23.23.2 ഫ്രഞ്ച് വിപ്ലവം
ഫ്രഞ്ച് വിപ്ലവം
1.ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച ചിന്തകർ
A)വോൾട്ടയർ
B)റൂസ്സോ
C)മോണ്ടെസ്ക്യു്
D)ഇവരെല്ലാവരും
2.ടെന്നിസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) റഷ്യൻ വിപ്ലവം.
B) ഫ്രഞ്ച് വിപ്ലവം.
C) അമേരിക്കൻ വിപ്ലവം.
D) രക്തരഹിത വിപ്ലവം
3.സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെ മുന്‍ നിര്‍ത്തി നടന്ന വിപ്ലവം ?
ഫ്രഞ്ച് വിപ്ലവം
A)റഷ്യൻ വിപ്ലവം.
B) ഫ്രഞ്ച് വിപ്ലവം.
C) അമേരിക്കൻ വിപ്ലവം.
D) രക്തരഹിത വിപ്ലവം
4.മനുഷ്യൻ സ്വതന്ത്രനായി പിറക്കുന്നു.എന്നാൽ എല്ലായിടത്തും അവൻ ചങ്ങലയിലാണ് എന്ന് പറഞ്ഞത് -
വോൾട്ടയർ
റൂസ്സോ
മോണ്ടെസ്ക്യു്
ജോൺ ലോക്ക്
5.ദി സോഷ്യൽ കോൺട്രാക്ട് എന്ന കൃതി രചിച്ചത്
വോൾട്ടയർ
റൂസ്സോ
മോണ്ടെസ്ക്യു്
ജോൺ ലോക്ക്
6.പ്രഭുക്കന്മാർ പൊരുതും ,പുരോഹിതന്മാർ പ്രാർത്ഥിക്കും ജനങ്ങൾ നികുതിയടക്കും എന്നത് ഏത് വിപ്ലവത്തെ സ്വാധീനിച്ച പ്രസ്ഥാവനകളിലോന്നാണ്
A)റഷ്യൻ വിപ്ലവം.
B) ഫ്രഞ്ച് വിപ്ലവം.
C) അമേരിക്കൻ വിപ്ലവം.
D) രക്തരഹിത വിപ്ലവം
ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച ചിന്തകർ
വോൾട്ടയർ
റൂസ്സോ
മോണ്ടെസ്ക്യു്
ഇവരെല്ലാവരും
answer ഇവരെല്ലാവരും
രാജാവിന്റെ പരമാധികാരം, ഉപരിവർഗ്ഗത്തിന്റെ മാടമ്പിത്തം, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫ്രഞ്ച് ഭരണവ്യവസ്ഥയെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ ജ്ഞാനോദയമൂല്യങ്ങളെ മുൻനിർത്തി മാറ്റിമറിച്ച പതിനെട്ടാം നൂറ്റാണ്ടിലെ (1789–1799)രാഷ്ട്രീയ-സാമൂഹിക കലാപമാണ് ഫ്രഞ്ച് വിപ്ലവം. രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു. വ്യാപകമായ രക്തച്ചൊരിച്ചിൽ, അടിച്ചമർത്തൽ ഭീകരവാഴ്ച, ഏതാണ്ട് എല്ലാ യൂറോപ്യൻ ശക്തികളും കൈകടത്തിയ ആഭ്യന്തര യുദ്ധങ്ങൾ എന്നിവയിലൂടെ കടന്നുപോയ വിപ്ലവം, നെപ്പോളിയന്റെ സമഗ്രാധിപത്യത്തിലാണ് കലാശിച്ചത്. വിപ്ലവത്തിനുശേഷമുണ്ടായ നെപ്പോളിയന്റെ യുദ്ധങ്ങൾ, അദ്ദേഹത്തിന്റെ പതനത്തെ തുടർന്നുവന്ന രണ്ടു രാജഭരണപുനഃസ്ഥാപനങ്ങൾ, പിൽക്കാലത്തെ രണ്ടു വിപ്ലവങ്ങൾ എന്നിവ ചേർന്നാണ് ഇന്നത്തെ ഫ്രാൻസിനെ രൂപപ്പെടുത്തിയത്.
മനുഷ്യൻ സ്വതന്ത്രനായി പിറക്കുന്നു.എന്നാൽ എല്ലായിടത്തും അവൻ ചങ്ങലയിലാണ് എന്ന് പറഞ്ഞത് -
✔റൂസ്സോ
ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്നത് ആരാണ്❓
✔റൂസ്സോ
ദി സോഷ്യൽ കോൺട്രാക്ട് എന്ന കൃതി രചിച്ചത്
✔ റൂസ്സോ
റിപ്പബ്ലിക് എന്ന ആശയം ആദ്യമായി അവതരിക്കപ്പെട്ട ഗ്രന്ഥം
✔ ദി സോഷ്യൽ കോൺട്രാക്ട്
ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക ഉടമ്പടിയുടെ ഭാഗമാണ് ഭരണകൂടം എന്ന അഭിപ്രായപ്പെട്ടത് ആരാണ്
✔റൂസ്സോ
ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെട്ട ഭരണാധികാരി❓
✔നെപ്പോളിയൻ ബോണപ്പാർട്ട്
നെപ്പോളിയൻ പരാജയപ്പെട്ട യുദ്ധം
✔വാട്ടർ ലൂ 1815
ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ്
✔വോൾട്ടയർ
പ്രഭുക്കന്മാർ പൊരുതും ,പുരോഹിതന്മാർ പ്രാർത്ഥിക്കും ജനങ്ങൾ നികുതിയടക്കും എന്നത് ഏത് വിപ്ലവത്തെ സ്വാധീനിച്ച പ്രസ്ഥാവനകളിലോന്നാണ്
✔ഫ്രഞ്ച് വിപ്ലവം
വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം❓
✔ഫ്രഞ്ച് വിപ്ലവം
ഫ്രഞ്ച് വിപ്ലവം ആരംഭിച്ച വർഷം❓
✔1789
ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ രാജാവ് ആരായിരുന്നു❓
✔ലൂയി പതിനാറാമൻ
എനിക്ക് ശേഷം പ്രളയം എന്ന് പ്രഖ്യാപിച്ച ഭരണാധികാരി
✔ലൂയി പതിനഞ്ചാമൻ
ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ഭരണാധികാരി -
✔ലൂയി പതിന്നാലാമൻ
ലൂയി പതിനാറാമന്റെ കുപ്രസിദ്ധയായ ഭാര്യ❓
✔മരിയോ അന്റോനെറ്റ്
ടെന്നിസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) റഷ്യൻ വിപ്ലവം.
B) ഫ്രഞ്ച് വിപ്ലവം.
C) അമേരിക്കൻ വിപ്ലവം.
D) രക്തരഹിത വിപ്ലവം
answer ഫ്രഞ്ച് വിപ്ലവം.
ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മോശമായപ്പോള്‍ പുതിയ നികുതികള്‍ ചുമത്താന്‍ ലൂയി പതിനാറാമന്‍ നിശ്ചയിച്ചു. ഇതിനായി ഫ്രഞ്ച് ദേശീയസഭയായ 'സ്റ്റേറ്റ്സ് ജനറല്‍' 1789 മെയ് 5-ന് വിളിച്ചുകൂട്ടി. വൈദികസഭ, പ്രഭുസഭ, ജനപ്രതിനിധിസഭ എന്നീ മൂന്നു മണ്ഡലങ്ങളും സമ്മേളിക്കണമെന്ന് ജനപ്രതിനിധിസഭ ആവശ്യപ്പെട്ടു. എന്നാല്‍ മറ്റു രണ്ടുസഭകള്‍ ഇതിനെ എതിര്‍ത്തു. 1789 ജൂണ്‍ 20-ന് ജനപ്രതിനിധികള്‍ക്ക് സമ്മേളനസ്ഥലത്തേക്ക് പ്രവേശനം പ്രവേശനം നിഷേധിക്കപ്പെട്ടു. അവര്‍ സമ്മേളനഹാളിന് സമീപം ടെന്നീസ് കോര്‍ട്ടില്‍ സമ്മേളിച്ചു. ഇതാണ് പ്രസിദ്ധമായ ടെന്നീസ് കോര്‍ട്ട് അസംബ്‌ളി. ഫ്രാന്‍സിന് ഒരു ഭരണഘടന ഉണ്ടാവുന്നതുവരെ പിരിഞ്ഞുപോവില്ലെന്ന് അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. ഇതാണ് വിഖ്യാതമായ 'ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ'
വിപ്ലവത്തെ എതിർത്തിരുന്നവരെ വധിക്കാനുപയോഗിച്ച ഉപകരണമേത്❓
✔ഗില്ലറ്റിൻ
പാർലമെന്ററി സംവിധാനത്തിൽ, സമയപരിമിതിമൂലം ധനാഭ്യർത്ഥനകൾ ചർച്ച ചെയ്യാതെ വോട്ടിനിട്ട് അംഗീകാരം നേടുന്ന രീതി -
✔ഗില്ലറ്റിൻ
ഫെഡറൽ എന്ന ആശയം സംഭാവന ചെയ്ത വിപ്ലവം
✔അമേരിക്കൻ സ്വാതന്ത്ര്യ സമരം
റിപ്പബ്ലിക് എന്ന ആശയം സംഭാവന ചെയ്ത വിപ്ലവം
✔ഫ്രഞ്ച് വിപ്ലവം
ഫ്രഞ്ച് വിപ്ലവം തുടങ്ങിയ വര്ഷം
✔1789
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ