keralam Basic Facts-3-rivers-കേരളത്തിലെ നദികൾ

കേരളത്തിലെ നദികൾ
-----------------------------------------
44 നദികളുണ്ട് കേരളത്തില്‍.
അവയില്‍ 41 എണ്ണം പടിഞ്ഞാറോട്ടൊഴുകുന്നു.
മൂന്നെണ്ണം കിഴക്കോട്ടും.
15 കിലോമീറ്ററിലധികം നീളമുള്ള പ്രവാഹങ്ങളെയാണ് നദികളായി കണക്കാക്കുന്നത്.
---------------------------------------------
?പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ - 41

? കിഴക്കോട്ട് ഒഴുകുന്ന നദികൾ - 3 ( കബനി , ഭവാനിപ്പുഴ ,പാമ്പാര്‍ )
--------------------------------------------------

?കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി-പെരിയാർ-244 km  

?കേരളത്തിലെ ഏറ്റവും വലിയ നദി-പെരിയാർ 

?കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി-പെരിയാർ  

കേരളത്തിലെ ഏറ്റവും ചെറിയ നദി: മഞ്ചേശ്വരം പുഴ 16 km 
-----------------------------------------------------------------

കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ നദി- മഞ്ചേശ്വരം പുഴ

കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി-നെയ്യാർ 

കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക്-നെയ്യാറ്റിൻ കര 
---------------------------------------------------------------------------

? പെരിയാറിന്റെ ഉത്ഭവം - ശിവഗിരിക്കുന്നിൽ -സഹ്യൻ 

?? കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിക്കുന്നത് -  പെരിയാറിൽ

? പ്രാചീന കാലത്ത് ചൂർണി എന്നറിയപ്പെട്ടിരുന്നത് - പെരിയാർ

? ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത് - പെരിയാറിൽ

? പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ - പള്ളിവാസൽ , ചെങ്കുളം, പന്നിയാർ , നേരിയ മംഗലം
--------------------------------------------------------------------------------------
? കബനി നദി ഒഴുകുന്ന ജില്ല - വയനാട്

? കബനി ഏതു നദിയുടെ പോഷകനദിയാണ് - കാവേരി

? ഏതു നദിയിലാണ് കുറുവ ദ്വീപ്‌ - കബനി നദി
-----------------------------------------------------------------------------
? ഭവാനിപ്പുഴ ഒഴുകുന്ന ജില്ല - പാലക്കാട്

? പാമ്പാര്‍ ഒഴുകുന്ന ജില്ല - ഇടുക്കി 
----------------------------------------------------------------------

? കേരളത്തിലെ രണ്ടാമത്തെ വലിയ നദി - ഭാരതപ്പുഴ

? ഭാരതപ്പുഴയുടെ ഉത്ഭവം - തമിഴ് നാട്ടിലെ ആനമല

? ഭാരതപ്പുഴയുടെ നീളം - 209 Km

?ഭാരതപുഴയുടെ ഉത്ഭവസ്ഥാനം:ആനമല 

? പാലക്കാട് തൃശ്ശൂർ , മലപ്പുറം എന്നീ ജില്ലകളിലൂടെ ഭാരതപ്പുഴ ഒഴുകുന്നു.

? മാമാങ്കം നടന്നിരുന്ന നദിതീരം: ഭാരതപ്പുഴ 

ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന സ്ഥലം:പൊന്നാനി 
-------------------------------------------------------------------------------

? കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദിയാണ് - പമ്പ (176 KM )

? പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം - കുട്ടനാട്

? പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി - പമ്പ

? പെരുന്തേനരുവി വെള്ളച്ചാട്ടം - പമ്പാനദിയിൽ

? ശബരിമലയില്‍ കൂടി ഒഴുകുന്ന പുണ്യ നദി - പമ്പാനദി

? പമ്പാ നദിയുടെ പോഷക നദികള്‍ - കക്കി , അഴുത , കല്ലാര്‍ 

?മാരാമൺ കൺവൻഷൻ നടക്കുന്ന സ്ഥലം: പമ്പാനദിയുടെ തീരം 

?ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം എന്നിവ  നടക്കുന്ന സ്ഥലം: പമ്പാനദിയുടെ തീരം 

..........................................................................................................
?കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല: കാസർഗോഡ് 

?കാസർഗോഡ് പട്ടണത്തെ u ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി:ചന്ദ്രഗിരിപുഴ 
----------------------------------------------------------------------------------------------------

? ആതിരപ്പള്ളി , വാഴച്ചാല്‍ എന്നി വെള്ളച്ചാട്ടങ്ങള്‍ ഏതു നദിയിലാണ് - ചാലക്കുടി പുഴ

? ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി - ചാലിയാർ

? നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി - ചാലിയാർ
? സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി - കുന്തിപ്പുഴ

? കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി - അഞ്ചരക്കണ്ടി

-------------------------------------------------------------------------------------------------------

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ