പൈനിയൽ ഗ്രന്ഥി, പിറ്റ്യൂറ്ററി ഗ്രന്ഥി
- പൈനിയൽ ഗ്രന്ഥി
- രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് , സന്ധ്യാ സമയത്ത് പക്ഷികൾ ചേക്കേറുന്നത് തുടങ്ങിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോൺ ഏത് ? മെലടോണിൻ
- പൈനിയൽ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ മെലടോണിൻ .
- മെലടോണിൻ ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നതിന് സഹായിക്കുന്നു . കൃത്യമായ പ്രജനന കാലഘട്ടമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു .
- മെലടോണിൻ ജീവിതതാളക്രമം സാധ്യമാക്കുന്നത് എങ്ങനെ ? മെലടോണിന്റെ സാന്നിധ്യം കൂടുമ്പോൾ ഉറക്കം വരുകയും കുറയുമ്പോൾ ഉറക്കത്തിൽ നിന്ന് ഉണരാൻ കാരണമാകുകയും ചെയ്യുന്നു .
- പിറ്റ്യൂറ്ററി ഗ്രന്ഥി
- മസ്തിഷ്കത്തിൽ ഹൈപ്പോതലാമസിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന രണ്ട് ദളങ്ങളുള്ള ഗ്രന്ഥിയാണ് പിറ്റ്യൂറ്ററി ഗ്രന്ഥി .
- പിറ്റ്യൂറ്ററി ഗ്രമ്മിയുടെ മുൻദളം ഉൽപ്പാദിപ്പിക്കുന്ന ഹോര്മോണുകളാണ് ട്രോപിക് ഹോർമോണുകൾ
- മറ്റ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകളാണ് ട്രോപിക് ഹോർമോണുകൾ
- ട്രോപിക് ഹോർമോണുകൾ ഏതെല്ലാം ?
- a ) . തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ ( TSH ) :തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു
- b ) . അഡ്രിനോ കോർട്ടികോ ട്രോപിക് ഹോർമോൺ ( ACTH ) അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു
- C ) . ഗോണാഡോ ട്രോപിക് ഹോർമോൺ ( GTH ) :പുരുഷൻമാരിൽ വൃഷണങ്ങളുടെ പ്രവർത്തനങ്ങളെ ( GTH ) ഉത്തേജിപ്പിക്കുന്നു . സ്ത്രീകളിൽ അണ്ഡാശയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു
- സൊമാറ്റോ ട്രോപിക് ഹോർമോൺ ) STH:വളർച്ച ഹോർമോൺ ( GH ) ശരീരവളർയ ത്വരിതപ്പെടുത്തുന്നു
- പ്രോലാക്ടിൻ | മുലപ്പാൽ ഉൽപ്പാദനം .
- വളർച്ചാ ഹോർമോണിന്റെ ഉൽപ്പാദനതകരാർ മൂലമുണ്ടാകുന്ന രോഗാവസ്ഥകൾ ?
- വാമനത്വം | വളർച്ചഘട്ടത്തിൽ സൊമാറ്റോട്രോപ്പിന്റെ ഉത്പാദനം കുറയുന്നത് വളർച്ച മുരടിക്കുന്നു . ഈ അവസ്ഥയാണ് വാമനത്വം .
- ഭീമാകാരത്വം വളർച്ചഘട്ടത്തിൽ സൊമാറ്റോട്രോപ്പിന്റെ ഉത്പാദനം കൂടിയാൽ അമിതമായ|ശരീരവളർയ ഉണ്ടാകുന്നു . ഈ അവസ്ഥയാണ് ഭീമാക്രത്യം .
- അക്രാമെഗാലി |വളർച്ചഘട്ടത്തിനുശേഷം സാമാറ്റോട്രോപ്പിന്റെ അമിത ഉത്പ്പാദനം മൂലം മുഖം , താടിയെല്ല് , വിരലുകൾ എന്നിവിടങ്ങളിലെ അസ്ഥികൾ വളരുന്ന സാഹചര്യമുണ്ടാകും . | ഇതാണ് അക്രാമെഗാലി .
- പിറ്റ്യൂറ്ററിയുടെ പിൻദളത്തിൽ നിന്ന് സ്രവിക്കപ്പെടുന്ന ഹോർമോണുകൾ ഓക്സിടോസിൻ , വാസോപ്രസിൻ
- ഓക്സിടോസിൻ :ഹൈപ്പോതലാമസിലെ പ്രത്യേക നാഡികോശങ്ങളാണ് ഓക്സിടോസിനും , വാസോപ്രസിനും ഉൽപ്പാദിപ്പിക്കുന്നത്.
- ഇവ നാഡീതന്തുക്കൾ വഴി പിറ്റ്യൂറ്ററിയുടെ പിൻദളത്തിൽ എത്തിച്ചർന്ന് സംഭരിക്കുന്നു .
- ഓക്സിടോസിൻ - ഗർഭാശയത്തിലെ മിനുസപേശികളുടെ സങ്കോചത്തിന് സഹായിക്കുകവഴി പ്രസവം സുഗമമാക്കുന്നു . മുലപ്പാൽ ചുരത്താൻ സഹായിക്കുന്നു .
- വാസോപ്രസിൻ-വാസോപ്രസിൻ വൃക്കയിൽ ജലത്തിന്റെ പുനരാഗീരണത്തെ വർദ്ധിപ്പിക്കുന്നു . ഇതുവഴി ശരീരത്തിൽ നിന്നും മൂത്രത്തിലൂടെയുള്ള അമിത ജലനഷ്ടം കുറയ്ക്കുന്നു .
- മഴക്കാലത്ത് മൂത്രത്തിന്റെ അളവ് കൂടാനുള്ള കാരണം
- മഴക്കാലത്ത് വിയർപ്പിലൂടെയും മറ്റുമുള്ള ജലനഷ്ടം കുറവാണ്.ഈ സാഹചര്യത്തിൽ വാസോപ്രസിന്റെ ഉൽപ്പാദനം കുറയുന്നതിനാൽ വൃക്കയിലെ ജലത്തിന്റെ പുനരാഗിരണം കുറയുകയും അധിക ജ ലം മൂത്രത്തിലൂടെ പുറത്ത് പോവുകയും ചെയ്യുന്നു . .
- വേനൽക്കാലത്ത് മൂത്രത്തിന്റെ അളവ് കുറയാനുള്ള കാരണം
- വേനൽക്കാലത്ത് വിയർപ്പിലൂടെ കൂടുതൽ ജലം നഷ്ടപ്പെടാൻ ഇടയാകുന്നു . ഈ സാഹചര്യത്തിൽ കൂടുതൽ വാസോപ്രസിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നു . ഇത് വൃക്കയിൽ നിന്ന് കൂടുതൽ ജലത്തിന്റെ പുനരാഗിരണത്തിന്കാരണമാകുന്നു . ഇതുമൂലം മൂത്രത്തിന്റെ അളവ് കുറയുന്നു . .
- ജലത്തിന്റെ പുനരാഗീരണവും മൂത്രത്തിന്റെ ഉത്പാദനവും
- രക്തത്തിൽ ജലത്തിന്റെ സാധാരണ അളവ് കുറയുമ്പോൾ വാസോപ്രസിൻ ഉൽപ്പാദനം കൂടുന്നു . അതിനാൽ വ്യക്കയിൽ ജലത്തിന്റെ പുനരാഗി രണം വർധിക്കുന്നു . മൂത്രത്തിന്റെഅളവ് കുറയുന്നു . -
- രക്തത്തിൽ ജലത്തിന്റെ സാധാരണ അളവ് വർധിക്കുമ്പോൾ .വാസോപ്രസിൻ ഉൽപ്പാദനം കുറയുന്നു വൃക്കയിൽ ജലത്തിന്റെ പുനരാഗിരണം കുറയുന്നു അധിക ജ ലം മൂത്രത്തിലൂടെ പുറത്ത് പോവുകയും ചെയ്യുന്നു .
- ഡയബറ്റിസ് ഇൻസിപ്പിഡസ്
- വാസോപ്രസിൻ ആവശ്യത്തിന് ഉൽപ്പാദിപ്പിക്കപ്പെട്ടിട്ടില്ലങ്കിൽ വൃക്കയിലെ ജലത്തിന്റെ പുനരാഗിരണതോത് കുറയും .
- ഇത് മൂത്രത്തിലൂടെ ധാരാളം മേലം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കും
- ഈ അവസ്ഥയാണ് ഡയബറ്റിസ് ഇൻസിപ്പിഡസ് .
- കൂടെക്കൂടെയുള്ള മൂത്രവിസർജനം , കൂടിയ ദാഹം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ് .
- പുരുഷ ലൈംഗികഹോർമോൺ
- ടെസ്റ്റോസ്റ്റിറോൺ -വൃഷണം |
- ബീജോൽപ്പാദനം , ദ്വിതിയ പുരുഷ സവിശേഷതകളായ ടെസ്റ്റോസ്റ്റിറോൺ ശബ്ദമാറ്റം , രോമവളർച്ച , ലൈംഗിക അവയവങ്ങളുടെ വളർത്തു എന്നിവയെ നിയന്ത്രിക്കുന്നു .
- സ്ത്രീ ലൈംഗികഹോർമോണുകൾ
- ഇസ്‌ട്രോജൻ :സ്ത്രീകളിൽ ലൈംഗികവളർച്ച , ആർത്തവചക്രം , അണ്ഡോൽപ്പാദനം തുടങ്ങിയവയെ നിയന്ത്രിക്കുന്നു .
- പ്രൊജസ്റ്ററോൺ :ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർത്തൽ , അണ്ഡോൽപ്പാദനം , ആർത്തവചക്രനിയന്ത്രണം .
- ഹൈപ്പോതലാസസ് ഉൽപ്പാദിപ്പിക്കുന്ന റിലീസിംഗ് ഹോർമോണുകൾ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ മുൻ ദളത്ത ഉത്തേജിപ്പിക്കുന്നു . റിലീസിങ് ഹോർമോണുകൾക്ക് അനുസരിച്ചുള്ള ട്രോപിക് ഹോർമോണുകൾ പിറ്റ്യൂറ്ററിയുടെ മുൻദളം ഉൽപ്പാദിപ്പിക്കുന്നു.ഇവ മറ്റ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു
- ഇൻഹിബിറ്ററി ഹോർമോണുകളുടെ പ്രവർത്തനം
- ഹൈപ്പോതലാമസ് ഉൽപ്പാദിപ്പിക്കുന്ന ഇൻഹിബിറ്ററി ഹോർമോൺ പിറ്റ്യൂറ്ററി ഗ്രന്ധിയുടെ മുൻ ദളത്തിലെ ട്രോപിക് ഹോർമോണുകളുടെ ഉൽപ്പാദനത്തെ തടയുന്നു . ഇതുവഴി ശരീരത്തിലെ മറ്റ് അന്തസ്രാവിഗ്രന്ധികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ കാരണമാകുന്നു .
- ആന്തര സമസ്ഥിതി പാലനത്തിൽ ഹൈപ്പോതലാമസിന്റെ പങ്ക് എന്ത് ? റിലീസിംഗ് ഹോർമോണിന്റെയും ഇൻഹിബിറ്ററി ഹോർമോണിന്റെയും പ്രവർത്തനത്തിലൂടെ പിറ്റ്യൂറ്ററി ഗ്രമ്മിയുടെ മുൻ ദളത്തെ നിയന്ത്രിക്കുന്നത് വഴി ശരീരത്തിലെ ഹോർമോൺ ഉൽപ്പാദനത്തെ നിയന്ത്രിക്കാൻ ഹൈപ്പോതലാമസിനുകഴിയുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ