കാറ്റുകൾ
കാറ്റുകൾ
വർഷം മുഴുവനും നിശ്ചിത ദിശയിൽ വീശുന്ന കാറ്റ്
സ്ഥിരവാതങ്ങൾ or ആഗോളവാതങ്ങൾ.
സ്ഥിരവാതങ്ങളെ നിയന്ത്രിക്കുന്നത്
ആഗോളമർദ്ദമേഖലകൾ.
ഋതുഭേദങ്ങൾക്കനുസരിച്ച് ദിശാവ്യത്യാസമുണ്ടാകുന്ന കാറ്റുകൾ
കാലികവാതങ്ങൾ.
പകൽസമയം വീശുന്ന കാറ്റ്?
കടൽകാറ്റ്,താഴ്വരകാറ്റ്.
രാത്രിയിൽ വീശുന്ന കാറ്റ്?
കരക്കാറ്റ്,പർവ്വതകാറ്റ്.
ഏറ്റവും സ്ഥിരതയോടെ വീശുന്ന കാറ്റ്?
വാണിജ്യവാതങ്ങൾ.
30 ഡിഗ്രി അക്ഷാംശമേഖലയിൽ നിന്ന് 60 ഡിഗ്രി അക്ഷാംശമേഖലയിലേക്ക് വീശുന്ന കാറ്റ്?
പശ്ചിമവാതങ്ങൾ.
പ്രാദേശികമായ താപമർദ്ദവ്യത്യാസം കാരണമുണ്ടാകുന്ന കാറ്റ്?
പ്രാദേശികവാതങ്ങൾ.
അന്തരീക്ഷമർദ്ദത്തിന്റെ വ്യതിയാനമനുസരിച്ച് സ്ഥലകാലക്രമങ്ങൾ ഇല്ലാതെ ഉണ്ടാകുന്ന കാറ്റ്?
അസ്ഥിരവാതങ്ങൾ.
അലറുന്ന 40കൾ (roaring forties) എന്നറിയപ്പെടുന്ന കാറ്റ് ?
ദക്ഷിണഅക്ഷാംശത്തിലെ 35 ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയിൽ വീശുന്ന പശ്ചിമവാതങ്ങൾ.
ആർത്തലയ്ക്കുന്ന 50കൾ എന്നറിയപ്പെടുന്ന കാറ്റ്?
45 ഡിഗ്രിക്കും 55 ഡിഗ്രിക്കും ഇടയിൽ വീശുന്നവ.
അലമുറയിടുന്ന 60കൾ എന്നറിയപ്പെടുന്ന കാറ്റ്?
55 ഡിഗ്രിക്കും 65 ഡിഗ്രിക്കും ഇടയിൽ വീശുന്നവ.
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണകാറ്റ്
ലൂ.
സസ്യജാലങ്ങളെ ദോഷകരമായി ബാധിക്കുന്ന കാറ്റ്
മിസ്ട്രൽ.
മഞ്ഞ് തിന്നുന്നവൻ എന്നർത്ഥമുള്ള കാറ്റ്?
ചിനുക്ക്, റോക്കി പർവ്വതത്തിന്റെ കിഴക്കൻചരിവിൽ വീശുന്നു.
മുന്തിരി വിളയാൻ സഹായിക്കുന്ന കാറ്റ്?
ഫൊൻ
യൂറോപ്യൻ ചിനൂക്ക് വീശുന്നതെവിടെ?
ആൽപ്സ് പർവ്വതത്തിൽ
സഹാറാ മരുഭൂമിയിൽ വീശുന്ന ഉഷ്ണകാറ്റ്?
സിറാക്കോ
ദക്ഷിണാഫ്രിക്കയിലെ ചൂട് കാറ്റ് അറിയപ്പെടുന്നത്?
ബെർഗ്ഗ്.
ആൻഡീസിൽ വീശുന്ന കാറ്റ്?
സോൻഡ.
5 ഡിഗ്രിയിൽ രണ്ട് അർദ്ധഗോളങ്ങളിലും വീശുന്ന കാറ്റ്?
ഡോൾഡ്രംസ്.
പശ്ചിമബംഗാൾ,ബീഹാർ,അസം എന്നിവിടങ്ങളിൽ വീശുന്ന കാറ്റ് ?നോർവെസ്റ്ററുകൾ.
ബംഗാളിൽ നോർവെസ്റ്റർ അറിയുന്നത് ഏതു പേരിൽ?
കാൽവൈശാഖി.
കാറ്റിന്റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?
ബ്യൂഫർട്ട് സ്കെയിൽ.
കാറ്റിന്റെ വേഗതയും ദിശയും അളക്കാൻ ഉപയോഗിക്കുന്നത്
അനിമോമീറ്റര്‍
ഉത്തരാർദ്ധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയുടെ വലത്തേക്കും,ദക്ഷിണാർദ്ധഗോളത്തിൽ ഇടത്തേക്കും വീശുന്നു, ഇതിനെ പറയുന്ന പേര്?
ഫെറൽനിയമം
Q. ഉത്തരേന്ത്യൻ സമതലത്തിൽ മേയ് ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ്?
a. രം ഗോഷവർ
b. കാൽബൈശാഖി -
c. ലു
d. ചിനൂക്ക്
Chinuk veesunnath rocky parvatha nirayude kizhak bhagath kudeyalle
മറുപടിഇല്ലാതാക്കൂ