പൈനിയൽ ഗ്രന്ഥി, പിറ്റ്യൂറ്ററി ഗ്രന്ഥി
പൈനിയൽ ഗ്രന്ഥി രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് , സന്ധ്യാ സമയത്ത് പക്ഷികൾ ചേക്കേറുന്നത് തുടങ്ങിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോൺ ഏത് ? മെലടോണിൻ പൈനിയൽ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ മെലടോണിൻ . മെലടോണിൻ ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നതിന് സഹായിക്കുന്നു . കൃത്യമായ പ്രജനന കാലഘട്ടമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു . മെലടോണിൻ ജീവിതതാളക്രമം സാധ്യമാക്കുന്നത് എങ്ങനെ ? മെലടോണിന്റെ സാന്നിധ്യം കൂടുമ്പോൾ ഉറക്കം വരുകയും കുറയുമ്പോൾ ഉറക്കത്തിൽ നിന്ന് ഉണരാൻ കാരണമാകുകയും ചെയ്യുന്നു . പിറ്റ്യൂറ്ററി ഗ്രന്ഥി മസ്തിഷ്കത്തിൽ ഹൈപ്പോതലാമസിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന രണ്ട് ദളങ്ങളുള്ള ഗ്രന്ഥിയാണ് പിറ്റ്യൂറ്ററി ഗ്രന്ഥി . പിറ്റ്യൂറ്ററി ഗ്രമ്മിയുടെ മുൻദളം ഉൽപ്പാദിപ്പിക്കുന്ന ഹോര്മോണുകളാണ് ട്രോപിക് ഹോർമോണുകൾ മറ്റ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകളാണ് ട്രോപിക് ഹോർമോണുകൾ ട്രോപിക് ഹോർമോണുകൾ ഏതെല്ലാം ? a ) . തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ ( TSH ) :തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ഉത്തേജിപ്...