ഉദ്യോഗസ്ഥ സമൂഹം
ഉദ്യോഗസ്ഥ സമൂഹം
ഗവൺമെന്റിനെ ഭരണ നിർവഹണത്തിൽ
സഹായിക്കുന്നതിന്
നടപ്പിലാക്കുന്നതിന് .
പൊതുഭരണസംവിധാനം
പ്രാദേശികതലം മുതൽ കേന്ദ്ര തലം വരെ വ്യാപിച്ചു കിടക്കുന്നു
ഈ സ്ഥാപനങ്ങളുടെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ധാരാളം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട് .
പൊതുഭരണശ്യംഖലയെ ചലനാത്മകമാക്കുന്നത് ഉദ്യോഗസ്ഥരാണ് .
ഗവൺമെന്റിന്റെ എല്ലാ സേവനങ്ങളും ജനങ്ങളിലേക്കെത്തുന്നത് ഉദ്യോഗസ്ഥരിലൂടെയാണ്
രാജ്യത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുകയും
പൊതുഭരണത്തിനു കീഴിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ
ഉദ്യോഗസ്ഥവൃന്ദം എന്നു പറ യുന്നു .
ഉദ്യോഗസ്ഥവൃന്ദത്തിന് പൊതുവായ - ചില സവിശേഷതകളുണ്ട് .
ശ്രേണിപരമായ സംഘാടനം ( Herarchical Organisation )
ഏറ്റവും ഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴെ തലങ്ങളിലേക്കു വരുംതോറും കൂടുതൽ ഉദ്യോഗസ്ഥരും ഉൾക്കൊള്ളുന്ന രീതി
സ്ഥിരത ( Permanence )
ഉദ്യോഗസ്ഥനായി നിയമിക്കപ്പെടുന്നവർക്ക് നിശ്ചിത പ്രായംവരെ സേവനകാലാവധി ഉണ്ടായിരിക്കും .
യോഗ്യത അടിസ്ഥാനമാക്കി നിയമനം ( Appointment on the basis of Qualification )
വിദ്യാഭ്യാസയോഗ്യത അടിസ്ഥാനമാക്കിയാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുകയും നിയമിക്കുകയും ചെയ്യുന്നത് .
രാഷ്ട്രീയ നിഷ്പ ക്ഷത ( Political Neutrality ) ഏതു രാഷ്ട്രീയകക്ഷി അധികാരത്തിൽ വന്നാലും നയങ്ങൾ നടപ്പാക്കാൻ ഉദ്യോഗ സ്ഥർ ബാധ്യസ്ഥരാണ് . കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾ അവരുടെ പ്രവർത്തനങ്ങ ളിൽ പ്രതിഫലിക്കാൻ പാടില്ല . അതായത് അവർ നിഷ്പക്ഷമായി പ്രവർത്തിക്കണം .
വൈദഗ്ധ്യം ( Professionalism ) | ഓരോ ഗവൺമെന്റ് ഉദ്യോഗസ്ഥനും തങ്ങൾ നിർവഹിക്കേണ്ടുന്ന തൊഴിലിൽ വൈദ ഗ്ധ്യമുള്ളവരായിരിക്കും .
രാജ്യത്തിന്റെ ഭൗതികവിഭവങ്ങളും മനുഷ്യവിഭവശേഷിയും പരമാവധി പ്രയോ ജനപ്പെടുത്തുമ്പോഴാണ് രാഷ്ട്രം പുരോഗമിക്കുന്നത്
ഇവയെ ശാസ്ത്രീയമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ഉദ്യോഗസ്ഥവൃന്ദമാണ് .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ