പുൽമേടുകൾ
പ്രധാനമായും പുല്ലും തായ്ത്തടിയില്ലാത്ത കുറ്റിച്ചെടികളും മാത്രം പ്രധാനമായി വളരുന്ന പ്രദേശങ്ങളാണ് പുൽമേടുകൾ. മലമടക്കുകളിൽ ചോലവനങ്ങളും കാണാറുണ്ട്.
വനങ്ങളിലേതു പോലെ മരങ്ങൾ തഴച്ച് വളരാൻ ആവശ്യമായ മഴ ഇവിടെ ലഭിക്കുന്നില്ല, എന്നാൽ മരുഭൂമിയേക്കാൾ കൂടുതൽ മഴ ലഭിക്കുന്നു
വനത്തിനും മരുഭൂമിക്കും ഇടയിലാണ്സാധാരണയായി പുൽമേടുകൾ കാണപ്പെടുന്നത്
ഏഷ്യയിലെ എല്ലാ മരുഭൂമികളും പുൽമേടുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു
പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡം
അന്റാർട്ടിക്ക
വർഷം മുഴുവൻ ഹിമത്താൽ മൂടപ്പെട്ടതിനാലാണ് അന്റാർട്ടിക്കയിൽ പുൽമേടുകൾ ഇല്ലാത്തത്
ലോകത്തിലെ ഭൂവിസ്തൃതിയുടെ 20 മുതൽ 40 ശതമാനം വരെ പുൽമേടുകളാണ്.
പ്രകൃതിദത്ത പുൽമേടുകൾക്കും അവയിൽ വസിക്കുന്ന വന്യജീവികൾക്കും , കൃഷി, മേച്ചിൽ, , അനധികൃത വേട്ട, കാലാവസ്ഥാ വ്യതിയാനം എന്നിവ ഭീഷണിയാകുന്നുണ്ട്
കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാൻ പുൽമേടുകൾ സഹായിക്കും:
കാലിഫോർണിയയിലെ പുൽമേടുകൾക്കും റേഞ്ച്‌ലാൻഡുകൾക്കും വനങ്ങളേക്കാൾ കൂടുതൽ കാർബൺ സംഭരിക്കാനാകുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട് ,
ഇവിടങ്ങളിൽ കാട്ടുതീക്കും വരൾച്ചയ്ക്കും സാധ്യത കുറവാണ്.എന്നതാണ് ഇതിനൊരു കാരണം
പക്ഷെ ലോകത്തിലെ പുൽമേടുകളുടെ 10 ശതമാനത്തിൽ താഴെ മാത്രമേ സംരക്ഷിക്കപ്പെടുന്നുള്ളൂ.
പ്രധാനമായും രണ്ട് തരം പുൽമേടുകളുണ്ട്:
ഉഷ്ണമേഖലാ പുൽമേടുകൾ
മിതശീതോഷ്ണമേഖല പുൽമേടുകൾ
മിതശീതോഷ്ണ പുൽമേടുകൾ
യുറേഷ്യൻ സ്റ്റെപ്പിസ്,
നോർത്ത് അമേരിക്കൻ പ്രയറികൾ,
അർജന്റീനിയൻ പാമ്പാസ്സുകൾ
ഉഷ്ണമേഖലാ പുൽമേടുകൾ
ഉപ-സഹാറൻ ആഫ്രിക്കയിലെയും വടക്കൻ ഓസ്‌ട്രേലിയയിലെയും ചൂടുള്ള സവാനകൾ
ആകെ ഭൂപ്രദേശത്തിന്റെ 50% പുൽമേടുകൾ നിറഞ്ഞ ഭൂഖണ്ഡം
ആഫ്രിക്ക
ലോകത്തിലെ ഏറ്റവും ബൃഹത്തായ പുൽമേട് ഏത്
സ്റ്റെപ്പി
യൂറേഷ്യൻ ഭാഗങ്ങളിൽ വ്യാപിച്ചിരിക്കുന്ന പുൽമേട് ഏത്
സ്റ്റെപ്പി.
ഏറ്റവും ഉയരത്തിൽ വളരുന്ന പുല്ലുകൾ നിറഞ്ഞ പുൽമേട് ഏത്
പ്രയറി
ലോകത്തിന്റെ അപ്പത്തൊട്ടി എന്നറിയപ്പെടുന്ന പ്രദേശം ഏൽ
പ്രയറി പുൽമേടുകൾ
പ്രയറി പുൽമേടുകൾ കൂടുതലായി കാണപ്പെടുന്ന പ്രദേശം ഏത്
യു എസ് എ, കാനഡ
പ്രയറി ഡോഗ് ഏത് ഇനത്തിൽപ്പെടുന്ന ജീവിയാണ്
എലി.
മരങ്ങൾ ഇടവിട്ട് കാണുന്ന പുൽമേട് ഏത്
സാവന്ന
സാവന്ന പുൽമേടുകൾ കൂടുതലായി കാണപ്പെടുന്ന ഭൂഖണ്ഡം ഏത്
ആഫ്രിക്ക
പാമ്പാസ് എന്നറിയപ്പെടുന്ന പുൽമേടുകൾ ഏത് ഭൂഖണ്ഡത്തിലാണ്
തെക്കേ അമേരിക്ക
പാമ്പാസ് പുൽമേടുകൾ ഏതെല്ലാം രാജ്യങ്ങളിൽ ആണുള്ളത്
അർജന്റിന, ബ്രസീൽ ,ഉറുഗ്വായ്
തെക്കേ അമേരിക്കയിലെ ആന്റീസ് പർവതനിരയുടെ കിഴക്കേച്ചരിവിലുള്ള പുൽമേട് ഏത്
ലാനോസ്
ഏതൊക്കെ രാജ്യങ്ങളിലാണ് ലാനോസ് പുൽമേടുകൾ സ്ഥിതി ചെയ്യുന്നത്
കൊളംബിയ, വെനസ്വേല
ഏത് രാജ്യത്തുള്ള പുൽമേടാണ് പുനാ
പെറു
ഡൗൺസ് പുൽമേടുകൾ ഏത് രാജ്യത്താണ് ഉള്ളത്
ഓസ്ട്രേലിയ
ഇന്ത്യാ ,നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഹിമാലയൻ പ്രദേശങ്ങളിലുള്ള പുൽമേട് ഏത്
ടെറായ്
സസ്യ-ജന്തുക്കളാൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ സാവന്ന പുൽമേടായ സെറാഡോ ഏത് രാജ്യത്താണ്
ബ്രസിൽ
പുൽച്ചെടികളും ഉയരം കുറഞ്ഞ മരങ്ങളും നിറഞ്ഞ ബുഷ് വെൽറ്റ് എന്ന പ്രദേശം എവിടെയാണ്
ദക്ഷിണാഫ്രിക്ക, ബോട്സ്വാന
കമ്പോസ് എന്ന പേരിലുള്ള സാവന്ന പുൽമേട് ഏത് രാജ്യത്താണ്
ബ്രസീൽ
സമുദ്രനിരപ്പിൽ നിന്നും 4000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേട് ഏത്
ബുഗ്യാൽ
പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന ഇന്ത്യയിലെ പുൽമേട് ഏത്
ബുഗ്യാൽ
ഏത് രാജ്യത്തെ വിശാല പുൽപ്രദേശമാണ് വെൽറ്റ്
ദക്ഷിണാഫ്രിക്ക
പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന പുൽമേടുകൾ നിറഞ്ഞ വനപ്രദേശങ്ങൾ അറിയപ്പെടുന്നതെങ്ങനെ
ചോലവനം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ