മലയാള പത്രങ്ങൾ



മലയാള പത്രങ്ങൾ 

രാജ്യസമാചാരം 

ഹെർമൻ ഗുണ്ടർട്ട് 1847 ൽ ആരംഭിച്ച രാജ്യസമാചാരം ആണ് മലയാളത്തിലെ ആദ്യ പത്രം. തലശ്ശേരിക്കടുത്തുള്ള ഇല്ലിക്കുന്നിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്. എട്ടു പേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്. പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്. ജോർജ്ജ് ഫ്രെഡെറിക് മുള്ളർ ആയിരുന്നു പ്രധാന പത്രാധിപർ. 

പശ്ചിമോദയം 
രാജ്യസമാചാരത്തിന്റെ ആരംഭത്തിനു തൊട്ടുപിന്നാലെ ഹെർമൻ ഗുണ്ടർട്ട് മറ്റൊരു മാസിക കൂടി പ്രസിദ്ധീകരണം ആരംഭിച്ചു. പാശ്ചാത്യവും പൗരസ്ത്യവുമായ വിജ്ഞാനശാഖകൾക്കു പ്രാധാന്യം നൽകി 1847 ഒക്ടോബറിൽ തുടങ്ങിവെച്ച ഈ മാസികയാണ് പശ്ചിമോദയം. ഫ്രെഡെറിക് മുള്ളർ തന്നെയായിരുന്നു ഔദ്യോഗികനിലയിൽ പത്രാധിപർ. 

ജ്ഞാനനിക്ഷേപം 
1848-ൽ ബെഞ്ചമിൻ ബെയ്ലി ആരംഭിച്ച ഒരു മാസികയാണ് ജ്ഞാനനിക്ഷേപം. മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറിയാണ്‌ ബെഞ്ചമിൻ ബെയ്‌ലി. കോട്ടയത്തെ ചർച്ച് മിഷനറി സൊസൈറ്റിയുടെ ഉടമസ്ഥതയിലാണ് ജ്ഞാനനിക്ഷേപം പ്രസിദ്ധീകരണം ആരംഭിച്ചത്. മലയാളത്തിലെ മൂന്നാമത്തെ പ്രസിദ്ധീകരണവും പ്രസ്സിൽ അച്ചടിച്ച ആദ്യ മലയാള പ്രസിദ്ധീകരണവും ജ്ഞാന നിക്ഷേപമാണ്. 

വിദ്യാസംഗ്രഹം
മലയാളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ പ്രസിദ്ധീകരണമാണ് വിദ്യാസംഗ്രഹം. കോട്ടയം സി.എം. എസ്. കോളേജിൽ നിന്ന് 1864 ലാണ് ഇത് പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ കോളേജ് മാസികയായിരുന്നു വിദ്യാസംഗ്രഹം. 

വെസ്റ്റേൺ സ്റ്റാർ
കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച വർത്തമാന പത്രം വെസ്റ്റേൺ സ്റ്റാർ ആയിരുന്നു. 1860 ൽ കൊച്ചിയിൽ നിന്നായിരുന്നു ഇത് പുറത്തിറക്കിയത്. ഈ വർത്തമാനപത്രം ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. 1864 ൽ കൊച്ചിയിൽനിന്ന് ഈ പത്രത്തിന്റെ മലയാളം എഡിഷൻ പശ്ചിമതാരക എന്ന പേരിൽ പ്രസിദ്ധീകരണമാരഭിച്ചു. 

മലയാളി 
തിരുവിതാംകൂറിലെ നായർ സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി 1886-ൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമാണ് മലയാളി. തിരുവതാംകൂറിലെ നായർ സമുദായ സംഘടനയായ "മലയാളി സഭ" യുടെ പ്രസിദ്ധീകരണമായിരുന്നു ഇത്. സി. കൃഷ്ണപിള്ളയായിരുന്നു പത്രത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് സി.വി. രാമൻപിള്ള മലയാളിയുടെ പത്രാധിപരായി ചുമതലയേറ്റു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസം ആദ്യമായി അച്ചടിച്ചുവന്നത് മലയാളിയിലാണ്.

ദീപിക 
മലയാളത്തിലെ ആദ്യത്തെ ദിനപത്രമാണ് ദീപിക. 1887 ലാണ് ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത്. നിധീരിക്കൽ മാണിക്കത്തനാർ എന്ന കത്തോലിക്കാ പുരോഹിതനാണ് ഒരു നൂറ്റാണ്ടിനു മുൻപ് നസ്രാണി ദീപിക എന്ന പേരിൽ ഈ പത്രം ആരംഭിച്ചത്. ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴക്കമേറിയ മലയാള പത്രം ദീപികയാണ്.

മലയാള മനോരമ
1890 ൽ കോട്ടയത്തുനിന്നാണ് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചത്. കോട്ടയം സി.എം.എസ് ഹൈസ്കൂളിൽ അസിസ്റ്റന്റ് മലയാളം മുൻഷിയായി പ്രവർത്തിച്ചിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ് മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകൻ. വായനക്കാരുടെ എന്നതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പ്രചാരമേറിയ മലയാള ദിനപത്രമാണ് മലയാള മനോരമ. ദീപിക കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രവും മലയാള മനോരമ തന്നെ. 

വിവേകോദയം
ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തിന്റെ മുഖപത്രമായി 1904 ലാണ് വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ചത്. കുമാരനാശാനായിരുന്നു ആദ്യകാല പത്രാധിപർ.

സ്വദേശാഭിമാനി 
1905 ൽ വക്കം അബ്ദുൽ ഖാദർ മൗലവിയാണ് സ്വദേശാഭിമാനി ദിനപത്രം സ്ഥാപിച്ചത്. 1906ൽ രാമകൃഷ്ണപിള്ള പത്രാധിപത്യം ഏറ്റെടുത്തു. സ്വദേശാഭിമാനിയിലൂടെ വിപ്ലവാത്മകമായി ഭരണവ്യവസ്ഥയെ വിമർശിച്ചിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 സെപ്റ്റംബർ 26-നു തിരുവിതാംകൂറിൽ നിന്നും നാടുകടത്തി. 

കേരള കൗമുദി
1911 ൽ സി.വി കുഞ്ഞിരാമനാണ് കേരളം കൗമുദി സ്ഥാപിച്ചത്. കൊല്ലം ജില്ലയിലെ മയ്യനാട് നിന്നാണ് ആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ചത്.

മാതൃഭൂമി 
മലയാള ഭാഷയിലെ പ്രമുഖ ദിനപ്പത്രമാണ്‌ മാതൃഭൂമി. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട്‌ 1923 മാർച്ച്‌ 18-ന്‌ ജന്മമെടുത്ത പത്രമാണ്‌. സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനായ കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ. 

പ്രധാന ചോദ്യങ്ങൾ
മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്നതാര്? 
ബെഞ്ചമിൻ ബെയ്‌ലി

മലയാളത്തിലെ ആദ്യത്തെ പത്രം
രാജ്യസമാചാരം

മലയാളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ പ്രസിദ്ധീകരണം 
വിദ്യാസംഗ്രഹം 

കേരളത്തിൽ നിരോധിക്കപ്പെട്ട ആദ്യ പത്രം
സന്ദിഷ്ടവാദി

'കേസരി' പത്രം ആരംഭിച്ചതാര്?
A. ബാലകൃഷ്ണപിള്ള 

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസം അച്ചടിച്ചു വന്ന പത്രം 
മലയാളി

ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴക്കമേറിയ മലയാള പത്രം 
ദീപിക (നസ്രാണി ദീപിക)

മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകൻ
കണ്ടത്തിൽ വർഗീസ് മാപ്പിള 

ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തിന്റെ മുഖപത്രം 
വിവേകോദയം 

സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ 
വക്കം അബ്ദുൽ ഖാദർ മൗലവി

സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 

മുഹമ്മദ് അബ്ദുൾ റഹിമാൻ ആരംഭിച്ച പത്രം ഏതായിരുന്നു? 
അൽ-അമീൻ


1. Who started the Malayalam newspaper "Kesari

(A) Chengulathu Kunjiraman Menon
(B) Bal Gangadhar Tilak
(C) A. Balakrishna Pillai 
(D) E.M.S. Namboodirippad


2. Which is the oldest surviving Newspaper in Malayalam ?
(A) Malayala Manorama
(B) Nazrani Deepika
(D) Kerala Koumudi 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ