LP/UP പരീക്ഷ പരിശീലനം 2
1.അധ്യാപനം പഠനം എന്നിവ കൈകാര്യം ചെയ്യുന്ന മനഃശാസ്ത്ര ശാഖയാണ് വിദ്യഭ്യാസമനഃശാസ്ത്രം ആരുടെ പ്രസ്താവനയാണിത്
a.പാവ് ലോവ്
b.സ്കിന്നര്‍
c.വാട്സണ്‍
d.തൊണ്ടൈക്ക്
അമേരിക്കൻ മനോരോഗ വിദഗ്ദ്ധനും, എഴുത്തുകാരനും, കണ്ടുപിടിത്തക്കാരനും, സാമൂഹ്യ തത്ത്വചിന്തകനുമായിരുന്നു സ്കിന്നർ.സ്കിന്നർ വ്യവഹാര വാദത്തിന്റെ പ്രധാന വക്താക്കളിലൊരാളായിരുന്നു
മനഃശാസ്ത്രത്തിൽ ഒട്ടേറെ വ്യത്യസ്ത സമീപനങ്ങൾ പല കാലങ്ങളിലായി വികസിച്ചു വന്നിട്ടുണ്ട്.അതിലൊന്നാണ് വ്യവഹാരവാദം
വ്യവഹാരവാദം
പാവ് ലോവിന്റെ പഠനങ്ങളെയും സ്വന്തം നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ജോൺ ബി. വാട്സൺ ഇതിനു രൂപം നൽകി. ജീവികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടത്തിയ കാര്യങ്ങൾ മനുഷ്യർക്കും ബാധകമാണെന്ന് കരുതി. മനസ്സ് നിരീക്ഷണവിധേയമല്ലാത്തതിനാൽ അതിനെ അവർ തീർത്തും അവഗണിച്ചു. മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവികളുടെയും വ്യവഹാരങ്ങൾ ചോദക-പ്രതികരണബന്ധങ്ങളിൽ അധിഷ്ഠിതമാണെന്ന് വാദിച്ചു. അനുകരണം, ആവർത്തനം എന്നിവ വഴി ഏതൊരു വ്യവഹാരത്തെയും നാം ആഗ്രഹിക്കുന്ന രീതിയിലേക്കു മാറ്റാനാവുമെന്ന വിശ്വാസത്തെ ബലപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ അംഗീകാരം എളുപ്പത്തിൽ കിട്ടി. 1920 മുതൽ 1960 വരെ മന:ശാസ്ത്രമേഖല അടക്കി വാണു. സ്കിന്നർ, തോണ്ടെയ്ക്ക് എന്നിവരായിരുന്നു മറ്റു പ്രധാന വക്താക്കൾ.
സ്കിന്നര്‍ സവിശേഷമായ ഒരു പെട്ടിയുണ്ടാക്കി. അതില്‍ വിശന്ന എലിയെ പൂട്ടിയിട്ടു. പെട്ടിക്കു പുറത്ത് ഭക്ഷണവും ഒരുക്കി. ഭക്ഷണം വായിലാക്കാനുള്ള ശ്രമത്തില്‍ അത് വെപ്രാളത്തോടെ പെട്ടിയില്‍ തലങ്ങും വിലങ്ങും ഓടിത്തുടങ്ങി. ഈ ഓട്ടത്തിനിടയില്‍ യാദൃശ്ചികമായി ഒരു ലിവറില്‍ തട്ടിയപ്പോള്‍ ഭക്ഷണം ലഭ്യമായി. പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ എലി ഭക്ഷണം കൈക്കലാക്കാന്‍ എടുക്കുന്ന സമയം കുറഞ്ഞുവരുന്നതായി സ്കിന്നര്‍ കണ്ടു.
ഇതില്‍ നിന്നും പഠനത്തെ സംബന്ധിച്ച ചില അനുമാനങ്ങളില്‍ സ്കിന്നര്‍ എത്തിച്ചേര്‍ന്നു.
ഈ വീഡിയോ കാണൂ
ഈ പരീക്ഷണത്തില്‍, അനുകൂലമായ പ്രതികരണം ഉണ്ടായതിനാല്‍ ഒരു നിശ്ചിത പ്രവര്‍ത്തനം എലി ആവര്‍ത്തിക്കുന്നതായും അതുവഴി ആ പ്രവര്‍ത്തനം പ്രബലനം ചെയ്യപ്പെടുന്നതായും നാം കാണുന്നു. ഇവിടെ എലി തന്റെ പരിസരത്ത് പ്രവര്‍ത്തിക്കുന്നു (operates). ഭക്ഷണത്തിന്റെ ലഭ്യതയ്ക്ക് ആ പ്രവര്‍ത്തനം നിദാനമായി ( instrumental) തീരുന്നു.
ഭക്ഷണം എന്നത് ഒരു സമ്മാനമായി (reward) അനുഭവപ്പെടുന്നു. അഥവാ അനുകൂലപ്രബലനം നടക്കുന്നു (positive reinforcement).
ജീവിതത്തില്‍ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഉടനുടനുള്ള ഗുണഫലങ്ങള്‍ ചില കാര്യങ്ങളില്‍ തുടര്‍ന്നും ഏര്‍പ്പെടാനുള്ള പ്രചോദനം നമുക്കും ഉണ്ടാക്കുന്നു എന്നത് വസ്തുതയാണ്.
എന്നാല്‍ പഠനം നടക്കണമെങ്കില്‍ ഒരോ ഘട്ടത്തിലും സമ്മാനങ്ങള്‍ കിട്ടണം എന്നു വരുന്നത് ആശാസ്യമല്ല. മനുഷ്യന്‍ എല്ലാ കാര്യങ്ങളും പഠിക്കുന്നത് ബാഹ്യമായ പ്രചോദനം കൊണ്ടാണോ എന്ന ചോദ്യവും പ്രസക്തമാണ്.
സാമാന്യ മനഃശാസ്ത്രം general psychology
അപസാമാന്യ മനഃശാസ്ത്രം Abnormal Psychology
സാമൂഹിക മനഃശാസ്ത്രം Social Psychology
പാരമ്പര്യ മനഃശാസ്ത്രം Genetic Psychology
ശിശുമനഃശാസ്ത്രം Child Psychology
നാഡീ മനഃശാസ്ത്രം Neuro Psychology
പ്രയുക്ത മനഃശാസ്ത്രം
വിദ്യഭ്യാസ മനഃശാസ്ത്രം Educational Psychology
ചികിത്സ മനഃശാസ്ത്രം Clinical Psychology
വ്യവസായിക മനഃശാസ്ത്രം Industrial Psychology
സൈനിക മനഃശാസ്ത്രം Military Psychology
3.കേവലമനഃശാസ്ത്ര ശാഖയിൽ പെടാത്തത് ഏത്
വിദ്യഭ്യാസ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
പാരമ്പര്യ മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം
വിദ്യാഭ്യാസ മന:ശാസ്ത്രം (Educational psychology)
കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട സമായോജനം, പഠനപ്രശ്നങ്ങള്‍, പഠനതന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മന:ശാസ്ത്രപരമായ തിരിച്ചറിവുകള്‍ പ്രയോഗിക്കൽ
4.പഠനത്തിന്റെ സ്വാഭാവം വ്യക്തിത്വ വികസനം വളർച്ച വ്യക്തിവ്യത്യാസങ്ങൾ സാമൂഹിക ബന്ധങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന മനഃശാസ്ത്രത്തിന്റെ ഒരു ശാഖയാണ് വിദ്യഭ്യാസ മനഃശാസ്ത്രം ആരുടെ പ്രസ്താവനയാണിത്
A.E A Peel
B.B F Skinner
C.Ellwood Cubberly
D. Kolensik
5.വിദ്യാഭ്യാസ മനഃശാസ്ത്രം വ്യത്യസ്‍ത മനഃശാസ്ത്ര ശാഖകളുടെ സങ്കലനമാണ് ആരുടെ പ്രസ്താവനയാണിത്
A.E A PeelB.B F Skinner
C.Ausubel
D. Kolensik
6.ബോധനപഠനങ്ങളെ കൈകാര്യം ചെയ്യുന്ന മനഃശാസ്ത്ര ശാഖയാണ് വിദ്യഭ്യാസ മനഃശാസ്ത്രം ആരുടെ പ്രസ്താവനയാണിത്
A.E A Peel
B.B F Skinner
C.Ellwood Cubberly
D. Kolensik
7.പഠനസാഹചര്യങ്ങളിൽ മനഃശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളും കണ്ടെത്തലുകളും പ്രയോഗവത്കരിക്കുകയാണ വിദ്യഭ്യാസ മനശാസ്ത്രം ആരുടെ പ്രസ്താവനയാണിത്
A.E A Peel
B.B F Skinner
C.Ellwood Cubberly
D. Kolensik
8.സ്‌കൂളിനെ നയിക്കുന്ന ശാസ്ത്രമാണ് വിദ്യാഭ്യാസ മനഃശാസ്ത്രം
ആരുടെ പ്രസ്താവനയാണിത്
A.E A Peel
B.B F Skinner
C.Ellwood Cubberly
D. Kolensik
9.മാനസികപ്രശ്നങ്ങള്‍ തിരിച്ചറിയല്‍, അവയുടെ കാരണങ്ങള്‍ കണ്ടെത്തല്‍, അതു പരിഹരിക്കാന്‍ രോഗികളെ സഹായിക്കല്‍ എന്നിവ തികച്ചും മന:ശാസ്ത്രപരമായ സമീപനത്തിലൂടെ നിര്‍വഹിക്കുന്ന ശാസ്ത്രശാഖ
വിദ്യഭ്യാസ മനഃശാസ്ത്രം Educational Psychology
ചികിത്സ മനഃശാസ്ത്രം Clinical Psychology
വ്യവസായിക മനഃശാസ്ത്രം Industrial Psychology
സൈനിക മനഃശാസ്ത്രം Military Psychology
10.കറ്റവാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും സാഹചര്യങ്ങള്‍ പഠിക്കല്‍, അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയല്‍, അവരെ മാറാന്‍ സഹായിക്കല്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരുന്നു.
വിദ്യഭ്യാസ മനഃശാസ്ത്രം Educational Psychology
ചികിത്സ മനഃശാസ്ത്രം Clinical Psychology
വ്യവസായിക മനഃശാസ്ത്രം Industrial Psychology
സൈനിക മനഃശാസ്ത്രം Military Psychology
11.വ്യാവസായിക പുരോഗതി കൈവരിക്കുന്നതിന് മന:ശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ പ്രയോഗിക്കുന്ന ശാസ്ത്രശാഖ. ശാസ്ത്രീയമായ ടെസ്റ്റുകള്‍ നടത്തി മെച്ചപ്പെട്ട ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തെരഞ്ഞെടുക്കല്‍, അവരുടെ പ്രവര്‍ത്തനത്തെ ഫലപ്രദമായി സൂപ്പര്‍വൈസ് ചെയ്യല്‍ എന്നിവ ഇതിന്റെ ഭാഗമാണ്. പ്രോത്സാഹനം നല്‍കിയും മെച്ചപ്പെട്ട വ്യക്ത്യാന്തര ബന്ധങ്ങള്‍ സൂക്ഷിച്ചും ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇതിലുള്ള അറിവ് സഹായിക്കുന്നു. അതുപോലെ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെ മനസ്സിനെ കീഴ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനവും ഇതിന്റെ ഭാഗമാണ്.
വിദ്യഭ്യാസ മനഃശാസ്ത്രം Educational Psychology
ചികിത്സ മനഃശാസ്ത്രം Clinical Psychology
വ്യവസായിക മനഃശാസ്ത്രം Industrial Psychology
സൈനിക മനഃശാസ്ത്രം Military Psychology
12.മനുഷ്യവ്യവഹാരങ്ങള്‍ക്കു പിന്നിലെ നാഡീസംബന്ധമായ മാറ്റങ്ങള്‍ സ്കാനിങ്ങ് തുടങ്ങിയ രീതികളുപയോഗിച്ച് പഠിക്കുന്നു.
സാമൂഹിക മനഃശാസ്ത്രം Social Psychology
പാരമ്പര്യ മനഃശാസ്ത്രം Genetic Psychology
ശിശുമനഃശാസ്ത്രം Child Psychology
നാഡീ മനഃശാസ്ത്രം Neuro Psychology
13.കേവലമനഃശാസ്ത്ര ശാഖയിൽ പെടാത്തത് ഏത്
ചികിത്സ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
പാരമ്പര്യ മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം
14.അസാധാരണമായ പെരുമാറ്റങ്ങളെ കുറിച്ച് പഠനം നടത്തുന്ന മനഃശാസ്ത്ര ശാഖ
ചികിത്സ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
പാരമ്പര്യ മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം
15.വ്യകതികളുടെ സാമൂഹിക കാഴചപ്പാടുകൾ ,സാമൂഹിക ബന്ധങ്ങൾ ,സാമൂഹിക ഇടപെടലുകൾ സാമൂഹിക വ്യവഹാരങ്ങൾ തുടങ്ങിയവയെക്കുറിച്ച് പഠനം നടത്തുന്ന മനഃശാസ്ത്ര ശാഖ
ചികിത്സ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
സാമൂഹിക മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം
16.മസ്തിഷ്‌കം,നാഡവ്യൂഹം ,ഇന്ദ്രിയങ്ങൾ ,ഗ്രന്ഥികൾ തുടങ്ങിയവയുടെ ഘടനയും പ്രവർത്തനവും നമ്മുടെ വ്യവഹാരത്തിൽ വരുത്തുന്ന സ്വാധീനത്തെപറ്റിയുള്ള മനഃശാസ്ത്ര ശാഖ
സാമൂഹിക മനഃശാസ്ത്രം Social Psychology
പാരമ്പര്യ മനഃശാസ്ത്രം Genetic Psychology
ശിശുമനഃശാസ്ത്രം Child Psychology
നാഡീ മനഃശാസ്ത്രം Neuro Psychology
17.ശിശു മനഃശാസ്ത്രം കുട്ടികളുടെ ജനനം മുതൽ എത്ര വയസ്സുവരെയുള്ള കാര്യങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്
10
11
12
13
18.വ്യക്തികളിലെ മാനസിക പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാര മാര്ഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന മനഃശാസ്ത്ര ശാഖ
വിദ്യഭ്യാസ മനഃശാസ്ത്രം Educational Psychology
ചികിത്സ മനഃശാസ്ത്രം Clinical Psychology
വ്യവസായിക മനഃശാസ്ത്രം Industrial Psychology
സൈനിക മനഃശാസ്ത്രം Military Psychology
19.താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
വിദ്യഭ്യാസ മനഃശാസ്ത്രം ഒരു കേവല മനശാസ്ത്ര ശാഖയാണ്
നിരീക്ഷണം വിവരശേഖരണം പരീക്ഷണം നിഗമന രൂപീകരണം സാമാന്യവൽക്കരണം തുടങ്ങിയ ശാസ്ത്രീയ രീതികളിലൂടെയാണ് വിദ്യഭ്യാസ മനഃശാസ്ത്ര ശാഖ വികസിച്ചുവന്നത്
വിദ്യാഭ്യാസ മനഃശാസ്ത്ര ശാഖയിൽ പ്രതിപാദിക്കുന്നത് പഠിതാവ് അധ്യാപകൻ സമൂഹം തുടങ്ങിയ സാമൂഹിക ഘടകങ്ങളെയാണ്
വിദ്യഭ്യാസ മനഃശാസ്ത്രം സാമൂഹിക ശാസ്ത്രത്തിന്റെ സവിശേഷതകളും ഉൾക്കൊള്ളുന്നു
20.ഒരാൾ ആൾ സ്വന്തം മാനസിക അവസ്ഥകളെയും പ്രക്രിയകളെയും മനസ്സിന്റെ ഉള്ളിലേക്ക് നോക്കി കൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്ന മനശാസ്ത്ര ഗവേഷണ രീതി
ആത്മനിഷ്ഠ രീതി
നിരീക്ഷണ രീതി
പരീക്ഷണ രീതി
അഭിമുഖം
Wilhelm Maximilian Wundt was a physician, physiologist, philosopher, and professor, known today as one of the founders of modern psychology. Wundt, who distinguished psychology as a science from philosophy and biology, was the first person ever to call himself a psychologist.He is widely regarded as the "father of experimental psychology". In 1879, at University of Leipzig, Wundt founded the first formal laboratory for psychological research. This marked psychology as an independent field of study.[5] By creating this laboratory he was able to establish psychology as a separate science from other disciplines.
21.ആദ്യ മനശാസ്ത്ര പരീക്ഷണ ശാല സ്ഥാപിച്ചത്
A.E A Peel
B.B F Skinner
C.Ellwood Cubberly
D,Wilhelm Wundt
Edward Bradford Titchener (11 January 1867 – 3 August 1927) was an English psychologist who studied under Wilhelm Wundt for several years. Titchener is best known for creating his version of psychology that described the structure of the mind: structuralism.
22.ആൽമനിഷ്ഠ രീതിയുടെ സവിശേഷതകൾ
സ്വാഭാവികത
ശാസ്ത്രീയത
വിശ്വാസ്യത
ഇതൊന്നുമല്ല
23.ആൽമനിഷ്ഠ രീതിയുടെ പ്രധാന വക്താക്കൾ
വുണ്ട്
റ്റിച്ച്നർ
ഇവർ രണ്ടുപേരും
ഇവരാരുമല്ല
24.ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം തന്നെ നേരിട്ട് നിരീക്ഷിക്കുന്ന മനഃശാസ്ത്ര ഗവേഷണ രീതി
25.ഒരു സംഭവം ഉണ്ടാവുന്നതിന്റെ വ്യവസ്ഥകളും സാഹചര്യങ്ങളും പരീക്ഷകന്റെ നിയന്ത്രത്തിലായിരിക്കുന്ന മനശാസ്ത്ര ഗവേഷണ രീതി
ആത്മനിഷ്ഠ രീതി
നിരീക്ഷണ രീതി
പരീക്ഷണ രീതി
അഭിമുഖം
1.അധ്യാപനം പഠനം എന്നിവ കൈകാര്യം ചെയ്യുന്ന മനഃശാസ്ത്ര ശാഖയാണ് വിദ്യഭ്യാസമനഃശാസ്ത്രം
ആരുടെ പ്രസ്താവനയാണിത്
b.സ്കിന്നര്‍
2.പ്രയുക്ത മനഃശാസ്ത്ര ശാഖയിൽ പെടാത്തത് ഏത്
അപസാമാന്യ മനഃശാസ്ത്രം
3.3.കേവലമനഃശാസ്ത്ര ശാഖയിൽ പെടാത്തത് ഏത്
വിദ്യഭ്യാസ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
പാരമ്പര്യ മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം
answer വിദ്യഭ്യാസ മനഃശാസ്ത്രം
4.പഠനത്തിന്റെ സ്വാഭാവം വ്യക്തിത്വ വികസനം വളർച്ച വ്യക്തിവ്യത്യാസങ്ങൾ സാമൂഹിക ബന്ധങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന മനഃശാസ്ത്രത്തിന്റെ ഒരു ശാഖയാണ് വിദ്യഭ്യാസ മനഃശാസ്ത്രം
4.പഠനത്തിന്റെ സ്വാഭാവം വ്യക്തിത്വ വികസനം വളർച്ച വ്യക്തിവ്യത്യാസങ്ങൾ സാമൂഹിക ബന്ധങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന മനഃശാസ്ത്രത്തിന്റെ ഒരു ശാഖയാണ് വിദ്യഭ്യാസ മനഃശാസ്ത്രം
ആരുടെ പ്രസ്താവനയാണിത്
A.E A Peel
5.വിദ്യാഭ്യാസ മനഃശാസ്ത്രം വ്യത്യസ്‍ത മനഃശാസ്ത്ര ശാഖകളുടെ സങ്കലനമാണ്
C.Ausubel
6.ബോധനപഠനങ്ങളെ കൈകാര്യം ചെയ്യുന്ന മനഃശാസ്ത്ര ശാഖയാണ് വിദ്യഭ്യാസ മനഃശാസ്ത്രം ആരുടെ പ്രസ്താവനയാണിത്
B.B F Skinner
7.7.പഠനസാഹചര്യങ്ങളിൽ മനഃശാസ്ത്രത്തിന്റെ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ