ഉപരാഷ്ട്രപതി

ഇന്ത്യാ ഗവൺമെന്റിൽ രാഷ്ട്രപതിക്കുശേഷമുള്ള ഉയർന്ന പദവി - ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന പദവി - ആണ് ഉപരാഷ്ട്രപതിയുടേത്.

ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം ഭാഗത്തിലാണ് ഉപരാഷ്ട്രപതിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്

ആർട്ടിക്കിൾ 63-73, ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ യോഗ്യത, തിരഞ്ഞെടുപ്പ്, നീക്കം എന്നിവയുമായി ബന്ധപ്പെട്ടതാണ്.

ഏക കൈമാറ്റ വോട്ട് വഴി ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്

പാർലമെന്റിന്റെ ഇരുസഭകളിലും ഉള്ള തിരഞ്ഞെടുക്കപ്പെട്ടതും നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായ അംഗങ്ങളുള്ള ഒരു ഇലക്ടറൽ കോളേജ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നു,

വോട്ടെടുപ്പ് നടത്തുന്നത് രഹസ്യ ബാലറ്റിലൂടെയാണ് . ഉപരാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിൽ നിന്ന് അൽപം വ്യത്യസ്തമാണ്, കാരണം സംസ്ഥാന നിയമസഭയിലെ അംഗങ്ങൾ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിന്റെ ഭാഗമല്ല.




രാജ്യസഭയുടെ അദ്ധ്യക്ഷൻ
ഉപരാഷ്ട്രപതി

ഉപരാഷ്ട്രപതിയാകാൻ വേണ്ട കുറഞ്ഞ പ്രായം
35 വയസ്

ഉപരാഷ്ട്രപതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
ആർട്ടിക്കിൾ 63

ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
ലോകസഭയിലെയും രാജ്യസഭയിലെയും മുഴുവൻ അംഗങ്ങളും ചേർന്ന്

ഉപരാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും ഉപരാഷ്ട്രപതി രാജി സമർപ്പിക്കുന്നതും
രാഷ്ട്രപതി

ഉപരാഷ്ട്രപതിയുടെ ഭരണ കാലാവധി
5 വർഷം

ഉപരാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം
1,25,000 രൂപ

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി \ ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതി ആയി ഇരുന്ന വ്യക്തി
എസ് രാധാകൃഷ്ണൻ

ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതി ആയിരുന്ന വ്യക്തി
വി വി ഗിരി

ഏറ്റവും പ്രായം കൂടിയ ഉപരാഷ്ട്രപതി
ഭൈറോൺ സിങ് ശെഖാവത്ത്

ഏറ്റവും പ്രായം കുറഞ്ഞ ഉപരാഷ്ട്രപതി
ബി ഡി ജെട്ടി

ഉപരാഷ്ട്രപതിയായിരിക്കെ അന്തരിച്ച ഏക വ്യക്തി
കിഷൻ കാന്ത്

ഉപരാഷ്ട്രപതിയായ ആദ്യ മലയാളി
കെ ആർ നാരായണൻ

രാഷ്ട്രപതിയുടെ ചുമതല വഹിച്ച ശേഷം ഉപരാഷ്ട്രപതിയായ ഏക വ്യക്തി
മുഹമ്മദ് ഹിദായത്തുള്ള

ഇന്ത്യയുടെ പതിന്നാലാമത് ഉപരാഷ്ട്രപതി
ഹമീദ് അൻസാരി (പന്ത്രണ്ടാമത് വ്യക്തി)

2012 ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഹമീദ് അൻസാരിക്കെതിരെ മത്സരിച്ച NDA സ്ഥാനാർഥി

ജസ്വന്ത് സിങ്
എസ് രാധാകൃഷ്ണനെ കൂടാതെ രണ്ട് തവണ ഉപരാഷ്ട്രപതിയായ ഏക വ്യക്തി

ഹമീദ് അൻസാരി
ഉപരാഷ്ട്രപതി സ്ഥാനം ഒഴിവു വന്നാൽ എത്ര നാൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണം
കഴിയുന്നതും നേരത്തെ (സമയക്രമം പറഞ്ഞിട്ടില്ല)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ