3.10 constitution part 10 നാട്ടുരാജ്യങ്ങളുടെ ഏകീകരണം

നാട്ടുരാജ്യങ്ങളുടെ ഏകീകരണം
18-ആം നൂറ്റാണ്ടിൽ ബ്രിട്ടൻ ഇന്ത്യയിലെ അധീശശക്തിയാകുന്നതിന് നൂറ്റാണ്ടുകൾക്കുമുൻപേ, ഇന്ത്യയിൽ നിലനിന്നിരുന്നതും തുടർന്ന് 1940-കൾവരെ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കുവിധേയമായി രാജാക്കന്മാർ ഭരിച്ചിരുന്നതുമായ രാജ്യങ്ങളെയാണ് ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ എന്നു പറയുന്നത്

ഭരണഘടനാപരമായി നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷിന്ത്യയുടെ ഭാഗമോ നാട്ടുരാജ്യങ്ങളിലെ ജനങ്ങൾ ബ്രിട്ടീഷ് പ്രജകളോ ആയിരുന്നില്ല. എന്നാൽ ഇന്ത്യയുടെ പരമാധികാരശക്തി എന്ന നിലയിൽ ബ്രിട്ടീഷ് രാജാവിന്റെ മേൽക്കോയ്മയെ നാട്ടുരാജ്യങ്ങൾ അംഗീകരിച്ചിരുന്നു. ബ്രിട്ടീഷുകാർ നേരിട്ടു ഭരണം നടത്തിയിരുന്ന പ്രവിശ്യകളും (ബ്രിട്ടീഷിന്ത്യ) ബ്രിട്ടീഷ് അധീശത്വം സ്വീകരിച്ച നാട്ടുരാജ്യങ്ങളും (ഇന്ത്യൻ ഇന്ത്യ) ചേർന്നതായിരുന്നു സ്വാതന്ത്ര്യലബ്ധിയുടെ കാലത്തെ ഇന്ത്യ.

ബ്രിട്ടീഷിന്ത്യ വൈസ്രോയിയുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു. ഈ പ്രവിശ്യകളിൽപ്പെടാത്ത പ്രദേശങ്ങളെ ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങൾ എന്നാണ് വിളിച്ചത് (ചുരുക്കം ചില നാട്ടുരാജ്യങ്ങൾ ഒഴിച്ചാൽ ഭൂരിപക്ഷം നാട്ടുരാജ്യങ്ങളിലും സ്വേച്ഛാധിപത്യഭരണമാണ് നിലനിന്നിരുന്നത്). ബ്രിട്ടീഷിന്ത്യൻ പ്രവിശ്യകളുമായി ഇടകലർന്ന് കിടന്ന ഈ നാട്ടുരാജ്യങ്ങൾ വിസ്തൃതിയിലും ജനസംഖ്യയിലും വ്യത്യസ്തത പുലർത്തിയിരുന്നു. ഉദാഹരണത്തിന്, കാശ്മീർ, ഹൈദരാബാദ് തുടങ്ങിയ നാട്ടുരാജ്യങ്ങൾ ഫ്രാൻസിനെക്കാൾ വലുതായിരുന്നപ്പോൾ ബിൻബാറി എന്ന നാട്ടുരാജ്യത്തിന്റെ വിസ്തീർണം കേവലം 14 ഏക്കർ മാത്രമായിരുന്നു.

1947 ആഗസ്റ്റ്‌ 15-ന് ഇന്ത്യൻ ഡൊമിനിയനും പാകിസ്താൻ ഡൊമിനിയനും സ്ഥാപിക്കപ്പെടുന്നതിന് സഹായകരമായ ഇന്ത്യൻ സ്വാതന്ത്ര്യനിയമം ബ്രിട്ടീഷ് പാർലമെന്റ് 1947 ജൂലൈ 8-ന് പാസ്സാക്കി. ഇതിലെ പ്രധാന വ്യവസ്ഥയനുസരിച്ച് അധികാരകൈമാറ്റത്തിനു നിശ്ചയിച്ച ആഗസ്റ്റ് 15-നുതന്നെ ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ മേൽ ചക്രവർത്തിക്കുണ്ടായിരുന്ന അധീശാധികാരവും ഇല്ലായിത്തീരുന്നതാണ്. സാങ്കേതികമായി പറഞ്ഞാൽ ആഗസ്റ്റ് 15-ന് നാട്ടുരാജ്യങ്ങൾ സ്വതന്ത്രരാവുന്നതാണ്. നാട്ടുരാജ്യങ്ങൾ സ്വതന്ത്രരാവുന്ന അതിസങ്കീർണമായ പ്രശ്നത്തെ സമർഥമായി കൈകാര്യം ചെയ്തത് സ്റേറ്റ്സ് ഡിപ്പാർട്ടുമെന്റിന്റെ ചുമതല വഹിച്ച സർദാർ പട്ടേലും അതിന്റെ സെക്രട്ടറി വി.പി. മേനോനുമാണ്.

ചില നാട്ടുരാജ്യങ്ങളൊഴികെ മറ്റെല്ലാം സംയോജന നിയമമനുസരിച്ച് ഇന്ത്യൻ യൂണിയനിൽ ചേർന്നു. തിരുവിതാംകൂർ, ഇൻഡോർ, ഭോപ്പാൽ, ഹൈദരാബാദ്, ജുനഗഡ്, കാശ്മീർ എന്നീ രാജ്യങ്ങളാണ് ലയനക്കരാറിൽനിന്നും വിട്ടുനിന്നത്. അവസാനം ആഗസ്റ്റ് 15-ന് മുൻപ് ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ ഇൻഡോർ, ഭോപ്പാൽ, ജോധ്പൂർ, തിരുവിതാംകൂർ എന്നീ രാജ്യങ്ങൾ തയ്യാറായി.

ജുനഗഡ്, കാശ്മീർ, ഹൈദരാബാദ് എന്നീ നാട്ടുരാജ്യങ്ങൾ മാത്രമാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഇന്ത്യയിൽ ലയിക്കാതെ അവശേഷിച്ചത്. ഭൂമിശാസ്ത്രപരമായി പാകിസ്താനിൽ നിന്നും അകന്നു കിടന്ന ജുനഗഡിനെ പാകിസ്താനിൽ ലയിപ്പിക്കാൻ അവിടത്തെ നവാബ് തീരുമാനിച്ചെങ്കിലും, ഇതിനെതിരെയുണ്ടായ ജനരോഷത്തിന്റെ പശ്ചാത്തലത്തിൽ നവാബ് പാകിസ്താനിലേക്ക് പലായനം ചെയ്തതോടുകൂടി ജുനഗഡ് ഇന്ത്യയിൽ ലയിച്ചു.

സ്വതന്ത്രരാജ്യമായി നിൽക്കാൻ താത്പര്യം പ്രകടിപ്പിച്ച ഹൈദരാബാദിനെ സൈനിക നടപടിയിലൂടെയാണ് ഇന്ത്യൻ യൂണിയനിൽ ചേർത്തത്. 1948-ലുണ്ടായ പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ലയിപ്പിച്ചുകൊണ്ടുള്ള കരാറിൽ കാശ്മീർ രാജാവ് ഒപ്പുവച്ചു.

ഭൂരിപക്ഷം നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചതോടെ ഇന്ത്യയുടെ ഏകീകരണം പൂർത്തിയാവുകയും ഇന്ത്യാചരിത്രത്തിലെ ഒരു പുതിയ യുഗം ആരംഭിക്കുകയും ചെയ്തു. ഇന്ത്യൻ യൂണിയനുമായുള്ള നാട്ടുരാജ്യങ്ങളുടെ ലയനം ഇന്ത്യാചരിത്രത്തിലെ യഥാർഥ രക്തരഹിത വിപ്ലവമെന്നാണ് വിശേഷിക്കപ്പെട്ടത്. വിഭജനം ഇന്ത്യയുടെ ആത്മാവിൽ ഏല്പിച്ച ആഘാതത്തിൽനിന്നും ഒരു പരിധിവരെ മോചനംനേടാൻ ലയനത്തിലൂടെ രാജ്യത്തിനു കഴിഞ്ഞു.

സ്വാതന്ത്ര്യം കിട്ടുമ്പോൾ എത്ര നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു ?
562

ആദ്യത്തെ കേന്ദ്ര മന്ത്രി സഭയിൽ സംസ്ഥാങ്ങളുമായി ബന്ധപ്പെട്ടുള്ള വകുപ്പ് കൈകാര്യം ചെയ്തത് ആര് ?
സർദാർ വല്ലഭായ് പട്ടേൽ

 നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ കൈക്കൊണ്ട ധീരമായ നടപടികളിലൂടെ ഇന്ത്യയുടെ ഉരുകുമനുഷ്യൻ എന്നു അറിയപെട്ടതാര്
സർദാർ വല്ലഭായ് പട്ടേൽ

• നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിന്റെ വലം കൈ ആയി പ്രവർത്തിച്ച മലയാളി ആര് ?
വി. പി. മേനോൻ
•ഇന്ത്യൻ നാട്ടുരാജ്യവകുപ്പിന്റെ സെക്രട്ടറി ആയി പ്രവർത്തിച്ചത് ആര് ?
വി പി മേനോൻ
• ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്ന ദിവസം മുതൽ തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യം ആവുമെന്ന് 1947 ജൂൺ 11ന് പ്രഖ്യാപിച്ച ദിവാൻ ആര് ?
സർ സി പി രാമസ്വാമി അയ്യർ
• ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യ നാട്ടുരാജ്യം ഏത് ?
ഭാവ്നഗർ
 1947 ഓഗസ്റ്റ് 15 ന് ശേഷവും ഇന്ത്യൻ യൂണിയനിൽ ചേരാതിരുന്ന നാട്ടുരാജ്യം ഏത് ?
ജുനഗഡ്, ഹൈദരാബാദ്, കശ്മീർ
• ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയോട് കൂട്ടിച്ചേർക്കപെട്ട നാട്ടുരാജ്യം ഏത് ?
ജുനാഗഢ്
• സ്വാതന്ത്ര്യനന്തര ഇന്ത്യയുടെ എറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു ?
ഹൈദരാബാദ്

• ഹൈദരാബാദിനെ വരുതിയില് ആക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ നീക്കം എങ്ങനെ അറിയപ്പെടുന്നു ?
ഓപ്പറേഷൻ പോളോ
. ഹൈദരാബാദിനെ വരുതിയിൽ ആക്കാൻ ഇന്ത്യൻ സേന നടത്തിയ നീക്കത്തെ പോലീസ് നടപടി എന്ന് വിശേഷിപ്പിച്ചത് ആര് ?
സർദാർ വല്ലഭായ്‌ പട്ടേൽ
.കശ്‍മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന കരാറിൽ ഒപ്പുവെച്ചത് എന്ന് ?
1947 ഒക്ടോബർ 26
. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയൻ ൽ ചേർത്തത് എന്ന് ?
1947 സെപ്റ്റംബർ 17
. കശ്‍മീരിനെ ഇന്ത്യയോട് ചേർക്കാൻ തീരുമാനിച്ച രാജാവാര് ?
ഹരിസിങ്
. കശ്‍മീരിലെ നാഷണൽ കോൺഫെറെൻസിന്റെ നേതാവ് ആരായിരുന്നു ?
ഷെയ്ഖ് അബ്‌ദുള്ള

.1947ൽ ഒക്ടോബറിൽ കശ്‍മീരിലേക് നുഴഞ്ഞു കയറിയ പാകിസ്താനിലെ ഗോത്ര വിഭാഗമേത് ?
പത്താൻ ഗോത്രക്കാർ
. 1947ൽ പാകിസ്ഥാൻ കയ്യടിക്കിയ കശ്‍മീരിന്റെ പ്രദേശങ്ങൾ എങ്ങനെ അറിയപ്പെടുന്ന ?
പാക് അധിനിവേശ കശ്മീർ

ഹൈദരാബാദ് നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിനായി നടത്തിയ നടപടിയുടെ പേര്: -
(എ) ഓപ്പറേഷൻ പോളോ(ബി) ഓപ്പറേഷൻവിജയ്
(സി) ഓപ്പറേഷൻ ബ്ലൂസ്റ്റാർ
(ഡി) ഓപ്പറേഷൻ ഗംഭീർ

സ്വാതന്ത്രാനന്തര ഇന്ത്യയിൽ നാട്ടുരാജ്യ സംയോജനത്തിനായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി ആര് ? 
(A) വി. പി. മേനോൻ 
(B) വി. കെ. കൃഷ്ണ മേനോൻ 
(C) ചേറ്റൂർ ശങ്കരൻ നായർ 
(D) സർദാർ വല്ലഭായ് പട്ടേൽ

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സർദാർ വല്ലഭായി പട്ടേലിനെ സഹായിച്ച മലയാളി ആരാണ്? 
(A) കെ.കേളപ്പൻ. 
(B) വി.പി.മേനോൻ.
ഏ.കെ.പിള്ള. 
(D) ടി.കെ.മാധവൻ

ഇന്ത്യൻ യുണിയനിൽ ചേർ ന്ന ആദ്യത്തെ നാട്ടുരാജ്യം?
(a) സത്താറ
(b) അവധ്
(c) ഇൻഡോർ
(d) ഭാവ്നഗർ.

 


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ