വിഭക്തി

വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു


വിഭക്തി ഏഴെണ്ണമുണ്ടു്.


"നിപ്രസം ഉപ്രസം ആ" എന്ന ചുരുക്കെഴുത്തിൽ പറയാറുള്ള അവ താഴെ പറയുന്നവയാണ്

വിഭക്തി  പ്രത്യയം കാരകം ഉദാഹരണം
നിർദ്ദേശിക പ്രത്യയം ഇല്ല കർതൃകാരകം മനുഷ്യൻ
പ്രതിഗ്രാഹിക  എ,ഏ   കർമ്മകാരകം മനുഷ്യനെ
സംയോജിക     ഓട്, ഒട്  സാക്ഷികാരകം മനുഷ്യനോട്
ഉദ്ദേശിക     ക്ക്, ന് സ്വാമികാരകം മനുഷ്യന്, സ്ത്രീക്ക്
പ്രയോജിക      ആൽ    കരണകാരകം,കാരണകാരകം മനുഷ്യനാൽ
സംബന്ധിക      ൻറെ, യുടെ    കാരകം ഇല്ല മനുഷ്യൻറെ
ആധാരിക       ഇൽ, കൽ അധികരണകരകം  മനുഷ്യനിൽ


ഇത് ഓർമ്മിക്കാനുള്ള എളുപ്പത്തിനായി താഴെപ്പറയുന്ന കാരിക ശ്രദ്ധിക്കുക.
“തന്മ നിർദ്ദേശികാ കർത്താ
പ്രതിഗ്രാഹിക കർമ്മമെ
ഓട് സം‌യോജികാ സാക്ഷി
സ്വാമി ഉദ്ദേശികാ ക്ക്, ന്
ആൽ പ്രയോജികയാം ഹേതു
ഉടെ സംബന്ധികാ സ്വതാ
ആധാരികാധികരണം
ഇൽ ,കൽ പ്രത്യയമായവ”


മറക്കേണ്ട... ചൊല്ലി പഠിച്ചോളൂ

പ്രത്യയമില്ലാത്ത വിഭക്തി ?
എ . സംബന്ധിക
ബി . പ്രയോജിക
സി . സംയോജിക
ഡി . നിർദ്ദേശിക

നിർദ്ദേശിക.
പ്രത്യയം ഇല്ല
കാരകം കർതൃകാരകം

രാജുഉറങ്ങുന്നു,
അമ്മഅലക്കുന്നു

നിർദ്ദേശിക എന്ന വിഭക്തിയിൽ ഒരു നാമത്തെ നിർദ്ദേശിക്കുന്നു
അതു കർത്താവിനെ ആണെങ്കിൽ കർത്തൃകാരകം.

പേരിനോടൊപ്പം ഒരു പ്രത്യയവും ചേർത്തിട്ടില്ല. അതുകൊണ്ടാണു തന്മ എന്നു പറഞ്ഞിരിക്കുന്നത്. .
അതായതു ശബ്ദസ്വരൂപംതന്നെ വിഭക്തി അഥവാ വിഭക്തിപ്രത്യയത്തിന്റെ ആവശ്യമില്ല. –


ബാലന് - വിഭക്തി ഏത് ?
എ . പ്രതിഗ്രാഹിക
ബി . ഉദ്ദേശിക
സി . പ്രയോജിക
ഡി . സംയോജിക

നിർദ്ദേശിക.
പ്രത്യയം ക്ക്, ന്
കാരകം സ്വാമികാരകം

എനിക്ക് എന്തെങ്കിലും കഴിക്കാൻ വേണം,
അവൾക്ക് ഉറങ്ങണം

കർത്താവു ചെയ്യുന്ന പ്രവൃത്തിയുടെ ഫലം ആർക്കാണ് ഉതകുന്നത് അതാണു സ്വാമികാരകം.
ഇതിനു ക്ക് എന്നോ അതു ലോപിച്ച സംവൃതോകാരമോ ഉപയോഗിക്കും.

ഇതിനു കാരകത്തിനു പുറമെ കാലം, ദേശം, സംഖ്യ, ദിക്ക് ഇതൊക്കെ നിജപ്പെടുത്തുക, ഒന്നിനുവേണ്ടി എന്നുള്ള അർത്ഥം ദ്യോതിപ്പിക്കുക, ഇന്ന കാലം ഇന്ന ദേശം എന്നൊക്കെ വ്യവസ്ഥപ്പെടുത്തുക എന്നീ ധർമ്മങ്ങളുമുണ്ട്.

കടലിന് ആഴമുണ്ട്,
വീടിനു ഭംഗിയുണ്ട്,
കാടിനു തീപിടിച്ചു,
സമയത്തിനു വിലയുണ്ട്,
വണ്ടിക്കു വേഗമുണ്ട്


ഇതിലൊക്കെ കർമ്മമില്ല.
എന്നാൽ സ്വാമികാരകമാണ് ഇതിലുള്ളത് . –

ആധാരിക വിഭക്തിയുടെ പ്രത്യയം ഏത് ?
എ . ന്റെ
ബി . ക്ക്
സി . ഉടെ
ഡി . ഇൽ

ആധാരിക.
പ്രത്യയം ഇൽ കൽ
കാരകം അധികരണം

മാവിൽ മാമ്പഴമില്ല,
മുടിയിൽ എണ്ണയുണ്ട്

അൻ എന്ന പ്രത്യയത്തിൽ അവസാനിക്കാത്ത സചേതനനാമങ്ങളോട് ഇൻ എന്ന ഇടനില ചേർത്തിട്ടാണ് കൽ ചേർക്കേണ്ടത്.
ശാന്ത+ഇൻ+കൽ=ശാന്തയിങ്കൽ,
മുരളി+ഇൻ+കൽ=മുരളിയിങ്കൽ

കാലത്തെപ്പറ്റിപ്പറയുമ്പോഴും ദേശത്തെപ്പറ്റിപ്പറയുമ്പോഴും ആധാരികാവിഭക്തിയിൽ അത്തു എന്ന പ്രത്യയമാണ് ചേർക്കേണ്ടത്.
അം എന്നവസാനിക്കുന്ന ദേശനാമങ്ങൾക്ക് –
കോട്ടയത്ത്, തിരുവനന്തപുരത്ത്,.

കാലത്തെ കുറിക്കുമ്പോൾ അക്കാലത്ത്, ഇക്കാലത്തു,, മഴയത്ത്, കാറ്റത്ത് വെയിലത്ത്

അഭിപ്രായങ്ങള്‍

  1. വളരെ ഉപകാരം. ഉദാഹരണസഹിതം വിവരിച്ചത് എളുപ്പം മനസ്സിലാക്കാൻ സഹായിച്ചു

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ