ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ

 ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ

 

സർദാർവല്ലഭായിപട്ടേൽ    

ജനനം : ഒക്ടോബർ 31 1875                                                                                     
മരണം : ഡിസംബർ 15 1950
വല്ലഭായ് പട്ടേലിന് 'സർക്കാർ' എന്ന ബഹുമതി നൽകിയത് -ഗാന്ധിജി


പട്ടേൽ ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്ന പേരിലും അറിയിപ്പെടുന്ന


ശിഥിലമായി കിടന്നിരുന്ന സ്വതന്ത്ര ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകിയത് പട്ടേലായിരുന്നു

565 ഓളം സ്വയംഭരണാവകാശമുള്ള നാട്ടുരാജ്യങ്ങളെ നയതന്ത്രം കൊണ്ട് പട്ടേൽ ഇന്ത്യാ യൂണിയന്റെ കൊടിക്കീഴിൽ കൊണ്ടു വന്നു

വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസമായി കൊണ്ടാടുന്നു


ഇന്ത്യാ വിഭജനത്തിനുശേഷം, പഞ്ചാബിലേയും, ഡൽഹിയിലേയും അഭയാർതാഥികളെ പുനരധിവസിപ്പിക്കുക എന്ന ചുമതല
ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും, പിന്നീട് ആഭ്യന്തര മന്ത്രിയും ആയ പട്ടേലിനായിരുന്നു 


ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന
പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു പട്ടേൽ  
  • 1950 ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം
അഭിസംബോധന ചെയ്യപ്പെട്ടു.

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി ആയിരുന്നുവല്ലഭഭായി പട്ടേൽ 



ഇന്ത്യയുടെ ആഭ്യന്തരകാര്യ വകുപ്പു മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്

1991 ൽ മരണാനന്തര ബഹുമതിയായി ഭാരത് രത്ന സമ്മാനിച്ചു

ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ് ഗ്രാമത്തിൽ ജനിച്ച് പട്ടേൽ, വിദ്യാഭ്യാസത്തിനു ശേഷം അഭിഭാഷകനായി
ജോലി നോക്കിയിരുന്നു

ബ്രിട്ടീഷ് രാജിന്റെ കാടൻ നിയമങ്ങൾക്കെതിരേ, അദ്ദേഹം ഗുജറാത്തിലെ കർഷകരെ സംഘടിപ്പിച്ചു. ബ്രിട്ടീഷുകാർക്കെതിരേ
സമരം ചെയ്യാൻ നിസ്സഹകരണത്തിന്റേയും, അഹിംസയുടേയും മാർഗ്ഗമാണ് പട്ടേൽ സ്വീകരിച്ചിരുന്നത്.

ഇദ്ദേഹത്തിന്റെ കാലത്തേ പ്രധാന സൈനിക നടപടിയായിരുന്നു -ഓപ്പറേഷൻ പോളോ





അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ