തൈറോയ്ഡ് ഗ്രന്ഥി.

  • മനുഷ്യശരീരത്തിലെ ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. 
  • അന്ത്രഃസ്രാവികളിൽവച്ച് ഏറ്റവും വലിപ്പം കൂടിയ ഗ്രന്ഥി. 
  •  തൈറോയ്ഡ് ഗ്രന്ഥിയുടെ ധർമം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്.
    • ഉപാപചയം 
    • ജീവജാലങ്ങളിൽ ജീവൻ നിലനിർത്തുന്നതിനായി തുടർച്ചയായി ഉണ്ടാകുന്ന രാസമാറ്റങ്ങളാണ് ഉപാപചയം. 
    • ഉപാപചയം ജീവജാലങ്ങളിലെ അവയവയവും വ്യവസ്ഥയും വളരുവാനും പ്രത്യുത്പാദനം നടത്തുന്നതിനും, ശരീര ഘടന നിലനിർത്തുന്നതിനും, ചുറ്റുപാടിനോട് പ്രതികരിക്കുന്നതിനുമുള്ള കഴിവ് നൽകുന്നു. 
    • ചയാപചയത്തിനെ ജൈവ വസ്തുക്കളിൽ ജീവദ്രവ്യത്തിനു സംഭവിക്കുന്ന രാസപരിണാമങ്ങൾ, (ഉദാ: ശരീര കോശങ്ങളിൽ ശ്വസനം മൂലമുണ്ടാകുന്ന ഊർജ്ജം) ശരീരത്തിൽ ആഹാരരസങ്ങൾ ധാതുരൂപേണ ഓജസ്സായും മാംസമായും പരിണമിക്കുന്ന പ്രക്രിയ (ഉദാ: ന്യൂക്ലിക്ക് ആസിഡ്, പ്രോട്ടീൻ എന്നിവയുടെ നിർമ്മാണം) എന്നിങ്ങനെ രണ്ടായി തരം തിരിക്കാം
  • മനുഷ്യന്റെ കഴുത്തിനു മുൻഭാഗത്ത് ശബ്ദനാളത്തിനു (larynx-voice)തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്
  • തൈറോയ്ഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന രണ്ട് ഹോർ മോണുകൾ  തൈറോക്സിൻ  കാൽസിടോണിൻ 
  • തൈറോക്സിൻ 
    • . തൈറോക്സിന്റെ ധർമങ്ങൾ  
    • ഊർജോൽപ്പാദനം വർധിപ്പിക്കുന്നു . 
    • ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് ഉയർത്തുന്നു . 
    • ഭൂണാവസ്ഥയിലും ശൈശവാവസ്ഥയിലും മസ്തി ഷ്ക വളർച്ചയും വികാസവും ത്വരിതപ്പെടുത്തുന്നു . 
    • കുട്ടികളിലെ ശരീരവളർച്ചയെ നിയന്ത്രിക്കുന്നു ..
  • ശരീരത്തിൽ ആവശ്യത്തിന് തൈറോക്സിൻ ഉത്പാദിപ്പിക്കപ്പെട്ടില്ലങ്കിൽ ഹൈപ്പോതൈറോയ്ഡിസത്തിന് കാരണമാകുന്നു 
    • തൈറോക്സിന്റെ ഉൽപ്പാദനം കുറഞ്ഞാലുള്ള പ്രശ്നങ്ങൾ ?
    •  കുട്ടികൾ - ക്രെട്ടിനിസം മുതിർന്നവർ - മിക്സെഡിമ
    • ഭ്രൂണാവസ്ഥയിലോ , ശൈശവാസ്ഥയിലോ തൈറോക്സിൻ കുറയുന്നത് മൂലം കുട്ടികളിൽ ഉണ്ടാകുന്ന അവസ്ഥയാണ് ക്രൈമിനിസം . ബുദ്ധിമാന്ദ്യം വളർയാമുരടിപ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ .
    • മുതിർന്നവരിൽ തെറോക്സിന്റെ തുടർയയായ കുറവ്മൂലം ഉണ്ടാകുന്ന അവസ്ഥയാണ് മിക്സഡിമ . കുറഞ്ഞ ഉപാപചയ നിരക്ക് , മന്ദത , ഉറക്കക്കുറവ് , ശരീരഭാരം കൂടുക , ഉയർന്ന രക്തസമ്മർദം , ശരീരകലകളുടെ വീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ .
  • തൈറോക്സിന്റെ ഉൽപ്പാദനം കൂടിയാലുള്ള പ്രശ്നങ്ങൾ എന്തെല്ലാം . ഹൈപ്പർതൈറോയ്ഡിസം ഗ്രേവ്സ് രോഗം 
    • തൈറോക്സിന്റെ തുടർച്ചയായ അമിതോൽപ്പാദനം മൂലം തൈറോക്സിൻ സ്വാധീനിക്കുന്ന ജീവൽപ്രവർത്തനങ്ങൾ ത്വരിതഗതിയിലാകുന്ന അവസ്ഥയാണിത് . 
    • ഉയർന്ന ഉപാപചയ നിരക്ക് , കുടിയ ശരീരതാപനില , കൂടുതൽ വിയർപ്പ് , കൂടിയ ഹൃദയമിടിപ്പ് , ശരീരഭാരം കുറയുക , വൈകാരിക പ്രക്ഷുബ്ദത  എന്നിവയാണിതിന്റെ മുഖ്യലക്ഷണങ്ങൾ .
    • നീണ്ടുനിൽക്കുന്ന ഹൈപ്പർതൈറോയ്ഡിസം മൂലമുണ്ടാകുന്ന രോഗമാണ് ഗ്രേവ്‌സ് രോഗം 
  • ഗോയിറ്റർ 
    • തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോണിന്റെ അഭാവത്തിൽ തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥ(തൊണ്ടമുഴ). 
    •  ആഹാരത്തിൽ നിന്നു ലഭിക്കുന്ന അയഡിൻ എന്ന മൂലകത്തിന്റെ അഭാവമാണ് ഈ രോഗത്തിന് കാരണം.
  • കാൽസിടോണിൻ ,
    • രക്തത്തിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ തൈറോയിഡ്ഗ്രന്ഥി കാൽസിടോണിൻ ഉൽപ്പാദിപ്പിക്കുന്നു
    • രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുമ്പോൾ പാരാതൈറോയിഡ് ഗ്രന്ഥി പാരതോർമോൺ ഉൽപ്പാദിപ്പിക്കുന്നു
    •  രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ അളവ് 9-11 mg / 100ml . 
    • രക്തത്തിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ തൈറോയിഡ് ഗ്രന്ധി  കാൽസിടോണിൻ ഉൽപ്പാദിപ്പിക്കുന്നു .
    • ഇതിന്റെ പ്രവർത്തനം അസ്ഥികളിൽ നിന്നും കാൽസ്യം രക്തത്തിലേക്ക് കലരുന്ന പ്രവർത്തനം തടഞ്ഞും രക്തത്തിൽ അധികമുള്ള കാൽസ്യത്തെ അസ്ഥികളിൽ സംഭരിക്കും രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കുറക്കുന്നു ) ക്രമീകരിക്കുന്നു . 
    • രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുമ്പോൾ പാരാതൈറോയിഡ് ഗ്രന്ഥി പാരതോർമോൺ ഉൽപ്പാദിപ്പിക്കുന്നു . ഇതിന്റെ പ്രവർത്തനം വൃക്കകളിൽ നിന്ന് രക്തത്തിലേക്ക് കാൽസ്യത്തിന്റെ പുനരാഗീരണം , അസ്ഥികളിൽ കാൽസ്യം സംഭരിക്കുന്നത് തടയൽ എന്നീ പ്രവർത്തനങ്ങളിലൂടെ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് ( വർദ്ധിപ്പിക്കുന്നു ) ക്രമീകരിക്കുന്നു
  • തൈറോയ്ഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായാണ് പാരാതൈറോയ്‌ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്  .

അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2024, മേയ് 8 7:18 PM

    നല്ല അറിവ് പങ്ക് വച്ചതിൽ നന്ദി. പല അസുഖങ്ങളുടേയും കാരണം മനസ്സിലാകും ഇത് വായിച്ചാൽ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ