7.10.1സിന്ധു.
സിന്ധു.
ഉത്ഭവം: ടിബറ്റിലെ മാനസസരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ
പതനം:അറബിക്കടൽ.
ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി.,2880 കിമി നീളം.ഇന്ത്യയിൽ 709 കി മീ ഒഴുകുന്നു.
മോഹൻ ജോദാരോ സിന്ധൂനദീതീരത്താണ്.
'ലഡാക്കിലൂടെ ഒഴുകുന്ന നദി'
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി
സിന്ധു എന്ന വാക്കിൻറെ അർത്ഥം
സമുദ്രം\നദി
ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി
സിന്ധു നദി
സപ്തസിന്ധു എന്നറിയപ്പെടുന്ന നദികൾ സിന്ധു, സരസ്വതി, ബിയാസ്, രവി, സത്‌ലജ്, ഝലം, ചിനാബ്
മോഹൻജൊദാരോ സ്ഥിതി ചെയ്തിരുന്ന നദീ തീരം
സിന്ധു നദി തടം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവെച്ചത്
1960 സെപ്റ്റംബർ 19 (കറാച്ചിയിൽ വെച്ച്)
സിന്ധു നദീജല കരാർ ഒപ്പുവെച്ച വ്യക്തികൾ
ജവഹർലാൽ നെഹ്‌റു, മുഹമ്മദ് അയൂബ് ഖാൻ
സിന്ധു നദീജല കരാറിന് മധ്യസ്ഥം വഹിച്ചത്
ലോകബാങ്ക്
സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് അവകാശമുള്ള നദികൾ സത്‌ലജ്, ബിയാസ്, രവി
സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാന് അവകാശമുള്ള നദികൾ സിന്ധു, ഝലം, ചിനാബ്
പാക്കിസ്ഥാനിലെ ഏറ്റവും വലിയ നദി, പാക്കിസ്ഥാൻറെ ദേശീയ നദി, പാക്കിസ്ഥാൻറെ ജീവരേഖ
സിന്ധു നദി
പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്നത്
പഞ്ചാബ്
സിന്ധു നദിയുടെ പോഷക നദികൾ
സത്‌ലജ്, ബിയാസ്, രവി, ചിനാബ്, ഝലം
സിന്ധു നദി ചുറ്റി ഒഴുകുന്ന ഇന്ത്യയിലെ പട്ടണം
ലെ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി
സിന്ധു
പടിഞ്ഞാറോട്ടൊഴുകുന്ന\ അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി
സിന്ധു
സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം
ജമ്മു കാശ്മീർ
പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ പോഷകനദി
ബിയാസ്
സിന്ധു നദിയുടെ ഏറ്റവും ചെറിയ പോഷകനദി
ബിയാസ്
ബിയാസ് നദിയുടെ ഉത്ഭവസ്ഥാനം
റോഹ്ടാങ് ചുരം
കംഗാര, കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി
ബിയാസ്
പോങ് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി
ബിയാസ്
ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന സിന്ധുവിൻറെ ഏക പോഷകനദി
സത്‌ലജ്
ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ ഏറ്റവും നീളം കൂടിയ പോഷകനദി
സത്‌ലജ്
ഇന്ദിരാ ഗാന്ധി കനാൽ സ്ഥിതിചെയ്യുന്ന നദി
സത്‌ലജ്
ലാഹോറിൻറെ നദി എന്നറിയപ്പെടുന്നത്
രവി
നൂർജഹാൻറെയും ജഹാംഗീറിൻറെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം
രവി
രവി ഉത്ഭവിക്കുന്നത്
ഹിമാചൽ പ്രദേശിലെ കുളു മലകളിൽ നിന്ന്
കാശ്മീരിലെ വൂളർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി
ഝലം
കിഷൻ ഗംഗ ജലവൈദ്യുത പദ്ധതി, ഉറി പവർ പ്രോജക്ട് എന്നിവ സ്ഥിതിചെയ്യുന്ന നദി
ഝലം
കാശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന നദി\ ശ്രീനഗർ സ്ഥിതിചെയ്യുന്ന നദീ തീരം
ഝലം
അലക്‌സാണ്ടറും പോറസ് രാജാവും തമ്മിൽ യുദ്ധം നടന്ന നദീ തീരം
ഝലം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ