MALAYALAM -ശബ്ദം



1." ഉപ്പ് തൊട്ട് കർപ്പൂരം വരെ ' ഇതിൽ " തൊട്ട് ' എന്ന പദം ഏത് വിഭാഗ ത്തിൽ ഉൾപ്പെടുന്നു ?
 വിഭക്തി
 കാരകം
 ഗതി
സമാസം

ANS :  ഗതി


ഗതി 
ഒരു നാമത്തോട് ചേർന്നു നിന്നു കൊണ്ട് അതിനെ ക്രിയയോട് ബന്ധിപ്പിക്കുന്ന ദ്യോതകം  . അത് വിഭക്ത്യർത്ഥം പരിഷ്കരിക്കുന്നു . ഉദാ : നിന്ന് , കൊണ്ട് , ഊടെ , വരെ , മുതൽ , തൊട്ട് , വേണ്ടി , ഓളം , കൂടെ , പോലും മാത്രം , തമ്മിൽ മരത്തിൽ നിന്ന് ചാടി , വടികൊണ്ട് അടിച്ചു , ഉപ്പ് തൊട്ട് കർപ്പൂരം വരെ തീർന്നു .

വർണ്ണം 
ഉച്ചാരണത്തിന്റെ ഏറ്റവും ചെറിയ ഘടകമാണ് വർണ്ണം .
പിരിക്കാൻ കഴിയാത്ത ശബ്ദമാണ് വർണ്ണം വർണ്ണങ്ങൾ കൂടിച്ചേർന്നാണ് അക്ഷരം ഉണ്ടാകുന്നത് .
ക എന്ന വ്യഞ്ജനാക്ഷരത്തെ പിരിച്ചാൽ ക് + അ എന്ന് ലഭിക്കും .
ക് , അ എന്നീ ശബ്ദങ്ങളെ വീണ്ടും പിരിക്കാൻ സാധിക്കില്ല . ഇവയാണ് വർണ്ണങ്ങൾ .
സ്വരാക്ഷരങ്ങൾ , ചില്ലുകൾ , അനുസ്വരങ്ങൾ , ചന്ദ്രക്കലയിട്ട വ്യഞ്ജനാക്ഷരങ്ങൾ എന്നി വർണ്ണങ്ങൾക്ക് ഉദാഹരണങ്ങളാണ് .


ശബ്ദം
സ്വതന്ത്രമായ അർത്ഥമുള്ളതോ അർത്ഥത്തെ സൂചിപ്പിക്കുന്നതോ ആയ അക്ഷരമോ അക്ഷര ക്കൂട്ടമോ ആണ് ശബ്ദം.

ശബ്ദത്തെ രണ്ടായി വിഭജിക്കാം : വാചകം , ദ്യോതകം

 സ്വതന്ത്രമായ അർത്ഥമുള്ള ശബ്ദമാണ് വാചകം . - ഉദാഹരണം : മരം , മൃഗം , പുളി സ്വതന്ത്രമായി അർത്ഥമില്ലാത്ത ശബ്ദമാണ് ദ്യോതകം ( മറ്റ് പദങ്ങൾക്കൊപ്പം ചേർന്ന് അർത്ഥം ഉണ്ടാക്കുന്നു ) ഉദാഹരണം : കൊണ്ട് , നിന്ന് , എങ്കിൽ , ഉം , ഓ


വാചകം 
• സ്വതന്ത്രമായ ( വാച്യമായ ) അർത്ഥമുള്ള ശബ്ദമാണ് വാചകം . ഉദാ : പുസ്തകം , അധ്യാപകൻ , ഓട്ടം , വെയിൽ , മധുരം
• വാചകത്തെ നാമം , ക്രിയ , ഭേദകം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു


 ദ്യോതകം
 സ്വതന്ത്രമായതും അർത്ഥമില്ലാത്തതും എന്നാൽ ഒരു വാചകത്തോട് ചേരുമ്പോൾ പൂർണ്ണമായ അർത്ഥം നൽകുന്നതുമാണ് ദ്യോതകം . ഇവ പദങ്ങളും വാക്യങ്ങളും തമ്മിലുള്ള ബന്ധം കാണിക്കുന്നു .

ദ്യോതകങ്ങളുടെ അപരനാമമാണ് അവ്യയങ്ങൾ .

• നാമം , ക്രിയ , ഭേദകം എന്നീ ശബ്ദങ്ങളോട് ചേർന്നുമാത്രമേ ദ്യോതകങ്ങൾക്ക് നിൽക്കാൻ കഴിയു . - ഉദാ : ഉം , ഓ , കൊണ്ട് , കുറിച്ച് , വരെ , മുതൽ , അഥവാ , വേണ്ടി , കാൾ ( അച്ഛനും മകനും വരും )

• ദ്യോതകം രണ്ടു തരത്തിൽ ഉണ്ട് . അവ്യയം , നിപാതം


അവ്യയം 
വാചകങ്ങൾ രൂപമാറ്റം വന്ന് ദ്യോതകമായി തീരുന്നവയാണ് അവ്യയം .

• അവ്യയങ്ങൾ : പറ്റി , നിന്ന് , എന്ന് , എന്നാൽ , എങ്കിൽ , എന്നിട്ട് , കുറിച്ച് ഉദാ : നിൽക്കുക എന്ന ക്രിയ രൂപഭേദം വന്നതാണ് നിന്ന് ' എന്നത് .

• പറ്റി , നിന്ന് , കുറിച്ച് , തുടങ്ങിയവ അവ്യയങ്ങളാണ് .

ഉദാഹരണം : സൂര്യനെക്കുറിച്ച് കേൾക്കാത്തവരില്ല .


നിപാതം 
പൂർണ്ണമായും ദ്യോതകമായ പദമാണ് നിപാതം . ഭാഷയുടെ ആരംഭം മുതൽ തന്നെ ദ്യോതകമായി നിലകൊള്ളുന്ന ശബ്ദത്തെ നിപാതം എന്നുപറയുന്നു .
• മലയാളത്തിലെ പ്രധാന നിപാതങ്ങൾ : ഉം , ഓ , ഏ
• ഉം എന്നത് സമുച്ചയനിപാതം . സമുച്ചയി ക്കുക എന്നാൽ കൂട്ടിച്ചേർക്കുക എന്നാ ണർത്ഥം . ഉദാ : അതും ഇതും , രാമനും കൃഷ്ണനും .
• ഓ എന്നത് വികൽപനിപാതം . ഉദാ : അതോ ഇതോ , രാമനോ കൃഷ്ണനോ
• ഏ എന്നത് അവധാരണനിപാതം . ഉദാ : അതേ , ഇതേ , നൽകണേ
• നിപാതത്തിനും അവ്യയത്തിനും ഗതി , ഘടകം , വ്യാക്ഷേപകം എന്നു മൂന്നു വിഭാഗം ഉണ്ട് .


ഘടകം 
പദങ്ങളേയോ , വാക്യാംശങ്ങളേയോ , വാക്യങ്ങൾളേയോ കൂട്ടിച്ചേർക്കുന്ന ദ്യോതകമാണ് ഘടകം
ഉദാ : ഉം , ഓ , എങ്കിൽ , എന്നിട്ട് , പക്ഷേ , ശേഷം , ഉള്ള , ആകട്ടെ


ഇന്നോ നാളയോ വരും
അച്ഛനും അമ്മയും വരണം
നന്നായി പഠിച്ചിരുന്നെങ്കിൽ ഉയർന്ന റാങ്ക് ലഭി ക്കുമായിരുന്നു .


വ്യാക്ഷേപകം 
• മറ്റ് പദങ്ങളോട് ചേരാതെ ഒറ്റവാക്യം പോലെ നിന്ന് വികാരത്തെ പ്രകടിപ്പിക്കുന്ന ശബ്ദ മാണ് വ്യാക്ഷേപകം .
• വ്യാക്ഷേപക ശബ്ദങ്ങൾ വിക്ഷേപിണി ചിഹ്നം ( ! ) ചേർത്താണ് എഴുതേണ്ടത് .

 - ഉദാ : അയ്യോ ! കഷ്ടം ! ശിവശിവ ! ഹാ !


കേവലം 
ചില പ്രത്യേക അർത്ഥത്തിന് ഊന്നൽ കൊടു ക്കുന്നു .
ഉദാ : - പൊന്നുമോൻ പോയോ ? " ഓ ' ഈശ്വരൻ തന്നെ ചോദിക്കട്ടെ " തന്നെ '


 2. രാമനും കൃഷ്ണനും മിടുക്കന്മാരാണ് എന്ന വാക്യത്തിലെ " ഉം ' എന്നത് :
സന്ധിവാചകം
സമുച്ചയം
അവ്യയം
അനുസ്വരം

ഉത്തരം : സമുച്ചയം


സമുച്ചയം
വ്യാകരണം
    പദങ്ങളെയോ വാക്യങ്ങളെയോ കൂട്ടിച്ചേര്‍ക്കുന്ന ശബ്ദം (ഉം‌)

3. ഭരണം മാറിയെങ്കിലും സാധനങ്ങളുടെ വില കുറഞ്ഞില്ല എന്ന വാക്യത്തിലെ " എങ്കിലും ' എന്ന പദം എന്തിനെക്കുറിക്കുന്നു ?
 ദ്യോതകം
 ഗതി
 വ്യാക്ഷേപകം
 പേരയം

ANS:  ദ്യോതകം

4. രാവണൻ എന്ന രാക്ഷസൻ - അടിവരയിട്ട പദം ഏത് ശബ്ദവിഭാഗത്തിൽപ്പെടുന്നു ?
വാചകം
വചനം
ദ്യോതകം
വിഭക്തി

ANS:ദ്യോതകം

5. ചൂരൽ കൊണ്ടടിച്ചു - ഇതിൽ കൊണ്ട് എന്നത് ?
 അനുപ്രയോഗം
 വ്യാക്ഷേപകം
 വിധായകം
 ഗതി

ANS:  ഗതി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ