ഫിഫ ഫുട്ബോൾ - G K
ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണ് ലോകകപ്പ് ഫുട്ബോൾ എന്ന് അറിയപ്പെടുന്നത്. 1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലും 1946-ലും ലോകകപ്പ് നടത്തിയിട്ടില്ല. 2018-ൽ റഷ്യയിൽ വെച്ച് നടന്നമത്സരത്തിൽ ഫ്രാൻസ് ആണ് ജേതാക്കളയാത്. 2022-ൽ ഖത്തറും, 2026 ലെ ലോകകപ്പിന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യങ്ങൾ ചേർന്ന് അതിഥ്യമരുളും. ആദ്യ മത്സരത്തിൽ വിജയി ഉറുഗ്വെ ആണ്. ഏറ്റവും കൂടുതൽ തവണ ലോക കപ്പ് നേടിയ ടീം ബ്രസീൽ ആണ്, 5 തവണ. 1966ലെ ലോകകപ്പ് മുതലാണ് ഭാഗ്യചിഹ്നങ്ങള്‍ അവതരിപ്പിച്ചു തുടങ്ങിയത്. വില്ലി മുതല്‍ സാബിവാക വരെയാണ് മുന്‍ ലോകകപ്പ് ചിഹ്നങ്ങൾ.
വില്ലി
1966ലെ ഇംഗ്ലണ്ട് ലോകകപ്പില്‍ അവതരിപ്പിച്ച ആദ്യ ഭാഗ്യമുദ്രയുടെ പേര് വേള്‍ഡ് കപ്പ് വില്ലി എന്നായിരുന്നു. ബ്രിട്ടന്റെ പതാക ധരിച്ച ഒരു സിംഹമായിരുന്നു വില്ലി.
അറ്റോ, കസ്, ആന്‍ഡ് നിക്ക്
2002 ലാണ് ലോകകപ്പ് ആദ്യമായി ഏഷ്യയിലേക്ക് വന്നപ്പോള്‍ കമ്പ്യൂട്ടറില്‍ ഉണ്ടാക്കിയെടുത്ത മൂന്ന് രൂപങ്ങളായിരുന്നു ഭാഗ്യ ചിഹ്നമായത്. അവരുടെ പേരാണ് അറ്റോ, കസ്, നിക്ക്. ഓറഞ്ചും പര്‍പ്പിളും നീലയും ആയിരുന്നു ഇവയുടെ നിറങ്ങള്‍.
ഗോലിയോ
2006ല്‍ ജര്‍മനിയില്‍ ഭാഗ്യചിഹ്നമായത് ഗോലിയോ എന്ന് പേരിട്ട സിംഹമായിരുന്നു. ജര്‍മനിയുടെ ജേഴ്സിയണിഞ്ഞ സിംഹത്തിനൊപ്പം സംസാരിക്കുന്ന ഒരു ഫുട്ബോളും.
സാക്കുമി
2010ല്‍ ലോകകപ്പ് ആദ്യമായി ആഫ്രിക്കയിലെത്തിയപ്പോഴാകട്ടെ ആഫ്രിക്കന്‍ കാടുകളില്‍ സുലഭമായ പുള്ളിപ്പുലിയായിരുന്നു ഭാഗ്യമുദ്ര. പച്ചത്തൊപ്പിയും സൗത്ത് ആഫ്രിക്ക എന്നെഴുതിയ കുപ്പായവും ധരിച്ച പുള്ളിപ്പുലിക്ക് സാക്കുമി എന്ന പേരും നല്‍കി.
ഫുലേക്കോ
2014ല്‍ ബ്രസീലില്‍ ലോകകപ്പ് എത്തിയപ്പോള്‍ ഉറുമ്പ് തീനി പോലെ ഒരു ജീവിയായിരുന്നു ഭാഗ്യമുദ്രയായത്. അതാണ് ഫുലേക്കോ. ബ്രസീല്‍ 2014 എന്നെഴുതിയ ഒരു കുപ്പായവും ഫുലേക്കാ ഇട്ടിരുന്നു.
സാബിവാക
2018 ൽ റഷ്യയുടെ സാബിവാക എന്നാണ് ചെന്നായയുടെ പേര്. ഗോളടിക്കുന്നവന്‍ എന്നാണ് റഷ്യന്‍ പേരായ സാബിവാകയുടെ അര്‍ഥം
വർഷം
|
വിജയിച്ച ടീം
|
ആതിഥേയർ
|
2018
|
ഫ്രാൻസ്
| റഷ്യ |
2014
|
ജർമ്മനി
| ബ്രസീൽ |
2010
|
സ്പെയിൻ
| സൗത്ത് ആഫ്രിക്ക |
2006
|
ഇറ്റലി
| ജർമ്മനി |
2002
|
ബ്രസീൽ
| സൗത്ത് കൊറിയ |
Q. 2018 ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരം നടന്ന രാജ്യം ഏത്?
(A) ബ്രസീൽ
(B) ആസ്ട്രേലിയാ
(C) റഷ്യ
(D) അമേരിക്ക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ