ഹിമാലയം



ഹിമാലയം


ലോകത്തിലെ ഏറ്റവും ഉയരമേറിയ പർവത നിര -ഹിമാലയം

ഹിമാദി നിരയിലെ ഉയരമേറിയ കൊടുമുടി- എവറസ്റ്റ്

ഹിമാദ്രിയിലെ ഏറ്റവും ഉയരത്നിയ രണ്ടാമത്തെ കൊടുമുടി -കാഞ്ചൻജംഗ

ഹിമാദിക്കും സിവാലിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്ന പർവത നിര- ഹിമാചൽ

സുഖവാസ കേന്ദ്രങ്ങൾക്കും താഴ്വരകൾക്കും പ്രസിദ്ധമായ ഹിമാലയൻ നിര- ഹിമാചൽ ഹിമാചൽപ്രദേശ്

ഹിമാലയത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നിര -സിവാലിക്

ഭൂകമ്പങ്ങളും ഉരുൾപൊട്ടലും ഏറ്റവും കൂടുതൽ ബാധിക്കുന്ന ഹിമാലയൻ നിര -സിവാലിക്

ശിവന്റെ തിരുമുടി ' എന്നറിയപ്പെടുന്ന ഹിമാ ലയൻ നിര - സിവാലിക്

കൃഷിയ്ക്ക് ( തട്ട് തട്ടുകളായി ) യോഗ്യമായ ഹിമാലയൻ നിര- സിവാലിക്

ഡൂണുകൾ എന്നറിയപ്പെടുന്ന വിസ്തൃതമായ താഴ്വരകൾ കാണപ്പെടുന്ന ഹിമാലയൻ- സിവാലിക്


: ഏത് പർവതത്തിന് തെക്കുള്ള ഭാഗത്തെ യാണ് ദക്ഷിണ ഇന്ത്യ എന്ന് വിളിക്കുന്നത്- വിന്ധ്യാ സത്പുര

ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവത നിര -ഹിമാദ്രി

മസൂറി സുഖവാസകേന്ദ്രം ഹിമാലയത്തിലെ ഏത് മലനിരയിലാണ് ? ഹിമാചൽ

ഗംഗ , യമുന  എന്ന നദികളുടെ ഉൽഭവസ്ഥാനം  - ഹിമാദ്രി

കാഞ്ഞങ്ങ , നാഥദേവി എന്നീ കൊടുമുടികൽ സ്ഥിതി ചെയ്യുന്ന മേഖല - ഹിമാദ്രി
ഹിമാദ്രിയിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ കൊടുമുടി - കാഞ്ചൻജംഗ

സുഖവാസ കേന്ദ്രങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത് - ഹിമാചലിലാണ്

മസൂരി സുഖവാസ കേന്ദ്രം ഏത് പർവത നിരയിലാണ് ?
ഹിമാചൽ

ഹിമാചലിൽ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവത നിര ?

ഹിമാദ്രി

ഹിമാലയത്തിന്  3 ഭാഗങ്ങൾ - ഹിമാദ്രി ,ഹിമാചൽ ,സിവാലിക്

ഏറ്റവും വടക്കേ അറ്റത്ത് - ഹിമാദ്രി
തെക്കേയറ്റത്ത് - സിവാലിക്


ഹിമാലയം
------------------
ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം.

ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, K2 (പാകിസ്താന്റെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു

ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ-ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു.

പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു. പശ്ചിമഭാഗത്തെ കാശ്മീർ-ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.

രൂപവത്കരണം, മറ്റു പ്രത്യേകതകള്‍
------------------------------------------------------------
ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളില്പ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കുമുൻപാണീ കൂട്ടിയിടി നടന്നത്‌. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിന്റെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ ഹിമാലയത്തിലാണ്‌. 2410 കിലോമീറ്റർ ആണ്‌ ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ്‌ സിന്ധു നദി മുതൽ കിഴക്ക്‌ ബ്രഹ്മപുത്ര നദി വരെ ഉള്ള പർവ്വതങ്ങളെ ആണ്‌ ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌.

സമാന്തരമായ മൂന്നു പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ള കശ്മീർ പോലെയുള്ള വൻ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്‌ ഹിമാലയം. ഹിമാദ്രി(Greater Himalaya), ഹിമാചൽ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ്‌ ഈ നിരകൾ. ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.

ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികൾ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തിൽ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗിൽഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാൽതോരോ ഹിമാനി, 48 കിലോമീറ്ററോളം‍ നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട്‌ നാനൂറ്‌ അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകൾഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേർന്ന മൊറൈനിക് പദാർത്ഥങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാർ കാലിക്കൂട്ടങ്ങളെ മേയാൻ കൊണ്ടുവരാറുണ്ട്.

ഇവിടത്തെ നദികൾ പർവതങ്ങളേക്കാൾ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളിൽ കാണപ്പെടുന്ന താഴ്വരകൾക്കു പകരം ചെങ്കുത്തായ മലകൾ ഇവിടെ കണ്ടുവരുന്നു.ഗിൽഗിത്തിൽ ഇത്തരത്തിൽ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവിൽക്കൂടി പ്രവഹിക്കുന്നുണ്ട്.

ഹിമാദ്രി
--------------
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ്‌ ഈ നിര. എവറസ്റ്റ്‌, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്‌. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത് ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാൽ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്

ഹിമാചൽ
----------------
ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പർവ്വതങ്ങളെ ഉൾക്കൊള്ളുന്നു. ഡാർജിലിംഗ്‌, മസ്സൂറി, നൈനിറ്റാൾ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉൾക്കൊള്ളുന്നു. ഹിമാചൽ ഏകദേശം പൂർണ്ണമായും ഇന്ത്യയിലാണുള്ളത്‌. ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ്‌ കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത്

ശിവാലിക്
------------------
ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലയത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ ശിവാലിക് പർവതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്
ഉരുൾ പൊട്ടൽ, ഭൂകമ്പം എന്നിവ ഈ നിരയിൽ സാധാരണമാണ്‌. ഡൂൺസ്‌ എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകൾ ശിവാലിക്‌ നിരയിലാണ്‌ (ഉദാ: ഡെറാഡൂൺ).


​ഹിമാലയത്തിലെ മൂന്ന് സമാന്തര പർവ്വതനിരകൾ

1) ഹിമാദ്രി (Great Himalayas)

2)ഹിമാചൽ ( Lesser Himalaya)

3) സിവാലിക്  ( Outer Himalayas)



ഹിമാദ്രി

=======

ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര
ഹിമാലയത്തിന്റെ വടക്കേ അറ്റത്തുള്ള പർവ്വതനിര
ഹിമാലയത്തിന്റെ നട്ടെല്ല്
ഹിമാദ്രിയിൽ സ്ഥിതിചെയ്യുന്ന പ്രധാന കൊടുമുടികൾ

മൗണ്ട് എവറസ്റ്റ്  (8,850 മീറ്റർ)

കാഞ്ചൻഗംഗ ( 8586 മീറ്റർ)

നംഗപർവ്വതം  (8126 മീറ്റർ)

2) ഹിമാചൽ

===========

ഹിമാദ്രിക്കും സിവാലിക്കിനും ഇടയിൽ സ്ഥിതിചെയ്യുന്നു

.
ഹിമാലയ മലനിരകളിൽ ഏറ്റവും തെക്കു ഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിര

.
കാശ്മീർ, കുളു, കാൻഗ്രാ എന്നീ താഴ്വരകൾ സ്ഥിതിചെയ്യുന്നത്  ഹിമാചലിൽ ആണ്

.
പിർപാഞ്ചൽ പർവ്വത നിരക്കും ഹിമാദ്രിക്കുമിടയിൽ സ്ഥിതിചെയ്യുന്ന താഴ്വര – കാശ്മീർ താഴ്വര

.
ഷിംല, മിസോറം , നൈനിറ്റാൾ, അൽമോറ , ഡാർജിലിംഗ് എന്നി സുഖവാസ കേന്ദ്രങ്ങൾ ഹിമാചലിൽ ആണ് സ്ഥിതിചെയ്യുന്നത്

.
ഹിമാചലിൽലെ പ്രധാന ചുരം  – റോഹ്ടാങ്ങ്

.
പൈൻ, ഓക്ക് , ദേവതാരു, ഫിർ എന്നീ മരങ്ങൾ കാണാപ്പെടുന്നു

.
സുഖവാസ കേന്ദ്രങ്ങൾക്ക് പ്രസിദ്ധമായ ഹിമാലയൻ നിരയാണ് ഹിമാചൽ

3) സിവാലിക്

.
“ശിവന്റെ തിരുമുടി”. എന്ന് അർത്ഥം വരുന്ന പർവ്വത നിര

.
ഗംഗാ സമതലവുമായി ചേർന്ന് കിടക്കുന്ന ഹിമാലയത്തിന്റെ ഭാഗം
സിവാലിക്ക് പർവ്വതനിരക്ക് ലംബമായി നീളമേറിയതും വിസ്തൃതവുമായ താഴ്വര –  ഡൂണുകൾ
ഡൂൺസ് താഴ്വരയിലെ പ്രധാന വൃക്ഷം – സാൽ മരങ്ങൾ
ഭൂകമ്പങ്ങളും‌, ഉരുൾപ്പൊട്ടലുകളും കൂടുതലായി അനുഭവപ്പെടുന്ന പർവ്വതനിര

       ട്രാൻസ് ഹിമാലയൻ മലനിരകൾ

   =============================

ജമ്മുകാശ്മീരിന്റെ വടക്കും  വടക്ക് കിഴക്കുമായി സ്ഥിതിചെയ്യുന്ന പർവ്വത മേഖല

ട്രാൻസ് ഹിമലായത്തിന്റെ ഭാഗമായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം – ജമ്മൂ കാശ്മീർ
ട്രാൻസ് ഹിമാലയത്തിലെ പ്രധാന പർവ്വത നിരകൾ



1) കാരക്കോറം

2) ലഡാക്ക്

3) സസ്ക്കർ
മൗണ്ട് K2 സ്ഥിതിചെയ്യുന്നത്  –  കാരക്കോറം നിരകൾ
കൈലാസം സ്ഥിതിചെയ്യുന്നത് – ടിബറ്റിൽ
കൈലാസത്തെ തിബറ്റിൽ വിളിക്കുന്ന പേര് – കാങ്ങ് റിംപോച്ചെ

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ