ഭൂമിശാസ്ത്ര പഠനോപകരണങ്ങൾ


വാതകമർദ്ദം  അളക്കാനുപയോഗിക്കുന്ന ഉപകരണം 
മാനോമീറ്റർ  (MANOMETER)

താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് 
കലോറിമീറ്റർ  (CALORY METER)

താഴ്ന്ന താപനില അളക്കുന്ന ഉപകരണം 
ക്രയോമീറ്റർ (CRYOMETER)

ബാഷ്പീകരണതോത് അളക്കുന്ന ഉപകരണം 
അറ്റ്‌മോമീറ്റർ (ATMOMETER)

ഉയരം അളക്കാനുപയോഗിക്കുന്ന ഉപകരണം 
അൾട്ടിമീറ്റർ (ALTIMETER)

ഉയർന്ന താപം അളക്കുന്ന ഉപകരണമാണ് ..........
പൈറോമീറ്റർ (PYROMETER)

നാവിഗേഷ നിലും ജ്യോതിശാസ്ത്രത്തിലും ഉന്നതിയും കോണുകളും  അളക്കുന്ന ഉപകരണമാണ് .............
ക്വാഡൻറ് (QUADRANT)

സമുദ്രത്തിനടിയിൽ കിടക്കുന്ന സാധനങ്ങൾ കണ്ടെത്താനുള്ള  ഉപകരണം 
സോണാർ  (SONAR)   ഭൂസർവ്വേ നടത്താനുപയോഗിക്കുന്ന ഉപകരണമാണ് .
തിയോഡോലൈറ്റ് (THEODOLITE)
(ലംബവും തിരശ്ചീനവുമായ തലങ്ങളുടെ കോണീയ അകലം അളക്കാൻ ഉപയോഗിക്കുന്നു.)

ഉയർന്ന ആവൃത്തിയിലുള്ള വിദ്യുത്കാന്തികതരംഗങ്ങളെ  രേഖപെടുത്തി ഭൂസർവ്വേ വളരെ എളുപ്പമുള്ളതക്കാനുപയോഗിക്കുന്ന  ഉപകരണമാണ് ................
ജിയോഡിമീറ്റർ (GEODIMETER)

അതിവിസ്തൃതവും അപ്രാപ്യവുമായ പ്രദേശങ്ങളുടെ കൃത്യമായ സർവ്വേയ്ക്ക്  ജിയോഡിമീറ്റർ ഉപയോഗിക്കുന്നു .
ആകാശീയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്ന ഉപകരണം 
സ്റ്റീരിയോപ്ലോട്ടർ (STEREOPLOTTER)

മഞ്ഞുപാളികളുടെ കനം അറിയാനും ശബ്ദതരംഗത്തെ ആസ്പദമാക്കി സമുദ്രത്തിന്റെ ആഴമളക്കാനും ഉപയോഗിക്കുന്ന ഉപകരണം 
എക്കോസൗണ്ടർ (ECHOSOUNDER)

സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാനിദ്ധ്യം , ദൂരം , ദിശ എന്നിവ കണ്ടെത്തുന്ന ഉപകരണമാണ് 
റഡാർ (RADAR)

കാണാൻ കഴിയാത്തത്ര ദൂരത്തുള്ള രണ്ട്  സ്ഥാനങ്ങൾ  തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
ടെല്യൂറോമീറ്റർ (TELLUROMETER)

ഉപര്യാന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത , ഊഷ്മാവ് , മർദ്ദം , എന്നിവ അളന്നു രേഖപ്പെടുത്തുവാനുള്ള ഒരു കൂട്ടം ഉപകരണങ്ങൾ 
റേഡിയോ സോണ്‍ഡ് (RADIO SONDE)

ഗ്രീനിച്ച് സമയം അതീവ കൃത്യമായി  സമയമാളക്കാനുള്ള  അത്യാധുനിക  ഉപകരണം 
ക്രോണോ മീറ്റർ (CHRONOMETER)

ഏറ്റവും കൃത്യമായി  സമയമളക്കാനുപയോഗിക്കുന്ന  അത്യാധുനിക ഉപകരണം 
 സീസിയം ക്ലോക്ക്  (CESIUM CLOCK)

ആകാശത്ത്  നിന്ന് സ്റ്റീരിയോസ്കോപ്പിക്ക്  ക്യാമറ ഉപയോഗിച്ചെടുക്കുന്ന  ദ്വിമാനചിത്രങ്ങളെ  ത്രിമാന ചിത്രങ്ങളായി കാണാനുപയോഗിക്കുന്ന ഉപകരണം 
സ്റ്റീരിയോസ്കോപ്പ് (STEREOSCOPE)

സൂര്യന്റെയും  ചക്രവാളത്തിനു മുകളിലുള്ള ആകാശ ഗോളങ്ങളുടെയും  ഉന്നതി അളക്കുന്നതിനുള്ള ഉപകരണം 
സെക്സ്റ്റൻറ് (SEXTANT)

ഭൂഗർഭജലത്തിലെ  എണ്ണയുടെ തോത് (അളവ് ) നിർണ്ണയിക്കുന്ന  ഉപകരണമാണ്..............
ഗ്രാവി മീറ്റർ (GRAVI METER)

മേഘങ്ങളുടെ ചലനദിശയുടെ  വേഗതയും അളക്കാൻ  ഉപയോഗിക്കുന്ന ഉപകരണം 
നെഫോസ്കോപ്പ് (NEPHOSCOPE)

മഴയുടെ തോത്  അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
വർഷമാപിനി (RAINGUAGE)

വാതകങ്ങൾ തമ്മിലുളള രാസപ്രവർത്തനത്തിലെ  തോത്  അളക്കുന്ന ഉപകരണം 
യൂഡിയോ മീറ്റർ (EUDIOMETER)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ