MALAYALAM PREVIOUS QUESTIONS 2 ANSWER KEY

LDC കൊല്ലം 2013

1. താഴെ തന്നിരിക്കുന്നതിൽ "കേവലക്രിയ' ഏത്?
a) നടത്തുന്നു
b) ഉറക്കുന്നു
c) കാട്ടുന്നു
d) എഴുതുന്നു
Ans:d) എഴുതുന്നു

2. താഴെ തന്നിരിക്കുന്നതിൽ "ആഗമസന്ധി'ക്കുദാഹരണമേത്?
a) വിണ്ടലം
b) അക്കാലം
c) തിരുവോണം
d) കണ്ടില്ല
Ans:c) തിരുവോണം

3. "അറിവിന്റെ കാര്യത്തിൽ അവർക്കു തമ്മിൽ അജഗജാന്തര വ്യത്യാസ മുണ്ട് ' വാക്യത്തിൽ തെറ്റായ പ്രയോഗം ഏത്?
a) അറിവിന്റെ കാര്യത്തിൽ
b) അജഗജാന്തരം
c) അജഗജാന്തര വ്യത്യാസം
d) ഉത്തരമില്ല
Ans:d) ഉത്തരമില്ല

4. ഇവയിൽ ശരിയായ പദമേത്?
a) അഥിതി
b) അതിഥി
c) അജ്ഞനം
d) അഞ്ചനം
Ans:b) അതിഥി

5. താഴെ തന്നിരിക്കുന്നതിൽ "വീണ' എന്നർത്ഥം വരുന്ന പദം ഏത്?
a) വല്ലരി
b) വല്ലവി
c) വല്ലകി
d) വല്ലന്തി
Ans: c) വല്ലകി

6. “അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?
a) ഒരു ദേശത്തിന്റെ കഥ
b) ഖസാക്കിന്റെ ഇതിഹാസം
c) നാലുകെട്ട്
d) ഉമ്മാച്ചു
Ans:b) ഖസാക്കിന്റെ ഇതിഹാസം

7. "സഞ്ജയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
a) എം.ആർ. നായർ
b) കുഞ്ഞനന്തൻ നായർ
c) കുഞ്ഞിരാമൻ നായർ
d) രമേശൻ നായർ
Ans:a) എം.ആർ. നായർ

8. 2012 ലെ "സരസ്വതി സമ്മാൻ' ലഭിച്ചത് ആർക്ക് ?
a) ഒ.എൻ.വി
b) ടി. പത്മനാഭൻ
c) എം. മുകുന്ദൻ -
d) സുഗതകുമാരി
Ans:d) സുഗതകുമാരി

9. "Slow and steady, wins the race' ഇതിന്റെ ശരിയായ തർജ്ജമ ഏത്?
a) എല്ലുമുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം
b) മടിയൻ മല ചുമക്കും
c) മടി കുടി കെടുത്തുന്നു
d) പയ്യെത്തിന്നാൽ പനയും തിന്നാം
Ans:d) പയ്യെത്തിന്നാൽ പനയും തിന്നാം

10. താഴെ തന്നിരിക്കുന്നതിൽ "വിതച്ചതേ കൊയ്യു' എന്നർത്ഥം വരുന്നത്
ഏത്?
a) As you sow so you reap
b) Many a mickle makes a muckle
c) A closed mouth catches no flies
d) No man can serve two masters

Ans:a) As you sow so you reap

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ