4.2.2 വൈക്കം സത്യാഗ്രഹം

വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യനേതാവ് ആര്?
(A)
ടി.കെ. മാധവൻ 
(B) കെ. കേളപ്പൻ
(C) എ.കെ. ഗോപാലൻ
(D)
മന്നത്തു പത്മനാഭൻ

2019  Ayurveda Therapist  (NCA M) -Idukki -Indian System of Medicine
Date of Test : 06/04/2019

വൈക്കം സത്യാഗ്രഹം.
(1924 മാർച്ച് 30 - 1925 നവംബർ 23).
━━━━━━━━━━━━━━━━━━━━━━━━
ഇന്ത്യയിൽ അയിത്തോച്ചാടനത്തിനെതിരെയുള്ള ആദ്യ സംഘടിതസമരം.
വൈക്കം സത്യാഗ്രഹത്തിന്റെ നേതാവ് = TK മാധവൻ.
വൈക്കം സത്യാഗ്രഹസമരസമിതി സെക്രട്ടറി = K കേളപ്പൻ.
1923ലെ മൗലാന മുഹമ്മദലി അധ്യക്ഷനായ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ
വൈക്കം സത്യാഗ്രഹപ്രമേയം അവതരിപ്പിച്ചത് = TK മാധവൻ.
വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ ലക്ഷ്യം = "വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സഞ്ചരിക്കാൻ സർവ്വജനവിഭാഗങ്ങൾക്കും അനുവാദം നൽകുക".
വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയവർ:ടി കെ മാധവൻ, കെ കേളപ്പൻ, സി വി കുഞ്ഞിരാമൻ, കെ പികേശവമേനോൻ
പ്രധാന വസ്തുതകൾ.
─────────────────
മധ്യതിരുവിതാംകൂറിൽ വേമ്പനാട്ട് കായലിന്റെ കിഴക്കേക്കരയിൽ (കോട്ടയം ജില്ല) സ്ഥിതി ചെയ്യുന്ന വൈക്കം മഹാദേവക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവീഥികളിൽ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം ഇല്ലായിരുന്നു.
ഈ വീഥികളിൽ "അയിത്ത ജാതിക്കാര്ക്ക് പ്രവേശനം ഇല്ല"എന്നെഴുതിയ ബോര്ഡ് സ്ഥാപിച്ചിരുന്നു.
അവർണ്ണർക്ക് യാത്ര ചെയ്യാൻ ക്ഷേത്രത്തിന് പുറത്ത് ചുറ്റിവളഞ്ഞ ദീർഘമായ പാത ഉണ്ടായിരുന്നു.
1865ൽ തിരുവിതാംകൂറിലെ പൊതുനിരത്തുകൾ ജാതിമതഭേദമന്യെ ഏവർക്കും ഉപയോഗിക്കാം എന്ന് തിരു.സർക്കാർ ഉത്തരവിട്ടു.
എന്നാൽ പിന്നീട് വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴി ഗ്രാമവീഥികളാണെന്ന് ഹൈക്കോടതി വിധിച്ചു.ആ വഴി അവർണ്ണർക്ക് വീണ്ടും അപ്രാപ്യമായി. വീഥികളിൽ പോലിസിനെ കാവൽ നിർത്തി.
ദളവാക്കുളം കൂട്ടക്കൊല: 1806ൽ ഒരു സംഘം അവർണ്ണ യുവാക്കൾ വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചു.ഈ വിവരം ക്ഷേത്രാധികാരികൾ വഴി തിരു.രാജാവ് ബാലരാമവർമ്മ അറിഞ്ഞു. വേലുത്തമ്പി ദളവയുടെ നിർദ്ദേശപ്രകാരം രാജഭടൻമാർ, ക്ഷേത്രത്തിലേക്ക് സഞ്ചരിച്ച അവർണ്ണ യുവാക്കളെ കൊലപ്പെടുത്തി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കുളത്തിൽ തള്ളി.ഈ സംഭവത്തെ തുടർന്ന് ആ കുളം ദളവാക്കുളം എന്നറിയപ്പെട്ടു.
1924 Feb 28ന് എറണാകുളത്ത് രൂപീകരിച്ച അസ്പർശ്യതാ നിർമ്മാർജ്ജനസമിതിയുടെ നേതൃത്വത്തിൽ വിലക്കപ്പെട്ട വീഥികളിലൂടെ ജാഥ നടത്താൻ TK മാധവന്റെ നേതൃത്വത്തിൽ തീരുമാനിച്ചു.
എന്നാലിത് വർഗ്ഗീയ കലാപമെന്ന് പറഞ്ഞ് മജിസ്ട്രേറ്റ് ഈ ജാഥയ്ക്ക് നിരോധനാജ്ഞ ഏർപ്പെടുത്തി.
ഇതോടെ അസ്പർശ്യതാ നിർമ്മാർജ്ജനസമിതി മറ്റൊരു പ്ലാൻ കൊണ്ടുവന്നു: "സമിതിയിലെ എല്ലാ അംഗങ്ങളും വീഥിയിലെ നിരോധനമെഴുതിയ ബോർഡിനടുത്ത് എത്തിയ ശേഷം 3 വ്യത്യസ്ത ജാതിയിൽപെട്ടവരെ വിലക്കുള്ള വഴിയിൽ കടത്തിവിടുക".
ആദ്യദിനം ഈഴവ-നായർ-പുലയ വിഭാഗങ്ങളിലെ 3 പേർ ഈ വഴിയിലൂടെ കടന്ന് പോയെങ്കിലും, വഴിമധ്യേ പോലീസ് തടഞ്ഞു. കൂട്ടത്തിലെ രണ്ട് അവർണ്ണരെ തിരിച്ചയയ്ക്കാൻ ശ്രമിച്ചു.എന്നാൽ മൂവരും ഒന്നിച്ചതോടെ പോലീസ് അവരെ അറസ്റ്റ് ചെയ്തു.
ഇതിൽ പ്രതിഷേധിച്ച് സമിതി ദിവസവും സത്യാഗ്രഹം തുടങ്ങി. April 7 ന് TK മാധവൻ, KP കേശവമേനോൻ എന്നിവരെ അറസ്റ്റ് ചെയ്തു.
സത്യാഗ്രഹികൾക്ക് പഞ്ചാബിൽ നിന്നെത്തിയ അകാലിസംഘം സൗജന്യഭക്ഷണം നൽകി.
തമിഴ്നാട്ടിൽ നിന്ന് EV രാമസ്വാമി നായ്ക്കർ വന്ന് സത്യാഗ്രഹത്തിൽ പങ്കടുത്ത് അറസ്റ്റ് വരിച്ചു.
1924 Sep 24 ന് ശ്രീനാരായണഗുരു വൈക്കം സത്യാഗ്രഹസ്ഥലം സന്ദർശിച്ചു.
വൈക്കം സത്യാഗ്രഹത്തിനോട് ശ്രീനാരായണഗുരുവിന്റെ പ്രതികരണം: നിരോധനമുള്ള വഴിയിൽ പ്രവേശിച്ച് പ്രത്യാഘാതം നേരിടുക. അടിച്ചാൽ തിരിച്ചടിക്കരുത്. പക്ഷേ മുൻപിൽ ഒരു മതിലുണ്ടെങ്കിൽ അത് ചാടിക്കടക്കുക. ക്ഷേത്രത്തിലെ നിവേദ്യം കഴിക്കുക, പന്തിഭോജനത്തിൽ ഏവർക്കുമൊപ്പം ഇരിക്കുക.
ശ്രീനാരായണഗുരുവിന്റെ വൈക്കത്തുള്ള വെല്ലൂർ മഠം സത്യാഗ്രഹ ആശ്രമമാക്കി.
സവർണ്ണരുടെ പിന്തുണയും വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിന് ആവശ്യമാണെന്ന് ഗാന്ധിജി നിർദ്ദേശിച്ചു.
തുടർന്ന് മന്നത്ത് പത്മനാഭൻ, S പത്മനാഭമേനോൻ, SK നാരായണപിള്ള എന്നിവരുടെ നേതൃത്വത്തിൽ 500 പേരടങ്ങിയ സവർണ്ണ പദയാത്ര, 1924 Nov.1ന് വൈക്കം മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു.
അന്ന് തന്നെ ശുചീന്ദ്രത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പെരുമാൾനായിഡു,ശിവതാണുപിള്ള എന്നിവർ നയിച്ച മറ്റൊരു ജാഥ എത്തി.
രണ്ട് ജാഥകളും തലസ്ഥാനത്ത് സന്ധിച്ച് 25000 സവർണ്ണർ ഒപ്പിട്ട മെമ്മോറാണ്ടം റീജന്റ് സേതുലക്ഷ്മീഭായിക്ക് സമർപ്പിച്ചു.വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികൾ ജാതിമത ഭേദമന്യെ സകലർക്കും തുറന്ന് കൊടുക്കണമെന്നതായിരുന്നു മെമ്മോറാണ്ടത്തിലെ ഉള്ളടക്കം.
റാണി ഇത് നിയമനിർമ്മാണ സഭയ്ക്ക് വിട്ടു. N കുമാരൻ അവതരിപ്പിച്ച ഈ പ്രമേയം പക്ഷേ പരാജയപ്പെട്ടു.
പിന്നീട് വൈക്കത്തെ പ്രമാണിമാരുടെ നേതാവായ ഇണ്ടൻതുരുത്തിൽ നമ്പൂതിരിയുടെ നേതൃത്വത്തിൽ, വൈക്കം ക്ഷേത്രപരിസരത്ത് വച്ച് അവർണ്ണരെ ക്രൂരമായി മർദ്ദിച്ചു.
തിരുവല്ല ചിറ്റേടത്ത് ശങ്കുപ്പിള്ളയെ മർദ്ദിച്ച് കൊന്നു. ഇദ്ദേഹമാണ് വൈക്കം സത്യാഗ്രഹത്തിലെ ആദ്യ രക്തസാക്ഷി.
1925 march 10 ന് മഹാത്മാഗാന്ധി വൈക്കം സന്ദർശിച്ചു.ഇതോടെ സമരത്തിന് ദേശീയശ്രദ്ധ കൈവന്നു.
പ്രമാണിനേതാവായ വൈക്കം ഇണ്ടത്തുരുത്തി നമ്പൂതിരിയുമായി ഗാന്ധി ചർച്ച നടത്തിയെങ്കിലും പ്രമാണിമാർ വഴങ്ങിയില്ല.
തുടർന്ന് സത്യാഗ്രഹം ശക്തമായി. സത്യാഗ്രഹികൾക്കെതിരെയുള്ള സവർണ്ണരുടെ അക്രമവും വർദ്ധിച്ചു.
സത്യാഗ്രഹികൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് അറുതി വരുത്തണമെന്ന് ഗാന്ധി തിരു.പോലീസ് കമ്മീഷണർ WH പിറ്റിനോട് അഭ്യർത്ഥിച്ചു.
ഒടുവിൽ 1924 ഫെബ്രുവരിയിലെ നിരോധനാജ്ഞ പിൻവലിക്കാമെന്ന് സർക്കാരും, എങ്കിൽ സത്യാഗ്രഹം നിർത്താമെന്ന് ഗാന്ധിജിയും സമ്മതിച്ചു.
1925 നവംബർ 23ന് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെയുള്ള 3 വീഥികൾ എല്ലാവർക്കുമായി തുറന്നു കൊടുത്തു.അങ്ങനെ 20 മാസം നീണ്ട വൈക്കം സത്യാഗ്രഹത്തിന് (603 Days) അവസാനമായി.
എന്നാൽ കിഴക്കേനടയിലുള്ള വഴി അവർണ്ണർക്ക് തുറന്ന് കിട്ടാൻ 1936ലെ ക്ഷേത്രപ്രവേശന വിളംബരം വരെ കാത്തിരിക്കേണ്ടി വന്നു.
1853ല് തന്നെ ആറാട്ടുപുഴ വേലായുധപ്പണിക്കര് ജാതിവിലക്കു ലംഘിച്ച് വൈക്കം ശിവക്ഷേത്രത്തിനുള്ളില് കടന്നുകയറി ക്ഷേത്രരീതികള് മനസ്സിലാക്കി.
വൈക്കം സത്യാഗ്രഹം ആരംഭിച്ച 1924ലാണ് '99ലെ' വെളളപ്പൊക്കം ഉണ്ടായത്.
വെണ്മലൈനാട് എന്നറിയപ്പെട്ടിരുന്ന പഴയ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു പുരാതനകാലത്ത് വൈക്കം. വെണ്മലൈനാട് പിന്നീട് വടക്കുംകൂര്, തെക്കുംകൂര് എന്ന് രണ്ടായി പിരിഞ്ഞപ്പോള് വൈക്കം വടക്കുംകൂര് രാജവംശത്തിന്റെ അധികാരത്തില്പ്പെട്ട പ്രദേശമായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ