൻറെ ഭരണകാലത്താണ് ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ 1834 -ൽ തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ