കുട്ടികളുടെ അവകാശങ്ങൾ


കുട്ടികളുടെ അവകാശങ്ങൾ 

 
*പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ
 അവകാശ നിയമം (Right to Education Act)
 നിലവിൽ വന്നത് - 2010 ഏപ്രിൽ 1 .

*കമ്മീഷൻസ് ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് 
റൈറ്സ് ആക്ട് പാസാക്കിയത് -2005 .

*നാഷണൽ കമ്മീഷൻസ് ഫോർ പ്രൊട്ടക്ഷൻ 
ഓഫ് ചൈൽഡ് റൈറ്സ് (NCPCR) നിലവിൽ വന്നത്
 -2007 മാർച്ച്.

*18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ 
സംരക്ഷണത്തിനു വേണ്ടിയുള്ള സ്ഥാപനമാണ്.
-NCPCR

*NCPCR ന്റെ പ്രഥമ അധ്യക്ഷ
 -ശാന്താ  സിൻഹ .

*NCPCR ന്റെ നിലവിലെ  അധ്യക്ഷൻ
 -പ്രിയാഗ് കനുൻഗോ.

*ചൈൽഡ് ലേബർ (പ്രൊഹിബിഷൻ & റെഗുലേഷൻ
ആക്ട് പാസാക്കിയത് -1986 .

*ഫാക്ടറീസ് ആക്ട് പാസാക്കിയത് -1948
 ( പ്രസ്തുത നിയമത്തിൽ 14 വയസ്സിൽ താഴെയുള്ള 
കുട്ടികൾ ഫാക്ടറി ജോലി ചെയ്യുന്നത് ഒഴിവാക്കിയിരുന്നു ).


*18 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗിക 
ചൂഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിനായിരുന്നു
കുട്ടികള്‍ രാജ്യത്തിന്‍റെ അമൂല്യമായ സമ്പത്തും ഭാവിയുടെ വാഗ്ദാനങ്ങളുമാണ്. എല്ലാ രാജ്യങ്ങളും കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഒട്ടനവധി പദ്ധതികളും പരിപാടികളുമാണ് ആസൂത്രണം ചെയ്യുന്നത്. കുട്ടികള്‍ക്കുവേണ്ടി മുതല്‍മുടക്കുന്നത് തീര്‍ച്ചയായും രാജ്യത്തിന്‍റെ ഭാവിയ്ക്ക് പ്രയോജനം ചെയ്യും. സുരക്ഷിതമായ ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. ഇന്‍ഡ്യന്‍ ഭരണഘടനയും ഐക്യരാഷ്ട്രസഭയും ഇത് ശരിവയ്ക്കുകയും ഇതിനായി നിയമനിര്‍മ്മാണങ്ങളും ഉടമ്പടികളും നടപ്പില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സാര്‍വ്വലൗകികമായി അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും ഇതിനായി ചൈല്‍ഡ്ലൈന്‍ നല്‍കുന്ന സേവനങ്ങള്‍ തിരിച്ചറിയാനും അവശ്യസന്ദര്‍ഭങ്ങളില്‍ കുട്ടികളെ സഹായിക്കുവാനും ഓരോ പൗരനും കടമയുണ്ട്
.
കുട്ടി - നിര്‍വ്വചനം
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ ആരാണ് കുട്ടി എന്ന് മനസ്സിലാക്കേണ്ടതുണ്ട്. 1989-ല്‍ ഐക്യരാഷ്ട്രസഭ രൂപീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ 18 വയസ്സിനു താഴെയുള്ള എല്ലാ മനുഷ്യരെയും കുട്ടികളായിട്ടാണ് നിര്‍വ്വചിച്ചിരിക്കുന്നത്. പല നിയമങ്ങളിലും കുട്ടിയുടെ പ്രായം വ്യത്യസ്തമായ രീതിയില്‍ നിര്‍വ്വചിച്ചിട്ടുണ്ട്.

കുട്ടികളുടെ അവകാശങ്ങള്‍
സുരക്ഷിത ബാല്യത്തിന് ഓരോ രാജ്യവും ഉറപ്പുവരുത്തേണ്ട അവകാശങ്ങളെക്കുറിച്ച് കുട്ടികളുടെ സാര്‍വ്വലൗകിക അവകാശ ഉടമ്പടി വ്യക്തമാക്കുന്നു. പ്രധാനമായും നാല് അവകാശങ്ങളാണവ. 1. അതിജീവനം(SURVIVAL) , 2. ഉന്നമനം (DEVOLOPMENT) 3. സംരക്ഷണം(PROTECTION) 4. പങ്കാളിത്തം(PARTICIPATION). 1992-ല്‍ ഭാരതം ഈ ഉടമ്പടി അംഗീകരിച്ചതിനാല്‍ത്തന്നെ നമ്മുടെ രാജ്യത്തിലെ കുട്ടികള്‍ക്ക് ഈ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ