തൈമസ് ( Thymus ) ,അഡ്രീനൽ ഗ്രന്ഥി

  • തൈമസ് ( Thymus ) 
    • യൗവനകാലം വരെ മാത്രമുള്ള ഗ്രന്ഥി 
    • മാറെല്ലിന് പിന്നിലായി സ്ഥിതിചെയ്യുന്ന അന്തഃസ്രാവിഗ്രന്ഥി
    •  . ശൈശവഘട്ടത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ഈ ഗ്രന്ഥി പ്രായപൂർത്തിയാകുമ്പോൾ ചുരുങ്ങി ചെറുതാകുന്നു . 
    • തൈമോസിൻ ( Thymosin ) എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയാണ് . 
    • യുവത്വഹോർമോൺ എന്നും ഇതിനെ വിളിക്കാറുണ്ട് .
    •  ശരീരത്തിൽ രോഗപ്രതിരോധ പ്രവർത്തനത്തെ സഹായിക്കുന്ന T ലിംഫോസൈറ്റുകളുടെ പാകപ്പെടലിനെയും പ്രവർത്ത നത്തെയും നിയന്ത്രിക്കുക എന്നതാണ് ഈ ഹോർമോണിന്റെ പ്രധാന ധർമം .
  • അഡ്രീനൽ ഗ്രന്ഥി
    • അഡ്രീനൽ ഗ്രന്ഥിയുടെ പുറം ഭാഗം കോർട്ട്ക്സ് എന്നും ഉൾഭാഗം മെഡുല എന്നും അറിയപ്പെടുന്നു
    • അടിയന്തരഘട്ടങ്ങളിൽ ശരീരത്തെ പ്രവർത്തനസജ്ജമാക്കുന്ന ഹോർമോണുകളെ ഉൽപ്പാദിപ്പിക്കുന്നത് അഡ്രീനൽ ഗ്രന്ഥിയാണ് 
    • വൃക്കകൾക്ക് മുകളിലാണ് ഇതിന്റെ സ്ഥാനം
    •  ഉൾഭാഗമായ മെഡുല്ല  എപിനെഫ്രിൻ ( അഡ്രിനാലിൻ ) നോർഎപിനെഫ്രിൻ ( നോർഅഡ്രിനാലിൻ ) എന്നീ ഹോർമോണുകളെ ഉല്പാദിപ്പിക്കുന്നു 
    • എപിനെഫ്രിൻ ( അഡ്രിനാലിൻ ) : അടിയന്തര സാഹചര്യങ്ങളിൽ സിംപതറ്റിക് നാഡീവ്യവസ്ഥയോടൊത്തു ചേർന്ന് പ്രവർത്തി ക്കുന്നു . ഇതുവഴി ഇത്തരം സാഹചര്യങ്ങളിൽ പോരാടാനോ , പിന്തിരിഞ്ഞാടാനോ കഴിയുന്നു . 
    • നോർഎപിനെഫ്രിൻ ( നോർഅഡ്രിനാലിൻ ) : എപിനെഫ്രിനോടൊപ്പം ചേർന്നു പ്രവർത്തിക്കുന്നു . 
  • പുറംഭാഗമായ കോർട്ട്ക്സ് ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ  
    • കോർട്ടിസോൾ :
      • കോർട്ടിസോൾ  മാംസ്യം , കൊഴുപ്പ് എന്നിവയിൽ നിന്നുള്ള ഗ്ലൂക്കോസ് നിർമാണം 
      • പ്രതിരോധ കോശങ്ങളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കൽ . 
      • ശരീരത്തിൽ വീക്കം , അലർജി എന്നിവ ഇല്ലാ താക്കൽ .  
    • അൽഡോസ്റ്റിറോൺ : 
      • വൃ ക്കയിൽ പ്രവർത്തിച്ച് ശരീരത്തിലെ ലവണ- ജല സംതുലിതാവസ്ഥ നിലനിർത്തുന്നു . 
      • രക്തസമ്മർദം ക്രമീകരിക്കുന്നു . 
    • ലൈംഗിക ഹോർമോണുകൾ :
      •  ലൈംഗിക വളർച്ചയേയും ധർമങ്ങളേയും നിയന്ത്രിക്കുന്നു .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ