അയ്യങ്കാളി


                  അയ്യങ്കാളി



ജനനം        - വെങ്ങാനൂർ (തിരുവനന്തപുരം)
പിതാവ്  - പെരുങ്കാട്ടുവിള  അയ്യൻ 
മാതാവ്   - മാല 
ഭാര്യ          - ചെല്ലമ്മ (കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മ) 
മക്കള്‍        - കെ. പൊന്നു, കെ. ചെല്ലപ്പന്‍ ,കെ. കൊച്ചുകുഞ്ഞ് ,കെ. തങ്കമ്മ ,
                      കെ. ശിവതാണു
                                                  
ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപിച്ചത്     
 - ഇന്ദിരാഗാന്ധി 

ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌കാരാൻ എന്ന് അയ്യങ്കാളിയെ വിശേഷിപിച്ചത്
 - ഇ . കെ നായനാർ 

 ആധുനിക ദളിതരുടെ പിതാവ് എന്നറിയപ്പെടുന്നത് 
    അയ്യങ്കാളി

അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് 
  ഗാന്ധിജി

സാധുജന പരിപാലന സംഘം സ്ഥാപിച്ചത് 
  അയ്യങ്കാളി

സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം 
   1907

സാധുജന പരിപാലന സംഘം, പുലയമഹാസഭ എന്ന് പേര് മാറ്റിയ വർഷം  
  1938

സാധുജന പരിപാലന സംഘത്തിൻറെ മുഖപത്രം 
സാധുജന പരിപാലിനി

ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ദളിതൻ 
 അയ്യങ്കാളി

അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം 
   1911

തിരുവിതാംകൂറിൽ ആദ്യ കർഷകത്തൊഴിലാളി പണിമുടക്ക് നയിച്ചത്  
  അയ്യങ്കാളി

തിരുവിതാംകൂറിൽ ആദ്യ കർഷകത്തൊഴിലാളി പണിമുടക്ക് അറിയപ്പെടുന്നത് 
 തൊണ്ണൂറാം ആണ്ട് സമരം (മലയാളവർഷം 1090 ഇൽ  നടന്നതിനാൽ)

തൊണ്ണൂറാം ആണ്ട് സമരം നടന്ന വർഷം 
  1915

ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം 
  തൊണ്ണൂറാം ആണ്ട് സമരം

അയ്യങ്കാളി പിന്നോക്ക ജാതിയിലെ കുട്ടികൾക്കായി സ്കൂൾ ആരംഭിച്ചത് 
   വെങ്ങാനൂരിൽ

അയ്യങ്കാളി വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം ആരംഭിച്ച വർഷം  
  1905

പിന്നോക്ക ജാതിയിലെ കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ് 
  ശ്രീമൂലം തിരുനാൾ (1914)

അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയതെവിടെയാണ് 
  വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

വില്ലുവണ്ടി സമരം നടത്തിയ വർഷം 
 1893 

അയ്യങ്കാളി കല്ലുമാല സമരം നടത്തിയതെവിടെയാണ് 
  പെരിനാട്, കൊല്ലം

അയ്യങ്കാളി കല്ലുമാല സമരം നടത്തിയ വർഷം  
  1915

"ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു" എന്ന് പറഞ്ഞതാര് 
  അയ്യൻ‌കാളി 

കൊച്ചി പുലയസഭ ആരംഭിച്ചതാര് 
  അയ്യങ്കാളി

അയ്യങ്കാളി സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ  
 ചിത്രകൂടം, വെങ്ങാനൂർ

കേരള SC\ST ഡെവലപ്പ്മെൻറ് കോർപ്പറേഷൻറെ ആസ്ഥാനമന്ദിരത്തിന്റെ പേര് 
 അയ്യൻ‌കാളി ഭവൻ

അയ്യങ്കാളി ഭവൻ സ്ഥിതിചെയ്യുന്നതെവിടെ 
  തൃശൂർ

അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിളിച്ചത് 
 ഇന്ദിര ഗാന്ധി

അയ്യങ്കാളി പ്രതിമ തിരുവനന്തപുരം കവടിയാർ അനാച്ഛാദനം ചെയ്തത് ആര്  
  ഇന്ദിരാ ഗാന്ധി

കേരള സർക്കാർ, അയ്യൻ‌കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം 
  2010

അയ്യങ്കാളിയുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് ഇറക്കിയ വർഷം  
   2002

അയ്യങ്കാളിയുടെ 152 ആം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി  
  നരേന്ദ്ര മോഡി (ന്യൂ ഡൽഹി)

1905 - വെങ്ങാനൂരിൽ കുടിപള്ളികൂടം
1907 - സാധുജന പരിപാലന സംഘo 
സാധു ജനപരിപാലിനി (മുഖ പത്രം)
പത്രാധിപർ - കാളിച്ചോതി കറുപ്പൻ
സാധുജന പരിപാലന യോഗംരൂപവത്കരിച്ചതോടെ ദളിതരുടെ അനിഷേധ്യനേതാവായിമാറി.
1911 - ശ്രീമൂലം പ്രജാസഭയിൽ അംഗമായി, 1911 ഡിസംബര്‍ 4 ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു
1912 - ഫെബ്രുവരി 7 ന് അയ്യങ്കാളി തന്റെ കന്നിപ്രസംഗം സഭയില്‍ നടത്തി. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്‍ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്.
1915 - കല്ലുമാല സമരം (പെരിനാട് ,കൊല്ലം )
പെരിനാട് ലഹള എന്നറിയപ്പെടുന്നു
സ്ത്രീകളുടെ, പ്രത്യേകിച്ച് അധ:സ്ഥിത സമുദായത്തിൽപ്പെട്ട സ്ത്രീകളുടെ പോരാട്ടങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് കല്ലുമാല സമരം. പുലയർ തുടങ്ങിയ അധ:സ്ഥിത വിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾ അവരുടെ ജാതി അടിമത്തത്തിന്റെ അടയാളമെന്ന രീതിയിൽ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തക്കൾ ആഭരണമായി ധരിക്കണമെന്ന നിർബന്ധം ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്നു. അയ്യൻകാളി നേതൃത്വം കൊടുത്ത കല്ലുമാല ബഹിഷ്കരണ സമരം ഈ ആചാരത്തിനെതിരെയുള്ള പോരാട്ടമായിരുന്നു
1915 - 90-)൦ മാണ്ട് ലഹള (കൊല്ല വര്ഷം 1090 )
പുലയ ലഹള , ഉരുട്ടമ്പലം ലഹള എന്നും അറിയപ്പെടുന്നു
1937 - ഗാന്ധിജി സന്ദർശിച്ചു (വെങ്ങാനൂർ )
1937 ജനവരി 14ന് ഗാന്ധിജി വെങ്ങാനൂരില്‍ നടത്തിയ പ്രസംഗത്തില്‍ പുലയരുടെ രാജാവെന്നാണ് അയ്യാന്‍കാളിയെ വിശേഷിപ്പിച്ചത്.
1938 - സാധുജന പരിപാലന സംഘo പേര് പുലയ മഹാ സഭ എന്നാക്കി                   1941 - മരണം


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ