3.11മൗലികാവകാശങ്ങൾ



മൗലികാവകാശങ്ങൾ 



സമത്വത്തിനുള്ള അവകാശം 14 - 18

സ്വാതന്ത്ര്യത്തിനുള്ള അവകാശം 19 - 22
ചൂഷണത്തിനെതിരായ അവകാശം 23 - 24
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം 29 - 30
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 32



ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?

മൗലികാവകാശങ്ങളെക്കുറിച്ച്

ഇന്ത്യയുടെ മാഗ്നാകാർട്ട, ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത്?
മൗലികാവകാശങ്ങൾ

ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്?

ഇപ്പോൾ എത്ര മൗലികാവകാശങ്ങളാണ് ഉള്ളത്?
6

സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി 
1978 ലെ 44 ആം ഭേദഗതി

മൗലികാവകാശമായിരുന്ന സ്വത്തവകാശത്തിൻറെ ഇപ്പോളത്തെ പദവി 
നിയമാവകാശം

ഭരണ ഘടനയുടെ ഏതു അനുച്ഛേദത്തിലാണ് സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നത്?
300 A

സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി 
മൊറാർജി ദേശായി (ജനത ഗവണ്മെന്റ്)

ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് ഇപ്പോൾ പ്രതിപാദിക്കുന്നത് 
12 (മുൻപ് മൂന്നാം ഭാഗത്തിൽ ആയിരുന്നു)

സമത്വത്തിനുള്ള അവകാശത്തെകുറിച്ച പരാമർശിക്കുന്ന അനുഛേദം?
അനുഛേദം 14 

നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്താവിക്കുന്ന അനുച്ഛേദം?
അനുച്ഛേദം 14

മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നീ വിവേചനങ്ങൾ പാടില്ലെന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം? 
അനുച്ഛേദം 15

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന അനുച്ഛേദം ?
അനുച്ഛേദം 15

സർക്കാർ ജോലികളിൽ അവസരസമത്വം നൽകുന്ന അനുച്ഛേദം?
അനുച്ഛേദം 16

തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്ന അനുച്ഛേദം? 
അനുച്ഛേദം 17

മഹാത്മാ ഗാന്ധി കീ ജയ് വിളിച്ചുകൊണ്ട് പാസാക്കിയ അനുച്ഛേദം? 
അനുച്ഛേദം 17 


അയിത്താചരണവുമായി ബന്ധപെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നത് ഏതു നിയമമനുസരിച്ചാണ്?

സിവിൽ അവകാശ സംരക്ഷണ നിയമം 

1995 ൽ പാർലമെന്റ് പാസ്സാക്കിയ അൺടച്ചബിലിറ്റി ഒഫൻസ് ആക്ടിനെ 1976 ൽ ബെഥാഗതി ചെയ്യുകയും പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ് ആക്ട് എന്ന് പുനർനാമകരണം ചെയ്തു. നിയമ ലംഘനത്തിന് 2 - 6 വര്ഷം വരെയാണ് ശിക്ഷ.


ബഹുമതികൾ, മിലിട്ടറി, അക്കാദമിക് ഒഴിച്ചുള്ള പദവി നാമങ്ങൾ നിരോധിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 18

ആറ് മൗലിക സ്വാതന്ത്ര്യത്തെ കുറിച്ചും, പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അനുച്ഛേദം 
അനുച്ഛേദം 19


മൗലിക സ്വാതന്ത്ര്യം

അഭിപ്രായ സ്വാതന്ത്ര്യം 
ആയുധങ്ങളില്ലാതെ സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം 
സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം 
സഞ്ചാര സ്വാതന്ത്ര്യം 
ഇന്ത്യയിലെവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം മാന്യമായ ഏതുതൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം മാന്യമായ ഏതു തൊഴിലുംചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം


ഫോർത്  എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?
പത്രമാധ്യമങ്ങൾ 

ഫോർത് എസ്റ്റേറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
എഡ്മണ്ട് ബുക്കർ 

പത്ര സ്വാതന്ത്ര്യം (പരോക്ഷമായി) ഉൾകൊള്ളുന്ന ഭരണഘടനാ വകുപ്പ്? 
അനുച്ഛേദം 19 (1) (a) 

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടലില്ലാതെ റദ്ദ് ആകുന്ന മൗലികാവകാശം?
 അനുച്ഛേദം 19

ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന അനുച്ഛേദം 
അനുച്ഛേദം 20

ക്രിമിനകൾ കേസുകളിൽ ഒരു വ്യക്തിയെ അയാൾക്കെതിരായി തെളിവ് നൽകുന്നതിന് പ്രേരിപ്പിക്കികൻ പാടില്ലെന്ന് അനുശാസിക്കുന്ന ഭരണഘടന വകുപ്പ്?
അനുച്ഛേദം 20 (3)

ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അനുച്ഛേദം 
അനുച്ഛേദം 21 

മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം 
അനുച്ഛേദം 21 

പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നത് കേരള ഹൈ കോടതി നിരോധിച്ചത് ഏത് അനുച്ഛേദപ്രകാരമാണ് 
അനുച്ഛേദം 21

6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം 
അനുച്ഛേദം 21 A

6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി 
86 ആം ഭേദഗതി (2002)

അടിയന്തിരാവസ്ഥ സമയങ്ങളിൽ പോലും റദ്ദു ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ 
അനുച്ഛേദം 20, 21

നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന, കരുതൽ തടങ്കലിനെ കുറച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം 
അനുച്ഛേദം 22

അനുച്ഛേദം 22 അനുസരിച്ച് ഒരാളെ അറസ്റ്റു ചെയ്താൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കേണ്ട സമയദൈർഘ്യം 
24 മണിക്കൂർ

കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്രകാലം വരെ തടവിൽ വെക്കാം 
മൂന്ന് മാസം

ചൂഷണം, അടിമത്തം നിരോധിക്കുന്ന അനുച്ഛേദം 
അനുച്ഛേദം 23

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ