ഋതുക്കളും ദിനരാത്രങ്ങളും

സൂര്യനും മറ്റെല്ലാ ഗ്രഹങ്ങളും അവരുടെ അച്ചുതണ്ടില്‍ സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നു. പമ്പരം തിരിയുന്നതുപോലുള്ള ഈ കറക്കത്തിന്‌ ഭ്രമണമെന്ന്‌ പറയുന്നു. 
പുറമേ അവ സൂര്യനെ ചുറ്റി സഞ്ചരിക്കുന്നുമുണ്ട്‌. ആ ചുറ്റലിനെ പരിക്രമണമെന്ന്‌ പറയുന്നു. 
എല്ലാ ഗ്രഹങ്ങളും ഭ്രമണം ചെയ്‌തുകൊണ്ട്‌ പരിക്രമണം ചെയ്യുന്നു.
ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നതിന്‌ വേണ്ടുന്ന സമയം ഓരോ ഗ്രഹത്തിനും വ്യത്യസ്‌തമാണ്‌. ശനിയുടെ 10 മണിക്കൂര്‍ മുതല്‍ ബുധന്റെ 88 ദിവസം വരെ. അതിന്റെ കാലദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്‌. അപ്രകാരം തന്നെ ഓരോ ഗ്രഹത്തിനും സൂര്യനു ചുറ്റുമുള്ള പരിക്രമണകാലവും വിഭിന്നമാണ്‌.സൂര്യനില്‍ നിന്നുള്ള അകലം കൂടുന്തോറും ഈ കാലം വര്‍ദ്ധിച്ചു വരുന്നു. ബുധന്റെ 88 ദിവസം മുതല്‍ നെപ്ട്യൂണിന്റെ 165 വര്‍ഷം വരെ. വ്യത്യസ്‌തങ്ങളായ ഭ്രമണത്തില്‍ വ്യത്യസ്‌തങ്ങളായ പരിക്രമണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇവ ഒരിക്കലും കൂട്ടി മുട്ടുകയോ നേര്‍രേഖയില്‍ വരുകയോ ചെയ്യുന്നില്ല.
ഭൂമിയുടെ രണ്ടു തരം ചലനങ്ങൾ - ഭ്രമണം , പരിക്രമണം
ഭൂമി അതിന്റെ അച്ചുതണ്ടില്‍ സ്വയം കറങ്ങുന്നതിനെ ഭ്രമണം എന്നു പറയുന്നു. ഭൂമിയില്‍ പകലും രാത്രിയും അനുഭവപ്പെടുന്നത് ഭ്രമണം മൂലമാണ്. ഭ്രമണ ഫലമായി രാത്രിയും പകലും, ഉദയവും അസ്തമയവും അനുഭവപ്പെടുന്നു. ഭൂമിക്കു ഒരു ഭ്രമണം പൂർത്തിയാക്കുവാൻ 23 മണിക്കൂർ ,56 മിന്റ് ,4 സെക്കന്റ് സമയം വേണം
പരിക്രമണം
ഭൂമി സാങ്കല്‍പിക അച്ചുതണ്ടി നെ ആധാരമാക്കി സ്വയം കറങ്ങുന്നതിനോട് ഒപ്പം സൂര്യനെ വലം വെയ്ക്കുകയും ചെയ്യുന്നു. ഇതിനെ ആണ് പരിക്രമണം എന്നു പറയുന്നത്. പരിക്രമണ ഫലമായി കാലാവസ്ഥ വ്യതിയാനങ്ങളും അധിവര്ഷവും അനുഭവപ്പെടുന്നു . ഒരു പരിക്രമണം പൂർത്തിയാക്കുവാൻ ഭൂമിക്കു 365 ദിവസം ,6 മണിക്കൂർ ,9 മിന്റ് ,9 സെക്കന്റ് .സമയം വേണം. 
1.ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കുവാൻ എത്ര സമയം വേണം 
A.23 മണിക്കൂർ ,4 മിനിട്ട് ,56 സെക്കന്റ്
B.23 മണിക്കൂർ ,6 മിനിട്ട് ,4 സെക്കന്റ്
C.23 മണിക്കൂർ ,5 4 മിനിട്ട് , 6 സെക്കന്റ്
D.23 മണിക്കൂർ ,56 മിനിട്ട് ,4 സെക്കന്റ്
2. ഭൂമി പരിക്രമണം ചെയ്യാനെടുക്കുന്ന സമയം
A. 365 ദിവസം ,6മണിക്കൂർ ,6 മിന്റ് ,6 സെക്കന്റ് 
B.365 ദിവസം ,9മണിക്കൂർ ,9 മിന്റ് ,6 സെക്കന്റ് 
C. 365 ദിവസം ,6 മണിക്കൂർ ,9 മിന്റ് ,9 സെക്കന്റ് 
D. 365 ദിവസം ,9മണിക്കൂർ ,6 മിന്റ് ,9 സെക്കന്റ് 
3 .ഭൂമിയിൽ ഋതുക്കൾ ഉണ്ടാകുന്നതിനുള്ള കാരണം?
A) ചന്ദ്രന്‍റെ ഭ്രമണം. 
B) ചന്ദ്രന്‍റെ പരിക്രമണം. 
C) ഭൂമിയുടെ ഭ്രമണം. 
D) ഭൂമിയുടെ പരിക്രമണം 
4.









5.ഭൂമി അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിനെ --------- എന്നു പറയുന്നു.
(A) ഭൂഗുരുത്വാകർഷണം. 
(B) പരിക്രമണം
(C) ഭ്രമണം. . 
(D) ഗ്രഹണം. 
6 .ഭൂമി സൂര്യനെ വലം വെക്കുന്നതിനെ --------- എന്നു പറയുന്നു.
(A) ഭൂഗുരുത്വാകർഷണം. 
(B) പരിക്രമണം
(C) ഭ്രമണം. . 
(D) ഗ്രഹണം
7 .കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം 
(A) ഭൂമി 
(B) ശുക്രൻ 
(C ) ചൊവ്വ 
(D) വ്യാഴം
8.പടിഞ്ഞാറ് സൂര്യൻ ഉദിക്കുന്ന ഒരേയൊരു ഗ്രഹം ?
(A) ഭൂമി 
(B) ശുക്രൻ 
(C ) ചൊവ്വ 
(D) വ്യാഴം
ഭൂമിയുടെ ഭ്രമണ ദിശ -പടിഞ്ഞാറു നിന്നും കിഴക്കോട്ട്
കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹാം-ശുക്രൻ 
പടിഞ്ഞാറ് സൂര്യൻ ഉദിക്കുന്ന ഒരേയൊരു ഗ്രഹം ? ശുക്രൻ












ഉത്തര-ദക്ഷിണ ധ്രുവങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഭൂകേന്ദ്രത്തിലൂടെ കടന്നുപോകുന്ന ഭൂമി യുടെ അച്ചുതണ്ട് ലംബതലത്തില്‍ നിന്ന് 23½° യും പരിക്രമണതലത്തില്‍ നിന്ന് 66½° യും ചരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. പരിക്രമണ വേളയിലുടനീളം ഭൂമി ഈ ചരിവ് നിലനിര്‍ ത്തുന്നു. ഇതിനെ അച്ചുതണ്ടിന്റെ സമാന്തരത എന്നു പറയുന്നു.
9.ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് –
(A) ലംബതലത്തില്‍ നിന്ന് 23½°
(B) പരിക്രമണതലത്തില്‍ നിന്ന് 66½°
(C ) ഇത് രണ്ടും ശരിയാണ് 
(D) ഇതൊന്നുമല്ല 
10.അച്ചുതണ്ടിന്റെ സമാന്തരത എന്നാല്‍ എന്ത്?
(A) ഭൂമിയുടെ അച്ചുതണ്ട് ലംബതലത്തില്‍ നിന്ന് 23½° ചരിഞ്ഞിരിക്കുന്നു 
(B) ഭൂമിയുടെ അച്ചുതണ്ട് പരിക്രമണതലത്തില്‍ നിന്ന് 66½° ചരിഞ്ഞിരിക്കുന്നു
(C) പരിക്രമണ വേളയിലുടനീളം ഭൂമി ഈ ചരിവ് നിലനിര്‍ത്തുന്നു 
(D) ഇതൊന്നുമല്ല 











അയനം : 
അച്ചുതണ്ടിന്റെ സമാന്തരത മൂലം ഭൂമിക്ക് ആപേക്ഷികമായി സൂര്യന്റെ സ്ഥാനത്തിൽ മാറ്റമുണ്ടാകുന്നു. ഉത്തരായന ദക്ഷിണായന രേഖയ്ക്ക് ഇടയിലാണ് സൂര്യന് ആപേക്ഷികമായ സ്ഥാന മാറ്റമുണ്ടാകുന്നത്. ഇതാണ് സൂര്യന്റെ അയനം.
11 സൂര്യന്റെ അയനം എന്നാൽ 
A)സൂര്യൻറെ അച്ചുതണ്ട് ലംബതലത്തില്‍ നിന്ന് 23½° ചരിഞ്ഞിരിക്കുന്നു 
B)ഭൂമിയുടെ അച്ചുതണ്ട് പരിക്രമണതലത്തില്‍ നിന്ന് 66½° ചരിഞ്ഞിരിക്കുന്നു
C)സൂര്യന്റെ ആപേക്ഷികസ്ഥാനം മാറിക്കൊണ്ടിരിക്കുന്നു 
D)ഇതൊന്നുമല്ല 
12 .സൂര്യന്റെ ആപേക്ഷികസ്ഥാനം മാറിക്കൊണ്ടിരിക്കുന്നത്
A)ഉത്തര ധ്രുവത്തിനും ദക്ഷിണ ധ്രുവത്തിനും ഇടയിൽ 
B)ഉത്തരായന രേഖക്കും (23 1/2 N ) ദക്ഷിണായന രേഖക്കും (23 1/2 s ) ഇടയിൽ 
C)ഭൂമധ്യരേഖക്കും ദക്ഷിണായന രേഖക്കും (23 1/2 s ) ഇടയിൽ 
D)ഭൂമധ്യരേഖക്കും ഉത്തരായന രേഖക്കും (23 1/2 N ) ഇടയിൽ
13.താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ് തെറ്റ് 
(A)സൂര്യന്റെ അയനം മൂലമാണ് ഋതുഭേദങ്ങൾ ചാക്രികമായി ആവർത്തിക്കുന്നത് 
(B)വര്ഷം മുഴുവൻ ഉയർന്നതോതിൽ സൂര്യപ്രകാശം ലഭിക്കുന്നതിനാൽ ഉഷ്‌ണമേഖല പ്രദേശങ്ങളിൽ പൊതുവെ ഋതുഭേദങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല 
(C)മിതോഷ്ണമേഖല പ്രദേശങ്ങൾ അഥവാ മധ്യ അക്ഷാംശമേഖലയിലാണ് എല്ലാ ഋതുക്കളുടെയും സവിശേഷതകൾ കൃത്യമായി അനുഭവപ്പെടാറ് 
(D)ഭൂമിയിൽ എല്ലാ സ്ഥലത്തും ഋതുഭേദങ്ങൾ പ്രകടമായി അനുഭവപ്പെടുന്നു 
14.ഭൗമോപരിതലത്തിൽ ലഭിക്കുന്ന സൗരതാപത്തിന്റെ അടിസ്ഥാനത്തിൽ ഭൂഗോളത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
ഉഷ്‌ണ മേഖല (Torrid Zone)
സമശീതോഷ്ണ മേഖല (Temperate Zone)
ശൈത്യ മേഖല (Frigid Zone)
15.ഉത്തരായന രേഖയ്ക്കക്കും (23 ½ ^0 N), ദക്ഷിണായന രേഖയ്ക്കും (23 ½ ^0'S) ഇടയിലായി കാണപ്പെടുന്ന താപീയമേഖല 
A)ഉഷ്‌ണ മേഖല (Torrid Zone)
B)സമശീതോഷ്ണ മേഖല (Temperate Zone)
C)ശൈത്യ മേഖല (Frigid Zone)
D)ഇതൊന്നുമല്ല
Ans : ഉഷ്ണമേഖല
16.ഉത്തരായന രേഖയ്ക്കക്കും (23 ½ ^0 N) ആർട്ടിക് വൃത്ത ത്തിനും (66½ ^0 N) ദക്ഷിണായനരേഖയ്ക്കും (23 ½ ^0'S) അന്റാർട്ടിക വൃത്തത്തിനും (66½ ^0's) ഇടയ്ക്കുള്ളതാപീയ മേഖല 
a.ഉഷ്‌ണ മേഖല (Torrid Zone)
b.സമശീതോഷ്ണ മേഖല (Temperate Zone)
c.ശൈത്യ മേഖല (Frigid Zone)
d.ഇതൊന്നുമല്ല
Ans : സമശീതോഷ്‌ണ മേഖല 
17.എല്ലാ ഋതുക്കളിലും വ്യക്തമായും അനുഭവപ്പെടുന്ന മേഖല
A)ഉഷ്‌ണ മേഖല (Torrid Zone)
B)സമശീതോഷ്ണ മേഖല (Temperate Zone)
C)ശൈത്യ മേഖല (Frigid Zone)
D)ഇതൊന്നുമല്ല 
Ans : സമശീതോഷ്‌ണ മേഖല 
`18.ആർട്ടിക്സ് വൃത്ത ത്തിനും (66½ ^0 N)വൃത്ത ത്തിനുംഅന്റാർട്ടിക് വൃത്തത്തിനും (66½ ^0 S)ദക്ഷിണ ധ്രുവത്തിനും (90^oS)ഇടക്കുള്ള താപീയ മേഖല 
A)ഉഷ്‌ണ മേഖല (Torrid Zone)
B)സമശീതോഷ്ണ മേഖല (Temperate Zone)
C)ശൈത്യ മേഖല (Frigid Zone)
D)ഇതൊന്നുമല്ല 
Ans : ശൈത്യ മേഖല

















19.ഭുമിയുടെത് പോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം? 
(A) ഭൂമി 
(B) ശുക്രൻ 
(C ) ചൊവ്വ 
(D) വ്യാഴം
Answer:- ചൊവ്വ.
20.സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറവുള്ള ദിവസം (പെരിഹീലിയന്‍ ഡേ) എന്നാണ്? 
A) ജൂലൈ 4. 
B) ജനുവരി 2. 
C) ജൂലൈ 6. 
D) ജനുവരി 3. 
Correct Option : D






























സൂര്യസമീപകം 
ഭൂമി അതിന്റെ പരിക്രമണ കാലയളവിൽ സൂര്യനോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനത്തെ സൂര്യസമീപകം (പെരിഹീലിയൻ-Perihelion)എന്നു വിളിക്കുന്നു. 
ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം? Answer :- അപ് ഹീലിയൻ
പെരിഹീലിയൻ ജനുവരി-3 നും അപ്ഹീലിയൻ ജൂലൈ-4 നുമാണ് സംഭവിക്കുന്നത്.
21 .സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലുള്ള ദിവസം (അപ് ഹീലിയന്‍ ഡേ) എന്നാണ്? 
A) ജൂലൈ 4. 
B) ജനുവരി 2. 
C) ജൂലൈ 6. 
D) ജനുവരി 3. 
Correct Option : a 
ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ്‌ ഋതുഭേദങ്ങൾക്കുള്ള പ്രധാന കാരണം. ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികൾ ഭൂമിയുടെ ഒരു അർദ്ധഗോളത്തിൽ നേരെ പതിക്കുമ്പോൾ മറ്റേ അർദ്ധഗോളത്തിൽ ചരിഞ്ഞാണ്‌ പതിക്കുന്നത്. 
The axis of the earth is tilted at an angle of 66½° from the orbital plane. If measured from the vertical plane this would be 23½°.
The earth maintains this tilt throughout its revolution. This is known as the parallelismof the earth's axis.
22,അച്ചുതണ്ടിന്‌ ചരിവ് കുറവായതിനാൽ ഋതുക്കൾ ഇല്ലാത്ത ഗ്രഹം. 
(A) ഭൂമി 
(B) ശുക്രൻ 
(C )ബുധൻ.
(D) വ്യാഴം
answer ബുധൻ.

















ഒരു വർഷത്തെ കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ പലതായി വിഭജിക്കുന്നതിൽ ഒന്നാണ് ഋതു (ഇംഗ്ലീഷ്: Season). ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങൾക്ക് കാരണം.
ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്._
1.വസന്തം (Spring)
2.ഗ്രീഷ്മം (Summer)
3.ശരദ് (Autumn)
4.ശിശിരം (Winter)
ഭാരതീയ ദിനദർശിക അടിസ്ഥാനത്തിൽ ഭാരത്തിൽ ആറ് ഋതുക്കൾ ഉണ്ട്._
1.വസന്തം (Spring)- മാഘം, ഫാൽഗുനം എന്നീ മാസങ്ങൾ (ഫെബ്രുവരി ഉത്തരാർധം, മാർച്, ഏപ്രിൽ പൂർവാർധം)
2.ഗ്രീഷ്മം (Summer)- ചൈത്രം, വൈശാഖം എന്നീ മാസങ്ങൾ (ഏപ്രിൽ ഉത്തരാർധം, മേയ്, ജൂൺ പൂർവാർധം)
3.വർഷം (Monsoon) - ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങൾ (ജൂൺ ഉത്തരാർധം, ജുലൈ, ഓഗസ്റ്റ് പൂർവാർധം)
4.ശരദ് (Autumn) - ശ്രാവണം, ഭാദ്രപഥം എന്നീ മാസങ്ങൾ (ഓഗസ്റ്റ് ഉത്തരാർധം, സെപ്റ്റംബർ, ഒക്ടോബർ പൂർവാർധം)
5.ഹേമന്തം (Fall) - ആശ്വിനം, കാർതികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം)
6.ശിശിരം (Winter) - മാർ‌ഗശീർഷം, പൗഷം എന്നീ മാസങ്ങൾ (ഡിസംബർ ഉത്തരാർധം, ജനുവരി, ഫെബ്രുവരി പൂർവാർധം)
ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ്‌ ഋതുഭേദങ്ങൾക്കുള്ള പ്രധാന കാരണം.ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികൾ ഭൂമിയുടെ ഒരു അർദ്ധഗോളത്തിൽ നേരെ പതിക്കുമ്പോൾ മറ്റേ അർദ്ധഗോളത്തിൽ ചരിഞ്ഞാണ്‌ പതിക്കുന്നത്.
ചിത്രത്തിൽ കാണും പോലെ ഭൂമിയുടെ അച്ചുതണ്ട് എല്ലായ്പ്പോഴും ഒരേ ദിശയിൽത്തന്നെ ചൂണ്ടിയിരിക്കും . ഡിസംബറിൽ ഉത്തരധ്രുവം പുറത്തേക്കും ദക്ഷിണധ്രുവം അകത്തേക്കുമായിട്ടാണ് ചരിവ്. എന്നാൽ ജൂണിൽ നേരെ തിരിച്ചാണ് നില. മാർച്ചിലും സെപ്റ്റംബറിലും ധ്രുവങ്ങൾ സൂര്യനിൽനിന്നും തുല്യ അകലത്തിലാകത്തക്ക വിധം സമാന്തരമായാണ് ഭൂമിയുടെ നില.








സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരേ മുകളിൽ വരുന്ന ദിവസം ഉത്തരാർദ്ധ ഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നു.
സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരേ മുകളിൽ വരുന്ന ദിവസം. ഭൂമധ്യരേഖയ്ക്ക് മുകളിൽ സൂര്യൻ എത്തുന്ന വർഷത്തിലെ 2 ദിവസങ്ങളാണ് വിഷുവങ്ങൾ.(Equinox) സമരാത്രദിനങ്ങൾ
അതായത്,രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങൾ.
സൂര്യന്റെ ആപേക്ഷികസ്ഥാനം ഭൂമധ്യരേഖയ്ക്ക് നേർമുകളിലാകുന്നു
the center of the visible Sun is directly above the Equator
വസന്തവിഷുവം: മാർച്ച് 21. Vernal or Spring Equinox

ശരത്വിഷുവം: സെപ്തം.23. Autumnal or Fall Equinox. സൂര്യന്റെ വാർഷിക പ്രദക്ഷിണപദവും ഖഗോളമധ്യരേഖയും സന്ധിക്കുന്ന ബിന്ദുക്കളെ വിഷു എന്നും പറയാം. വിഷുവം എന്നീ സംജ്ഞകളും വിഷുവത്തിനെ സൂചിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. ഉത്തരായണത്തിൽ സൂര്യൻ മധ്യരേഖ കടക്കുമ്പോൾ വസന്ത വിഷുവവും ദക്ഷിണായനത്തിൽ ശരത് വിഷുവവും വരുന്നു.



























അയനാന്തദിനങ്ങൾ : ( solstice)
അയനാന്തം
ഒരു വർഷത്തിൽ രാവും പകലും തമ്മിലുള്ള വ്യ ത്യാസം ഏറ്റവും അധികമാകുന്നതിനെയാണ് അയനാന്തം എന്നുപറയുന്നത്.
സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരായന രേഖയ്ക്ക് നേർമുകളിൽ വരുന്ന ജൂൺ 21 ഗ്രീഷ്മ അയനാന്തദിനം എന്നും, ദക്ഷിണായന രേഖയ്ക്ക് നേർമുകളിൽ വരുന്ന ഡിസംബർ 22 ശൈത്യഅയനാന്തദിനം എന്നും അറിയപ്പെടുന്നു.
കർക്കിടക അയനാന്തം.(Summer Solstice):JUNE 21
സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരായന രേഖയ്ക്ക് ((Tropic of Cancer).നേർമുകളിൽ വരുന്നു
ഉത്തരായനരേഖയിൽ സൂര്യപ്രകാശം ലംബമായി പതിയ്ക്കുകയും തത്ഫലമായി ഉത്തരാർദ്ധഗോളത്തിൽ (northern hemisphere)കൂടുതൽ പകലും, ദക്ഷിണാർദ്ധഗോളത്തിൽ(southern hemisphere) കൂടുതൽ രാത്രിയും ഉണ്ടാവുന്നു.
മകര അയനാന്തം:DECEMBER 22: winter solstice
സൂര്യന്റെ ആപേക്ഷികസ്ഥാനം ദക്ഷിണായന രേഖയ്ക്ക് ((Tropic of Capricorn) )നേർമുകളിൽ വരുന്നു
ദക്ഷിണായനരേഖയിൽ സൂര്യപ്രകാശം ലംബമായി പതിയ്ക്കുകയും തത്ഫലമായി ദക്ഷിണാർദ്ധഗോളത്തിൽ കൂടുതൽ പകലും,ഉത്തരാർദ്ധഗോളത്തിൽ കൂടുതൽ രാത്രിയും ഉണ്ടാവുന്നു.

23.സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർ മുകളിൽ വരുന്ന ദിവസം ;.
A) മാര്‍ച്ച് 21. 
B) ജൂണ്‍ 21. 
C) സെപ്തംബര്‍ 23. 
D) ഡിസംബര്‍ 22.
24.സൂര്യൻ ദക്ഷിണായനരേഖയ്ക്ക് നേർ മുകളിൽ വരുന്ന ദിവസം ;. 
A) മാര്‍ച്ച് 21. 
B) ജൂണ്‍ 21. 
C) സെപ്തംബര്‍ 23. 
D) ഡിസംബര്‍ 22.
25.ഗ്രീഷ്മ അയനാന്തദിനം അനുഭവപ്പെടുന്നതെന്ന്? 
A) മാര്‍ച്ച് 21. 
B) ജൂണ്‍ 21. 
C) സെപ്തംബര്‍ 23. 
D) ഡിസംബര്‍ 22. 
26.ശൈത്യഅയനാന്തദിനം അനുഭവപ്പെടുന്നതെന്ന്? 
A) മാര്‍ച്ച് 21. 
B) ജൂണ്‍ 21. 
C) സെപ്തംബര്‍ 23. 
D) ഡിസംബര്‍ 22.
27.സൂര്യന്റെ അയനവുമായി ബന്ധപ്പെട്ട് ജൂൺ 21 ന്റെ പ്രത്യേകത(27-10-2018 ന് നടന്ന ASSISTANT PRISON OFFICER EXAM)
(A) സൂര്യ രശ്മി ഉത്തരായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
(B) സൂര്യ രശ്മി ഭൂമദ്ധ്യ രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
(C) സൂര്യ രശ്മി ദക്ഷിണായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
(D) ദക്ഷിണാർദ്ധ ഗോളത്തിൽ പകലിന്റെ ദൈർഘ്യം കൂടുതലുള്ള ദിവസം.
Answer) സൂര്യ രശ്മി ഉത്തരായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
28.സൂര്യന്റെ അയനവുമായി ബന്ധപ്പെട്ട് ഡിസംബർ 22 ന്റെ പ്രത്യേകത
(A) സൂര്യ രശ്മി ഉത്തരായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
(B) സൂര്യ രശ്മി ഭൂമദ്ധ്യ രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
(C) സൂര്യ രശ്മി ദക്ഷിണായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
(D) ദക്ഷിണാർദ്ധ ഗോളത്തിൽ പകലിന്റെ ദൈർഘ്യം കൂടുതലുള്ള ദിവസം.
































ദക്ഷിണായന രേഖയിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ ഉത്തരായനം എന്ന് പറയുന്നു.
ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള ദക്ഷിണായനം സൂര്യന്റെ അയനത്തെ എന്ന് പറയുന്നു.
29.എന്താണ് ദക്ഷിണായനം 
a)ദക്ഷിണായന രേഖയിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനം 
b)ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ അയനം
c)ദക്ഷിണധ്രുവത്തിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനം 
d)ഉത്തരധ്രുവത്തിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനം 
30.എന്താണ് ഉത്തരായനം
A)ദക്ഷിണായന രേഖയിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനം 
B)ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള ദക്ഷിണായനം സൂര്യന്റെ അയനം
C)ദക്ഷിണധ്രുവത്തിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനം 
D)ഉത്തരധ്രുവത്തിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനം 

















31.പാതിരാസൂര്യന്റെ നാട്ടിൽ ആരുടെ കൃതിയാണ്
A)എസ് കെ പൊറ്റെക്കാട്ട് 
B)എം ടി വാസുദേവൻ നായർ 
C)മുകുന്ദൻ എം 
D)ഒ വി വിജയൻ 








പാതിരസൂര്യൻ 
എസ് കെ പൊറ്റക്കാട് 
യാത്രാവിവരണം 
ഭൂമിയുടെ ഭ്രമണഫലമായുണ്ടാകുന്ന പ്രതിഭാസമാണ് സമയമേഖലകൾ. ഭൂമിയുടെ പടിഞ്ഞാറുനിന്നും കിഴക്കോട്ടുള്ള ഓരോ ഭ്രമണത്തിനും 24 മണിക്കൂർ എടുക്കുന്നു. അതായത് 150 രേഖാംശീയ ദൂരം സഞ്ചരിക്കുന്നതിന് ഒരു മണിക്കൂർ എടുക്കുന്നു. ഇങ്ങനെ കണക്കാക്കിയാൽ ഭൂമിയെ 150 ഇടവിട്ടുള്ള 24 സമയമേഖലകളാക്കി തിരിക്കാം. സമയമേഖലകളുടെ നിർണയത്തിന് അടിസ്ഥാനരേഖയായി പരിഗണിച്ചിട്ടുള്ളത് ഗ്രീൻവിച്ച് രേഖയാണ്. ഈ രേഖയിൽ നിന്നും കിഴക്കോട്ടു പോകുന്തോറും 10ക്ക് 4 മിനിട്ട് എന്ന ക്രമത്തിൽ സമയക്കൂടുതലും പടിഞ്ഞാറോട്ട് പോകുന്തോറും അത്രതന്നെ സമയക്കുറവും അനുഭവപ്പെടുന്നു.








32.ഭൂമിയിലെ സമയ മേഖലകൾ എത്ര ?
A)24
B)25
C)12
D)6
33.ഭൂമി എത്ര ഡിഗ്രി രേഖാംശം തിരിയുമ്പോഴാണ് ഒരു മണിക്കൂർ സമയവ്യത്യാസമുണ്ടാകുന്നത് 
A)15 
B)4 
C)360 
D)90 







പ്രാദേശിക സമയം,പ്രാമാണിക സമയം
ഒരു പ്രദേശത്തെ പ്രാദേശിക മെറിഡിയനെ ആധാരമാക്കി സൂര്യന്റെ സ്ഥാനത്തിൽ നിന്നും നിർണ്ണയിയ്ക്കുന്ന ശരാശരി സൗരസമയമാണ് പ്രാദേശിക സമയം. പ്രാദേശികസമയം കണക്കിലെടുക്കുമ്പോൾ ഓരോ ഡിഗ്രി രേഖാംശം മാറുമ്പോഴും നാലുമിനുട്ടിന്റെ വ്യത്യാസം അനുഭവപ്പെടുന്നു.ഇപ്രകാരം പ്രാദേശികസമയം വ്യത്യാസത്താൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായാണ് ഓരോ രാജ്യത്തിനും ഓരോ പ്രാമാണികസമയം നിർണ്ണയിച്ചിരിയ്ക്കുന്നത്.
ഒരു രാജ്യത്തിന്റെ ഏകദേശം മദ്ധ്യത്തിലൂടെ കടന്നുപോകുന്ന ധ്രുവരേഖയിലെ സമയത്തെ ആ രാജ്യത്തിന്റെ പ്രാമാണികസമയമഅക്കി കണക്കാക്കുന്നു.പ്രാമാണികസമയം കണക്കാക്കാനായി സ്റ്റാൻഡേർഡ് മെറിഡിയനായി തിരഞ്ഞെടുക്കുന്നത് 7.5ഡിഗ്രി ഗുണിതങ്ങളിലുള്ള രേഖാംശങ്ങളായിരിയ്ക്കും.ഓരോ 7.5ഡിഗ്രി മാറുമ്പോഴും അര മണിക്കൂർ വ്യത്യാസമാണ് കാണിയ്ക്കുന്നത്.
34.പ്രൈം മെറിഡിയൻ എന്നറിയപ്പെടുന്നത്?
A)ഗ്രീൻവിച് രേഖ
B)ഭൂമധ്യരേഖ
C)ഉത്തരായന രേഖ
D)ദക്ഷിണായന രേഖ 
35.ഏറ്റവും കുടുതൽ സമയ മേഖലകളുള്ള രാജ്യം?
A)റഷ്യ 
B)ചൈന 
C)ഇന്ത്യ
D)ഫ്രാൻസ് 
ഫ്രാൻസ് (12)
36 .ഏഷ്യയിൽ ഏറ്റവും കൂടുതൽ സമയ മേഖലകളുള്ള രാജ്യം?
A)ഇന്ത്യ 
B)ഇന്തോനേഷ്യ 
C)ചൈന 
D)പാക്കിസ്ഥാൻ 
ANS:ഇന്തോനേഷ്യ ( 3 )









37 .ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്? 
(A) 82 .5°കിഴക്ക് രേഖാംശം. 
(B) 82° കിഴക്ക് രേഖാംശം. 
(C) 82,5 " പടിഞ്ഞാറ് രേഖാംശം. 
(D) 82 പടിഞ്ഞാറ് രേഖാംശം
38 .ഇന്ത്യയുടെതിന് തത്തുല്യമായ പ്രാദേശിക സമയം ഉള്ള രാജ്യം ഏത്? 
(a) നേപ്പാൾ 
(b) ഭൂട്ടാൻ 
(c) മാലിദ്വീപ് 
(d) ശ്രീലങ്ക. 
Ans: D 
39 . ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച്
സമയത്തെക്കാൾ 
A)5.5 മണിക്കൂർ മുന്നിലാണ് 
B)5.5 മണിക്കൂർ പിന്നിലാണ് 
C)5മണിക്കൂർ മുന്നിലാണ് 
D)4 മണിക്കൂർ പിന്നിലാണ് 
40. ഗ്രീനിച്ചിൻ നിന്ന് 180 ഡിഗ്രി അകലെയുള്ള രേഖാംശരേഖ?

A)അന്താരാഷ്ട്ര ദിനാങ്ക രേഖ
B)ഭൂമദ്ധ്യ രേഖ
C)പ്രൈം മെറിഡിയൻ
D)അന്റാർട്ടിക് വൃത്ത

41 . അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക്?
A)ബെറിങ്ങ് കടലിടുക്ക്
B)പനാമ കനൽ
C)പാക് കടലിടുക്ക്
D)ചാവുകടൽ

ഭൂമിയിൽ പൊതുവേ രേഖാംശങ്ങൾക്കിടയിലായി ഒരേ ഔദ്യോഗികസമയം അഥവാ പ്രാദേശികസമയം പാലിക്കുന്ന മേഖലയെ സമയമേഖല എന്നു പറയുന്നു.
പ്രാദേശിക സമയം 
42.ഇന്ത്യയുടെ പ്രാദേശിക സമയരേഖ കടന്നുപോകുന്ന പ്രദേശം. 
A)അലഹബാദ് 
B)കൽക്കട്ട 
C)ഡൽഹി 
D)ആഗ്ര 
അലഹബാദ് (ഉത്തർപ്രദേശ്)
ഇന്ത്യയുടെ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം. മിർസാപ്പൂർ (അലഹബാദ്).
സ്റ്റാന്‍ഡേര്‍ഡ് സമയം രേഖാംശത്തില്‍ വ്യത്യാസം വരുന്നതിനനുസരിച്ച് പ്രാദേശിക സമയത്തില്‍ മാറ്റം വരും. അനേകം രേഖാംശങ്ങള്‍ ഉള്‍പ്പെട്ട ഒരു രാജ്യത്തിലെ വ്യത്യസ്ഥമായ സമയമേഖല ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാകുന്നു. ഓരോ ഡിഗ്രി രേഖാംശം മാറുമ്പോഴും ഏകദേശം നാലു മിനുട്ടിന്റെ വ്യത്യാസം അനുഭവപ്പെടുന്നു. ഇതിനൊരു പരിഹാരമായാണ് രാജ്യത്തിന്റെ കേന്ദ്രഭാഗത്തു കൂടി കടന്നു പോകുന്ന രേഖാംശരേഖയെ മാനകരേഖാംശമായി കണക്കാക്കി ആ രേഖാംശത്തിലെ പ്രാദേശിക സമയം പ്രസ്തുത രാജ്യത്തിലെ പൊതുസമയമായി പരിഗണിക്കുന്നു. എന്നാല്‍ വിസ്തൃതി കൂടിയ രാജ്യങ്ങളില്‍ പലപ്പോഴും ഈ പരിഹാരം അനുയോജ്യമല്ല. അതിനാല്‍ തന്നെ ഒന്നിലധികം രേഖാംശങ്ങള്‍ അടങ്ങിയ രാജ്യത്ത് ഓരോ രേഖാംശത്തിനും ഒരു സ്റ്റാന്‍ഡേര്‍ഡ് സമയം എന്ന രീതിയില്‍ കണക്കാക്കിവരുന്നു
43 സമയമേഖലകളിൽ സമയക്കുറവ് രേഖപ്പെടുത്തുന്നത് എങ്ങോട്ടാണ് 
A)കിഴക്കോട്ട് 
B)പടിഞ്ഞാറോട്ട് 
C)തെക്കോട്ട് 
D)വടക്കോട്ട് 








44.ഒരു നിശ്ചിത രേഖാംശത്തിൽ നിന്നും ഓരോ ഡിഗ്രി രേഖാംശം പടിഞ്ഞാറോട്ട് സമയം 
A)4 മിനിറ്റ് കൂടി വരുന്നു 
B)4 മിനിറ്റ് കുറഞ്ഞ് വരുന്നു 
C)15 മിനിറ്റ് കൂടി വരുന്നു 
D)15 മിനിറ്റ് കുറഞ്ഞ് വരുന്നു 

45.ഒരു നിശ്ചിത രേഖാംശത്തിൽ നിന്നും ഓരോ ഡിഗ്രി രേഖാംശം കിഴക്കോട്ട് സമയം 
A)4 മിനിറ്റ് കൂടി വരുന്നു 
B)4 മിനിറ്റ് കുറഞ്ഞ് വരുന്നു 
C)15 മിനിറ്റ് കൂടി വരുന്നു 
D)15 മിനിറ്റ് കുറഞ്ഞ് വരുന്നു 









അന്താരാഷ്ട്ര പ്രചാരം സിദ്ധിച്ചു കഴിഞ്ഞിരിക്കുന്ന ഒരു സമയസൂചികയാണ് (time standard) ഗ്രീനിച്ച് മീൻ ടൈം അഥവാ ജി.എം.ടി. എന്നറിയപ്പെടുന്ന ഗ്രീനിച്ച് സമയം. ഇംഗ്ലണ്ടിലെ ഗ്രീനിച്ച് നക്ഷത്രബംഗ്ലാവിനെ (greenwich royal observatory) ആസ്പദമാക്കി സമയം നിർണ്ണയിക്കുന്നതിനാൽ ഈ പേരിൽ അറിയപ്പെടുന്നു. ഈ സ്ഥലത്തുകൂടിയാണ് പ്രഥമ രേഖാംശം (prime meridian , zero degree longitude) കടന്നുപോകുന്നത്. ഈ രേഖ അതിനാൽ ഗ്രീനിച്ച് രേഖ (greenwich meridian ) എന്നും അറിയപ്പെടുന്നു. ഭൂമിയെ പശ്ചിമാർധഗോളമെന്നും പൂർവ്വാർധഗോളമെന്നും രണ്ടായി വേർതിരിക്കുന്നതിനായി ഈ രേഖ അവലംബിച്ചു വരുന്നു
46.ഭൂമിയെ പശ്ചിമാര്ദ്ധ ഗോളമെന്നും പൂർവ്വാർദ്ധ ഗോളമെന്നും വേർതിരിക്കുന്ന രേഖ 
ഗ്രീൻവിച് രേഖ
ഭൂമധ്യരേഖ
ഉത്തരായന രേഖ
ദക്ഷിണായന രേഖ
ഗ്രീനിച്ചിൽ നിന്നും 15 ഡിഗ്രി വീതം കിഴക്കോട്ടുള്ള പ്രദേശത്ത് സമയം ഒരോരൊ മണിക്കുർ കഴിഞ്ഞിരിക്കും. പടിഞ്ഞാറോട്ട് ആണെങ്കിൽ ഒരു മണിക്കുർ നേരത്തേയായിരിക്കും സമയം. ഈ സമ്പ്രദായമനുസരിച്ച് ഔദ്യോഗിക ഇന്ത്യൻ സമയം ജി.എം.ടി + 5:30 മണിക്കൂർ എന്ന് ക്ലിപ്ത്തപ്പെടുത്തിയിരിക്കുന്നു. അതായത്ത് ജി.എം.ടി. അർദ്ധരാത്രി 12 മണി ആകുമ്പോൾ ഇന്ത്യൻ സമയം പുലർച്ചെ 5:30 ആയിരിക്കും .
ഗ്രീനിച്ച് രേഖ കടക്കുന്ന ഏറ്റവും വലിയ ആഫ്രിക്കൻ രാജ്യം: അൾജീരിയ.
ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഉപകരണം? Ans : ക്രോണോ മീറ്റർ
പൂജ്യം ഡിഗ്രി രേഖാംശ രേഖ?
ഗ്രീനിച്ച് രേഖ
ഏറ്റവും കുടുതൽ സമയ മേഖലകളുള്ള രാജ്യം?ഫ്രാൻസ് (12)
ഏഷ്യയിൽ ഏറ്റവും കൂടുതൽ സമയ മേഖലകളുള്ള രാജ്യം?ഇന്തോനേഷ്യ ( 3 )
ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ് ?ഡിഗ്രി കിഴക്ക്
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തെക്കാൾ എത്ര മുന്നിലാണ്?5.5 മണിക്കൂർ
മൂന്ന് ഭൂഖണ്ഡങ്ങങ്ങളിലൂടെ ഗ്രീനിച്ച് രേഖ കടന്ന് പോകുന്നു.
ഗ്രീനിച്ച് രേഖ കടന്ന് പോകാത്തത്: തെക്കേ അമേരിക്ക.
ഗ്രീനിച്ച് രേഖ കടക്കുന്ന ഏറ്റവും വലിയ ആഫ്രിക്കൻ രാജ്യം: അൾജീരിയ.
ഭൂമധ്യരേഖയും,ഗ്രീനിച്ച് രേഖയും തമ്മിൽ ചേരുന്ന സ്ഥലം:
ഗൾഫ് ഓഫ് ഗിനിയ.
ഭൂമിയെ 2 അർധസമയമേഖലകളായി തിരിച്ചിരിക്കുന്നു. (അരമണിക്കൂർ വീതമുള്ള 2 Time Zones)
ഒരു സ്ഥലത്തെ Local Time നിർണ്ണയിക്കുന്നത് എങ്ങനെ;
= ആ സ്ഥലത്തെ മധ്യാഹ്ന സൂര്യനെ അടിസ്ഥാനമാക്കി.


ANSWER

1.D.23 മണിക്കൂർ ,56 മിനിട്ട് ,4 സെക്കന്റ്
2.C. 365 ദിവസം ,6 മണിക്കൂർ ,9 മിന്റ് ,9 സെക്കന്റ്
3.D) ഭൂമിയുടെ പരിക്രമണം
4.D
5.(C) ഭ്രമണം
6.(B) പരിക്രമണം
7.(B) ശുക്രൻ
8.(B) ശുക്രൻ
9.(C ) ഇത് രണ്ടും ശരിയാണ്
10.(C) പരിക്രമണ വേളയിലുടനീളം ഭൂമി ഈ ചരിവ് നിലനിര്‍ത്തുന്നു
11.C)സൂര്യന്റെ ആപേക്ഷികസ്ഥാനം മാറിക്കൊണ്ടിരിക്കുന്നു
12.A)ഉത്തര ധ്രുവത്തിനും ദക്ഷിണ ധ്രുവത്തിനും ഇടയിൽ
13.
14.
15.A)ഉഷ്‌ണ മേഖല (Torrid Zone)
16.b.സമശീതോഷ്ണ മേഖല (Temperate Zone)
17.B)സമശീതോഷ്ണ മേഖല (Temperate Zone)
18.C)ശൈത്യ മേഖല (Frigid Zone)
19.(C ) ചൊവ്വ
20.D) ജനുവരി 3
21.A) ജൂലൈ 4
22.(C )ബുധൻ.
23.B) ജൂണ്‍ 21.
24.D) ഡിസംബര്‍ 22.
25.B) ജൂണ്‍ 21.
26.D) ഡിസംബര്‍ 22.
27.(A) സൂര്യ രശ്മി ഉത്തരായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
28.(C) സൂര്യ രശ്മി ദക്ഷിണായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം
29.b)ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ അയനം
30.A)ദക്ഷിണായന രേഖയിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനം
31.A)എസ് കെ പൊറ്റെക്കാട്ട്
32.A)24
33.A)15
34.A)ഗ്രീൻവിച് രേഖ
35.D)ഫ്രാൻസ്
36.B)ഇന്തോനേഷ്യ
37.(A) 82 .5°കിഴക്ക് രേഖാംശം.
38.(d) ശ്രീലങ്ക.
39.A)5.5 മണിക്കൂർ മുന്നിലാണ്
40.A)അന്താരാഷ്ട്ര ദിനാങ്ക രേഖ
41.A)ബെറിങ്ങ് കടലിടുക്ക്
42.A)അലഹബാദ്
43.B)പടിഞ്ഞാറോട്ട്
44.B)4 മിനിറ്റ് കുറഞ്ഞ് വരുന്നു
45.A)4 മിനിറ്റ് കൂടി വരുന്നു





അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ