ANSWER KEY 45

 Ayurveda Therapist  (NCA M) -Idukki -Indian System of Medicine
  Date of Test : 06/04/2019  Question Code : 019/2019 

1. ഇന്ത്യയുടെ ഏറ്റവും വലിയ ഭൂപ്രകൃതി വിഭാഗം ഏത്? 
(A) ഉത്തരപർവ്വത മേഖല 
(B) ഉത്തര മഹാസമതലം 
(C) ഉപദ്വീപീയ പീഠഭൂമി 
(D) തീരസമതലങ്ങൾ 

2. ചുവടെ നൽകിയിട്ടുള്ളതിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദി ഏത്? 
(A) മഹാനദി 
(B) താപ്തി 
(C) കാവേരി 
(D) കൃഷ്ണ 

3. ഇന്ത്യയുടെ വടക്കു-തെക്ക് നീളം എത്രയാണ്? 
(A) 2933 കി.മീ.. 
(B) 2400 കി.മീ. 
(C) 3214 കി.മീ
(D) 3100 കി.മീ. 

4.2011-ലെ സെൻസസ് പ്രകാരം സാക്ഷരതയിൽ 2-ാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? 
(A) മിസോറം 
(B) കേരളം 
(C) ത്രിപുര 
(D) മഹാരാഷ്ട 

5. ചുവടെ നൽകിയിട്ടുള്ളതിൽ തദ്ദേശസ്വയംഭരണ സ്ഥാപനം ചുമത്തുന്ന നികുതി ഏത്? 
(A) എക്സൈസ് ഡ്യൂട്ടി 
(B) സേവന നികുതി 
(C) വിനോദ നികുതി 
(D) മൂല്യ വർദ്ധിത നികുതി 

6. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനപുനസംഘടനാ കമ്മീഷനിലെ മലയാളി അംഗം ആരായിരുന്നു? 
(A) കാവാലം മാധവപ്പണിക്കർ 
(B) ചേറ്റൂർ ശങ്കരൻ നായർ 
(C) വി.പി. മേനോൻ 
(D) എ.കെ. ഗോപാലൻ 

7. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന നവംബർ 11 ആരുടെ ജന്മദിനമാണ്? 
(A) ഡോ. കെ. രാധാകൃഷ്ണൻ 
(B) മൗലാനാ അബ്ദുൾ കലാം ആസാദ് 
(C) ജവഹർലാൽ നെഹ്റു 
(D) ഡോ. രാജേന്ദ്രപ്രസാദ് 

8. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു? 
(A) വേവൽ പ്രഭു 
(B) കഴ്സൺ പ്രഭു 
(C) ഇർവ്വിൻ പ്രഭു 
(D) മൗണ്ട് ബാറ്റൺ പ്രഭു 

9. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം ഏത്? 
(A) എക്കൽ മണ്ണ് 
(B) ചെമ്മണ്ണ് 
(C) മണൽ മണ്ണ് 
(D) ലാറ്ററൈറ്റ് മണ്ണ് 

10. ഏതു നദിക്കരയിലാണ് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയത്? 
(A) കരമനയാർ 
(B) നെയ്യാർ 
(C) പെരിയാർ 
(D) വാമനപുരം പുഴ 

11. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമൂഹ്യപരിഷ്കർത്താവ് ആര്? 
(A) സഹോദരൻ അയ്യപ്പൻ 
(B) ശ്രീനാരായണഗുരു 
(C) ചട്ടമ്പി സ്വാമികൾ 
(D) ബ്രഹ്മാനന്ദ ശിവയോഗി 

12. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യനേതാവ് ആര്? 
(A) ടി.കെ. മാധവൻ 
(B) കെ. കേളപ്പൻ 
(C) എ.കെ. ഗോപാലൻ 
(D) മന്നത്തു പത്മനാഭൻ 

13. തൃശ്ശൂരിൽ ഐക്യകേരള യോഗം നടന്ന വർഷം : 
(A) 1950 
(B) 1948
(C) 1956 
(D) 1946 

14. ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര്? 
(A) ഉള്ളൂർ എസ്. പരമേശ്വരയ്യർ 
(B) കുമാരനാശാൻ 
(C) സി.പി. രാമസ്വാമി അയ്യർ 
(D) എ.കെ. ഗോപാലൻ 

15. പുത്തൻപാന എന്ന കൃതി രചിച്ചതാര്? 
(A) കുറുമ്പൻ ദൈവത്താൻ
(B) കുര്യാക്കോസ് ഏലിയാസ് 
(C) അർണോസ് പാതിരി 
(D) പാമ്പാടി ജോൺ ജോസഫ് 

16. ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ആരാണ്? 
(A) ആന്റോണിയോ ഗട്ടേസ് 
(B) കോഫി അന്നൻ 
(C) ബാൻ കി മൃൺ 
(D) ബുട്രോസ് ഖാലി 

17. ജി.എസ്.ടി. ബിൽ പാസ്സാക്കിയ ആദ്യ നിയമസഭ : 
(A) ഗുജറാത്ത് 
(B) തമിഴ്നാട്
(C) കർണ്ണാടക 
(D) ആസ്സാം 

18. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ ഉയരം എത്ര? 
(A) 128 മീറ്റർ 
(B) 182 മീറ്റർ 
(C) 168 മീറ്റർ 
(D) 188 മീറ്റർ 

19. മികച്ച നയങ്ങൾക്കുള്ള ഓസ്കാർ എന്നറിയപ്പെടുന്ന ഫ്യൂച്ചർ പോളിസി പുരസ്കാരം 2018-ൽ ഐക്യരാഷ്ട്രസഭയിൽ നിന്നും ലഭിച്ച സംസ്ഥാനം : 
(A) ത്രിപുര 
(B) മഹാരാഷ്ട 
(C) മദ്ധ്യപ്രദേശ് 
(D) സിക്കിം 

20. ഇപ്പോഴത്തെ ഇന്ത്യയുടെ സോളിസിറ്ററി ജനറൽ ആയ വ്യക്തി : 
(A) രഞ്ജിത് കുമാർ 
(B) കെ.കെ. വേണുഗോപാൽ 
(C) തുഷാർ മേത്ത 
(D) മുഗുൾ റോത്തഗി 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ