1.4 കേരളം ഭൂമിശാസ്ത്രം
കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി
(A) നെല്ലിയാമ്പതി പീഠഭൂമി
(B) മൂന്നാർ-പീരുമേട് പീഠഭൂമി
(C) പെരിയാർ പീഠഭൂമി
(D) വയനാട് പീഠഭൂമി
LASCAR - FISHERIES
Question Code : 018/2019 Lascar-Fisheries Cat.No
279/2017 Medium of Question : Malayalam QUESTION BOOKLET
ALPHACODE A Date of Test : 05/04/2019
കിഴക്ക് പശ്ചിമഘട്ടത്തിൽ തുടങ്ങി പടിഞ്ഞാറ് അറബിക്കടൽ വരെയുളള കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഏറെ ഭിന്നമാണ്. തെക്കുമുതൽ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ് കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത്. പ്രകൃതി നിർമ്മിതമായ ഒരു മതിലുപോലെയാണ് ഈ മലനിരകൾ. പാലക്കാട് ജില്ലയിലെ വാളയാറിൽ മാത്രമാണ് പശ്ചിമഘട്ടം മുറിക്കപ്പെടുന്നത്. വാളയാർ ചുരം എന്ന ഈ ചുരമുളളതിനാൽ പാലക്കാടു ജില്ലയിൽ മാത്രം മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി വരണ്ട കാലാവസ്ഥയാണ്. 580 കിലോമീറ്റർ നീണ്ടുകിടക്കുന്നതാണ് കേരളത്തിന്റെ തീരപ്രദേശം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളൊഴികെ ബാക്കി ജില്ലകളെയെല്ലാം അറബിക്കടൽ സ്പർശിക്കുന്നുണ്ട്.
ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
മലനാട് - സമുദ്രനിരപ്പിൽ നിന്ന് 75മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങൾ. 18653 ച.കി.മീറ്റർ വിസ്തൃതിയുള്ള കേരളത്തിന്റെ 48 ശതമാനവും മലനാടാണ്.
ഇടനാട് - 7.5 മീറ്ററിനും 75 മീറ്ററിനും ഇടയിൽ ഉയരമുള്ള പ്രദേശങ്ങൾ. ചുവന്ന മണ്ണ് ഈ പ്രദേശത്തിന്റെ പ്രതേകതയാണ്. നെൽകൃഷിക്ക് വളരെ യോജിച്ചതാണ് ഈ മണ്ണ്.
തീരദേശം - 7.5 മീറ്ററിൽ താഴെ ഉയരമുള്ള പ്രദേശങ്ങൾ. കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ തീരപ്രദേശത്താണ്. കൊച്ചി, ആലപ്പുഴ എന്നിവ ഇതിനുദാഹരണങ്ങളാണ്. പുരാതന കാലം മുതൽക്കേ കടലുമായി ബന്ധപ്പെട്ട വ്യാപാരം മൂലം വന്ന പ്രത്യേകതയാണ് ഇത്. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ തീരദേശം വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്
പ്രാചീനകാലത്ത് കേരളത്തിന്റെ ഏറിയപങ്കും വനങ്ങളായിരുന്നു. ഇന്ന് വനങ്ങളുടെ വിസ്തീർണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. 1970-ൽ വനസംരക്ഷണനിയമം കൊണ്ട് വന്ന് വനം വച്ചുപിടിപ്പിക്കൽ പദ്ധതികൾ നടത്തുന്നുണ്ട് എങ്കിലും വനമേഖലയിൽ വർദ്ധനവുണ്ടാക്കാനായിട്ടില്ല. വനമില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ