വാഗ്ഭടാനന്ദൻ(1885-1939)


വാഗ്ഭടാനന്ദൻ(1885-1939)

ഇരുപതാം ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ ആത്മീയാചാര്യന്മാരിൽ ഒരാളാണു് വാഗ്ഭടാനന്ദൻ.കേരളമെങ്ങും മതാന്ധതക്കും അനാചാരങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ പ്രവർത്തിച്ചു. പൂജാദികർമ്മങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്തു.

ജന്മസ്ഥലം : പാട്യം, കണ്ണൂർ

യഥാർത്ഥ നാമം
വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ

വി കെ ഗുരു ബാലഗുരു എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്
ഗുരു
ബ്രഹ്മാനന്ദ ശിവയോഗി

വാഗ്ഭടാനന്ദ എന്ന പേര് നൽകിയത്
ബ്രഹ്മാനന്ദ ശിവയോഗി

സാമൂഹിക പ്രവർത്തനങ്ങൾക്ക് വാഗ്ഭടാനന്ദൻ മാതൃകയാക്കിയത്
രാജാ റാം മോഹൻറായ്

വാഗ്ഭടാനന്ദൻറെ പ്രധാന പ്രവർത്തന മേഖല
മലബാർ

ആത്മവിദ്യാ സംഘം എന്ന സംഘടന സ്ഥാപിച്ചത്
വാഗ്ഭടാനന്ദൻ

ആത്മവിദ്യാ സംഘത്തിൻറെ മുഖപത്രം
അഭിനവ കേരളം

ആത്മവിദ്യാ കാഹളം, ശിവയോഗി വിലാസം എന്നീ മാസികകൾ ആരംഭിച്ചത്
വാഗ്ഭടാനന്ദൻ

"ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ" എന്ന് ആഹ്വാനം ചെയ്തത്
വാഗ്ഭടാനന്ദൻ

"ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ" എന്ന് അച്ചടിച്ച മാസിക
ആത്മ വിദ്യാ കാഹളം

ഭയകൗടില്യ ലോഭങ്ങൾ വളർക്കിലൊരു നാടിനെ എന്ന മുഖകുറിപ്പോടെ പ്രസിദ്ധീകരിച്ച പത്രം 
സ്വദേശാഭിമാനി 

ജാതി വ്യവസ്ഥ ഹിന്ദുമതത്തിൻറെ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരാണെന്ന് പ്രഖ്യാപിച്ച പരിഷ്‌കർത്താവ്
വാഗ്ഭടാനന്ദൻ

വാഗ്ഭടാനന്ദൻ കോഴിക്കോട് കാരപ്പറമ്പിൽ സ്ഥാപിച്ച സംസ്കൃത പഠനകേന്ദ്രം
തത്ത്വപ്രകാശിക

"ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം" എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്
വാഗ്ഭടാനന്ദൻ

ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി

കേരളത്തിലെ ഒരു പ്രമുഖ സഹകരണ സ്ഥാപനമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി. 1925 ൽ വാഗ്ഭടാനന്ദനാണ് ഇതാരംഭിച്ചത്. വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തനങ്ങൾ നടന്നു. ആത്മവിദ്യാസംഘം രൂപീകരിച്ചു. എന്നാൽ സാമൂഹിക പരിഷ്കരണത്തിനായി പ്രവർത്തിച്ച ഈ സംഘടനക്കെതിരെ ജന്മിമാർ ഒന്നിക്കുകയും ആത്മവിദ്യാസംഘത്തിൽ പ്രവർത്തിച്ചിരുന്നവർക്ക് ജോലി നിഷേധിക്കുകയും ചെയ്തു. സംഘത്തിൽ പ്രവർത്തിക്കുന്നവരുടെ മക്കളെ സ്കൂളിൽ പോലും കയറ്റാതായി. ഇതിനെതിരായി സംഘം 1924ൽ കാരക്കാട്ട് ആത്മവിദ്യാസംഘം എൽ.പി.സ്കൂൾ എന്ന വിദ്യാലയമാരംഭിച്ചു. ജോലിയില്ലാതായവർ ഊരാളുങ്കലിൽ കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം രൂപീകരിച്ചു. അംഗങ്ങൾക്കെല്ലാം ഭക്ഷണം നൽകുന്നതിന് ഊരാളുങ്കൽ ഐക്യനാണയസംഘം എന്നൊരു കാർഷക ബാങ്ക് കൂടി ഇവർ ആരംഭിച്ചു. ഐക്യനാണയസംഘമാണ് പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയായി രൂപാന്തരപ്പെട്ടത്.

രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതാര്
വാഗ്ഭടാനന്ദൻ

രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതെവിടെ
കല്ലായി, കോഴിക്കോട്

വാഗ്ഭടാനന്ദൻ ആരംഭിച്ച മാഗസിൻ
ശിവയോഗവിലാസം

വാഗ്ഭടാനന്ദൻ ആരംഭിച്ച മാസിക
യജമാനൻ

നിർഗുണോപാസന അഥവാ വിഗ്രഹം ഇല്ലാത്ത ആരാധന പ്രചരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ്

കോഴിക്കോട് പ്രീതിഭോജനം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ്

എട്ടേ മട്ട് എന്ന ദുരാചാരത്തിനെതിരെ ശബ്ദമുയർത്തിയ സാമൂഹിക പരിഷ്‌കർത്താവ്
കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ നവോത്ഥാന നായകൻ

വാഗ്ഭടാനന്ദൻ ആരുടെ ശിഷ്യനായിരുന്നു ? 
A )ശ്രീ നാരായൺ ഗുരു B )ചട്ടമ്പി സ്വാമികൾ C )ബ്രഹ്മാനന്ദ ശിവയോഗി D )കെ.അയ്യപ്പൻ




അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ