കേരളം - പ്രത്യേകതകൾ



  • ഇന്ത്യയിലെ ആദ്യ IT പാർക്ക് ആരംഭിച്ച് സംസ്ഥാനം ( തിരുവനന്തപുരം ) 



  • ഇന്ത്യയിൽ ആദ്യമായി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ( തെന്മല )



  •  സമഗ്ര ജലനയം ആവിഷ്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം . 



  • ഏറ്റവും കൂടുതൽ പ്രാവശ്യം രാഷ്ട്രപതി ഭരണ മേർപ്പെടുത്തപ്പെട്ട ദക്ഷിണേന്ത്യൻ സംസ്ഥാനം . 



  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേസ് ആന്റ് ടെക്നോളജി സ്ഥിതി ചെയ്യുന്ന സംസ്ഥാനം . 



  • സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം . 



  • കുടുംബശ്രീ ആരംഭിച്ച സംസ്ഥാനം . 



  • ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യ വാക്യം സ്വീകരിച്ച് സംസ്ഥാനം . 



  • ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി സ്ഥാപിത മായ സംസ്ഥാനം . 



  • ഇന്ത്യയിലെ ഏറ്റവും മികച്ച മാനവ വികസന സൂചികകളുള്ള സംസ്ഥാനം . 



  • സ്വർണത്തിന്റെ ഉപഭോഗത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം . 



  • ആദ്യ ശിശുസൗഹാർദ്ദ സംസ്ഥാനം . ( 2002 ) 



  • ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം . 



  • മലിനീകരണ നിയന്ത്രണ ബോർഡ് ആരംഭിച്ച് ആദ്യ ഇന്ത്യൻ സംസ്ഥാനം . 



  • ഇന്ത്യയിലെ ആദ്യ ആർച്ച് ഡാമായ ഇടുക്കി ഡാം സ്ഥിതിചെയ്യുന്ന സംസ്ഥാനം . 



  • അവശത അനുഭവിക്കുന്ന ചലച്ചിത്രകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും പെൻഷൻ അനുവദിച്ച് ആദ്യ സംസ്ഥാനം .



  • ഇന്ത്യയിൽ കാൻസർ ചികിത്സ സൗജന്യമാക്കാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം . (സുകൃതം പദ്ധതി )



  • ഇന്ത്യയിൽ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ഏറ്റവും കൂടുതൽ നിയമനം നടക്കുന്ന് സംസ്ഥാനം . 



  • ഇന്ത്യയിലാദ്യമായി ചിട്ടി ആരംഭിച്ച സംസ്ഥാനം .



  •  നിയമസഭയിൽ ലാപ്ടോപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം . 



  • 24 മണിക്കൂറും പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന പ്രത്യേകത സ്വന്തമാക്കിയ ആദ്യ സംസ്ഥാനം .




  • ഇന്ത്യയിലെ ആദ്യത്തെ മോസ്ക് സ്ഥാപിതമായ സംസ്ഥാനം . 



  • എല്ലാ ഗ്രാമങ്ങളെയും റോഡുമാർഗ്ഗം ബന്ധിപ്പിച്ച് ഇന്ത്യൻ സംസ്ഥാനം . 



  • പ്രധാനമന്ത്രി ജൻധൻ യോജന പ്രകാരം 100 % ബാങ്കിംഗ് സൗകര്യം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം . 



  • മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഇന്ത്യയിൽ ആദ്യമായി കമ്മീഷൻ സമുന്നതി ) രൂപവത്കരിച്ച് സംസ്ഥാനം . 



  • ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനം . 



  • ആദ്യ ഓഷ്യൻ സയൻസ് കോൺഗ്രസിന് വേദി യായ ഇന്ത്യൻ സംസ്ഥാനം ( കൊച്ചി ) 



  • സഹകരണ മേഖലയിലെ ആദ്യ ഐ.ടി പാർക്ക് സ്ഥാപിതമായ ഇന്ത്യൻ സംസ്ഥാനം . (യു.എൽ.സൈബർ പാർക്ക് , കോഴിക്കോട് ) 



  • ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിത സംസ്ഥാനം . ( ഒറ്റപ്പാലം ) 



  • ഐ.എസ്.ആർ.ഒ യുടെ ആദ്യത്തെ കൊമേഴ്സ്യൽ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ് സ്ഥാപിച്ച സംസ്ഥാനം . 



  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ത്രീകൾക്ക് 50 % സംവരണം ഏർപ്പെടുത്തിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം . 



  • ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഡിജിറ്റൽ ബാങ്കിങ് നിരക്കുള്ള സംസ്ഥാനം . 



  • പ്രവാസികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയി ആദ്യ ഇന്ത്യൻ സംസ്ഥാനം . 



  • പ്രവാസികൾക്ക് പ്രത്യേക വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം  



  • വാട്ടർ മെട്രോ പദ്ധതി ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം .



  • വകുപ്പ് 356 പ്രകാരം തെരഞ്ഞെടുക്കപ്പെട്ട മന്ത്രി സഭ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടു ത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം 



  • സമ്പൂർണ്ണ  സാക്ഷരത കൈവരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം . 



  • കായിക വിദ്യാഭ്യാസം പാഠ്യവിഷയമാക്കിയി ആദ്യ ഇന്ത്യൻ സംസ്ഥാനം . 



  • പട്ടികവർഗ്ഗക്കാർ സമ്പൂർണ്ണ സാക്ഷരത കൈവ രിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം . 



  • ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയ പ്പെടുന്ന സംസ്ഥാനം .




  • സ്ത്രീ - പുരുഷാനുപാതം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം . 



  • ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം . 



  • സൂപ്പർ ബാന്റ് പദവി ലഭിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം . 



  • ബിനാലേയ്ക്ക് വേദിയായ ആദ്യ ഇന്ത്യൻ സംസ്ഥാനം ( കൊച്ചി ) 



  • ഇന്ത്യയിൽ ആദ്യമായി എല്ലാ സ്കൂൾ കുട്ടികൾ ക്കും അപകട ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം . 



  • ആദ്യ പുകയില പരസ്യ വിമുക്ത സംസ്ഥാനം . ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനം . 



  • ബാല വിവാഹ നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം . 



  • ബാലാവകാശ സൂചികയിൽ ഒന്നാം സ്ഥാനത്ത ത്തിയ ഇന്ത്യൻ സംസ്ഥാനം . 



  • എയർ ആംബുലൻസ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഇന്ത്യയിൽ ആദ്യമായി പത്രപ്രവർത്തകർക്ക് പെൻഷൻ ഏർപ്പെടുത്തിയ സംസ്ഥാനം . 



  • ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് സ്ഥാപിതമായ സംസ്ഥാനം . 



  • ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ പെൻഷൻ സംസ്ഥാനം . 



  • ചലച്ചിത്ര അക്കാദമി സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം . 



  • ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം . 



  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ തോറിയം ഉൽപ്പാദി പ്പിക്കുന്ന സംസ്ഥാനം . 



  • ചെമ്മീൻ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം . 



  • എല്ലാ ഗ്രാമങ്ങളിലും സ്പീഡ് പോസ്റ്റ് സ്ഥാപിക്ക പ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം .




  • യൂറോപ്യൻമാർ കടൽമാർഗ്ഗം ഇന്ത്യയിൽ എത്തിയ ആദ്യ സംസ്ഥാനം . 



  • ജൻമി സമ്പ്രദായം അവസാനിപ്പിക്കാൻ കഴിഞ്ഞ ഇന്ത്യയിലെ ആദ്യ സംസ്ഥാനം . 



  • അണക്കെട്ട് സുരക്ഷാ അതോറിറ്റി നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം . 



  • NW3 കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ( കൊല്ലം - കോട്ടപ്പുറം ) 



  • ഇന്ത്യയിലെ ആദ്യത്തെ DNA ബാർകോഡിംഗ് കേന്ദ്രം ആരംഭിച്ച സംസ്ഥാനം - കേരളം ( തിരുവനന്തപുരം പുത്തൻതോപ്പ് ) 



  • ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ( കൃഷ്ണഗിരി , വയനാട് ) 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ