LP/UP പരീക്ഷ പരിശീലനം 1

answer key
1.ചുവടെ കൊടുത്തിരിക്കുന്നവയിൽ കുട്ടിയുടെ സ്വയം ബഹുമാനത്തെ ഏറ്റവും കുറവ് സ്വാധീനിക്കുന്നത് ഏത് 
സോഷ്യൽ മീഡിയയിലെ ഇടപെടൽ 
ടീച്ചറുടെ അംഗീകാരം 
കൂട്ടുകാരുടെ സ്വാധീനം 
രക്ഷകർതൃത്വ രീതികൾ 
2.കുട്ടികളുടെ വൈകാരിക അവസ്ഥയെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് 
വികാരം സാമൂഹിക ബന്ധങ്ങളെ ബാധിക്കുന്നു 
വികാരം ശാരീരിക വളർച്ചയെ ബാധിക്കുന്നു
വികാരം മാനസിക അന്തരീക്ഷത്തെ ബാധിക്കുന്നു 
വികാരം മാനസിക കഴിവുകളെ തടസ്സപ്പെടുത്തുന്നു 
3.ശൈശവഘട്ടത്തിലുളള കുട്ടികളുെ വൈകാരിക വികസനത്തെ വിശദീകരിച്ചത്
   A) ആല്‍ബര്‍ട്ട് ബന്ദുര
   B) കാതറിന്‍ ബ്രിഡ്ജസ്
   C) ഇവാന്‍ പാവ്ലോവ്
   D) വില്യം വൂണ്ട്.
കാതറിന്‍ ബ്രിഡ്ജസ് ഓരോ പ്രായഘട്ടത്തിലുമുളള കുട്ടികളുടെ വൈകാരികാവസ്ഥ ചാര്‍ട്ട് രൂപത്തിലാക്കി.
കാതറിന്‍ ബ്രിഡ്ജസ് ഓരോ പ്രായഘട്ടത്തിലുമുളള കുട്ടികളുടെ വൈകാരികാവസ്ഥ ചാര്‍ട്ട് രൂപത്തിലാക്കി.
   • നവ ജാത ശിശുക്കള്‍    സംത്രാസം ( ഇളക്കം )
   • 3 മാസം                                 അസ്വാസ്ഥ്യം            ഉല്ലാസം
   • 6 മാസം                                 ദേഷ്യം, വെറുപ്പ്, ഭയം
   • 12 മാസം                               സ്നേഹം,പ്രിയം,പ്രഹര്‍ഷം
   •18 മാസം                    അസൂയ   സ്നേഹം , വാത്സല്യം
   • 24 മാസം                               ആനന്ദം
 രണ്ടു ധാരയായി വൈകാരിക വികാസം നടക്കുന്നത് നോക്കുക. സന്തോഷകരമായ വികാരങ്ങളുടെ ധാരയും അതിനെതിരേയുളളവയും ഇങ്ങനെ ചാര്‍ട്ട് രൂപത്തില്‍ അവതരിപ്പിച്ചതിനാല്‍ ബ്രിഡ്‍ജസ് ചാര്‍ട്ട് എന്നു വിളിക്കുന്നു



4.കുട്ടികളുടെ വൈകാരിക വികസനവുമായി ബന്ധപ്പെട്ട ചാര്‍ട്ട് തയ്യാറാക്കിയത് ആര്? (2019)
   A) ഫ്ലേവല്‍
   B) കാതറിന്‍ ബ്രിഡ്ജസ്
   C) ഡാനിയല്‍ ഗോള്‍മാന്‍
   D) ഗാര്‍ഡ്നര്‍
5.ബാല്യകാല വികാരങ്ങളുടെ സവിശേഷതയല്ലാത്തത് ( PSC 2017)
   A) ക്ഷണികത
   B) തീവ്രത
   C) ചഞ്ചലത
   D) സ്ഥിരത
ശിശുവികാരങ്ങളുടെ പ്രത്യേകതകള്‍
   1. ക്ഷണികത ( ദേ വന്നു ദേ പോയി, പ്രായമാകുമ്പോള്‍ ദീര്‍ഘകാലം നിലനില്‍ക്കും)
   2. തീവ്രത ( അനിയന്ത്രിതം )
   3. ചഞ്ചലത ( പെട്ടെന്നു മാറി മറ്റൊന്നാകും)
   4. വൈകാരികദൃശ്യത ( ശരീരമിളക്കി വൈകാരിക പ്രകടനം)
   5. സംക്ഷിപ്തത ( പെട്ടെന്ന് തീരും)
   6. ആവൃത്തി (കൂടെക്കൂടെയുണ്ടാകും ഒരു ദിവസം തന്നെ ഒത്തിരി പ്രാവശ്യം)
   7. ഇടവേളകള്‍കുറവ്
കുട്ടികളിലുണ്ടാകുന്ന പ്രധാന വികാരങ്ങള്‍
   • കോപം, ദേഷ്യം
   • ഭയം
   • അസൂയ, ഈര്‍ഷ്യ ( തനിക്ക് ലഭിക്കേണ്ടത് മറ്റൊരാള്‍ക്ക് ലഭിക്കുന്നു എന്ന തോന്നലില്‍ നിന്നും)
   • ആകുലത ( ഭയത്തിന്റെ സാങ്കല്പിക രൂപം. അതിശക്തമായ ആകുലത ഉത്കണ്ഠയായി മാറും)
   • സ്നേഹം , പ്രിയം
   • ആഹ്ലാദം
7.കുട്ടികളില്‍ ഭയം ഇല്ലാതെയാക്കാന്‍ ഏതുമാര്‍ഗമാണ് സ്വീകരിക്കുക? ( PSC 2017)
   A) പരിഹസിക്കുക
   B) ഭയത്തെ അവഗണിക്കുക
   C) ധൈര്യവാനായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുക
    D) പേടിയുണ്ടാക്കുന്ന വസ്തുക്കളുമായി സാവകാശത്തില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ അവസരം ഒരുക്കുക
8.വൈകാരികശേഷി എന്നാലെന്ത്? (2018 June)
   A) നമ്മുടെ വികാരങ്ങളെ മനസിലാക്കാനും നിയന്ത്രിക്കാനുമുളള കഴിവ്
   B) മറ്റുളളവരുടെ കാഴ്ചപ്പാടുകളും ഉദ്ദേശ്യങ്ങളും മനസിലാക്കാനുളള കഴിവ്
   C) വൈകാരിക സന്ദര്‍ഭങ്ങളെ നിയന്ത്രിക്കാനുളള കഴിവ്
   D) ഇവയെല്ലാം തന്നെ
9.ആദി ബാല്യദശയില്‍ പിതാവിനോട് പുത്രി കാണിക്കുന്ന തീവ്രമായ വൈകാരിക ബന്ധത്തെ വിളിക്കുന്ന പേര്? (2018 June)
   A) മനോലൈംഗിക വികാസം
   B) ഈഡിപ്പസ് കോംപ്ലക്സ്
   C) മനോവിശ്ലേഷണം
   D) ഇലക്ട്രാ കോംപ്ലക്സ്
നവ-ഫ്രോയ്ഡിയൻ മനഃശാസ്ത്രപ്രകാരം, ഒരു കുട്ടി തന്റെ അമ്മയ്ക്ക് അച്ഛന്റെ മേലുള്ള ഉടമസ്ഥതയോട് സൈക്കോസെക്ഷ്വൽ തലത്തിൽ മത്സരിക്കുന്നതിനെയാണ് ഇലക്ട്ര കോംപ്ലക്സ് എന്ന് വിളിക്കുന്നത്. കാൾ ഗുസ്താവ് ജങ് ആണ് ഈ സിദ്ധാന്തം മുന്നോട്ടുവച്ചത്. സൈക്കോസെക്ഷ്വൽ വികാസത്തിൽ ഈ കോംപ്ലക്സ് ഒരു ലൈംഗിക സ്വത്വം രൂപപ്പെടുന്നതിന്റെ ഭാഗമായ പെൺകുട്ടികളുടെ ഫാലിക് ഘ്ട്ടമാണ്. ആൺകുട്ടികളുടെ സമാനമായ ഘട്ടം ഈഡിപ്പസ് കോംപ്ലക്സ് എന്നാണ് അറിയപ്പെടുന്നത്. മൂന്നുമുതൽ ആറുവരെ വയസ്സ് പ്രായത്തിലാണ് (വികാസത്തിലെ മൂന്നാമത്തെ ഘട്ടമായ ഫാലിക് സ്റ്റേജിൽ) ഇത് കാണപ്പെടുന്നത്.
10.തന്നിട്ടുള്ള വിവരങ്ങളെ ചെറുഘടകങ്ങളായി വിഘടിപ്പിച്ച് വിഘടിപ്പിച്ച് വിശകലനം ചെയ്യുന്നതിനെ പറയുന്നത് 
മൂല്യനിർണയം 
അപഗ്രഥനം 
സംശ്ലേഷണം 
ഉദ്ഗ്രഥനം 
11.വൈജ്ഞാനിക വികാസ സിദ്ധാന്തം ആവിഷ്കരിച്ചത്?
   A) ജീന്‍ പിയാഷെ
   B) ഏബ്രഹാം മാസ്ലോ
   C) വില്യം ജയിംസ്
   D) റോബര്‍ട്ട് ഗാഗ്നെ
12.ജ്ഞാനനിര്‍മിതി വാദത്തിന്റെ ഉപജ്ഞാതാവ്
   A) ഫ്രോയിഡ്
   B) പീയാഷെ
   C) വൈഗോഡ്സ്കി
   D) വെര്‍ത്തിമര്‍
മനുഷ്യൻ തൻറെ അനുഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും അറിവ് നിർമ്മിക്കുമെന്ന ഒരു മനശാസ്ത്ര തത്ത്വമാണ് ജ്ഞാനനിർമ്മിതിവാദം.(constructivism) ജ്ഞാതൃവാദത്തിന്റെ പ്രധാനവക്താവ് ജീന്‍ പിയാഷെയാണ് ( സാമൂഹിക ജ്ഞാനനിര്‍മിതിവാദവുമായിീ ബന്ധപ്പെട്ടാണ് വൈഗോഡ്സ്കി)
 കാര്യങ്ങൾ അനുഭവിക്കുന്നതിലൂടെയും ആ അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നതിലൂടെയും ആളുകൾ ലോകത്തെക്കുറിച്ചുള്ള സ്വന്തം ഗ്രാഹ്യവും അറിവും നിർമ്മിക്കുന്നുവെന്ന് അതിൽ പറയുന്നു. നമ്മൾ എന്തെങ്കിലും പുതിയതായി കണ്ടുമുട്ടുമ്പോൾ‌, നമ്മൾ മുമ്പത്തെ ആശയങ്ങളുമായും അനുഭവവുമായും നമ്മൾ ഇത് പൊരുത്തപ്പെടുത്തി നോക്കുന്നു.എന്നിട്ട് അതിന്റെ അടിസ്ഥാനത്തിൽ നമ്മൾ വിശ്വസിക്കുന്ന കാര്യങ്ങളിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ‌ പുതിയ വിവരങ്ങൾ‌ അപ്രസക്തമെന്ന് നിരസിക്കുകയോ ചെയ്‌തേക്കാം. എന്തായാലും, നമ്മൾ നമ്മുടെ സ്വന്തം അറിവിന്റെ സജീവ സ്രഷ്ടാക്കളാണ്. ഇത് ചെയ്യുന്നതിന്, നമ്മൾ ചോദ്യങ്ങൾ‌ ചോദിക്കുകയും പര്യവേക്ഷണം ചെയ്യുകയും നമ്മൾക്കറിയാവുന്നവ വിലയിരുത്തുകയും വേണം.
പിയാഷെയുമായി ബന്ധപ്പെട്ടുളള കാര്യങ്ങളെ രണ്ടായി തിരിക്കാം.
1) പിയാഷെ പഠനത്തെക്കുറിച്ച് മുന്നോട്ട് വെച്ച കാഴ്ചപ്പാട്
2) പിയാഷെ വികാസവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കാര്യങ്ങള്‍
പിയാഷെ വികാസവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കാര്യങ്ങള്‍
ജീൻ പിയാഗെറ്റിന്റെ വൈജ്ഞാനിക വികാസ സിദ്ധാന്തം, കുട്ടികൾ മാനസിക വികാസത്തിന്റെ നാല് വ്യത്യസ്ത ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നു എന്നാണ്. അദ്ദേഹത്തിന്റെ സിദ്ധാന്തം കുട്ടികൾ അറിവ് എങ്ങനെ നേടുന്നുവെന്ന് മനസിലാക്കുക മാത്രമല്ല, ബുദ്ധിയുടെ സ്വഭാവം മനസ്സിലാക്കുകയും ചെയ്യുന്നു
Piaget's stages are:
  • Sensorimotor stage ഇന്ദ്രിയ ചാലകഘട്ടം: birth to 2 years
  • Preoperational stage പ്രാഗ് മനോവ്യാപാരഘട്ടം: ages 2 to 7
  • Concrete operational stageമൂര്‍ത്ത മനോവ്യാപാരഘട്ടം: ages 7 to 11
  • Formal operational stageഔപചാരിക മനോവ്യാപാര ഘട്ടം: ages 12 and up
ഓരോ ഘട്ടത്തിലും പ്രത്യേക രീതിയിലാണ് കുട്ടി ചിന്തിക്കുന്നത്. അതിനാല്‍ അവ അധ്യാപകര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
13.പിയാഷെയുടെ അഭിപ്രായത്തില്‍ വൈജ്ഞാനിക വികാസം നടക്കുന്നതിന്റെ ശരീയായ ക്രമം ഏത്
 A) ഇന്ദ്രിയ ചാലകഘട്ടം-- മൂര്‍ത്ത മനോവ്യാപാരഘട്ടം, ഔപചാരിക മനോവ്യാപാര ഘട്ടം,പ്രാഗ് മനോവ്യാപാരഘട്ടം
 B) ഇന്ദ്രിയ ചാലകഘട്ടം-പ്രാഗ് മനോവ്യാപാരഘട്ടം- മൂര്‍ത്ത മനോവ്യാപാരഘട്ടം, ഔപചാരിക മനോവ്യാപാര ഘട്ടം,
 C) ഇന്ദ്രിയ ചാലകഘട്ടം-ഔപചാരിക മനോവ്യാപാര ഘട്ടം,പ്രാഗ് മനോവ്യാപാരഘട്ടം- മൂര്‍ത്ത മനോവ്യാപാരഘട്ടം
 D) ഇന്ദ്രിയ ചാലകഘട്ടം-പ്രാഗ് മനോവ്യാപാരഘട്ടം- ഔപചാരിക മനോവ്യാപാര ഘട്ടം,മൂര്‍ത്ത മനോവ്യാപാരഘട്ടം,
ഇന്ദ്രിയ ചാലകഘട്ടം-സെൻസറിമോട്ടോർ സ്റ്റേജ്
 പ്രായം: ജനനം മുതൽ 2 വയസ്സ് വരെ
പ്രധാന സ്വഭാവ സവിശേഷതകളും വികസന മാറ്റങ്ങളും:
ശിശുവിന് അവരുടെ ചലനങ്ങളിലൂടെയും സംവേദനങ്ങളിലൂടെയും ലോകത്തെ അറിയാം
ഇന്ദ്രിയ സംവേദനങ്ങളും ശരീര ചലനങ്ങളുംകൊണ്ട് ലോകത്തോട് പ്രതികരിക്കുന്നു. 
 മുലയൂട്ടൽ, ഗ്രഹിക്കൽ, നോക്കൽ, കേൾക്കൽ തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ലോകത്തെക്കുറിച്ച് പഠിക്കുന്നു
 കാണാനാകില്ലെങ്കിലും കാര്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ശിശുക്കൾ മനസ്സിലാക്കുന്നു (ഒബ്ജക്റ്റ് സ്ഥിരത).വസ്തുസ്ഥിരതാ ബോധം വികസിക്കുന്നു ( ഒബ്ജക്ട് പെര്‍മനന്‍സ്) ഒരു വസ്തു കണ്‍വെട്ടത്തു നിന്നു മാറിയാലും അത് നിലനില്‍ക്കുന്നുണ്ടെന്ന ധാരണയാണ് വസ്തുസ്ഥിരത (Object permanence is a child's understanding that an object
അവർ  ആളുകളിൽ നിന്നും ചുറ്റുമുള്ള വസ്തുക്കളിൽ നിന്നും വേറിട്ട ജീവികളാണ്
 അവരുടെ പ്രവർത്തനങ്ങൾ അവരുടെ ചുറ്റുമുള്ള ലോകത്ത് കാര്യങ്ങൾ സംഭവിക്കാൻ ഇടയാക്കുമെന്ന് അവർ മനസ്സിലാക്കുന്നു
 ഒബ്ജക്റ്റുകൾ വേറിട്ടതും വ്യതിരിക്തവുമായ എന്റിറ്റികളാണെന്നും വ്യക്തിഗത ധാരണയ്ക്ക് പുറത്തുള്ള അവയ്ക്ക് അവരുടേതായ ഒരു അസ്തിത്വമുണ്ടെന്നും മനസിലാക്കുന്നതിലൂടെ, കുട്ടികൾക്ക് പേരും വാക്കുകളും വസ്തുക്കളുമായി അറ്റാച്ചുചെയ്യാൻ തുടങ്ങും.
14.കാണാനാകില്ലെങ്കിലും കാര്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ശിശുക്കൾ മനസ്സിലാക്കുന്നു.ഇത് താഴെ പറയുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു   
 A) റിവേഴ്സിബിലിറ്റി
   B) ശ്രേണീകരണം
   C) ഒബ്ജക്ട് പെര്‍മനന്‍സ്
   D) സന്തുലീകരണം
14.പിയാഷെയുടെ അഭിപ്രായത്തില്‍ ഏതു വികാസഘട്ടത്തിലാണ് ഒബജക്ട് പെര്‍മനനന്‍സ് എന്ന ബോധം വികസിക്കുന്നത്?
   A) ഇന്ദ്രിയ ചാലകഘട്ടം
   B) മൂര്‍ത്തമനോവ്യാപാരഘട്ടം
   C) ഔപചാരിക മനോവ്യാപാരഘട്ടം
   D) പ്രാഗ് മനോവ്യാപാരഘട്ടം
15.പിയാഷെയുടെ അഭിപ്രായത്തില്‍ ജീവനില്ലാത്തവയ്കും ജീവനുളളവയുടെ ഗുണങ്ങളുണ്ട് എന്ന് കുട്ടികള്‍ സങ്കല്പിക്കുന്ന ഘട്ടം ( PSC 2017)
   A) അമൂര്‍ത്ത ചിന്തനഘട്ടം ( ഫോര്‍മല്‍ ഓപ്പറേഷണല്‍)
   B) ഇന്ദ്രിയചാലകഘട്ടം
   C) പ്രാഗ് മനോവ്യാപാര ഘട്ടം ( പ്രീ ഓപ്പറേഷണല്‍)
   D) മൂര്‍ത്ത ചിന്തനഘട്ടം ( കോണ്‍ക്രീറ്റ് ഓപ്പറേഷണല്‍)
  • Preoperational stage പ്രാഗ് മനോവ്യാപാരഘട്ടം: ages 2 to 7
പ്രാഗ് മനോവ്യാപാരഘട്ടം-മനോവ്യാപാര പൂര്‍വഘട്ടം എന്നും പറയും. രണ്ടു മുതല്‍ ഏഴു വയസ് വരെയാണിത്.
പ്രാഗ് മനോവ്യാപാരഘട്ടത്തിന്റെ സവിശേഷതകള്‍?
   • സചേതന ചിന്ത ( വസ്തുക്കളില്‍ ജീവികളുടെ പ്രത്യേകതകള്‍ ആരോപിക്കല്‍)
   • അഹം കേന്ദ്രിത ചിന്ത-സ്വന്തം വീക്ഷണകോണിലൂടെ മാത്രം കാണുന്നു.

The Concrete Operational Stage
Ages: 7 to 11 Years

16.എട്ടു വയസായ അഹമ്മദിന് വസ്കുക്കളെ അതിന്റെ വലുപ്പത്തിനനുസരിച്ച് ക്രമീകരിക്കാവുനാകും. പിയാഷെയുടെ അഭിപ്രായത്തില്‍ അഹമ്മദിനുളള കഴിവാണ്
   A) റിവേഴ്സിബിലിറ്റി
   B) ശ്രേണീകരണം
   C) സ്ഥിരത
   D) സന്തുലീകരണം
Seriation
Seriation involves the ability to put things in order based on quantity or magnitude. When we count numbers in order, we are demonstrating our ability to seriate, because numbers represent in abstract or generic form, specific quantities of things. When we count numbers in order, we are counting numbers in such a way as to arrange them so that the number we name immediately after another number will always represent a larger quantity of things than the previous number did. In the laboratory, Piaget tested children's seriation by showing that they could arrange sticks of different lengths into order from the smallest to the largest. However, children might also demonstrate their mastery of seriation by spontaneously arranging their stuffed animals or army toys from smallest to biggest on their bedroom shelf.
17.ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ ക്രമപ്പെടുത്തൽ(seriation ),ഉഭയദിശീയ ചിന്ത ((Reversibility ) പകരൽ ചിന്ത (transitivity )തുടങ്ങിയവ വികസിക്കുന്ന വൈജ്ഞാനിക ഘട്ടമേത് 
A) ഇന്ദ്രിയ ചാലകഘട്ടം 
B) മൂര്‍ത്തമനോവ്യാപാരഘട്ടം
C) ഔപചാരിക മനോവ്യാപാരഘട്ടം
D) പ്രാഗ് മനോവ്യാപാരഘട്ടം


18.പ്രാഗ്മനോവ്യാപാരഘട്ടത്തില്‍ ഏതു പരിമിതിയാണുളളത്? ( PSC 2017)
   A) പ്രത്യാവര്‍ത്തന ചിന്ത
   B) പ്രതീകാത്മക ചിന്തനം
   C) കണ്‍സര്‍വേഷന്‍
   D) സചേതനചിന്ത
The preoperational stage is the second stage in Piaget's theory of cognitive development. This stage begins around age 2, as children start to talk, and lasts until approximately age 7 

During this stage, children begin to engage in symbolic play and learn to manipulate symbols. However, Piaget noted that they do not yet understand concrete logic.

Major Characteristics
The preoperational stage occurs roughly between the ages 2 and 7. Language development is one of the hallmarks of this period.

Piaget noted that children in this stage do not yet understand concrete logic, cannot mentally manipulate information, and are unable to take the point of view of other people, which he termed egocentrism.

During the preoperational stage, children also become increasingly adept at using symbols, as evidenced by the increase in playing and pretending.1 For example, a child is able to use an object to represent something else, such as pretending a broom is a horse.

Role-playing also becomes important—children often play the roles of "mommy," "daddy," "doctor," and many other characters.

Understanding Egocentrism
Piaget used a number of creative and clever techniques to study the mental abilities of children. One of the famous techniques to demonstrate egocentrism involved using a three-dimensional display of a mountain scene. 
Understanding Conservation
Another well-known experiment involves demonstrating a child's understanding of conservation. In one conservation experiment, equal amounts of liquid are poured into two identical containers. The liquid in one container is then poured into a differently shaped cup, such as a tall and thin cup or a short and wide cup. Children are then asked which cup holds the most liquid. Despite seeing that the liquid amounts were equal, children

Understanding Conservation
Another well-known experiment involves demonstrating a child's understanding of conservation. In one conservation experiment, equal amounts of liquid are poured into two identical containers. The liquid in one container is then poured into a differently shaped cup, such as a tall and thin cup or a short and wide cup. Children are then asked which cup holds the most liquid. Despite seeing that the liquid amounts were equal, children

കണ്‍സര്‍വേഷന്‍-ഏതെങ്കിലും ഒരു വസ്തു രൂപാന്തരണത്തിന് വിധേയമാക്കിയാലും അവയ്ക് പഴയ അളവ് തന്നെയുണ്ടെന്ന ധാരണ . (Conservation refers to a logical thinking ability that allows a person to determine that a certain quantity will remain the same despite adjustment of the container, shape, or apparent size)




18.എട്ടാം ക്ലാസില്‍ പഠിക്കുന്ന അനുവിന് രസതന്ത്രത്തിലെ സമവാക്യങ്ങള്‍ സമീകരിക്കുന്നതിന് മിക്കപ്പോഴും പ്രയാസം നേരിടുന്നു. പിയാഷെയുടെ സിദ്ധാന്തമനുസരിച്ച് അവന് ഏതു ന്യൂനതയാണുളളത്?
   A) വസ്തുസ്ഥിരത
   B) കണ്‍സര്‍വേറ്റിസം
   C) പ്രത്യാവര്‍ത്തന ചിന്ത
   D) യുക്തിപരമായ ചിന്ത
19.ബൗദ്ധിക വികാസത്തെക്കുറിച്ചുളള പിയാഷെയുടെ സിദ്ധാന്തം പ്രധാനമായും
   A) ഇന്ദ്രിയ ചാലകവികാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചാണ്
    B) ചിന്താശേഷീ വികാസത്തെക്കുറിച്ചാണ്
   C) തെറ്റായ ചിന്തകളെ ശരിയായ വഴിയിലേക്ക് നയിക്കാനുളള ചികിത്സയെക്കുറിച്ചാണ്
   D) വളരുന്ന കുട്ടിയില്‍ സാമൂഹിക ലോകം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ്
20.നാല് അമ്പത് പൈസ ചേര്‍ന്നാല്‍ രണ്ടു രൂപയാകും എങ്കില്‍ രണ്ടു രൂപയില്‍ എത്ര അമ്പതുപൈസയുണ്ട് എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ പ്രയാസപ്പെടുന്ന കുട്ടി പിയാഷെയുടെ പ്രാഗ്മനോവ്യാപാരഘട്ടത്തില്‍ ഏതു പരിമിതിയാണുളളത്? ( PSC 2017)
   A) പ്രത്യാവര്‍ത്തന ചിന്ത
   B) പ്രതീകാത്മക ചിന്തനം
   C) കണ്‍സര്‍വേഷന്‍
   D) സചേതനചിന്ത
21.താഴെക്കൊടുത്തിരിക്കുന്നവയില്‍ അഭിക്ഷമത പരിശോധിക്കുന്നതിനുളള ശോധകം ഏത് ? ( PSC 2017)
  1. റോഷാ മഷിയൊപ്പ് പരീക്ഷ(RIB)
  2. തീമാറ്റിക് അപ്പര്‍സെപ്ഷന്‍ ടെസ്റ്റ്(TAT)
  3. പദാനുബന്ധ പരീക്ഷ(WAT)
  4. വിരല്‍വേഗപ്പരീക്ഷ(FDT)
  5. aswer:വിരല്‍വേഗപ്പരീക്ഷ(FDT)
ഫിംഗർ ഡെക്സ്റ്റിരിറ്റി ടെസ്റ്റ് 
വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള കഴിവ്,മണിബന്ധവും വിരലുകളും കയ്യും ഭുജവും തമ്മിലുള്ള ഒത്തിണക്കവും അളക്കുന്ന ശോധകമാണ് ഫിംഗർ ഡെക്സ്റ്റിരിറ്റി ടെസ്റ്റ് .ആർട്ടിസ്റ്റുകൾ, ശസ്ത്രക്രിയാ വിദഗ്ധർ, കളിക്കാർ തുടങ്ങി വിവിധ പ്രൊഫഷണലുകൾക്ക് വിജയം പ്രവചിക്കുന്നതിനും ഇത് ഉപയോഗപ്രദമാണ് 
22.ലഭിക്കുന്ന പരിശീലനം കൊണ്ട് വ്യക്തിക്ക് ഭാവിയില്‍ ഏതു മേഖലയില്‍ മികവു പുലര്‍ത്താന്‍ കഴിയുമെന്നുളള സൂചനയാണ് ( PSC 2017)
  1. അഭിക്ഷമത
  2. ഉപലബ്ധി
  3. താല്പര്യം
  4. മനോഭാവം

അഭിരുചിയും അഭിക്ഷമതയും

  • ഒരുവന്റെ ജന്മസിദ്ധമായ അഭിക്ഷമത (aptitude), അഭിരുചിയില്‍ നിന്ന് വ്യത്യസ്തമാണ്.
  • ഒരാള്‍ക്ക് സംഗീതത്തില്‍ അഭിക്ഷമത (കഴിവ്) ഉണ്ടെങ്കില്‍ സാധാരണഗതിയില്‍ അതില്‍ അഭിരുചിയും ഉണ്ടായിരിക്കാം.
  • എന്നാല്‍ അഭിക്ഷമതയുള്ള എല്ലാറ്റിനോടും അയാള്‍ക്ക് അഭിരുചി (താത്പര്യം) ഉണ്ടായിരിക്കണമെന്നില്ല.
  • കൂടാതെ അഭിക്ഷമത ഇല്ലാത്ത കാര്യങ്ങളില്‍ അഭിരുചി ഉണ്ടായെന്നും വരാം. ഉദാഹരണമായി നാടകാഭിനയത്തില്‍ കഴിവുള്ള ഒരുവ്യക്തിക്ക് അതില്‍ താത്പര്യമില്ലായിരിക്കാം. കഴിവില്ലാത്ത ഒരുവ്യക്തിക്ക് അഭിനയത്തില്‍ അതീവ താത്പര്യം ഉണ്ടായെന്നും വരാം.
23.സര്‍ഗാത്മകതയ്ക് നാലു ഘടകങ്ങള്‍ ഉണ്ടെന്നു ടൊറന്‍സ് അഭിപ്രായപ്പെട്ടു . താഴെപ്പറയുന്നവയില്‍ അവ ഏതൊക്കെയാണ്? ( PSC 2017)

  1. വാചാലത, വഴക്കം, ഭംഗി , മൗലികത
  2. വാചാലത, വഴക്കം, ഭംഗി , പുതുമ
  3. ഒഴുക്ക്, വഴക്കം, വിപുലനം , മൗലികത
  4. ഒഴുക്ക്, വഴക്കം, ഭംഗി , പുതുമ
സർഗാൽമകത 
  1. നൂതനമോ പുതുമയുള്ളതോ ആയ ഒരാശയത്തെയോ വസ്തുവിനെയോ സൃഷ്ടിക്കാനോ കണ്ടെത്താനോ ഒരു വ്യക്തിക്കുള്ള ശേഷിയാണ് സർഗാൽമകത

The Torrance Tests of Creative Thinking is a test of creativity.
which were scored on four scales:
  1. Fluency. The total number of interpretable, meaningful, and relevant ideas generated in response to the stimulus.ഒഴുക്ക്
  2. Flexibility. The number of different categories of relevant responses., വഴക്കം, 
  3. Originality. The statistical rarity of the responses. , മൗലികത
  4. Elaboration. The amount of detail in the responses.വിപുലനം

24.കുട്ടികളില്‍ സര്‍ഗകത വളര്‍ത്തുന്നതിന് അനുയോജ്യമായ സമീപനം? ( PSC 2017)

  1. മാതൃക നല്‍കല്‍
  2. വളരെ വേഗത്തില്‍ ചെയ്യാന്‍ ആവശ്യപ്പെടല്‍
  3. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തല്‍
  4. അയവുളള അന്തരീക്ഷം പ്രദാനം ചെയ്യല്‍
25.സർഗ്ഗാത്മകതയുടെ ഘടകങ്ങളിൽ ഉൾപെടാത്തത് 
ഒഴുക്ക്, 
വഴക്കം,
 വിപുലനം 
സംവ്രജന ചിന്ത 



“Divergent thinking is the process of coming up with new ideas and possibilities—without judgment, without analysis, without discussion. It is the type of thinking that allows you to free-associate, to ‘go big’ and to discuss possible new ways to solve difficult challenges that have no single/right/known answer,
“Convergent thinking is associated with analysis, judgment, and decision-making. It is the process of taking a lot of ideas and sorting them, evaluating them, analyzing the pros and cons, and making decisions,” .
Some of those ideas will get tossed out because they’re too expensive, too time-consuming, require too many resources, or are just too far outside the box. Put simply, convergent thinking is the process of strategically weeding through those ideas to find your solution.







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ