ഗ്രന്ഥികൾ-ഹോർമോണുകൾ .- പാൻക്രിയാസ്

  • ശരീരത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന അവയവവ്യവസ്ഥയാണ് അന്തഃസ്രാവീവ്യവസ്ഥ ( Endocrine system ) 
    • .അന്തഃസ്രാവീഗ്രന്ഥികളും  അവയുടെ സന്ദേശ വാഹകരായ യ ഹോർമോണു കളും ഇതിലുൾപ്പെടുന്നു . 
    • അന്ത: സ്രാവിഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സ്രവങ്ങളാണ് ഹോർമോണുകൾ.
  • കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസസന്ദേശവാഹകരാണ് ഹോർമോണുകൾ . 
  • അന്തഃസ്രാവിഗ്രന്ഥികളിൽ നിന്ന് ഹോർമോണുകൾക്ക് ശരീരകലകളിലേയ്ക്ക് എത്തിച്ചേരാൻ പ്രത്യേക കുഴൽ സംവിധാനമില്ല . അതിനാൽ ഇവയെ നാളീരഹിതഗന്ഥികൾ ( Ductless glands ) എന്നുവിളിക്കുന്നു . 
  • രക്തത്തിലൂടെയാണ് ഹോർമോണുകൾ സംവഹിക്കപ്പെടുന്നത് 
  •  അന്ത: സ്രാവി ഗ്രന്ഥികളെയും അവ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളെയും കുറിച്ചുള്ള പഠനമാണ് എൻഡോക്രൈനോളജി.
  • ഓരോ . ഹോർമോണും പ്രത്യേക ഗ്രാഹികളുള്ള കോശങ്ങളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളു . ഹോർമോണു കൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന കോശങ്ങളാണ് അവയുടെ ലക്ഷ്യകോശങ്ങൾ 
പാൻക്രിയാസ് 
  • അന്തഃസ്രാവി ഗ്രന്ഥിയായും ദഹനഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്.
  • അന്തഃസ്രാവിയായി പ്രവർത്തിക്കുന്ന ഭാഗം ഇൻസുലിൻ, ഗ്ലൂക്കഗോൺ, എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു.
  • ദഹനഗ്രന്ഥിയായി പ്രവർത്തിക്കുന്ന ഭാഗം ആഗ്നേയരസം അഥവാ പാൻക്രിയാറ്റിക് ജ്യൂസിനെ ഉത്പാദിപ്പിക്കുന്നു.
  • പാൻക്രിയാസിന്റെ ഒരു അപരനാമമാണു് മധുര റൊട്ടി അഥവാ സ്വീറ്റ് ബ്രെഡ്
  • ഇൻസുലിൻ
    • ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. 
    • രക്തത്തിലെ ഗ്ലൂക്കോസ്  അളവ് നിയന്ത്രിക്കുവാൻ  ഇൻസുലിൻ സഹായിക്കുന്നു.
    •  ശരീരത്തിലെ കോശങ്ങൾക്ക് ഊര്ജ്ജത്തിന് ഗ്ലൂക്കോസ്  ആവശ്യമാണ്.  ഗ്ലൂക്കോസ്  സെല്ലുകളിലേക്ക്  നേരിട്ട് പോകില്ല 
    • രക്തത്തിൽ നിന്ന് ഗ്ലൂക്കോസ്  ആഗിരണം ചെയ്യാൻ ഇൻസുലിൻ കോശങ്ങളുമായി ബന്ധിപ്പിക്കുകയും സിഗ്നൽ നൽകുകയും ചെയ്യുന്നു. 
    • രക്തത്തിൽ കൂടുതലുള്ള ഗ്ലുക്കോസിനെ ഇന്സുലിൻ ഗ്ലൈക്കോജൻ ആക്കി മാറ്റുന്നു 
    • പേശിയിലും കരളിലും ആയി ഇത് സംഭരിച്ച് വക്കുന്നു 
  • ഗ്ലൂക്കഗോൺ
    • ആൽഫ കോശങ്ങളാണ് ഗ്ലൂക്കഗോൺ ഉല്പാദിപ്പിക്കുന്നത് 
    • രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോൾ ഗ്ലൂക്കഗോൺ ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്നു 
    • അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമ്മിക്കുന്നു 
  • രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് 100 -110 mg / 100 ml 
  • രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുമ്പോൾ ഇൻസുലിന്റെ ഉൽപ്പാദനം കൂട്ടുന്നു , ഗ്ലൂക്കഗോണിന്റെ ഉൽപ്പാദനം കുറക്കുന്നു . ഇൻസുലിൻ ഗ്ലൂക്കോസ് തൻമാത്രകളുടെ കോശത്തിനകത്തേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തിയും , കരളിലും പേശികളിലും വന്ന് അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൂക്കോജനാക്കി മാറ്റിയും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് അധികമാകാതെ ക്രമീകരിക്കുന്നു .
  • രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോൾ ഇൻസുലിന്റെ ഉൽപ്പാദനം കുറക്കുന്നു , ഗ്ലൂക്കഗോണിന്റെ ഉൽപ്പാദനം ആട്ടുന്നു . ഗ്ലൂക്കഗോൺ കരളിൽ സംഭരിച്ചിരിക്കുന്നഗ്ലൂക്കഗോണിനെ ഗ്ലൂക്കോസാക്കി മാറ്റിയും അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമ്മിച്ചും  ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയാതെ ക്രമീകരിക്കുന്നു .
  • ആമാശയത്തിന് താഴെ പക്വശയത്തോട് ചേർന്നാണ് പാൻക്രിയാസിന്റെ സ്ഥാനം 
  •  പ്രമേഹം
    • ബീറ്റാകോശങ്ങൾ നശിക്കുന്നതിന്റെ ഫലമായി ഇൻസുലിൻ ഉൽപ്പാദനത്തിലുണ്ടാകുന്ന കുറവോ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇൻസുലിനെ കോശങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത തോ മൂലം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു .
    •  രക്ത ത്തിൽ അധികരിച്ച ഗ്ലൂക്കോസിനെ മൂത്ര ത്തിലൂടെ പുറത്തുകളയുന്നു . 
    • സാധാരണഗതിയിൽ മൂത്രത്തിൽ ഗ്ലൂക്കോസിന്റെ സാന്നിധ്യം കാണപ്പെടില്ല . 
    • പ്രഭാതഭക്ഷണം കഴിക്കുന്നതിനു മുമ്പുള്ള രക്തപരിശോധനയിൽ 126mg / 100ml എന്ന തോതിനു മുകളിൽ രക്തത്തിൽ ഗ്ലൂക്കോസുള്ള അവ സ്ഥയാണ് പ്രമേഹം . 
    • വർധിച്ച വിശപ്പും ദാഹവും കൂടെക്കൂ ടെയുള്ള മൂത്രമൊഴിക്കലുമാണ് പ്രമേഹത്തിന്റെ മുഖ്യ ലക്ഷ ണങ്ങൾ .
    • മൂത്രത്തിലെ ഗ്ലൂക്കോസിന്റെ സാന്നിദ്ധ്യം  തിരിച്ചറിയുന്നതിനുള്ള ടെസ്റ്റാണ്  ബെനഡിക്ട് ടെസ്റ്റ് 
    • പ്രധാനമായും രണ്ടുതരം പ്രമേഹം ഉണ്ട്.
  • ടൈപ്പ് 1 പ്രമേഹം
    • കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം കൂടുതലായി കാണുന്നത്. 
    • 35-40 വയസ്സിനു മുകളിലുള്ളവരില്‍ ടൈപ്പ് 1 പ്രമേഹം കാണുന്നത് അത്യപൂര്‍വമാണ്. 
    • ആകെയുള്ള പ്രമേഹരോഗികളില്‍ നാലഞ്ചു ശതമാനം പേരാണ് ഈ വിഭാഗത്തില്‍ പെടുന്നത്. 
    • കുട്ടികളില്‍ വളരെ കൂടുതലായി കാണുന്ന രോഗമായതുകൊണ്ട് ഇതിനെ ജുവനെയില്‍ ഡയബറ്റിസ് എന്നും പറയാറുണ്ട്.
    • ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ശരീരഭാഗമായ പാന്‍ക്രിയാസിലെ ഐലറ്റ്സ് ഓഫ് ലാംഗര്‍ഹാന്‍സിലെ ബീറ്റാകോശങ്ങള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന്റെ കാരണം 
    • ആവശ്യമായ അളവിൽ ഇന്സുലിൻ നൽകുകയാണ് ചികിത്സ 
  • ടൈപ്പ് 2 പ്രമേഹം
    • സാധാരണ നാം കാണുന്ന പ്രമേഹരോഗികളില്‍ 90-95 ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. 
    • ടൈപ്പ് 2 ഇനത്തില്‍പ്പെട്ട പ്രമേഹമാണ് ജീവിതശൈലിരോഗം. 
    • പാരമ്പര്യമായി പകര്‍ന്നു കിട്ടുന്നതും ഈ രോഗാവസ്ഥതന്നെ. 
    • ജീവിതശൈലി, പാരമ്പര്യം, ഭക്ഷണരീതി തുടങ്ങിയ കാര്യങ്ങളൊന്നും ടൈപ്പ് 1 പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രധാനമല്ല. 
    • ടൈപ്പ് 2ന്റെ കാര്യത്തില്‍ ഇവ സര്‍വപ്രധാനമാണ്.
    • പൊതുവെ 25-30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ രോഗാവസ്ഥ കാണാറുള്ളത്. 
    • മുമ്പ് 35 വയസ്സിനു മുകളില്‍ എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍, 18-20 വയസ്സില്‍തന്നെ ടൈപ്പ് 2 പ്രമേഹം വരുന്നത് അസാധാരണമല്ലാതായിത്തീര്‍ന്നിട്ടുണ്ട്.
    •  പാരമ്പര്യം, ജീവിതശൈലിയിലും ഭക്ഷണശൈലിയിലുമുള്ള മാറ്റങ്ങള്‍, വ്യായാമക്കുറവ്, പൊണ്ണത്തടി തുടങ്ങിയവയൊക്കെയാണ് വളരെ നേരത്തെ തന്നെ പ്രമേഹം ബാധിക്കാനുള്ള മുഖ്യകാരണങ്ങള്‍.
  • ലോകപ്രമേഹദിനം- നവംബർ 14 
    • ലോഗോ -നീലവൃത്തം 
.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ