തേഭാഗ ഭൂസമരം INDIAN RENAISSANCE

തേഭാഗ ഭൂസമരം

1946-47കളിൽ അവിഭക്ത ബംഗാളിൽ നടന്ന കാർഷികത്തൊഴിലാളികളുടെ പ്രക്ഷോഭമാണ് തേഭാഗാ സമരം. തേഭാഗാ എന്നാൽ മൂന്നു ഭാഗം. ഭൂവുടമകൾ പരമ്പരാഗതമായി കുടിയാന്മാരിൽ നിന്ന് ഈടാക്കിയിരുന്ന രണ്ടിലൊന്ന് പാട്ടം മൂന്നിലൊന്നായി കുറക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഏതാണ്ട് ഇതേ സമയത്തുതന്നേ നടന്ന കാർഷിക പ്രക്ഷോഭങ്ങളാണ് ആന്ധ്രപ്രദേശിലെ തെലുങ്കാനാ സമരവും തിരുവിതാംകൂറിലെ പുന്നപ്ര-വയലാർ സമരവും. 


സമരസാഹചര്യം 

1764-ലെ ബക്സർ യുദ്ധത്തിനു ശേഷം ബംഗാൾ-ബീഹാർ പ്രവിശ്യകളിലെ നികുതി പിരിവിനുളള അധികാരം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ലഭിച്ചുവെങ്കിലും മുഗൾ വാഴ്ചക്കാലത്ത് നടപ്പിലിരുന്ന റവന്യു നിയമങ്ങളും ജമീന്ദാരി സമ്പ്രദായങ്ങളും കമ്പനി അതേ പടി തുടർന്നുകൊണ്ടു പോന്നു. എന്നാൽ കമ്പനിക്കു ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിനായി 1793-ൽ അന്നത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണാധികാരി കോൺവാലിസ് ശാശ്വത ഭൂനികുതി വ്യവസ്ഥ (Permanent Settelement) നടപ്പിലാക്കി. ഇതനുസരിച്ച് കൃഷിയിടങ്ങളുടെ വലിപ്പവും വളക്കൂറും വിളസാധ്യതകളും കണക്കിലെടുത്ത് കമ്പനി ഒരു നിശ്ചിത വാർഷിക കരം ജമീന്ദാർമാരിൽ ചുമത്തി.

16. തേഭാഗ സമരം നടന്നതെവിടെ? 
(A) ആന്ധാപ്രദേശ് 
(B) ബോംബ 
(C) ബംഗാൾ 
(D) ഡൽഹി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ