3.03 constitution ഭരണഘടന .Constitution 3.emergency ഭരണഘടന

Secretariat Assistant 2018
Which are the articles of the indian constitution empowers the president of India to declare Financial Emergency
a) Article 38
b)Article 359
c)Article 360
d)Article 363

Article 360

പ്രതിസന്ധി ഘട്ടങ്ങൾ നേരിടേണ്ടിവരുമ്പോൾ ആഭ്യന്തര ഭദ്രത നിലനിർത്തുന്നതിന് ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥകളുണ്ട്. ഭരണഘടനയുടെ 18-ാം ഭാഗത്തിൽ ഇത് പ്രതിപാദിച്ചിരിക്കുന്നു. 

മൂന്നുതരം അടിയന്തരാവസ്ഥകളാണ് രാഷ്ട്രപതിക്ക് പ്രഖ്യാപിക്കാനാകുന്നത്. 

1.ദേശീയാടിയന്തിരാവസ്ഥ(Article 352)
2.സംസ്ഥാനാടിയന്തിരാവസ്ഥ അഥവാ രാഷ്ട്രപതിഭരണം(Article 356)
3.സാമ്പത്തികാടിയന്തിരാവസ്ഥ.(Article 360)


ദേശീയാടിയന്തിരാവസ്ഥ
വിദേശാക്രമണം മൂലമോ ആഭ്യന്തര സായുധകലാപങ്ങൾ മൂലമോ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ നേരിടുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 

അടിയന്തരാവസ്ഥയുടെ കാലാവധി ആറു മാസത്തേക്കാണെങ്കിലും പാർലമെന്റ് അനുവദിക്കുന്നപക്ഷം ആറുമാസം വച്ച് അതിനെ അനിശ്ചിതമായി ദീർഘിപ്പിച്ചുകൊണ്ടുപോകാവുന്നതാണ്.

ഇന്ത്യയിൽ ആകെ മൂന്ന് പ്രാവശ്യമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. 

1962 (India china war) 
1971 (India Pkisthan war)
1975(Indira gandi) 

1975 ലെ അടിയന്തരാവസ്ഥ ആഭ്യന്തര കാരണത്താലാണ് പ്രഖ്യാപിച്ചത്. അലഹബാദ്ഹൈക്കോടതി,അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ജനാധിപത്യ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രസിഡന്റ് ഫക്രുദ്ദീൻ അലിഅഹമ്മദ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.

സംസ്ഥാനാടിയന്തിരാവസ്ഥ അഥവാ രാഷ്ട്രപതിഭരണം
ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഭരണഘടനയിലെ വ്യവസ്ഥകൾക്കനുസരണമായി ശക്തവും സുസ്ഥിരവുമായ ഭരണം നടത്താൻ സാധ്യമാകാത്ത സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നതായി പ്രസിഡന്റിന് ബോധ്യമായാൽ, സംസ്ഥാന ഗവർണറുടെ ഉപദേശമനുസരിച്ചോ, അല്ലാതെയോ, പ്രസിഡന്റിന് പ്രസ്തുത സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും അവിടത്തെ ഭരണം ഏറ്റെടുക്കുന്നതിനും ഭരണഘടന 356-ാം വകുപ്പിൽ വ്യവസ്ഥചെയ്യുന്നു. ഇതോടെ, ഹൈക്കോടതിയുടെ അധികാരം ഒഴികെ, സംസ്ഥാനത്തെ ഗവൺമെന്റിൽ നിക്ഷിപ്തമായിരിക്കുന്നതോ ഗവർണർമുഖേന നടത്തേണ്ടതോ ആയ എല്ലാ അധികാരങ്ങളും സ്വയം ഏറ്റെടുക്കുന്നതിന് പ്രസിഡന്റിന് അധികാരം ലഭിക്കുന്നു. ആയതിലേക്ക് ഗവർണറെയും പ്രത്യേക ഭരണോപദേഷ്ടാക്കളെയും നിയമിക്കുന്നതായിരിക്കും. സംസ്ഥാന നിയമസഭകൾ പിരിച്ചുവിടുന്നതിനും അവയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കുന്നതിനും പ്രസിഡന്റിന് അധികാരമുണ്ട്. പ്രസിഡന്റ് ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ നിയമനിർമ്മാണാധികാരം കേന്ദ്രപാർലമെന്റിലാണ് നിക്ഷിപ്തമായിരിക്കുന്നത്. പ്രസിഡന്റിനെ ഉപദേശിക്കുവാൻ പാർലമെന്റ് അംഗങ്ങളടങ്ങിയ ഒരു ഉപദേശകസമിതിയും ഉണ്ടായിരിക്കും.

സാമ്പത്തികാടിയന്തിരാവസ്ഥ
ഭരണഘടനയുടെ 360-ാം വകുപ്പിലാണ് ഇത്തരം അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. രാജ്യത്തിന്റെയോ, രാജ്യത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിന്റെയോ സാമ്പത്തിക സുസ്ഥിരത അപകടത്തിലാണെന്ന് രാഷ്ട്രപതിക്ക് ബോധ്യമാകുന്നപക്ഷം അദ്ദേഹത്തിന് 360-ാം വകുപ്പ് പ്രകാരം വിളംബരം പുറപ്പെടുവിക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള ഏതു വിളംബരവും അത് പുറപ്പെടുവിച്ച ദിവസം മുതൽ രണ്ടു മാസത്തിനുള്ളിൽ പാർലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിക്കപ്പെടേണ്ടതും അതിന് അവയുടെ അംഗീകാരം ലഭിച്ചിരിക്കേണ്ടതുമാണ്. കാലാവധിയുടെ കാര്യത്തിൽ, സാമ്പത്തികാടിയന്തിരാവസ്ഥയുടെ കാര്യത്തിലും ഭരണഘടന യാതൊരുവിധ സമയപരിധിയും കല്പിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഒരിക്കൽ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ അത് പിൻവലിക്കുന്നതുവരെ തുടരും എന്നു സാരം.


വകുപ്പ് 360: സാമ്പത്തിക അടിയന്തരാവസ്ഥ

സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നത്  ഭരണഘടനയുടെ എത്രാം വകുപ്പാണ് ? 
360 

ഇന്ത്യയിൽ എത്ര തവണ ദേശീയ അടിയന്തിരാവസ്ഥപ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് ? 
3.

അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദു ചെയ്യാൻ അധികാരമുള്ളത് രാഷ്ട്രപതിക്ക്

അടിയന്തിരാവസ്ഥ സമയങ്ങളിൽ പോലും റദ്ദു ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ അനുച്ഛേദം 20, 21

ഇന്ത്യയിലാദ്യമായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയതെവിടെ പഞ്ചാബിൽ (1951 ഇൽ)

ആർട്ടിക്കിൾ 356 ഉപയോഗിച്ച് സഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം കേരളം (1959 ഇൽ)

രാഷ്‌ട്രപതി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന സാഹചര്യം 
യുദ്ധം
വിദേശ ആക്രമണം
സായുധ വിപ്ലവം

രാഷ്‌ട്രപതി പ്രഖ്യാപിക്കുന്ന അടിയന്തിരാവസ്ഥ, എത്ര നാൾക്കുള്ളിൽ പാർലമെൻറ് അംഗീകരിക്കണം ഒരു മാസത്തിനുള്ളിൽ

പാർലമെൻറ് അംഗീകാരം നൽകുന്ന അടിയന്തിരാവസ്ഥ, എത്ര നാൾ നിലനിൽക്കും ആറുമാസം (അതിനു ശേഷം വീണ്ടും അംഗീകാരം തേടണം)

തുടർച്ചയായ പാർലമെൻറ് അംഗീകാരത്തോടെ അടിയന്തിരാവസ്ഥ, എത്ര നാൾ നില നിർത്താം എത്ര നാൾ വേണമെങ്കിലും

ഇന്ത്യയിൽ ഇതുവരെ എത്ര അടിയന്തിരാവസ്ഥകൾ പ്രഖ്യാപിച്ചിട്ടുണ്ട് 
മൂന്ന് (1962, 1971, 1975)

ഇന്ത്യയിൽ ആദ്യത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഡോ എസ് രാധാകൃഷ്ണൻ 
(1962 ഒക്ടോബർ 26)

ഇന്ത്യയിൽ മൂന്നാമത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഫക്രുദ്ദീൻ അലി അഹമ്മദ്


ഇന്ത്യയിൽആദ്യത്തെ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് 1975 ജൂൺ 25 (മൂന്നാമത്തെ ദേശീയ അടിയന്തിരാവസ്ഥ)

1975 ലെ അടിയന്തിരാവസ്ഥ സമയത്തെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ ഷാ കമ്മീഷൻ

The right guaranteed under Article 32 can be suspended : 

(A) by the Parliament 
(B) by the State Legislature 
(C) by the Supreme Court of India 
(D) When the proclamation of emergency is in operation 

While the proclamation of emergency is in operation the State Government : 
(A) cannot legislate 
(B) can legislate on the subject of state list 
(C) can legislate only on lists in concurrent list 
(D) is suspended 

Part XVIII of the Indian Constitution provides for the declaration of :
(A) National Emergency 
(B) State Emergency 
(C) Financial Emergency 
(D) All the above






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ