34.1 മലയാള സാഹിത്യകാരന്മാർ part 1

കേരള പാണിനി എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?
 a )കേരളവർമ്മ 
b )കുഞ്ഞിക്കുട്ടൻ തമ്പുരാൻ 
c )ചാത്തുക്കുട്ടി മന്നാടിയാർ 
d ) .ആർ .രാജരാജവർമ്മ

തകഴിയുടെ `ചെമ്മീന്‍` എന്ന നോവലിന് ഇതിവൃത്തമായ കടപ്പുറം? 
A) ചേര്‍ത്തല. 
B) പുറക്കാട്. 
C) പയ്യന്നൂര്‍. 
D) വിഴിഞ്ഞം

The author of the novel "Thottiyude Makan": 
a) Thakazhi Sivasankarapillai
(B) S.K. Pottekkalui 
(A) Ponkunnam Varkey 

(D) Kesav Dev 
Junior Instructor -Food Beverages -Industrial Training,
Cat. No: 368/ 2017 
Date of Test : 27/02/2019

The author of the "Angala Samrajya" is
(A) A.R. Raja Raja Varma
(C) Aswathi Thirunal Rama Varma
(B) Swathi Thirunal
(D) Kunhikkuttan Thampuran
Junior Instructor -Food Beverages -Industrial Training,
Cat. No: 368/ 2017 
Date of Test : 27/02/2019

 എ.ആർ. രാജരാജവർമ്മ

മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് കേരള പാണിനി എന്ന് അറിയപ്പെട്ടിരുന്ന എ.ആർ. രാജരാജവർമ്മ

രാജരാജവർമ്മയുടെ വക അമൂല്യപാരിതോഷികങ്ങളായി മലയാളത്തിനു ലഭിച്ചവയാണ് ‘കേരളപാണിനീയം’ (മലയാളഭാഷാവ്യാകരണം), ഭാഷാഭൂഷണം(അലങ്കാരാദി കാവ്യനിർണ്ണയപദ്ധതി), വൃത്തമഞ്ജരി (മലയാളകവിതയുടെ ഛന്ദശ്ശാസ്ത്രപദ്ധതി) എന്നിവ. ഇന്നും ഈ കൃതികളാണ് പ്രസ്തുത വിഷയങ്ങളിൽ മലയാളത്തിലെ ആധികാരിക അവലംബങ്ങൾ.

എ.ആർ. രാജരാജ വർമ്മ എഴുതിയ സംസ്കൃത മഹാകാവ്യം ആണ് ആംഗല സാമ്രാജ്യം. സംസ്കൃത അലങ്കാരിക സിദ്ധാന്തങ്ങൾ പ്രകാരമുള്ള മഹാ കാവ്യ ലക്ഷണങ്ങൾ ഒത്തിണങ്ങിയ ഈ രചന, ബ്രിട്ടനിലെ വിക്ടോറിയയുടെ വജ്ര ജൂബിലി അടുപ്പിച്ച് എഴുതപ്പെട്ടതാണ്.

കേരള പാണിനി ആര്? 
എ.ആർ. രാജരാജവർമ്മ

കേരളപാണിനീയം രചിച്ചത്?
എ.ആർ രാജരാജവർമ്മ

കേരള വാല്മീകി : വള്ളത്തോൾ നാരായണ മേനോൻ

കേരള കാളിദാസൻ : കേരള വർമ്മ വലിയകോയി തമ്പുരാൻ

കേരള വ്യാസൻ : കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

കേരള തുളസീദാസൻ : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

കേരള പാണിനി : എ ആർ രാജരാജവർമ്മ
കുമാരനാശാന്റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത് - 
എ. ആർ. രാജരാജവർമ്മ.

വള്ളത്തോൾ നാരായണമേനോൻ
ലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ. ആധുനികമലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ

1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും TV മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. .1905-ൽ തുടങ്ങിയ വാല്മീകി രാമായണ വിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് ബധിരനായി ( ചെവി കേൾക്കാത്തയാൾ). ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത അദ്ദേഹം രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപനായി . 1958 മാർച്ച് 13-ന് 79-ആം വയസ്സിൽ അന്തരിച്ചു.

വിവിധ വിഭാഗത്തിൽപ്പെട്ടവയാണ് അദ്ദേഹത്തിന്റെ പരിഭാഷകൾ. ദേശീയപ്രക്ഷോഭത്തിനെ ത്വരിപ്പിക്കുന്നതിനായി രചിച്ചവയാണ് സാഹിത്യമജ്ഞരിയിൽ സമാഹരിക്കപ്പെട്ട ദേശീയ കവനങ്ങൾ.

വൈക്കം സത്യാഗ്രഹകാലത്ത് (1924) ഗാന്ധിജിയെ നേരിട്ടുകണ്ട്, അദ്ദേഹത്തിന്റെ ആരാധകനായ വള്ളത്തോൾ മഹാത്മജിയെപ്പറ്റിയെഴുതിയ 'എന്റെ ഗുരുനാഥൻ' പ്രശസ്തമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ പങ്കെടുത്തു. 1922ൽ വെയിൽസ് രാജകുമാരൻ നൽകിയ പട്ടും വളയും നിരസിക്കാനുള്ള ആർജവം വള്ളത്തോൾ കാട്ടി. 

വള്ളത്തോള്‍ രചിച്ച മഹാകാവ്യം? 
ചിത്രയോഗം

ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
 കഠിന സംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകർക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം "ഉജ്ജ്വല ശബ്ദാഢ്യൻ" എന്ന പേരിലും അറിയപ്പെടുന്നു. എങ്കിലും ഇക്കാലത്ത് കേരള സാഹിത്യചരിത്രത്തിന്റെ കർത്താവ് എന്ന നിലയിലാ‌ണ് പരിഗണിക്കപ്പെടുന്നത്. 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകൻ' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ' ബിരുദവും സമ്മാനിച്ചു
ചിത്രശാല' എന്ന കൃതിയുടെ രചയിതാവ്? 
ഉള്ളൂർ
“കാക്കേ കാക്കേ കൂടെവിടെ” ആരുടെ വരികൾ? : 
ഉള്ളൂർ എസ് പരമേശ്വരയ്യർ
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം. ആരുടെ വരിയാണിത് ? 
a. ഉള്ളൂർ 
ഉമാകേരളം -ഉള്ളൂർ 

ആധുനിക കവിത്രയങ്ങൾ 
കുമാരനാശാൻ 
ഉള്ളൂർ 
വള്ളത്തോൾ

തകഴി
തകഴി
നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ.1912 ഏപ്രിൽ 17ന്‌ ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്നു.

ചെമ്മീൻ (1965),
ഏണിപ്പടികൾ (1964),
കയർ (1978),
രണ്ടിടങ്ങഴി (1948)

പുരസ്കാരങ്ങൾ
ജ്ഞാനപീഠം,
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്,
കേരള സാഹിത്യ അക്കാദമി അവാർഡ്,
വയലാർ അവാർഡ്

കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ


1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം

കേരള മോപ്പസാങ്ങ്‌ എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്‌.

തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്തമായ ഒരു നോവലാണ് തോട്ടിയുടെ മകൻ. ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാതലമാക്കി രചിച്ചതാണ് ഈ നോവൽ.
കഥാപാത്രങ്ങൾ
ഇശക്കുമുത്തു, മകൻ ചുടലമുത്തു, ചുടലമുത്തുവിന്റെ ഭാര്യ വള്ളി മകൻ മോഹനൻ, പളനി, പിച്ചാണ്ടി, അലമേലു

രണ്ടിടങ്ങഴി
തകഴിയുടെ കുട്ടനാടൻ പശ്ചാത്തലത്തിലുള്ള നോവലാണ് രണ്ടിടങ്ങഴി.
കർഷകരുടെ ജീവിത സംഘർഷങ്ങളാണ് ഈ നോവലിന്റെ ഉള്ളടക്കം. കോരൻ,ചിരുത,ചാത്തൻ പ്രധാന കഥാപാത്രങ്ങൾ

തകഴി ശിവശങ്കരപ്പിള്ള 1956-ൽ എഴുതിയ ഒരു മലയാള നോവലാണ് ചെമ്മീൻ. മത്സ്യതൊഴിലാളിയുടെ മകൾ 'കറുത്തമ്മ'യും മത്സ്യ മൊത്തവ്യാപാരിയുടെ മകൻ 'പരീക്കുട്ടി'യും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന നോവലാണിത്. ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു കാര്യാട്ട് ഇതേപേരിൽ തന്നെ ചലച്ചിത്രവും സംവിധാനം ചെയ്യുകയുണ്ടായി.
ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തിൽ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ