25.1 ഐക്യരാഷ്ട്ര സംഘടന

. UN Secretary General Antonio Gutteres belongs to the country 
(A) South Korea 
(B) Ghana
(C) France 
(D) Portugal

Junior Instructor -Food Beverages -Industrial Training,
Cat. No: 368/ 2017
Date of Test : 27/02/2019 

(a)ഐക്യരാഷ്ട്രസഭ (United Nations-Nations Unies) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌
.
ലോകത്തെ ഭൂരിപക്ഷം രാഷ്ട്രങ്ങളും യു എന്നില്‍ അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും വലിയ സംഘടനയെന്ന് യു എന്നിനെ വിശേഷിപ്പിക്കാം. ഇതൊരു ലോക ഗവണ്‍മെന്റല്ല. രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും കൈകടത്താനുള്ള ഒരവകാശവും ഈ സംഘടനയ്ക്കില്ല. മനുഷ്യരാശിയുടെ പൊതുവായ ക്ഷേമമാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള പൊതുവേ ദി കൂടിയാണ് ഐക്യരാഷ്ട്ര സംഘടന. ഏതു സ്വതന്ത്ര രാഷ്ട്രത്തിനും യു എന്നില്‍ അംഗമാകാം. വലിപ്പച്ചെറുപ്പമോ ദാരിദ്ര്യമോ സമ്പത്തോ ഒന്നും പരിഗണിക്കാതെ യു എന്‍ പൊതുസഭയില്‍ എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും തുല്യസ്ഥാനമുണ്ട്.

1945ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ അമ്പതു രാഷ്ട്രങ്ങള്‍ ഒത്തുചേര്‍ന്ന് യു എന്‍ ചാര്‍ട്ടര്‍ എഴുതിയുണ്ടാക്കി (ഈ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു). ഈ ചാര്‍ട്ടറിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനം. ഈ ഉടമ്പടിപത്രത്തിന് യു എന്നിന്റെ ഭരണഘടനയുടെ സ്ഥാനമാണുള്ളത്.

(b)യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റും ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും കൂടി 1941 ആഗസ്റ്റ് 14-ന് രൂപംകൊടുത്ത സമ്മതപത്രമാണ് അറ്റ്ലാന്റിക് ചാർട്ടർ നാസിസത്തിനും ഫാസിസത്തിനും എതിരായ ഈ ഉഭയകക്ഷി പ്രഖ്യാപനത്തിൽ എട്ടു വകുപ്പുകളാണുള്ളത്.ഈ ചാർട്ടറിലെ വ്യവസ്ഥകളെല്ലാം യു.എൻ. അംഗീകരിച്ചിട്ടുണ്ട്

(c)Uniting for Consensus (UfC) is a movement, nicknamed the Coffee Club, that developed in the 1990s in opposition to the possible expansion of permanent seats in the United Nations Security Council. Under the leadership of  it aims to counter the bids for permanent seats proposed by G4 nations (Brazil, Germany, India, and Japan) and is calling for a consensus before any decision is reached on the form and size of the Security Council

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ