ചരക്കുസേവന നികുതി-ജി.എസ്.ടി
ജി.എസ്.ടി. ബിൽ പാസ്സാക്കിയ ആദ്യ നിയമസഭ :
(A) ഗുജറാത്ത്
(B) തമിഴ്നാട്
(C) കർണ്ണാടക
(D )ആസ്സാം
ആസ്സാം
(A) ഗുജറാത്ത്
(B) തമിഴ്നാട്
(C) കർണ്ണാടക
(D )ആസ്സാം
ആസ്സാം
ദേശീയ, സംസ്‌ഥാന തലങ്ങളിലായി രണ്ടായിരത്തോളം പരോക്ഷനികുതികളാണു നിലവിലുള്ളത്. ഇവയ്‌ക്കെല്ലാം പകരമായി ഏർപ്പെടുത്തുന്ന ഏകീകൃതവും സംയോജിതവുമായ നികുതിയാണു ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജിഎസ്‌ടി). ഉൽപന്നത്തിന്റെ അടിസ്‌ഥാന വിലയിന്മേൽ എക്‌സൈസ് തീരുവയുണ്ട്. അടിസ്‌ഥാനവിലയും എക്‌സൈസ് തീരുവയും ചേർന്ന തുകയിന്മേൽ കേന്ദ്ര വിൽപനനികുതികൂടിയുണ്ട്. ഇതെല്ലാം ചേർന്ന മൊത്തവിലയിന്മേൽ സംസ്‌ഥാനം വക മൂല്യവർധന നികുതി (വാറ്റ്) പുറമെയാണ്. ഈ കൂട്ടുനികുതികൾക്കെല്ലാം പകരമായാണു ജിഎസ്‌ടി എന്ന ഒറ്റ നികുതി.
രജിസ്റ്റർ ചെയ്ത നികുതിദായകരുടെ എണ്ണം: ജിഎസ്ടി പുറത്തിറക്കിയ സമയത്ത് രജിസ്റ്റർ ചെയ്ത നികുതിദായകരുടെ എണ്ണം 65 ലക്ഷം രൂപയായിരുന്നു, അത് ഇന്ന് 1.2 കോടി രൂപയാണ്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ 84 ശതമാനം വർധന.
ഇന്ത്യയിൽ നടപ്പാക്കുന്ന ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ചരക്കുസേവന നികുതി.
ചരക്ക് സേവന നികുതി (ജിഎസ്ടി) ഒരു പരോക്ഷ നികുതിയാണ്,
ഇത് 2017 ജൂലൈ 1 ന് ഇന്ത്യയിൽ നിലവിൽ വന്നു
ഈ നികുതി നടപ്പാക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം രാജ്യത്ത് ഒരു ഏകീകൃത നികുതി സമ്പ്രദായം ഉണ്ടാക്കുക എന്നതാണ്.
ജിഎസ്ടി നടപ്പാക്കുന്നതിനാൽ രാജ്യത്ത് നികുതി വെട്ടിപ്പ് സംഭവങ്ങൾ കുറയും.
അതിനാൽ ജിഎസ്ടി സർക്കാരിന്റെ മൊത്തം നികുതി പിരിവ് വർദ്ധിപ്പിക്കും.
വിജയ് കേൽക്കർ കമ്മിറ്റിയാണ് ഇന്ത്യയിൽ ജിഎസ്ടി നടപ്പിലാക്കണമെന്ന് ശുപാര്ശ ചെയ്തത്
അമിതാഭ് ബച്ചനാണ് ജിഎസ്ടിയുടെ ബ്രാൻഡ് അംബാസഡർ
ധനകാര്യമന്ത്രിയാണ് ജി എസ് റ്റി കൗൺസിൽ ചെയർമാൻ
നിലവിൽ നിർമ്മല സീതാരാമൻ
2016 ലെ 101 ആം ഭരഘടന ഭേദഗതിയിലൂടെ ആണ് രാജ്യത്ത് ചരക്കുസേവനനികുതി നിലവിൽ വന്നത്
ലോകത്തിലാദ്യമായി ജി.എസ്.ടി ( ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ് ) നടപ്പിലിക്കിയ രാജ്യം ?
ഫ്രാൻസ്
നികുതി ആദ്യമായി ഏർപ്പെടുത്തിയ രാജ്യം: ഈജിപ്റ്റ്
കാർബൺ നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം: ന്യൂസിലാന്റ്
കൊഴുപ്പിന് നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം : ഡെന്മാർക്ക്
പരിസ്ഥിതി നികുതി ഏർപ്പെടുത്തിയ രാജ്യം: ചൈന
ഇന്ത്യയിൽ ജി.എസ്.ടി. നിലവിൽ വരുന്നത്: 2017 ജൂലൈ 1
ജി.എസ്.ടി. ബിൽ രാജ്യസഭ പാസാക്കിയത്: 2016 ആഗസ്റ്റ് 3
ജി.എസ്.ടി ബിൽ ലോകസഭ പാസാക്കിയത്: 2016 ആഗസ്റ്റ് 8
ജി.എസ്.ടി ബിൽ രാഷ്ട്രപതി ഒപ്പുവച്ചത്: 2016 സെപ്റ്റംബർ 8
ജി.എസ്.ടി പാസാക്കിയ ആദ്യ സംസ്ഥാനം: അസം
ജി എസ് ടി പാസാക്കാൻ 16 സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്
ജി.എസ്.ടി പാസാക്കിയ പതിനാറാമത്തെ സംസ്ഥാനം: ഒഡീഷ
ജി.എസ്.ടി യുമായി ബന്ധപ്പെട്ട് പുതുതായി ഭരണഘടനയിൽ ചേർത്ത അനുഛേദം: 246 A
101 ആമത് ഭരണഘടന ഭേദഗതിയിലൂടെയാണ് ഈ നിയമം നിലവിൽ വന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ